ഓരോ കാലത്തും ഓരോ ദേശത്തും രഹസ്യമായിരുന്ന സംഗതിയായിരുന്നു സ്വവർഗ രതി. നിങ്ങൾ ആയിരത്തൊന്നു രാവുകൾ തീർച്ചയായും വായിച്ചിട്ടുണ്ടാവും. നിങ്ങളിൽ ചിലരെങ്കിലുമത് വായിച്ചിരിക്കുക സ്വവർഗ രതിയിലുള്ള താൽപ്പര്യം കൊണ്ടാവും. സ്വവർഗരതിയെ കുറിച്ച് നല്ലൊരുപുസ്തകം ഏതെന്നു ചോദിച്ചാൽ രണ്ടാമതൊന്നാലോചിക്കാതെ പറയാം : ആയിരത്തൊന്നു രാവുകൾ.
ഭാരതത്തിലെ സ്വവർഗ രതിവൈകൃതങ്ങളെക്കുറിച്ചുള്ള നല്ലപുസ്തകമാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. എല്ലാ രതിവൈകൃതങ്ങളുമതിൽ വിവരിച്ചിട്ടില്ലെന്ന് പറയേണ്ടതില്ലല്ലോ. നമ്മുടെ രാജാക്കന്മാരുടെ രതിവൈകൃതങ്ങളാണതിൽ വരച്ചുകാട്ടിയിട്ടുള്ളത് .
മൊറോക്കോയിലെ സംഭവം പറയാം . സ്വവർഗ ലൈംഗികതക്കിരയായ ചെറുക്കനെ അവർ പിടികൂടി അവൻറെ ലിംഗവും വൃഷണങ്ങളും ഛേദിച്ച് അവനെ സമൂഹത്തിൽ നിന്നും ഭ്രഷ്ടനാക്കി.
അത്രത്തോളം പോയിട്ടില്ലെങ്കിലും നമ്മുടെ നാട്ടിൽ സ്വവർഗ്ഗരതിക്കാർക്കിടമുണ്ടായിരുന്നില്ലെന്ന് നിങ്ങൾക്കറിയാം. സമീപകാലതാണിതിൽ മാറ്റങ്ങളുണ്ടായത്. ഇപ്പോഴും സ്വവർഗരതി ഓൺലൈൻ സ്റ്റേജിലാണ്. അതായത് രഹസ്യമായി ഇക്കാര്യങ്ങൾ പങ്ക് വെക്കുക. ഇപ്പോഴും ഇത് തുറന്നുപറയാനുള്ള ചങ്കൂറ്റം ആർക്കുമില്ല.
നാം മലയാളികൾ കള്ളന്മാരാണ്. പഞ്ചാബികളെ നമ്മൾ സ്വവർഗ്ഗരതിക്കാരായി ചിത്രീകരിക്കുന്നു. ഒരു പക്ഷെ , ആൺകുട്ടികളും പെൺകുട്ടികളും ഒരേപോലെ മുടി നീട്ടിവളർത്തുകയും ഒരു താളം വരെ ആൺ - പെൺ ശരീരഘടന ഒരേപോലെയായിരിക്കുകയും ചെയ്യുന്നത്കൊണ്ടാവും അവരെ മലയാളികൾ സ്വവർഗ്ഗരതിക്കാരായി ചിത്രീകരിക്കുന്നത്. ഒരുപക്ഷെ മലയാളികൾക്ക് അവരോടുള്ള കാമാർത്തിയാവാം അവരെ അങ്ങനെ മോശക്കാരായി ചിത്രീകരിക്കുന്നതിനു പിന്നിൽ
ഒരിക്കൽ സ്വവർഗ ലൈംഗികതയുടെ പേരിൽ പരിഹാസ്യനായ ഒരാൾ എപ്പോഴും മറ്റുള്ളവരെ അങ്ങനെ ചിത്രീകരിച്ചും പരിഹസിച്ചും നടന്ന ഒരാളായിരുന്നു. രണ്ടുയുവാക്കൾ ഒരുമിച്ചുനടന്നാലുടനെ , അവർ തമ്മിൽ ഫ്രെൻഷിപ്പ് മാത്രമല്ലെന്ന് മറ്റില്ലാവരോട് പറഞ്ഞു നടക്കുന്ന സ്വഭാവക്കാരനായിരുന്നു അയാൾ. ഒരിക്കൽ അയാളുടെ റൂം മേറ്റ് അയാളുടെ സുഹൃത്തിനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നത് , താൻ അവിടെയുണ്ടായിരുന്നത് കൊണ്ട് അവരുടെ ഉദ്ദേശം നടന്നില്ല ; എന്നാണ് അയാൾ പറഞ്ഞ് നടന്നത്. പക്ഷേ , അവനുറങ്ങിയെന്ന വിശ്വാസത്തിൽ ഒരു രാതിയിൽ ഒരു മലയാളി ചെറുപ്പക്കാരനെ രതിവൈകൃതത്തിനു അയാൾ വിധേയനാക്കി. സാമുവൽ , ഛെ വിട് , വേണ്ട , വിജയനുണരും , എന്നൊക്കെ എതിർക്കുന്നത് കേട്ട് അനങ്ങാതെ കിടക്കുകയായിരുന്നു വിജയൻ. അടുത്ത ദിവസം നേരം പുലർന്നപ്പോൾ ഇക്കഥയറിയാത്ത ഒരു മലയാളിയും നഗരത്തിലുണ്ടായിരുന്നില്ല. നീയിപ്പോ ഇവിടുന്ന് ഇപ്പൊ ഇറങ്ങണമെന്ന് കൽപ്പിച്ചു തിരിനായർ. തിരിനായരാണ് , അയാളുടെ പേരിലാണ് മുറി വാടകക്ക് എടുത്തിരുന്നത്. എന്നാൽ മുടക്കമില്ലാതെ മാസംതോറും മുറിവാടക കൊടുത്തിരുന്നത് വിജയനാണ്. വിജയൻ പറഞ്ഞു : നീ ഇറങ്ങിപ്പോടാ . രണ്ടുപേരും എന്നും ശത്രുതയിലായിരുന്നു. രണ്ടുപേരും പരസ്പരം സംസാരിച്ചിരുന്നില്ല. ഇറങ്ങിപ്പോടാ , എന്നുപറയാനല്ലാതെ മറ്റൊന്നും അവർക്ക് തമ്മിൽ പറയാനുണ്ടായിരുന്നില്ല.തിരിനായർ ബിസിനസുകാരൻ ആയിരുന്നു. കടകളിൽനിന്നും അഗര്ബത്തിക്ക് ഓർഡർ ശേഖരിച്ച് ബാൻഗ്ലൂരിൽ നിന്നെത്തിച്ചുകൊടുക്കും . വിജയൻ ഏ ജീസ് ഓഫിസിലെ താൽക്കാലിക തൂപ്പുകാരനായിരുന്നു. മൂന്നുമാസത്തേക്ക് കിട്ടിയ പണി.
സാമുവൽ മറ്റൊരു നഗരത്തിൽ നിന്നും ജോലിതേടി വന്നതായിരുന്നു. വന്നെത്തിയപ്പോൾ ഇരുട്ട് വീണിരുന്നു. രാത്രിതങ്ങാനൊരിടം തേടിയ സാമുവലിനു മുന്നിൽ അവതരിച്ചു തിരി നായർ. സാമുവലിൻറെ കയ്യിൽ പണമില്ലായിരുന്നു. തിരിനായർ വയറുനിറയെ ഭക്ഷണം വാങ്ങിക്കൊടുക്കാം , ജോലികിട്ടുന്നത് വരെ കൂടെ താമസിപ്പിക്കാം , തനിക്ക് പലരേയുമറിയാം, പെട്ടെന്ന് ഒരു ജോലി ശരിയാക്കിക്കൊടുക്കാം എന്നൊക്കെ പറഞ്ഞു. തിരിനായർക്ക് പറ്റുള്ള ഹോട്ടൽ അടക്കുന്നതുവരെ തിരിനായർ അവനെയുംകൊണ്ടുചുറ്റിയടിച്ചു . കാരണം പൈസ കൊടുക്കാത്തതിനാൽ അയാൾ തിരിനായർക്ക് കടം കൊടുക്കാതെ ആയി.
അയാൾ ഹോട്ടലടച്ചുകഴിഞ്ഞപ്പോൾ തിരിനായർ അവനെയുംകൊണ്ട് ഹോട്ടലിനുമുന്നിലെത്തി "അയ്യോ, അയാളിന്ന് നേരത്തേ കടയടച്ചുപോയല്ലോ " എന്ന് നായർ വിലപിച്ചു. "സാരമില്ല, രാവിലെ നിനക്ക് വയറുനിറയെ നിനക്കെന്താ വേണ്ടതെന്നുവെച്ചാൽ വാങ്ങിത്തരാം " നായർ അവനെ ആശ്വസിപ്പിച്ചു.
രാത്രിയിലെ കഥ മുൻപ് പറഞ്ഞല്ലോ. നേരം പുലർന്നപ്പോൾ നായർ പറഞ്ഞു . "എടാ ആ ചെറുക്കൻ ( വിജയൻ ) ഉണരുന്നതിനുമുമ്പ് സ്ഥലം വിട്ടോ " അങ്ങനെ നായർ അവനെ ഒഴിവാക്കി . സാമുവൽ ഗോപിയുടെ അടുത്ത് സഹായമഭ്യർത്ഥിച്ച് ചെന്നു . നായരുടെ ലീലാവിലാസങ്ങളെല്ലാം അവനെക്കൊണ്ടുപറയിപ്പിച്ച് ഗോപിയും വിശ്വനും രസിച്ചും പരിഹസിച്ചും ആനന്ദിച്ചു. അവസാനം ഇറക്കിവിട്ടു. അവനിറങ്ങിപ്പോയിക്കഴിഞ്ഞപ്പോൾ ഗോപി പറഞ്ഞു. "എനിക്ക് അവനെ ഒന്ന് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തെണ്ടിനടക്കുന്നവനെ കൂടെ താമസിപ്പിച്ചാൽ അവൻ എവിടന്ന് കാശുതരാനാ ?" " അവൻ നൂറുവട്ടം സമ്മതിക്കും " വിശ്വൻ പറഞ്ഞു.
ആ രാത്രി ഞാൻ റോഡരികിലൂടെ നടക്കുകയായിരുന്നു. നല്ല തണുപ്പുണ്ടായിരുന്നു. മലയാളത്തിൽ എന്തോ പറഞ്ഞു കരയുന്ന ശബ്ദം ഞാൻ കേട്ടു . റോഡിലൂടെ വന്ന വാഹനത്തിൻറെ വെളിച്ചത്തിൽ ഒരു യുവാവിരിക്കുന്നത് ഞാൻ കണ്ടു. "മലയാളിയാ ?" ഞാൻ ചോദിച്ചു. അവൻ കരഞ്ഞുകൊണ്ടോടി വന്നു. " രക്ഷിക്കണം , അവൻ പറഞ്ഞു. ഒരു രാത്രി ഉറങ്ങാനൊരിടം തരണം . രാവിലെ പൊയ്ക്കൊള്ളാം " അവൻ യാചിച്ചു. ഞാൻ പറയാതെ തന്നെ അവനെന്നോടൊപ്പം വന്നു. അവനൊരു നാറ്റമുണ്ടായിരുന്നു.
ഞാനന്ന് തനിച്ചാണ് താമസിച്ചിരുന്നത്. അവനു വേറെ വസ്ത്രങ്ങൾ കൊടുത്തിട്ടും ആ നാറ്റം അങ്ങനെത്തന്നെയുണ്ടായിരുന്നു. എങ്കിലും ഭക്ഷണത്തിനു ശേഷം അവനെ എൻറെ കിടക്കയിൽ എൻറെ പുതപ്പിനുള്ളിൽ കിടത്തി. അപ്പോൾ അവനെ എനിക്കറിയില്ലായിരുന്നു. അടുത്ത ദിവസം രാവിലെ അവൻ ഇറങ്ങാൻ തുടങ്ങി. ഞാൻ കാര്യങ്ങൾ ചോദിച്ചു മനസിലാക്കി.
എല്ലാക്കാലത്തേയും കഥ തന്നെ. നാട്ടിൽ അവധിക്കുവന്ന മറുനാട്ടിലെ വലിയ ഉദ്യോഗസ്ഥൻ ജോലിവാങ്ങിക്കൊടുക്കാമെന്നു വാഗ്ദാനം നൽകി കുറച്ചുപണം വാങ്ങി അവനെ കൊണ്ടുവരുന്നു. അവനു ജോലികിട്ടുന്നില്ല. അവനെ അയാൾ തല്ലിയിറക്കിവിടുന്നു ആരോപറയുന്നു , ഇവിടെയെത്തിയാൽ ജോലികിട്ടുമെന്ന് . അവൻ കളളവണ്ടികയറി ഇവിടെയെത്തുന്നു.
ഞാൻ പറഞ്ഞു . നീ പോകേണ്ട. ജോലിയുടെ കാര്യം നമ്മൾക്ക് നോക്കാം. അവൻ കുളിച്ചു. നനച്ചു. വീട് വൃത്തിയാക്കി. പാചകം ചെയ്തു. എല്ലാം സ്വയം ചെയ്തതാണ്. അപ്പോൾ ചിലർക്ക് ഒരു ചിരി . ഒരു പരിഹാസം എന്തേ ? അപ്പോൾ വരുന്നു തിരിനായരുടെ കഥ. വിജയൻ നേരിട്ട് വരുന്നു സാമുവലിൻറെ മുന്നിൽവെച്ച് തിരിനായരുടെ കഥ പറയാൻ. ഞാൻ കഥ കേട്ടു . ഒന്നും പറഞ്ഞില്ല . അവൻ കുറച്ചുനേരം ബ്ലിങ്കിയിരുന്നിട്ട് പോയി. അവനെ പറഞ്ഞുവിടണം , അതായിരുന്നു കഥപറഞ്ഞവരുടെ ആവശ്യം. അതിന് ഞാൻ തയ്യാറായില്ല.
വിജയൻ പോയിക്കഴിഞ്ഞപ്പോൾ അക്കഥയും സാമുവൽ എന്നോട് പറഞ്ഞു. അവനെന്നോടൊപ്പം ഒന്നര മാസമേ ഉണ്ടായുള്ളൂ. അർദ്ധ സൈനിക വിഭാഗത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അവനു സെലക്ഷൻ കിട്ടി. ആദ്യം ചെവിയിൽ ചെവിക്കായമുണ്ട്, ക്ളീൻ ചെയ്തിട്ട് വരൂ എന്നുപറഞ്ഞ് അവനെ വിട്ടു. അടുത്തതവണ മെഡിക്കൽ പാസ്. അവനു സന്തോഷം . ട്രെയിനിങ് ക്യാമ്പിലേക്ക് അവൻ പോയി. പിന്നെ തുടരെ തുടരെ അവനെനിക്ക് കത്തയച്ചുകൊണ്ടിരുന്നു.
അതേ ഒന്നരമാസക്കാലം ഞങ്ങളൊരുമിച്ച് ഒരുകിടക്കയിൽ ഒരുപുതപ്പിനടിയിലുറങ്ങി . പകൽ അവൻ വീട് വൃത്തിയായി സൂക്ഷിക്കുകയും വസ്ത്രങ്ങൾ അലക്കുകയും ഭക്ഷണം തയാറാക്കുകയും ചെയ്തു. ഇന്നവനൊരു സൈനികനാണ്. അത്രയുമറിഞ്ഞാൽ മതി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ