2017, മാർച്ച് 1, ബുധനാഴ്‌ച

എല്ലാം മറന്നു




ഞാൻ എല്ലാം പറയാം
എന്റെ ആദ്യ ഓണ്‍ ലൈൻ പ്രണയത്തെ കുറിച്ച്
എന്റെ ക്ഷോഭത്തെ കുറിച്ച്
എന്റെ ആദ്യ ഓണ്‍ ലൈൻ പ്രേമ ഭാജനത്തെ കുറിച്ച്



ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത്‌
അന്നായിരുന്നു ഞാൻ ആദ്യമായി അവനുമായി പരിചയ പെട്ടത്
അഞ്ചു വര്ഷം ഞാൻ അവനെ പ്രേമിച്ചു
കഥ പറയുമ്പോൾ ഒരു ക്രമം വേണം
ജീവിതത്തിലും ഒരു ക്രമം വേണം
എല്ലായിടത്തും ഒരു ക്രമം വേണം



ക്രമം വേണ്ട എന്നായിരുന്നു ഇടക്കാലത്ത് ചിലരുടെ വിചാരം
അവർ എല്ലാ ക്രമങ്ങളും തെറ്റിച്ചു
സ്പെല്ലിങ്ങ് വേണ്ട , അവർ ആക്രോശിച്ചു
എന്തിനാ സ്പെല്ലിങ്ങ് ?അവർ ചോദിച്ചു
ക്രമം വേണ്ടാ , അവർ ആര്ത്തു വിളിച്ചു
എന്തിനാ ക്രമം ? അവർ ചോദിച്ചു
അങ്ങനെ ഇപ്പോഴത്തെ തലമുറ എഴുതാനും വായിക്കാനും അറിയാത്തവർ ആയി
നാളെ എന്താ പരീക്ഷ എന്ന് അറിയാത്തവർ ആയി




അവൻ അന്ന് പാലായിൽ എൻട്രൻസ്‌ കോച്ചിംഗ് പഠിക്കുന്നു
കോട്ടയത്തുകാരൻ
പേര് പറയില്ല
സ്ഥലം പറയില്ല
അവൻ പറഞ്ഞു
ഞാൻ ബ്രാഹ്മണൻ
അവൻ പറഞ്ഞത് കള്ളമാ കേട്ടോ
അവൻ അതെ കള്ളം പറഞ്ഞുള്ളൂ
അതൊരു കള്ളമേ പറഞ്ഞുള്ളൂ
അവനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇന്നെനിക്കറിയാം
അവൻ പറഞ്ഞു :"ഞാനൊരു പെണ്ണാ , എന്നെ പെണ്ണായി കാണണം
എന്നെ പെണ്ണിനെ പോലെ കാണണം
എന്നെ ഒരു പെണ്ണിനെ പോലെ സ്നേഹിക്കണം
എന്നെ വിവാഹം ചെയ്യണം
എനിക്ക് ചേട്ടനോടൊപ്പം ഭാര്യയായി ജീവിക്കണം
എന്റെ കഴുത്തിൽ താലി കെട്ടണം
ഞാൻ ചേട്ടന്റെ കൂടെ വന്നു താമസിക്കാം "



ഞാൻ പറഞ്ഞു :"ശരി , ഞാൻ നിന്നെ പ്രേമിക്കാം
ഞാൻ നിന്നെ വിവാഹം ചെയ്യാം
ഞാൻ നിന്നെ ഭാര്യയായി കൂടെ താമസിപ്പിക്കാം "



"എന്റെ പഠിത്തം കഴിയട്ടെ "
അവൻ പറഞ്ഞു
"ശരി ,ഞാൻ സമ്മതിച്ചു



"എന്റെ വീട്ടുകാർ സമ്മതിക്കില്ല "
അവൻ പറഞ്ഞു
"എന്നാലും ചേട്ടൻ വിളിച്ചാൽ ഞാൻ വരാം
കൂടെ താമസിക്കാൻ പറ്റില്ല "



അഞ്ചു വര്ഷം ഞാൻ അവനെ പ്രേമിച്ചു
അഞ്ചു വർഷം അവൻ എന്നെ പ്രേമിച്ചു
അഞ്ചാം വര്ഷം ഒരു മണ്ടത്തരം പറ്റി
ഞാൻ ഒരു സ്ഥലത്ത് പോയി
ഞാൻ അത് അവനോടു പറഞ്ഞു
അത് അവന്റെ വീടിനടുത്തായിരുന്നു
അതോടെ അവൻ പറഞ്ഞു
"ഇനി ഞാൻ മിണ്ടില്ല "



അവൻ മിണ്ടാതെ ആയി
ഒരു പെണ്ണിനെ പൊക്കുന്നതു പോലെ അവനെ പൊക്കാൻ
ഞാൻ ആഗ്രഹിച്ചു
വല്ലാത്ത ക്ഷോഭം എനിക്കുണ്ടായി
ഞാനും അവനും തമ്മിൽ നടന്ന എല്ലാ സംഭാഷണങ്ങളും
പ്രിന്റ്‌ എടുത്തു ഞാൻ
പിന്നെ ക്ഷോഭം അടങ്ങി
അടക്കി , എന്ന് പറയുന്നതാവും കൂടുതൽ ശരി



ഇതിനു ശേഷം അവൻ
ഒരാളുമായി
ശാരീരികമായി ബന്ധപ്പെട്ടത് എനിക്കറിയാം
അവന്റെ സുഹൃത്തുമായി ചേർന്ന്
അവനെ --
(സുഹൃത്ത് വിളിച്ചാൽ അവൻ വരുമല്ലോ )
അതും ആലോചിച്ചു
ചെയ്തില്ല  



ഇപ്പോൾ ഞാൻ എല്ലാം മറന്നു
ശാന്തം




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ