പ്രീയപ്പെട്ടവരേ
രണ്ടു പെണ്ണുങ്ങളെക്കുറിച്ചാണ് ഞാനിന്ന് നിങ്ങളോടു പറയാൻ പോകുന്നത് .
പേരുകൾ പറയില്ല . പറയുന്ന പേരുകൾ അവരുടേതല്ല
അല്ല കഥ പറയുമ്പോൾ ആദ്യം ഒരു പ്രസ്താവന ചേർക്കണമല്ലോ
ഈ കഥയിൽ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഇല്ല . അങ്ങനെ തോന്നുകയാണെങ്കിൽ തികച്ചും യാദൃശ്ചികമാണ് . ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണുന്നത് നന്നായിരിക്കും .ഇങ്ങനെയല്ല അത് . ഓഹ് എനിക്ക് അതെഴുതാൻ ഓർമ്മ വരുന്നില്ല ദിവസവും പരസ്പരം തുടങ്ങുമ്പോൾ എഴുതിക്കാണിക്കുന്നതാണ്. അത് വായിച്ചിരുന്നെങ്കിൽ ഇപ്പോൾ തെറ്റില്ലാതെ എഴുതാമായിരുന്നു
ങ്ഹാ പറയട്ടെ , രണ്ടുപെണ്ണുങ്ങളെ കുറിച്ചാണ് ഞാൻ ഇന്ന് പറയുന്നത്
ടൈറ്റിൽ വേണമല്ലോ
എ കംപാരറ്റീവ് സ്റ്റഡി ഓഫ് റ്റു വിമൻ
രണ്ടു പെണ്ണുങ്ങളെ കുറിച്ചുള്ള താരതമ്യ പഠനം
എനിക്ക് പി എഛ് ഡി തരണം , കേട്ടോ
കേൾക്കുന്നുണ്ടല്ലോ ഇതൊക്കെ ?
എന്ത് പറയാനാ ?
ഈയടുത്ത് ഒരു സംഭവം നടന്നു
ഒരു പെണ്ണ് നിന്ന് ഗംഭീരമായി ക്ലാസ് എടുക്കുന്നു
പിള്ളേരൊക്കെ പലപല പരിപാടികളാ
ബാക് ബഞ്ചിലൊരുത്തൻ തുറിച്ചു നോക്കി പ്രതിമപോലിരിക്കുന്നു
അടുത്തിരിക്കുന്ന രണ്ടുമൂന്നു വിദ്വാൻമ്മാർക്ക് ഒരു പുഞ്ചിരി
ഞാൻ ശ്രദ്ധിച്ചു
പ്രതിമക്ക് പെട്ടെന്നൊരിളക്കം
അതോടെ അവൻറെ തുറിച്ചുനോട്ടം നിന്നു
അവനൊരിളിയോടെ ഡെസ്കിലേക്ക് കിടന്നു
മോശം കാലമല്ലേ
പിള്ളേരെ തല്ലാൻ പാടില്ല
പിള്ളേരെ വഴക്ക് പറയാൻ പാടില്ല
ക്ലാസിലിരുന്ന് കാണിച്ച തെമ്മാടിത്തം ആവർത്തിക്കരുതെന്ന് പറയാൻ പാടില്ലേ ?
ആ പെണ്ണിനോട് തന്നെ ഞാൻ ചോദിച്ചു
അവനിത് നിത്യവും ചെയ്യുന്ന കാര്യമാണ് ; അവനിതിനായാണ് ക്ലാസിൽ വരുന്നത് എന്നതായിരുന്നു അവളുടെ മറുപടി
അവൻറെ വീട് ഞാൻ കണ്ടുപിടിച്ചു
അടുത്ത ക്ലാസ് സമയത്ത് അവൻറെ അമ്മയെ വരുത്തി
അവൻറെ കലാപരിപാടി കാട്ടിക്കൊടുത്തു
അവൻ കലാപരിപാടി നടത്തിക്കൊണ്ടിരിക്കെ
അവൻറെ അമ്മയെ കണ്ടു
ഹെന്തൊരച്ചടക്കം
ഈ ചെറുക്കനെ കുറിച്ചാണോ അനാവശ്യം പറയുന്നത് ?
ബട്ട് കലാപരിപാടി അവൻറെ 'അമ്മ കണ്ടു പോയല്ലോ
അവൻറെ 'അമ്മ ഒന്നും മിണ്ടാതെ പോയി
അവൻ ആകെ വല്ലാതെയായി
അതോടെ അവൻ ആ പരിപാടി നിർത്തി
ആരും തല്ലിയില്ല ; വഴക്ക് പറഞ്ഞില്ല
അവനെ ഞാൻ കമ്പനിയാക്കി
അവൻ ഒഴപ്പൊക്കെ കളഞ്ഞിട്ട് പഠിക്കാൻ തുടങ്ങി
ബട്ട് എപ്പോഴുമിങ്ങനെ വിജയിക്കണമെന്നില്ല
ക്ലാസ് എടുത്തുകൊണ്ടിരിക്കെ മറ്റുപണികളിലേർപ്പെട്ടിരുന്ന ഒരു പെണ്ണിൻറെ കയ്യിൽ പിടിച്ചുകൊണ്ട്
"വല്ലതും പഠിക്കേണ്ട ? അതിനല്ലേ വരുന്നത് ?', എന്നേ ചോദിച്ചുള്ളൂ
അവള് കണ്ണീരൊലിപ്പിക്കാൻ തുടങ്ങി
അടുത്ത ദിവസം അവൾ അവളുടെ തള്ളയുമായാണ് വന്നത്
"അവടെ കയ്യെലെന്തിനു പിടിച്ചു ?"
"താൻ സുഖിക്കുവാരുന്നോ ?"
അവളുടെ തള്ളേടെ ചോദ്യമാണ്
കാലമിതു വളരെ മോശമാണെന്നു പറയുകയായിരുന്നു
നമ്മൾക്ക് വിഷയത്തിലേക്ക് കടക്കാം
രണ്ടു പെണ്ണുങ്ങൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ