അവനെനിക്ക് തുടർച്ചയായി മെസേജ് ചെയ്തുകൊണ്ടേയിരുന്നു
ഞാനങ്ങു വരികയാണ് ; എനിക്ക് അവിടെ വരണം
ചേട്ടനോടൊപ്പം താമസിക്കണം
അവനെ ഫേസ് ബുക്കിലൂടെയുള്ള പരിചയമേ ഉള്ളൂ
അവനോടു പലതവണ ഫോട്ടോ ചോദിച്ചു ; തന്നില്ല
അവനെ കുറിച്ച് പലതും ചോദിച്ചു ; മറുപടി ഇല്ല
അവൻ ആകെ പറയുന്നത് അവനിങ്ങ് വരികയാണെന്നാണ്
അങ്ങനെ വരാൻ പറയാൻ പറ്റുമോ?
ഞാനൊരു ഗേ ആണ് -- ഗേ ടോപ്
എനിക്ക് ബോട്ടംസിനെ ആണിഷ്ടം
ബോട്ടം എന്ന് പറഞ്ഞാൽ
ശരീരത്തിലോ മുഖത്തോ പൂടയില്ലാത്തത് തന്നെ വേണം
കാണാൻ ഒരു സുഖം വേണം
ആരെങ്കിലും പോരാ എന്നർത്ഥം
അവനു വരാൻ ടിക്കറ്റും ചിലവും ഞാൻ കൊടുക്കണം
ടിക്കറ്റും ചിലവും ആയിരം അയച്ചുകൊടുത്താൽ --
അവന് അക്കൗണ്ട് ഇല്ല പോലും
അവൻ ഒരു സുഹൃത്തിൻറെ അക്കൗണ്ട് നമ്പർ തരും
ആ അക്കൗണ്ടിലേക്ക് പണം നൽകണം --
അവൻ വരുമെന്നെന്താണ് ഉറപ്പ് ?
വന്നാൽത്തന്നെ അവനെ എനിക്ക് ഇഷ്ടമാകുമെന്ന് എന്താണുറപ്പ് ?
"ഞാനയാളോട് ആയിരം രൂപ ഇടാൻ പറഞ്ഞിട്ടുണ്ട് ,
എൻറെ അകൗണ്ട് നമ്പറും കൊടുത്തു
ഇടുമൊന്നറിയില്ല " : കോഫീ ഷോപ്പിൻറെ ഒരു മൂലയിൽ ഇരുന്ന മൂന്നുപേരിൽ ഒരാൾ സംസാരിക്കുകയായിരുന്നു
" നിനക്കയാളെ അറിയുമോ?" ഒരുവൻ ചോദിച്ചു
" ഡാ ആ ബ്രിഡ്ജിൻറെ അടുത്തുള്ള ഓഫീസിൽ ജോലിചെയ്യുന്ന ആളാ "
"അയാൾക്ക് നിന്നെ അറിയുമോ?"
"ഇല്ലെടാ , അയാളോട് ഞാനൊന്നും പറഞ്ഞിട്ടില്ല "
"ഇങ്ങനുള്ളവന്മാരെ ഒന്ന് പറ്റിച്ചെന്നു കരുതി ഒന്നും വരാനില്ല "
ഞാൻ വെറുതെ "പൈസ ഇട്ടിട്ടുണ്ടെ"ന്നൊരു മെസേജ് കൊടുത്തു
അവൻ മൊബൈൽ ഉയർത്തിക്കാട്ടി :"ഡാ പൈസ ഇട്ടിട്ടുണ്ടെന്ന് "
ഞാൻ കോഫിയുടെ പൈസ കൊടുത്തിട്ട്
ഇറങ്ങിനടന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ