2017, മാർച്ച് 1, ബുധനാഴ്‌ച

ജയൻ

അവൻ
ജയൻ
ജയനെ അറിയുമോ ?
അറിയുമായിരിക്കും
അറിയില്ലായിരിക്കാം
അവൻ
ജയൻ
പറയാം , ജയന്റെ കഥ
ജയൻ



ജയനെ അറിയാൻ കാരണം പറയുന്നില്ല
ഓ , അതൊന്നും പറയേണ്ട
ജയനും ആയുള്ള ബന്ധം മാത്രം പറയാം
അതെങ്ങനെ ആയിരുന്നു എന്ന് പറയാം


രാത്രികാലങ്ങളിൽ ആയിരുന്നു അവനെ കണ്ടിരുന്നത്
ചന്ദ്രികയുള്ള രാത്രികളിൽ
അവൻ വന്നു തോളിൽ കയ്യിട്ട്
കാമുകി കാമുകനോട് പറയുന്ന ഡയലോഗുകൾ പറയുമ്പോൾ
സുന്ദരവും രോമാഹീനവും ആയ അവന്റെ ശരീരം
എന്നിൽ കാമം ഉണർത്തി



ഒരു രാത്രി ഞാൻ അവനെ കൂട്ടി നടന്നു
ഇരുട്ടുള്ള ഭാഗത്ത് ചെന്നപ്പോൾ
അവിടെ കിടന്ന പാറക്കല്ലിൽ ഇരിക്കാമെന്നു ഞാൻ പറഞ്ഞു
ഞങ്ങൾ ഇരുന്നു
ഞാൻ അവന്റെ മുണ്ടിനുള്ളിൽ കയ്യിട്ടു
അവൻ "ശ്ശെ " എന്ന് പറഞ്ഞു
മാനം പോകും എന്ന് പറഞ്ഞു അവൻ പ്രതിഷേധിച്ചു



അടുത്ത ദിവസം ഞാൻ അവനെ നഗരത്തിൽ വെച്ച് കണ്ടു
അവനെ വിളിച്ചു കള്ളു  ഷാപ്പിലേക്ക് നടന്നു
ഒരു കുപ്പി കള്ള്
അവൻ ഒരു ഗ്ലാസ് ഒഴിച്ച് എനിക്ക് കുടിക്കാൻ വെച്ചിട്ട്
ബാക്കി അവൻ കുടിച്ചു
എന്നിട്ട്
എനിക്ക് ഒഴിച്ച് വെച്ചിരുന്നത് കൂടി അവൻ കുടിച്ചു
അതോടെ അവൻ ചിലക്കാൻ തുടങ്ങി
അവന്റെ വീടിനടുത്ത് ബസ്സിറങ്ങി നടക്കുമ്പോൾ
മാനത്തെ കുറിച്ച് അവൻ ചിന്തിച്ചില്ല
അവന്റെ വീട്ടിൽ
അവന്റെ കിടക്കയിൽ
എന്നോടൊത്തു കിടക്കുമ്പോൾ
മാനത്തെ കുറിച്ച് അവൻ ചിന്തിച്ചില്ല
അങ്ങനെ അവന്റെ മാനത്തിന്റെ വില ഞാൻ മനസ്സിലാക്കി
എട്ടു രൂപ
അന്ന് എട്ടു രൂപ ആയിരുന്നു
ഒരു കുപ്പി കള്ളിന്റെ വില


രണ്ടാഴ്ച കഴിഞ്ഞാണ് ഞാൻ അവന്റെ വീട്ടില് പോയത്
പോകും വഴി മൂന്നു ആളുകള് പറയുന്നത് കേട്ടു
"ജയനെ നീ ഇന്ന് കണ്ടാരുന്നോ ?"
"അവൻ മൂന്നു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട "
"അവൻ അവിടെ കറങ്ങി കറങ്ങി നടക്കുന്നത് കണ്ടു "


ഞാൻ അവന്റെ വീട്ടില് ചെന്നു
അവിടെ അവൻ തനിച്ചായിരുന്നു
അവൻ അവിടെ അവന്റെ കട്ടിലിൽ കിടക്കുന്നു
ഞാൻ ചായക്കടയിൽ പോകാൻ വിളിച്ചു
കള്ളു ഷാപ്പിൽ ആണെങ്കിൽ വരാം എന്ന് അവൻ
ഞാനും കള്ള് കുടിക്കണം എന്ന് അവൻ
അത് പറ്റില്ല എന്ന് ഞാൻ


നൂറു രൂപ എടുത്ത് അവനു കൊടുത്തു
അവൻ വാങ്ങിയില്ല
കള്ളു ഷാപ്പിൽ പോകാം എന്ന് അവൻ
ഞാൻ രൂപ അവന്റെ മേശ പുറത്ത് വെച്ചു
ഞാൻ പോകാൻ ഇറങ്ങി
"ഇങ്ങോട്ട് വന്നേ ", അവൻ പറഞ്ഞു
ഞാൻ തിരികെ ചെന്നു
മുറിക്കുള്ളിൽ കയറിയപ്പോൾ
അവൻ മുറി ഉള്ളിൽ  നിന്നും കുറ്റി ഇട്ടു
അവൻ അവന്റെ തുണി അഴിച്ചു മാറ്റി
എന്നിട്ട് കിടന്നു


അന്ന് മുതൽ എല്ലാ ഞായറാഴ്ചയും
ഞാൻ അവനെ കാണുമായിരുന്നു
ഇരുന്നൂറു രൂപയും കൊടുക്കുമായിരുന്നു 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ