2017, മാർച്ച് 15, ബുധനാഴ്‌ച

മണിക്കൂറിന് അഞ്ഞൂറ് വെച്ച്

ഇന്ന് ഞാനൊരു യുവാവിനെ പരിചയപ്പെട്ടു 
പ്രായം  മുപ്പത് 
ചിലപ്പോൾ മുപ്പതിമൂന്നെന്നു പറയും 
ചിലപ്പോൾ ഇരുപത്തിനാലെന്നും 
ഒരിക്കൽ പറഞ്ഞു പതിനെട്ടെന്ന് 
നിറം വെളുപ്പ് 
ഫോട്ടോ തരില്ല 
നമ്മുടെ സ്ഥലം പറഞ്ഞിട്ടേ അദ്ദേഹത്തിൻറെ സ്ഥലം പറയൂ 
പലതും പറഞ്ഞു നമ്മളെ സുഖിപ്പിക്കും 
എങ്കിൽ കാണാമെന്നു നമ്മളും കരുതും 
അപ്പോൾ വരും കണ്ടീഷൻസ് 
മണിക്കൂറിന് അഞ്ഞൂറ് 
ചിലപ്പോൾ ആയിരം ചോദിക്കും 
പിന്നെ ഫുഡിൻറെ ബിൽ നമ്മൾ പേ ചെയ്യണം 
യാത്രാ ചിലവ് നമ്മൾ കൊടുക്കണം 
എന്താ വരട്ടേ ?


മുൻപ് ഒരാളെ പരിചയപ്പെട്ടു 
കാര്യങ്ങളെല്ലാം പറഞ്ഞു രസിച്ചു സുഖിച്ചു 
അപ്പോൾ നേരിൽ കാണേണ്ടേ 
നേരിട്ട് ചെന്നാൽ കാണാം 
ബട്ട് അദ്ദേഹം ഗൾഫുകാരെ മാത്രമേ സ്വീകരിക്കൂ 
മിനിമം പതിനായിരം രൂപ 



ഇതൊക്കെ ഒരു നമ്പറല്ലേ 
ഒരിക്കൽ ഒരു ചടാക്ക് ചരക്ക് 
ചടാക്ക് = സാധാരണ , 
                    നാടൻ , 
                   ചുറ്റും കാണാറുള്ള 
                   പ്രത്യേകിച്ച് ആകർഷകത്വമില്ലാത്ത 
                   ഉദാഹരണത്തിന് മോഹൻജിത്ത്  , 
                   അല്ലെങ്കിൽ ഷിജോ ടൈപ്പിലുള്ളത് 
അവനൊരു കടയിൽ സെയ്ൽസ് മാനായി ജോലി ചെയ്യുന്നു 
അവൻറെ കടയിൽനിന്നൊരു സാധനം വാങ്ങുന്നു 
അവൻ റെക്കമണ്ട് ചെയ്ത സാധനമാണ് വാങ്ങിയത് 
കംപ്ലെയിൻഡ് ഉണ്ടെങ്കിൽ പറയാനായി 
അവൻ അവൻറെ പേരും നമ്പറും തന്നു 
അറിയാമല്ലോ , അവനോടിത്തിരി പഞ്ചാരതോന്നിയിട്ടാണ് 
അവൻറെ കടയിൽ നിന്ന് അവൻ പറഞ്ഞ സാധനം തന്നെ വാങ്ങിയത് 
എന്നിട്ട് അവനെ വിളിച്ചിട്ട് നമ്പർ അവൻ തന്നതാണെന്ന് പറഞ്ഞു 
മുൻപ് സംസാരിച്ചിട്ടുണ്ടെന്നും പറഞ്ഞു 
കാണാമെന്ന് പറഞ്ഞിരുന്നൂന്നും പറഞ്ഞു 
അവൻ സമ്മതിച്ചു :"കാണാം "
"ഇന്ന് കാണണം "
"ഓഹ് , ഞാൻ ------- ആണല്ലോ "
അവൻ സ്ഥലത്തില്ലെന്ന് , മറ്റൊരു സ്ഥലത്താണെന്ന് !
അവൻ എൻറെ മുന്നിലുണ്ട് 
"വരാമോ ?"
" ബസ് ഫെയർ തരാമെങ്കിൽ "
"തരാം "
" ഞാൻ ഇപ്പോൾ വീട്ടിലില്ല , ------  ൽ നിൽക്കുകയാണ് , അവിടെനിന്നുള്ള ബസ് ഫെയർ തരണം "
കടയടക്കാൻ ഒന്നര മണിക്കൂർ കൂടിയുണ്ട് 
രണ്ടര മണിക്കൂർ എടുക്കും അവൻ പറഞ്ഞ സ്ഥലത്ത് നിന്നിവിടെയെത്താൻ 
കടയടച്ചിട്ട് ഒരു മണിക്കൂർ വിശ്രമം കഴിഞ്ഞ് എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ മതി 
അവൻ കടയടച്ച് ഇറങ്ങിവരുമ്പോൾ ഞാൻ ചെന്ന് തോളത്ത് കയ്യിട്ടു 
"പോവാം "
"യ്യോ ചേട്ടാ , ഇന്ന് പറ്റില്ല . എനിക്കിന്നൊരു ഗസ്റ്റ് ഉണ്ട് "
അവനറിയില്ലല്ലോ ഇന്നത്തെ അവൻറെ  ഗസ്റ്റ് ഞാനാണെന്ന് 
അതുകൊണ്ട് സസ്പെൻസ് ഇടാതെ ഞാൻ പറഞ്ഞു :"നിൻറെ ഇന്നത്തെ ഗസ്റ്റ് ഞാനാണ് "
"സോറി ചേട്ടാ , വേറൊരു ദിവസമാകട്ടെ. വീട്ടിൽനിന്ന് ആള് വരുന്നു "
" ഡാ ഫോണിൽ വിളിച്ച് വരാൻ പറഞ്ഞത് ഞാനാ . പിന്നെ --- ൽ നിന്നുള്ള ബസ് ഫെയറല്ലേ , അത് ഞാൻ തരാം "



ഇതൊക്കെ ഇപ്പോൾ എന്തിനാ പറയുന്നത് , അല്ലെ ?
കാര്യമുണ്ടെന്ന് കൂട്ടിക്കോളൂ 


ഞാനാലോചിക്കുകയായിരുന്നു 
അവൻ ചോദിച്ച മണിക്കൂറിന് അഞ്ഞൂറ് 
ഞാനെൻറെ സുഹൃത്തിനു കൊടുക്കുകയാണെങ്കിൽ ?
എനിക്ക് രണ്ടു സുഹൃത്തുക്കളാണിപ്പോൾ ഉള്ളത് 
ഒരാൾ തിങ്കൾ മുതൽ വെള്ളി വരെ രാത്രികൾ എന്നോടൊപ്പം കഴിയുന്നു 
ജോലിയുണ്ട് 
ശനിയാഴ്ച വൈകിട്ട് വീട്ടിൽ പോകും 
തിങ്കളാഴ്ച  വൈകിട്ട് ഇവിടെ ഹാജർ 
എനിക്ക് അയാളോട് മാത്രമേ ഇങ്ങനെ ഒരു വീക്നെസ് ഉള്ളൂ എന്നകാര്യത്തിൽ അയാൾക്ക് പൂർണ്ണ വിശ്വാസമുണ്ട് 
ഒരാൾ കോളേജ് വിദ്യാർത്ഥിയാണ് 
ശനിയും ഞായറും ടൈം പാസ് എന്നോടൊപ്പമാണ് 
അവനോടു മാത്രമേ ഇങ്ങനൊരു ബന്ധം എനിക്കുള്ളൂ എന്ന് അവനും ഉറപ്പുണ്ട് 


ഞാനൊന്ന് കണക്ക് കൂട്ടിനോക്കുകയായിരുന്നു 
മണിക്കൂറിന് അഞ്ഞൂറ് വെച്ച് ---






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ