2017, മാർച്ച് 1, ബുധനാഴ്‌ച

എനിക്കവനെ വേണം


ഇന്ന് ഞാൻ ഒരാളെ കണ്ടു
എല്ലാ ദൈവങ്ങളെയും വിളിച്ചു പറഞ്ഞു
എനിക്കവനെ വേണം
എല്ലാ സാത്താന്മാരെയും വിളിച്ചു പറഞ്ഞു
എനിക്കവനെ വേണം
എല്ലാ ചാത്തന്മാരെയും വിളിച്ചു പറഞ്ഞു
എനിക്കവനെ വേണം
ഇനി ആരെ വിളിച്ചു പറയണം ?
ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടോ ?


മുൻപും ഇത് പോലെ സംഭവിച്ചിട്ടുണ്ട്
അന്നും ഇത് പോലെ
അറിയപ്പെടുന്ന ഭൂത പ്രേതാടികളെ മുഴുവനും വിളിച്ചു പറഞ്ഞു
കാര്യം നടന്നു
ആരാണ് സഹായിച്ചതെന്നറിയില്ല
സഹായിച്ചത് ആരായാലെന്താ , കാര്യം നടന്നാൽ പോരെ ?
അപ്പം തിന്നാൽ പോരെ ?
കുഴി എണ്ണണമോ ?


ഞങ്ങൾ മലയാളികൾ അങ്ങനെയാണ്
ഹിന്ദുക്കളും ക്രിസ്ത്യാനികളും
മുസ്ലിം പള്ളികളിൽ നേര്ച്ച കൊടുക്കാൻ പോകുമ്പോൾ
ഹിന്ദുക്കൾ അവരുടെ അനവധി ചരടുകൾ
അഴിച്ചു കീശയിൽ ഇടും
എന്നിട്ട് നേർച്ചകൾ പച്ച പട്ടിൽ  പൊതിഞ്ഞ്
മുസ്ലിം പള്ളിയിൽ  കൊണ്ട് വെയ്ക്കും
ക്രിസ്ത്യാനികൾ കുരിശു  മാല അഴിച്ചു കീശയിൽ ഇടും
പച്ചപട്ടിൽ പൊതിഞ്ഞ നേര്ച്ച പള്ളിയിൽ നല്കും
ഹിന്ദുക്കളും മുസ്ലിങ്ങളും മത ചിഹ്നങ്ങൾ മറച്ച്
നേർച്ചകൾ ക്രിസ്ത്യൻ പള്ളിയില നല്കും
ക്രിസ്ത്യാനികളും മുസ്ലിമുകളും മത ചിഹ്നങ്ങള മറച്ച്
ഹിന്ദു ആരാധനാലയങ്ങളിൽ നേര്ച്ച നല്കും
തീർന്നില്ല
ഇനി മനുഷ്യദൈവങ്ങളുടെ അടുത്തും പ്രാർഥിക്കും
ആരാ ഇപ്പോൾ കാര്യം സാധിച്ചു തരിക എന്നറിയില്ലല്ലോ  


കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും
ദൈവം ഇല്ല
ഇതെല്ലാം തട്ടിപ്പാണെന്ന കാര്യത്തിൽ
ഞങ്ങളിൽ ഭൂരിപക്ഷത്തിനും ഒരു സംശയവും ഇല്ല

പാവങ്ങൾക്ക് ഭക്തി കൂടും
പണക്കാരല്ല , പാവങ്ങളാണ് ദൈവത്തെ നിലനിർത്തുന്നത്
പാവങ്ങളെ അല്ല, പണക്കാരെയാണ് ദൈവം നിലനിർത്തുന്നത്
ആർക്കാണ് വിവരം ഇല്ലാത്തത് ?




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ