ഹൃദ്യമാണീ രാത്രി
ആനന്ദാനുഭൂതികളുടെ രാത്രി
നക്ഷത്രങ്ങൾ പൂത്തിറങ്ങിയ ആകാശ ഗംഗയിലൂടെ
ഒരു തോണിയിൽ ആരോ തുഴഞ്ഞു നീങ്ങുന്നു
ഹൃദ്യമാണീ രാത്രി
ഒരിക്കലും വരില്ലെന്ന് കരുതിയ രാത്രി
കാതരമായ മനസ്സുമായി കാത്തു കാത്തിരുന്ന രാത്രി
വർഷങ്ങളായി ഞാൻ സ്നേഹിച്ച
അവൻ വന്ന രാത്രി
ആദ്യമായി ഞാൻ അവനോടു
പ്രണയ യാചന നടത്തിയപ്പോൾ
അവൻ വിളറി പോയി
"അതൊന്നും ശരിയാവില്ല"
അവൻ പറഞ്ഞു
ഞാൻ കാത്തിരുന്നു
"വേറൊന്നും പറയാനില്ലേ?"
അവൻ ചോദിച്ചു
ഇതല്ലാതെ ഞാൻ എന്താ നിന്നോട് പറയുക?
പിന്നെ പിന്നെ അവൻ അത് കേട്ടില്ലെന്നു നടിച്ചു
അവൻ കമ്യ്യൂനിസ്റ്റു പാർട്ടിയെ കുറിച്ച് സംസാരിച്ചു
അവനൊരിക്കലും വേറൊന്നും പറയാനുണ്ടായിരുന്നില്ല
എങ്കിലും അവൻ എല്ലാ വൈകുന്നേരങ്ങളിലും
ദേവീ ക്ഷേത്രത്തിന്റെ നടയിൽ എത്തി
ഗൾഫിലേക്കുള്ള എയർ ടിക്കെറ്റും വിസയും ശരിയായി കഴിഞ്ഞപ്പോൾ
അവൻ പതിവിലുമേറെ ഇരുട്ടും വരെ എന്നോടൊപ്പം സമയം ചിലവഴിച്ചു
ഇരുട്ട് വീണു കഴിയുകയും
വഴിത്താരകൾ വിജനങ്ങളാവുകയും ചെയ്തപ്പോൾ
അവൻ എന്റെ കൈവിരലുകളിൽ ഇറുകെ പിടിച്ചു
"ഞാൻ വരാം ", അവൻ അറിയിച്ചു
സ്വതന്ത്രങ്ങായി തീർന്ന ഊർജങ്ങൾ
താണ്ഡവമാടി തീർന്നപ്പോൾ
ഞാൻ ചോദിച്ചു
"എന്തെ ഇത്രയും നാൾ?"
"ഇനി ആരറിഞ്ഞാൽ എന്താ ,
ഞാൻ പോകുകയല്ലേ?"
ആനന്ദാനുഭൂതികളുടെ രാത്രി
നക്ഷത്രങ്ങൾ പൂത്തിറങ്ങിയ ആകാശ ഗംഗയിലൂടെ
ഒരു തോണിയിൽ ആരോ തുഴഞ്ഞു നീങ്ങുന്നു
ഹൃദ്യമാണീ രാത്രി
ഒരിക്കലും വരില്ലെന്ന് കരുതിയ രാത്രി
കാതരമായ മനസ്സുമായി കാത്തു കാത്തിരുന്ന രാത്രി
വർഷങ്ങളായി ഞാൻ സ്നേഹിച്ച
അവൻ വന്ന രാത്രി
ആദ്യമായി ഞാൻ അവനോടു
പ്രണയ യാചന നടത്തിയപ്പോൾ
അവൻ വിളറി പോയി
"അതൊന്നും ശരിയാവില്ല"
അവൻ പറഞ്ഞു
ഞാൻ കാത്തിരുന്നു
"വേറൊന്നും പറയാനില്ലേ?"
അവൻ ചോദിച്ചു
ഇതല്ലാതെ ഞാൻ എന്താ നിന്നോട് പറയുക?
പിന്നെ പിന്നെ അവൻ അത് കേട്ടില്ലെന്നു നടിച്ചു
അവൻ കമ്യ്യൂനിസ്റ്റു പാർട്ടിയെ കുറിച്ച് സംസാരിച്ചു
അവനൊരിക്കലും വേറൊന്നും പറയാനുണ്ടായിരുന്നില്ല
എങ്കിലും അവൻ എല്ലാ വൈകുന്നേരങ്ങളിലും
ദേവീ ക്ഷേത്രത്തിന്റെ നടയിൽ എത്തി
ഗൾഫിലേക്കുള്ള എയർ ടിക്കെറ്റും വിസയും ശരിയായി കഴിഞ്ഞപ്പോൾ
അവൻ പതിവിലുമേറെ ഇരുട്ടും വരെ എന്നോടൊപ്പം സമയം ചിലവഴിച്ചു
ഇരുട്ട് വീണു കഴിയുകയും
വഴിത്താരകൾ വിജനങ്ങളാവുകയും ചെയ്തപ്പോൾ
അവൻ എന്റെ കൈവിരലുകളിൽ ഇറുകെ പിടിച്ചു
"ഞാൻ വരാം ", അവൻ അറിയിച്ചു
സ്വതന്ത്രങ്ങായി തീർന്ന ഊർജങ്ങൾ
താണ്ഡവമാടി തീർന്നപ്പോൾ
ഞാൻ ചോദിച്ചു
"എന്തെ ഇത്രയും നാൾ?"
"ഇനി ആരറിഞ്ഞാൽ എന്താ ,
ഞാൻ പോകുകയല്ലേ?"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ