അവനുവേണ്ടി ഞാനും ജോബിയും ചില പ്ലാനിങ്ങൊക്കെ നടത്തി
പ്ലാനിങ് ഞങ്ങൾ നടത്തിയതേയുള്ളൂ
ഒന്നും ചെയ്തില്ല
അതിനുമുമ്പേ രാജമ്മ ഞങ്ങളെ സ്ട്രൈക്ക് ചെയ്തു
ഓഹ് രാജമ്മ , അവൻറെ തന്തേടെ ഇപ്പോഴത്തെ ഭാര്യ
അവൾ ഗേറ്റ് തള്ളിത്തുറന്നു കടന്നു വന്നു
ഞങ്ങൾ മൂവരും ജോബിയുടെ വീട്ടിലിരിക്കുകയായിരുന്നു
അവനെ പി പി രാജു കള്ളനാക്കിയതിൻറെ മൂന്നാം ദിവസമായിരുന്നു
സമയം രാവിലെ ഒൻപത്
ൻറെമ്മോ , അനൗൺസ്മെൻറ് വാഹനം വരുമ്പോലെ ഒച്ചവെച്ചുകൊണ്ടാണ് അവളുടെ വരവ്
അവൾ വിളിച്ചുപറയുന്നതിൽ തൊണ്ണൂറ്റൊമ്പത് ശതമാനം കേട്ടാലറയ്ക്കുന്ന തെറിയാണ്
അവൻ വീടിനകത്തേക്ക് മുങ്ങി
പുതിയ വാക്കുകൾ പഠിക്കാമല്ലോന്ന് കരുതി ഞാനിരുന്നു
ജോബി തിളച്ചു
അവൾ തെറി വിളിച്ചിട്ട് , അവളെ ജാതിപ്പേരുകൂട്ടി തെറി പറഞ്ഞെന്നും മർദ്ദിച്ചെന്നും കേസുകൊടുക്കുന്നവളാണ്
തിരിച്ച് മിണ്ടാതിരിക്കുക
മൗനം വിദ്വാന് ഭൂഷണം
പക്ഷെ ജോബി ഗാന്ധിയനായിരുന്നില്ല
ജോബിക്ക് പീഡനനിയമങ്ങളെക്കുറിച്ചറിവുണ്ടായിരുന്നില്ല
അവനാദ്യം ഒരു പൂച്ചട്ടി നിലത്തെറിഞ്ഞുടച്ചു
രണ്ടാമത്തേത് അവളുടെ കാൽപാദത്തിലെറിഞ്ഞുടച്ചു
വേദനയിൽ പുളഞ്ഞു അവൾ നിലത്തു കുന്തിച്ചിരുന്നു
അവൻ ഒരു ജനാലയുടെ ചില്ലുകളും തല്ലിയുടച്ചു
എന്നിട്ട് അവളുടെ നെഞ്ചത്തൊരു തോഴി കൊടുത്തു
കാഴ്ച്ചക്കാരായി വന്നവരോട് ജോബി പറഞ്ഞു
ചേട്ടാ ഇവര് കാണിച്ച പണി കണ്ടോ ?
എൻറെ ചെടിച്ചട്ടിയെല്ലാം എറിഞ്ഞുടച്ചു
എൻറെ ജനാലച്ചില്ലുകൾ ഉടച്ചു
രാജമ്മ അതും ചെയ്യും അതിനപ്പുറവും ചെയ്യുമെന്ന കാര്യത്തിൽ
നാട്ടുകാർക്ക് സംശയമേതുമില്ലായിരുന്നു
വാദിയെ പ്രതിയാക്കുന്നവൾ പറഞ്ഞാൽ ആരു വിശ്വസിക്കാനാണ് ?
കള്ളി രാജമ്മ
അവൾ കള്ളമേ പറയൂ
രണ്ടു പൂച്ചട്ടിയുടെയും ജനാലച്ചില്ലിൻറെയും കാശ് തന്നിട്ട് പോയാൽ മതി
ജോബി പറഞ്ഞു
ജോബി പി പി രാജുവിന് ആളയച്ചു
പി പി രാജു വന്നു
വിവരങ്ങളറിഞ്ഞു
പണം പി പി രാജു ഏറ്റു
പി പി രാജു , മോചിപ്പിച്ചുകൊണ്ടു പോയി
വൈകുന്നേരം അവൻറെ തന്ത അവനെ തേടിയെത്തി
അവൻ ഏതോ കൂട്ടുകാരൻറെ അടുത്ത് പോയിരിക്കയാണെന്ന് പറഞ്ഞു അയാളെ ഒഴിവാക്കി
രാജമ്മയ്ക്ക് അവനെ കിട്ടിയേ പറ്റൂ
രാജമ്മക്ക് അവൻറെ വീടും സ്ഥലവും അവനെക്കൊണ്ട് വിൽപ്പിക്കണം
എന്നിട്ട് അവളുടെയും അവളുടെ മക്കളുടെയും പേരിൽ അവളുടെ വീടിനടുത്ത് സ്ഥലം വാങ്ങണം
ഇതൊക്കെ നടക്കണമെങ്കിൽ അവനെ അവളുടെ കസ്റ്റഡിയിൽ കിട്ടണം
വീടും സ്ഥലവും കൊടുക്കാമെന്ന് പറഞ്ഞു അവൾ പി പി രാജുവിനോട് അഡ്വാൻസ് വാങ്ങിക്കഴിഞ്ഞു
ചെറുക്കൻ ഇടഞ്ഞുനിന്നതിനാണ് അവനെ കള്ളനാക്കിയ നാടകം
കള്ളനെന്ന പേരുവീണാൽ ഇവിടന്നെല്ലാം വിറ്റുപെറുക്കി പോകാൻ അവൻ സമ്മതിക്കുമെന്നതായിരുന്നു രാജമ്മയുടെയും പി പി രാജുവിൻറെയും ബുദ്ധി
പക്ഷെ ചെറുക്കൻ ഞങ്ങളുടെ കസ്റ്റഡിയിലായിപ്പോയി
കള്ളനാക്കിയ നാടകം തുടക്കം വിജയകരമായെങ്കിലും ഒടുക്കം പൊളിഞ്ഞുപോയി
ജോബി സംവിധാനം ചെയ്ത നാടകം അരങ്ങേറാൻ ആറുദിനം കാത്തിരിക്കേണ്ടി വന്നു
ചെറുക്കനെ ഞങ്ങൾ ഒളിപ്പിച്ചു
ആറാമത്തെ ദിവസം രാത്രിയിൽ പതിനൊന്നര കഴിഞ്ഞാണ് ജോബിയുടെ നാടകം അരങ്ങേറിയത്
ഗോപാലൻനായർ സ്ഥലത്തുണ്ടായിരുന്നില്ല
പി പി രാജു രാജമ്മയെ കാണാൻ വരുമെന്നത് ജോബിക്ക് ഉറപ്പായിരുന്നു
ഇങ്ങനൊരു പോക്കുവരത്തുണ്ടെന്നു നാട്ടിലൊരു അടക്കം പറച്ചിൽ ഉണ്ടായിരുന്നു
അതുകാരണം ജോബി ആ പരിസരത്ത് വട്ടമിട്ടു
രാത്രി പതിനൊന്നര കഴിഞ്ഞപ്പോൾ പി പി രാജു വെളിച്ചമില്ലാതെ ഇരുട്ടിൽ രാജമ്മയുടെ വീടിനു പിന്നിലെത്തി
പിൻവാതിൽ തുറക്കപ്പെട്ടു
പി പി രാജു അകത്തേക്ക് അപ്രത്യക്ഷനായി
ജോബി പിൻവാതിലിൻറെ ബോൾട്ട് ഇട്ടു പൂട്ടി
മുൻവാതിലിൻറെയും ബോൾട്ട് ഇട്ടു പൂട്ടി
അയൽപക്കത്തെല്ലാം നടന്ന് ആളെക്കൂട്ടി
മുറ്റത്തെല്ലാം ആളുകളും ഒച്ചയും ബഹളവും ടോർച്ചുവെട്ടവുമായപ്പോൾ രാജമ്മയും പി പി രാജുവും പതറി
പുറത്തെ ലൈറ്റ് തെളിഞ്ഞു
വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അത് പൂട്ടിയിരിക്കയാണെന്ന് മനസിലായി
ആള് പോയി ഗോപാലന്നായരെ കൂട്ടിവന്നു
ആള് പോയി ഗംഗമ്മയെയും കുട്ടികളെയും കൂട്ടിവന്നു
ഗംഗമ്മ പി പി രാജുവിൻറെ വൈഫ് ആണ്
അവരുടെ സാന്നിധ്യത്തിൽ മുറി തുറക്കപ്പെട്ടു
രാജമ്മയും പി പി രാജുവും നാട്ടുകാരുടെ ചെറിയൊരു കലാപരിപാടിയോടെ പുറത്തേക്കാനയിക്കപ്പെട്ടു
സമരിയായി
സമരിയിലുണ്ടായ തീരുമാനപ്രകാരം പി പി രാജുവിൻറെ വീടും സ്ഥലവും ഗംഗമ്മയ്ക്ക്
പി പി രാജു രാജമ്മയെ വിവാഹം കഴിക്കണം ചായക്കടയിലേക്ക് രാജമ്മയും പിള്ളേരും പി പി രാജവിനോപ്പം താമസം മാറണം
ഇനി മേലിൽ രാജമ്മ ഗോപാലന്നായരുടെ വീട്ടിൽ പ്രവേശിക്കാൻ പാടില്ല
ആനയെ വാങ്ങാൻ അഡ്വാൻസ് കൊടുത്ത് ആനപ്പിണ്ഡം വാങ്ങിയ അവസ്ഥയിലായി പി പി രാജു
ജോബിക്ക് ഒരു കാര്യത്തിലേ എന്നോട് അഭിപ്രായ വ്യത്യാസമുണ്ടായുള്ളൂ
ഒരു കാരണവുമില്ലാതെ , ഒരു പ്രകോപനവുമില്ലാതെ എന്നെ പരസ്യമായി അപമാനിച്ച അവനെ ഞാൻ സപ്പോർട്ട് ചെയ്തതിലായിരുന്നു ജോബിക്ക് എതിർപ്പ്
അവനോട് എനിക്കുണ്ടായ ആഭിമുഖ്യത്തെ കുറിച്ച് ജോബിക്കൊന്നുമറിയില്ല
ജോബിക്ക് ഒരിക്കലും അങ്ങനെ ചിന്തിക്കാനും കഴിയില്ല
അവനെ കള്ളനെന്ന് മുദ്ര ചാർത്താൻ നടന്ന ശ്രമത്തിൽ അവനെ സഹായിച്ച എനിക്ക് അവൻ വഴങ്ങാൻ തയാറായിരുന്നിരിക്കാം
ഞാനതിനു ശ്രമിച്ചില്ല
അവനെ കുറ്റപ്പെടുത്താൻ എനിക്ക് കഴിയില്ല
അത് എനിക്കും അവനുമറിയാം
പട്ടീടെ കൂടെ കിടന്നാലും
കുഷ്ടരോഗീടെ കൂടെ കിടന്നാലും

എന്നവൻ പറയാൻ കാരണമുണ്ടാക്കിയത് ഞാനാണ്
ഞാൻ അത് തുറന്നു പറഞ്ഞില്ല
പക്ഷെ അവനത് മനസിലായി
അവനത് മനസിലാക്കണമെന്നെനിക്കുണ്ടായിരുന്നു
പക്ഷെ ഒരു പരസ്യമായ അപമാനിക്കൽ ഉണ്ടാകുമെന്ന്
ഞാൻ കരുതിയില്ല
കുറെ ആളുകൾ എന്തേ ഇവനിങ്ങനെ പറഞ്ഞു എന്ന് ചിന്തിച്ചിരിക്കാം
പക്ഷെ പിന്നീട് സ്വന്തം വീട്ടിൽ നിന്ന് മാറി എന്നോടൊപ്പം അവൻ താമസിച്ചു
ഞാൻ അങ്ങനെയൊന്നും പെരുമാറിയില്ല
രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവനെന്നോട് സോറി പറഞ്ഞു
ഒരു തെറ്റിദ്ധാരണയുടെ ഫലമായാണ് അവൻ അങ്ങനെ പറഞ്ഞതെന്ന് അവൻ പറഞ്ഞു
ഞാൻ മൗനം അവലംബിച്ചു
കാരണം അത് തെറ്റിധാരണയല്ലായിരുന്നെന്നും
സത്യമായിരുന്നെന്നും എനിക്കല്ലേ അറിയൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ