2017, മാർച്ച് 1, ബുധനാഴ്‌ച

പ്രണയ ഗാനം

ഈ പ്രണയ ഗാനം നിനക്കായി എഴുതപ്പെട്ടത്
നിന്റെ സുഗന്ധം ഇപ്പോഴും എന്റെ നാസികയിൽ
നിന്റെ സൌന്ദര്യം ഇപ്പോഴും എന്റെ മനസ്സിൽ
നിന്റെ സ്പര്സം ഇപ്പോഴും എന്റെ ശരീരത്തിൽ

നിന്റെ സുഗന്ധം ഇപ്പോഴും എന്റെ നാസികയിൽ
നിന്റെ മുഖത്തിനു മുല്ലപ്പൂവിൻ ഗന്ധം ആയിരുന്നു
നിന്റെ ചുണ്ടുകൾക്ക് അപ്പോൾ തിന്ന ആപ്പിളിൻ ഗന്ധവും
നിന്റെ മാറിടത്തിൽ ഒരു പൂക്കാലത്തിൻ ഗന്ധവും


നിന്റെ ശരീരത്തിനു സിൽക്കിൻ സ്പർശം
നിന്റെ ചുണ്ടുകൾക്ക് ചോക്കൊലെറ്റ് രുചി
നിന്റെ സ്ത്രൈണമായ മാറിടത്തിന്
ഹാ ! ഞാൻ അതെങ്ങനെ വർണിക്കും ?
വാക്കുകൾ  പരാജയപ്പെടുന്ന ഇടം


നിന്റെ ശരീരം ഒരു പക്ഷെ എനിക്കായി
നിർമ്മിക്കപ്പെട്ടതാവാം
അല്ലെങ്കിൽ , സ്ത്രൈണത എങ്ങനെ നിന്റെ
മനസ്സിൽ , ശരീരത്തിൽ,  ചലനങ്ങളിൽ
പ്രത്യക്ഷ പെടാനാണ്

ഓ , എന്റെ ദേവ ദേവകൾ
നിന്നെ എനിക്കായി
മിനഞ്ഞെടുത്തിരിക്കുന്നു
വരൂ , നമ്മൾക്ക് ആനന്ദിക്കാം 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ