2017, മാർച്ച് 31, വെള്ളിയാഴ്‌ച

നിങ്ങളെ ആശ്രയിച്ചിരിക്കുന്നു

പ്രണയം ഒരു നോവാകുന്നതും ആനന്ദമാകുന്നതും 
നിങ്ങളെ ആശ്രയിച്ചിരിക്കുന്നു 
ജീവിതത്തിൻറെ ഓരോ നിമിഷവും 
വേവലാതിയാകുന്നതും ആനന്ദമാകുന്നതും 
നിങ്ങളെ ആശ്രയിച്ചിരിക്കുന്നു 



അജിത്തിനൊരു സംഘം ഉണ്ടായിരുന്നു 
ഫേസ് ബുക്കിൽ സജീവമാണ് 
ആണിനെയോ പെണ്ണിനെയോ വേണ്ടത്?
ഏജ് എത്രയാണ് ?
ഇതെല്ലാം മനസിലാക്കി അതിനനുസരിച്ച് സംഭാഷണം നീട്ടിക്കൊണ്ടുപോകും 
ആളിൻറെ താൽപര്യങ്ങൾ മനസിലാക്കി ഫോട്ടോ കൊടുക്കും 
സംസാരിക്കുന്നവൻറെ വിചാരം 
തന്നോട് സംസാരിക്കുന്നത് ഫോട്ടോയിൽ കണ്ട ആളാണെന്നാണ് 
സംസാരിക്കുന്നത് ആരുമാകാം എന്ന് 
ഒരു വിഡ്ഢിയും മനസിലാക്കിയില്ല 
ഡാവിൽ കുറച്ചു പണം കടമായി ചോദിക്കും 
ഓ കെ 
ഇനി നേരിൽ കാണലാണ് 
സ്ഥലം തീയതി സമയം നിശ്ചയിച്ചു കഴിഞ്ഞു 
വിഡ്ഢി എത്തുന്നു 
വില കൂടിയ മൊബയിൽ 
വില കൂടിയ റിസ്റ്റ് വാച്ച് 
കനത്തൊരു സ്വർണ്ണമാല 
വിരലുകളിൽ സ്വർണ്ണ മോതിരം 
പേഴ്സിൽ പണം, ക്രെഡിറ്റ് കാർഡ് 
ഫോട്ടോയിൽ കണ്ട സാധനത്തെ ആദ്യമായി കാണുകയാണ് 
കൂടെ പോവുകയായി 
എങ്ങോട്ട് ?
അജിത്തിൻറെ കെണിയിലേക്ക് 
ഒരു ചെറിയ പണികഴിയുമ്പോൾ നല്ല അനുസരണ വന്നുകാണും വിഡ്ഢിക്ക് 
ശരീരവും അതിനെ ആച്ഛാദനം ചെയ്യുന്ന വസ്ത്രവുമൊഴികെ 
തിരികെ പോകുമ്പോൾ 
വിഡ്ഢിയുടെ പക്കൽ ഒന്നുമുണ്ടാവില്ല 
മാനഹാനി ഭയന്ന് പുള്ളിക്കാരൻ നടന്നതൊന്നും ആരോടും പറയില്ല 



ഇതെല്ലാം ചിലപ്പോഴൊക്കെ മാധ്യമങ്ങളിൽ വരുന്നുണ്ട് 
പലപ്പോഴും ഇതൊന്നും ആരുമറിയുന്നില്ല 
ആളുകൾ വാലുംപൊക്കി ചാടുകയാണ് 



ഫേസ്‌ബുക്കിൽ എനിക്കൊരു സുഹൃത്തുണ്ടായി 
അവനെനിക്ക് വളരെയേറെ ഫോട്ടോകൾ തന്നു 
സംഗതി സിമ്പിൾ 
രണ്ട് ഫസ്റ്റ് ക്ലാസ് ടിക്കറ്റെടുക്കുക 
രാവിലെയാണെങ്കിൽ കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് 
വൈകിട്ടാണെങ്കിൽ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തിന് 
ട്രെയിൻ സെക്സ് 
ബട്ട് നരച്ച ആളായിരിക്കണം 
ഞാൻ പറഞ്ഞു : ഡൈ ഉപയോഗിച്ച് നരയാക്കാം 
നോ , അത് പറ്റില്ല : അവൻ 


പിന്നീടൊരു ദിവസം പത്രത്തിലൊരു വാർത്ത 
ഫസ്റ്റ് ക്ലാസ് കമ്പാർട്ട്മെന്റിൽ ഒരു വൃദ്ധനെ കവർച്ച ചെയ്യാൻ ശ്രമിച്ചതിന് 
അവനെ പോലീസ് പിടികൂടിയെന്ന് 


മറ്റൊരുവൻ കാർ സെക്സ് എന്നായിരുന്നു പറയുന്നത് 
ഹോട്ടൽ ചിലവ് ഒഴിവാക്കാം 
ബട്ട് കാറിൽ കൊണ്ടുപോയി കവർച്ച നടത്തിയതിന് 
അവനും സുഹൃത്തുക്കളും പോലീസ് പിടിയിലായി 


എന്തിനാ ഇതൊക്കെ എഴുതുന്നതെന്നല്ലേ ?
ഒരു മുന്നറിയിപ്പ് 
അത്രേയുള്ളൂ 
നന്നാകില്ലെന്നു ദൃഡദനിശ്ചയം എടുത്തവരെ 
നമ്മൾക്കെന്ത് ചെയ്യാൻ കഴിയും?


എല്ലാവരും ഇങ്ങനെയാണെന്നല്ല 
ചിലർ സിംപിൾ ആയിരിക്കും 
സത്യസന്ധർ 
കോഴഞ്ചേരിയിൽ ബേക്കറിയിൽ ജോലിചെയ്തിരുന്ന ഒരാളെ ഫേസ് ബുക്കിൽ പരിചയപ്പെട്ടു 
ആൾ സത്യസന്ധൻ സിംപിൾ 
അങ്ങനെയുള്ളവരും ഉണ്ടെന്ന് പറയുകയായിരുന്നു 


ഈയ്യിടെ പത്തനംതിട്ടയിൽ ചായക്കടയിൽ ജോലിചെയുന്നെന്ന് പരിചയപ്പെട്ടുത്തിയ ഒരാൾ 
ആ സ്ഥലവും കടകളും എനിക്കറിയാമെന്ന് കണ്ടപ്പോൾ 
ഫേസ് ബുക്കിൽ നിന്ന് അപ്രത്യക്ഷനായി 



പറയുന്നതെല്ലാം വെള്ളം തൊടാതെ വിഴുങ്ങരുത് 
ഒരാൾ പറഞ്ഞത് സിവിൽ എൻജിനീയറാണ് 
ഒരു സ്ഥാപനത്തിൽ സൂപ്പർവൈസർ ആണ് , എന്നാണ് 
അവനെ ഞാൻ എൻറെ സ്ഥാപനത്തിൽ ജോലിചെയ്യാൻ വിളിച്ചു 
പിന്നെ അവനെ കണ്ടിട്ടില്ല 


ചിലരെങ്കിലും സെക്സിനെ വരുമാനമാർഗമായാണ് കാണുന്നത് 
അവരത് മറച്ചുവെച്ചുസംസാരിക്കും 
അവർക്ക് കണ്ണ് സെക്‌സിലാവില്ല ; നിങ്ങളുടെ പണത്തിലായിരിക്കും 






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ