ആദ്യമായി പൂന യിൽ ചെന്ന നാളുകൾ
ഒരു ചെറിയ ജോലിയുമായി
ഒരു ചെറിയ ഫ്ലാറ്റിലെ
ഒരു ചെറിയ മുറിയിൽ
ഏകനായി കഴിഞ്ഞ നാളുകൾ
ഒരു നാൾ എവിടെ നിന്നോ തെണ്ടിത്തിരിഞ്ഞ്
ഒരു മലയാളി ചെക്കൻ വന്നു
മലയാളികൾ പറഞ്ഞു
അടുപ്പിക്കരുത് ; ഓടിച്ചു വിട്ടേക്ക്
അവരാരും അവനോടു മലയാളം പറഞ്ഞില്ല
ഞാനവനോട് മലയാളം പറഞ്ഞു
ഞാനവനെ ഓടിച്ചു വിട്ടില്ല
മുഷിഞ്ഞ വേഷം
കുളിക്കാതെയും നനയ്ക്കാതെയും നടന്ന്
ഒരു നാറ്റം അവനുണ്ടായിരുന്നു
തോളത്ത് തൂക്കിയിട്ടിരിക്കുന്ന ഒരു ബാഗ്
അവനെന്നോട് എന്തെങ്കിലും
വാങ്ങിക്കൊടുക്കാൻ പറഞ്ഞു
ഉം , വാങ്ങിത്തരാം
എൻറെ മുറി ക്ലീൻ ചെയ്തു തരണം
അവനത് സമ്മതിച്ചു
അവനെ ഏതെങ്കിലും ഹോട്ടലിൽ
കൊണ്ടുപോകാൻ പറ്റില്ല
നാറുന്ന വേഷം ധരിച്ച്
നാറുന്ന ശരീരവുമായി ഹോട്ടലിൽ ചെന്നാൽ
അവനെ മാത്രമല്ല, കൊണ്ട് ചെല്ലുന്ന എന്നെയും
അവരടിചോടിക്കും , നിശ്ചയം
അവനെ ഓടിച്ചു വിട്
എന്ന മലയാളി സുഹൃത്തിൻറെ ഉപദേശം മാനിക്കാതെ
ഞാനവനെയും കൊണ്ട് റൂമിലേക്ക് പോയി
അവൻറെ തുണിയഴിച്ച് വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു
അവൻ പകച്ച് മിഴിച്ചു നിന്നു
എണ്ണയെടുത്ത് അവൻറെ തലയിലൊഴിചു
തേച്ചു പിടിപ്പിക്കാൻ പറഞ്ഞു
അവൻ മുടിയിൽ എണ്ണ തേച്ചു പിടിപ്പിക്കുമ്പോൾ
ഞാനവൻറെ നഗ്നമേനിയിൽ എണ്ണ തേക്കുകയായിരുന്നു
ബാത്ത് റൂമിൽ ചൂടുവെള്ളത്തിൽ
എണ്ണയും ബ്രഷും ഉപയോഗിച്ച്
അവനെ നന്നായി തേച്ചു കഴുകിയെടുത്തു
ക്ലാവ് പിടിച്ചു കറുത്തുപോയ മൊന്ത
തേച്ചു വെളുപ്പിചെടുത്ത പോലെ
അവനെയിപ്പോൾ കാണാൻ എന്തൊരഴക് !
പല്ല് മാത്രം മഞ്ഞച്ച്
ഒരു ബ്രഷും വാങ്ങി വന്നു
പേസ്റ്റ് എടുത്തു കൊടുത്തു
ഇപ്പോൾ പല്ലുകൾ വെളുവെളെ വെളുത്ത്
ഞാനവന് എൻറെ ഡ്രസ് എടുത്തു കൊടുത്തു
അവൻറെ ബാഗിൽ എന്താണെന്ന് ചോദിച്ചു
ഒരു ജോഡി മുഷിഞ്ഞു നാറുന്ന ഡ്രസ്
ഉപയോഗ ശൂന്യമായ ഒരു ബ്രഷ്
തീർന്ന ഒരു പേസ്റ്റിന്റെ ട്യൂബ്
ഏതാനും സർട്ടിഫിക്കറ്റുകൾ
സർട്ടിഫിക്കറ്റുകൾ ഒഴികെയുള്ളവ
ബാഗ് സഹിതം
വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു
നാളെ വീട് വൃത്തിയാക്കാൻ വരുന്ന വൃദ്ധ
കൊണ്ടുപോയി കളഞ്ഞു കൊള്ളും
ഞങ്ങൾ റോഡിലേക്കിറങ്ങി
അവനു നന്നായി വിശക്കുന്നുണ്ടായിരിക്കും
കുളിക്കും മുൻപ്
ബ്രെഡ് ഇരുന്നത് എടുത്തു കൊടുത്തിരുന്നു
അതുകൊണ്ട് വിശപ്പ് മാറില്ലല്ലോ
ബാർ ഹോട്ടലിലെക്കാണ് കൊണ്ടുപോയത്
ഇരുണ്ട വെളിച്ചത്തിൽ ഇരുന്ന്
ചപ്പാത്തിയും ചിക്കണും കഴിക്കുമ്പോൾ
അവൻറെ കണ്ണുകൾ നിറഞ്ഞൊഴുകി
ഞാനത് കണ്ടതായി ഭാവിച്ചില്ല
അടുത്ത ദിവസം സുഹൃത്ത് അന്വേഷിച്ചു
"അവനെ ഓടിച്ചു വിട്ടോടാ ?
മലയാളം പറഞ്ഞപ്പോഴേ ഞാൻ വിചാരിച്ചു
നിൻറെ കാര്യം പോക്കാണെന്ന്
എങ്ങനെ ഓടിച്ചു വിട്ടെടാ ?"
"അവനെന്നോടൊപ്പം ഉണ്ട്" , ഞാൻ പറഞ്ഞു
"മലയാളം പറഞ്ഞു പോയാൽ പിന്നെ
ഇവനെയൊന്നും അടിച്ചോടിച്ചാൽ പോലും പോവില്ല
ഇറക്കി വിടാൻ ഞാൻ വരണോ ?"
ഞാൻ പറഞ്ഞു :" വേണ്ട "
ആഴ്ച്ച രണ്ടു കഴിഞ്ഞു
അവനു മോഡേൻ ബുക്സിൽ ഒരു ചെറിയ പണി
വരുന്നവർക്ക് പുസ്തകം എടുത്തു കൊടുക്കുക
വാങ്ങിയ പുസ്തകങ്ങൾ പായ്ക്ക് ചെയ്തു കൊടുക്കുക
മൂന്നാമത്തെ ദിവസം പുസ്തക കടക്കാരൻ
അവനെ പറഞ്ഞു വിട്ടു
ഞാൻ ചോദിച്ചു :"എന്താ കാര്യം ?"
"'ഒരു പരിചയവും ഇല്ലാത്തയാളെ
എങ്ങനെയാ ജോലിക്ക് നിർത്തുക "
"ഞാൻ പറഞ്ഞിട്ടല്ലേ അവനെ ജോലിക്ക് വെച്ചത് ?
എന്തെങ്കിലും കാര്യം ഉണ്ടായാൽ
എന്നോട് പറഞ്ഞാൽ മതി "
"സാറൊന്നും വിചാരിക്കരുത് ,
സാറിൻറെ സുഹൃത്ത് പറഞ്ഞിട്ടാ "
"അവൻറെ കാര്യം ഞാനെറ്റു "
അങ്ങനെ അവൻ വീണ്ടും അവിടെ ജോലിക്ക് നിന്നു
ഒരു ദിവസം അവനെ ഓടിച്ചു വിടാൻ പറഞ്ഞ സുഹൃത്ത്
എന്നെ കാണാൻ വന്നു
അവൻറെ മോഡേൻ ബുക്സിലെ
പണി തെറിപ്പിക്കാൻ നോക്കിയവൻ
സംസാരിച്ചിരിക്കവേ അവൻ ചോദിച്ചു
"ഒരു ബെഡിൽ ആണോ കിടപ്പ് ?"
"അല്ല, അവൻ നിലത്ത് വിരിച്ചു കിടക്കും "
"നല്ല ചൊങ്കൻ , അവൻറെ കൂടെ കിടന്നിട്ടുണ്ടോ ?"
ഞാനൊന്നും മിണ്ടിയില്ല
"എല്ലാം നിൻറെ ചിലവിലല്ലേ ;
ഇടയ്കൊക്കെ ഒന്നടിക്കുന്നത് കൊണ്ട് കുഴപ്പമില്ല "
"അമ്പത് കൊടുത്താൽ പെണ്ണിനെ കിട്ടുമല്ലോ ?"
"അതല്ലടാ, ഇടയ്കൊരു രസത്തിന് .
നീ സമ്മതിച്ചാൽ മതി
അവനെ ഞാനെടുത്തോളാം "
"ഞാൻ മാമാ അല്ല "
അവൻറെ മുഖം ഇരുണ്ടു
ഒന്നും പറയാതെ ഇറങ്ങിപ്പോയി
അന്ന് വൈകിട്ട് അവൻ ജോലി കഴിഞ്ഞു വന്നപ്പോൾ
ഞാൻ പറഞ്ഞു
വര്ഗീസിനെ സൂക്ഷിക്കണം
അവൻ എന്നെ കാണാൻ വന്നതും പറഞ്ഞതും
അവൻ മോഡേൻ ബുക്സിൻറെ മാനേജരോട് പറഞ്ഞ്
ഒരിക്കൽ ജോലി തെറിപ്പച്ചതും
ഞങ്ങൾ സംസാരിച്ചു
അപ്പോൾ സിറിയക് പറഞ്ഞു
"അച്ചായൻ ഒരു ദിവസം ബുക്ക് സ്ടാളിൽ വന്നിരുന്നു
ഒരു പുസ്തകം അടിച്ചു മാറ്റി കൊടുക്കാൻ നിർബന്ധിച്ചു "
"എന്നിട്ട് ?"
"എനിക്ക് പറ്റില്ലെന്നു തീർത്തു പറഞ്ഞു "
"നന്നായി "
"പിണങ്ങിയാ പോയത് "
"അതും നന്നായി , ഇനി ശല്ല്യം ചെയ്യാൻ വരില്ലല്ലോ "
നാല് മാസം കഴിഞ്ഞ് പട്ടാളത്തിലേക്ക്
ആളെടുപ്പ് വന്നു
നഴ്സിംഗ് അസിസ്റ്റന്റ് ആയി അവനു സെലെക്ഷൻ കിട്ടി
അവൻ സെലെക്ഷൻ കിട്ടിയ മറ്റു ചെറുപ്പക്കാരോടൊപ്പം
മിലിട്ടറിയുടെ ട്രക്കിൽ കയറി പോയി
ആകെ എട്ടുമാസം
ഞങ്ങൾ ഒന്നിച്ചു കഴിഞ്ഞു
വേർപാട് എനിക്കും അവനും ഒരുപോലെ
ദുസ്സഹമായിരുന്നു
ഒരു രാത്രി പോലും
ഞങ്ങൾ ഇണചേരാതെ ഉറങ്ങിയിട്ടില്ല
ഇനി അവൻ വേറെ , ഞാൻ വേറെ
സെലെക്ഷന് അവനെ പറഞ്ഞു വിട്ടത്
ഞാൻ തന്നെയാണ്
സെലെക്ഷന് പോകുമ്പോൾ പോലും
അവന് ഉത്സാഹമായിരുന്നു
സെലെക്ഷൻ കിട്ടിക്കഴിഞ്ഞപ്പോൾ
അവൻ കരയാൻ തുടങ്ങി
"വേണ്ടായിരുന്നു ", അവൻ പറഞ്ഞു കൊണ്ടിരുന്നു
ട്രെയിനിംഗ് കഴിഞ്ഞാൽ ഞാൻ വരും
ഓരോ കത്തിലും അവനെഴുതി
അവനെയെനിക്ക് നഷ്ടമായിരിക്കാം
പക്ഷെ ഒരു കുടുംബം രക്ഷപ്പെട്ടു
അവൻറെ വീട്ടിൽ
അവനെഴുതിയതനുസരിച്ചു
ഒരു ദിവസം ഞാൻ പോയിരുന്നു
ഒരു ചെറിയ ജോലിയുമായി
ഒരു ചെറിയ ഫ്ലാറ്റിലെ
ഒരു ചെറിയ മുറിയിൽ
ഏകനായി കഴിഞ്ഞ നാളുകൾ
ഒരു നാൾ എവിടെ നിന്നോ തെണ്ടിത്തിരിഞ്ഞ്
ഒരു മലയാളി ചെക്കൻ വന്നു
മലയാളികൾ പറഞ്ഞു
അടുപ്പിക്കരുത് ; ഓടിച്ചു വിട്ടേക്ക്
അവരാരും അവനോടു മലയാളം പറഞ്ഞില്ല
ഞാനവനോട് മലയാളം പറഞ്ഞു
ഞാനവനെ ഓടിച്ചു വിട്ടില്ല
മുഷിഞ്ഞ വേഷം
കുളിക്കാതെയും നനയ്ക്കാതെയും നടന്ന്
ഒരു നാറ്റം അവനുണ്ടായിരുന്നു
തോളത്ത് തൂക്കിയിട്ടിരിക്കുന്ന ഒരു ബാഗ്
അവനെന്നോട് എന്തെങ്കിലും
വാങ്ങിക്കൊടുക്കാൻ പറഞ്ഞു
ഉം , വാങ്ങിത്തരാം
എൻറെ മുറി ക്ലീൻ ചെയ്തു തരണം
അവനത് സമ്മതിച്ചു
അവനെ ഏതെങ്കിലും ഹോട്ടലിൽ
കൊണ്ടുപോകാൻ പറ്റില്ല
നാറുന്ന വേഷം ധരിച്ച്
നാറുന്ന ശരീരവുമായി ഹോട്ടലിൽ ചെന്നാൽ
അവനെ മാത്രമല്ല, കൊണ്ട് ചെല്ലുന്ന എന്നെയും
അവരടിചോടിക്കും , നിശ്ചയം
അവനെ ഓടിച്ചു വിട്
എന്ന മലയാളി സുഹൃത്തിൻറെ ഉപദേശം മാനിക്കാതെ
ഞാനവനെയും കൊണ്ട് റൂമിലേക്ക് പോയി
അവൻറെ തുണിയഴിച്ച് വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു
അവൻ പകച്ച് മിഴിച്ചു നിന്നു
എണ്ണയെടുത്ത് അവൻറെ തലയിലൊഴിചു
തേച്ചു പിടിപ്പിക്കാൻ പറഞ്ഞു
അവൻ മുടിയിൽ എണ്ണ തേച്ചു പിടിപ്പിക്കുമ്പോൾ
ഞാനവൻറെ നഗ്നമേനിയിൽ എണ്ണ തേക്കുകയായിരുന്നു
ബാത്ത് റൂമിൽ ചൂടുവെള്ളത്തിൽ
എണ്ണയും ബ്രഷും ഉപയോഗിച്ച്
അവനെ നന്നായി തേച്ചു കഴുകിയെടുത്തു
ക്ലാവ് പിടിച്ചു കറുത്തുപോയ മൊന്ത
തേച്ചു വെളുപ്പിചെടുത്ത പോലെ
അവനെയിപ്പോൾ കാണാൻ എന്തൊരഴക് !
പല്ല് മാത്രം മഞ്ഞച്ച്
ഒരു ബ്രഷും വാങ്ങി വന്നു
പേസ്റ്റ് എടുത്തു കൊടുത്തു
ഇപ്പോൾ പല്ലുകൾ വെളുവെളെ വെളുത്ത്
ഞാനവന് എൻറെ ഡ്രസ് എടുത്തു കൊടുത്തു
അവൻറെ ബാഗിൽ എന്താണെന്ന് ചോദിച്ചു
ഒരു ജോഡി മുഷിഞ്ഞു നാറുന്ന ഡ്രസ്
ഉപയോഗ ശൂന്യമായ ഒരു ബ്രഷ്
തീർന്ന ഒരു പേസ്റ്റിന്റെ ട്യൂബ്
ഏതാനും സർട്ടിഫിക്കറ്റുകൾ
സർട്ടിഫിക്കറ്റുകൾ ഒഴികെയുള്ളവ
ബാഗ് സഹിതം
വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു
നാളെ വീട് വൃത്തിയാക്കാൻ വരുന്ന വൃദ്ധ
കൊണ്ടുപോയി കളഞ്ഞു കൊള്ളും
ഞങ്ങൾ റോഡിലേക്കിറങ്ങി
അവനു നന്നായി വിശക്കുന്നുണ്ടായിരിക്കും
കുളിക്കും മുൻപ്
ബ്രെഡ് ഇരുന്നത് എടുത്തു കൊടുത്തിരുന്നു
അതുകൊണ്ട് വിശപ്പ് മാറില്ലല്ലോ
ബാർ ഹോട്ടലിലെക്കാണ് കൊണ്ടുപോയത്
ഇരുണ്ട വെളിച്ചത്തിൽ ഇരുന്ന്
ചപ്പാത്തിയും ചിക്കണും കഴിക്കുമ്പോൾ
അവൻറെ കണ്ണുകൾ നിറഞ്ഞൊഴുകി
ഞാനത് കണ്ടതായി ഭാവിച്ചില്ല
അടുത്ത ദിവസം സുഹൃത്ത് അന്വേഷിച്ചു
"അവനെ ഓടിച്ചു വിട്ടോടാ ?
മലയാളം പറഞ്ഞപ്പോഴേ ഞാൻ വിചാരിച്ചു
നിൻറെ കാര്യം പോക്കാണെന്ന്
എങ്ങനെ ഓടിച്ചു വിട്ടെടാ ?"
"അവനെന്നോടൊപ്പം ഉണ്ട്" , ഞാൻ പറഞ്ഞു
"മലയാളം പറഞ്ഞു പോയാൽ പിന്നെ
ഇവനെയൊന്നും അടിച്ചോടിച്ചാൽ പോലും പോവില്ല
ഇറക്കി വിടാൻ ഞാൻ വരണോ ?"
ഞാൻ പറഞ്ഞു :" വേണ്ട "
ആഴ്ച്ച രണ്ടു കഴിഞ്ഞു
അവനു മോഡേൻ ബുക്സിൽ ഒരു ചെറിയ പണി
വരുന്നവർക്ക് പുസ്തകം എടുത്തു കൊടുക്കുക
വാങ്ങിയ പുസ്തകങ്ങൾ പായ്ക്ക് ചെയ്തു കൊടുക്കുക
മൂന്നാമത്തെ ദിവസം പുസ്തക കടക്കാരൻ
അവനെ പറഞ്ഞു വിട്ടു
ഞാൻ ചോദിച്ചു :"എന്താ കാര്യം ?"
"'ഒരു പരിചയവും ഇല്ലാത്തയാളെ
എങ്ങനെയാ ജോലിക്ക് നിർത്തുക "
"ഞാൻ പറഞ്ഞിട്ടല്ലേ അവനെ ജോലിക്ക് വെച്ചത് ?
എന്തെങ്കിലും കാര്യം ഉണ്ടായാൽ
എന്നോട് പറഞ്ഞാൽ മതി "
"സാറൊന്നും വിചാരിക്കരുത് ,
സാറിൻറെ സുഹൃത്ത് പറഞ്ഞിട്ടാ "
"അവൻറെ കാര്യം ഞാനെറ്റു "
അങ്ങനെ അവൻ വീണ്ടും അവിടെ ജോലിക്ക് നിന്നു
ഒരു ദിവസം അവനെ ഓടിച്ചു വിടാൻ പറഞ്ഞ സുഹൃത്ത്
എന്നെ കാണാൻ വന്നു
അവൻറെ മോഡേൻ ബുക്സിലെ
പണി തെറിപ്പിക്കാൻ നോക്കിയവൻ
സംസാരിച്ചിരിക്കവേ അവൻ ചോദിച്ചു
"ഒരു ബെഡിൽ ആണോ കിടപ്പ് ?"
"അല്ല, അവൻ നിലത്ത് വിരിച്ചു കിടക്കും "
"നല്ല ചൊങ്കൻ , അവൻറെ കൂടെ കിടന്നിട്ടുണ്ടോ ?"
ഞാനൊന്നും മിണ്ടിയില്ല
"എല്ലാം നിൻറെ ചിലവിലല്ലേ ;
ഇടയ്കൊക്കെ ഒന്നടിക്കുന്നത് കൊണ്ട് കുഴപ്പമില്ല "
"അമ്പത് കൊടുത്താൽ പെണ്ണിനെ കിട്ടുമല്ലോ ?"
"അതല്ലടാ, ഇടയ്കൊരു രസത്തിന് .
നീ സമ്മതിച്ചാൽ മതി
അവനെ ഞാനെടുത്തോളാം "
"ഞാൻ മാമാ അല്ല "
അവൻറെ മുഖം ഇരുണ്ടു
ഒന്നും പറയാതെ ഇറങ്ങിപ്പോയി
അന്ന് വൈകിട്ട് അവൻ ജോലി കഴിഞ്ഞു വന്നപ്പോൾ
ഞാൻ പറഞ്ഞു
വര്ഗീസിനെ സൂക്ഷിക്കണം
അവൻ എന്നെ കാണാൻ വന്നതും പറഞ്ഞതും
അവൻ മോഡേൻ ബുക്സിൻറെ മാനേജരോട് പറഞ്ഞ്
ഒരിക്കൽ ജോലി തെറിപ്പച്ചതും
ഞങ്ങൾ സംസാരിച്ചു
അപ്പോൾ സിറിയക് പറഞ്ഞു
"അച്ചായൻ ഒരു ദിവസം ബുക്ക് സ്ടാളിൽ വന്നിരുന്നു
ഒരു പുസ്തകം അടിച്ചു മാറ്റി കൊടുക്കാൻ നിർബന്ധിച്ചു "
"എന്നിട്ട് ?"
"എനിക്ക് പറ്റില്ലെന്നു തീർത്തു പറഞ്ഞു "
"നന്നായി "
"പിണങ്ങിയാ പോയത് "
"അതും നന്നായി , ഇനി ശല്ല്യം ചെയ്യാൻ വരില്ലല്ലോ "
നാല് മാസം കഴിഞ്ഞ് പട്ടാളത്തിലേക്ക്
ആളെടുപ്പ് വന്നു
നഴ്സിംഗ് അസിസ്റ്റന്റ് ആയി അവനു സെലെക്ഷൻ കിട്ടി
അവൻ സെലെക്ഷൻ കിട്ടിയ മറ്റു ചെറുപ്പക്കാരോടൊപ്പം
മിലിട്ടറിയുടെ ട്രക്കിൽ കയറി പോയി
ആകെ എട്ടുമാസം
ഞങ്ങൾ ഒന്നിച്ചു കഴിഞ്ഞു
വേർപാട് എനിക്കും അവനും ഒരുപോലെ
ദുസ്സഹമായിരുന്നു
ഒരു രാത്രി പോലും
ഞങ്ങൾ ഇണചേരാതെ ഉറങ്ങിയിട്ടില്ല
ഇനി അവൻ വേറെ , ഞാൻ വേറെ
സെലെക്ഷന് അവനെ പറഞ്ഞു വിട്ടത്
ഞാൻ തന്നെയാണ്
സെലെക്ഷന് പോകുമ്പോൾ പോലും
അവന് ഉത്സാഹമായിരുന്നു
സെലെക്ഷൻ കിട്ടിക്കഴിഞ്ഞപ്പോൾ
അവൻ കരയാൻ തുടങ്ങി
"വേണ്ടായിരുന്നു ", അവൻ പറഞ്ഞു കൊണ്ടിരുന്നു
ട്രെയിനിംഗ് കഴിഞ്ഞാൽ ഞാൻ വരും
ഓരോ കത്തിലും അവനെഴുതി
അവനെയെനിക്ക് നഷ്ടമായിരിക്കാം
പക്ഷെ ഒരു കുടുംബം രക്ഷപ്പെട്ടു
അവൻറെ വീട്ടിൽ
അവനെഴുതിയതനുസരിച്ചു
ഒരു ദിവസം ഞാൻ പോയിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ