2015, ഒക്‌ടോബർ 20, ചൊവ്വാഴ്ച

സോറി

ഞാനേറെ എടുത്തില്ല 
പ്രണയത്തിൻറെ ഒരു നുള്ള് മാത്രം 
പ്രണയത്തിൻറെ ഒരു നുള്ള് മാത്രം 


വിശ്വാസം വരുന്നില്ല, അല്ലേ 
വിശ്വാസം വരില്ല 
അതെനിക്കറിയാം 
പ്രേമത്തിനു കണ്ണില്ല എന്ന് പറയുന്നത് 
എത്ര ശരി 


നമ്മൾ ഈശ്വരനിൽ വിശ്വസിച്ചു പോകുന്നത് 
ഇങ്ങനെയുള്ള അവസരങ്ങളിലാണ് 
കിട്ടില്ലെന്ന് നമ്മൾ കരുതുന്ന കനികൾ 
ഈശ്വരൻ വായിലേക്ക് വെച്ച് തരും 
നമ്മൾ നുണഞ്ഞു കൊണ്ടാൽ മതി 


ഒരു ആപ്പിൾ 
അവൻ ആപ്പിൾ 
അവൻറെ മുഖം ആപ്പിൾ 
അവൻറെ അധരം ആപ്പിൾ 
നല്ല ചുകന്ന തുടുത്ത ആപ്പിൾ 
എല്ലാ വൈകുന്നേരങ്ങളിലും അവനെ കാണും 
ബസ് സ്റ്റോപ്പിൽ 
അവൻ ബസ് കയറി പോകുന്നത് വരെ 
ബസ് സ്റ്റോപ്പിൽ നിൽക്കും 
അവനെ കാണാനാണ് 
അവനൊരു താറാവിനെ പോലെ 
തല ഉയരത്തി പിടിച്ച് നടന്നു വരും 
ബസ് കാത്ത് നിൽക്കും 
ആരോടും,ഒന്നും സംസാരിക്കില്ല 
അവനുമായി പരിചയപ്പെടാൻ 
ഒന്ന് സംസാരിക്കാൻ 
ഞാൻ അടുത്ത് ചെല്ലാൻ ശ്രമിച്ചിട്ടുണ്ട് 
ഞാൻ നിൽക്കുന്നിടത്ത് നിന്നനങ്ങിയാൽ 
അവനും നിൽക്കുന്നിടത്ത് നിന്ന് മാറി നിൽക്കും 

ആരെങ്കിലും അടുത്ത് ചെല്ലുന്നത് 
ആരോടെങ്കിലും സംസാരിക്കുന്നത് 
അവനിഷ്ടപ്പെട്ടില്ല 



അങ്ങനെ അവനുമായി പരിചയപ്പെടണം 
എന്ന ചിന്ന ആശൈ 
ഞാനങ്ങുപേക്ഷിച്ചു 
പിന്നെ അവനെ വെറുതെ ദൂരെ നിന്നൊന്നു കാണാൻ 
ഞാൻ എല്ലാ വൈകുന്നേരങ്ങളിലും 
ബസ് സ്റ്റോപ്പിൽ അവനെ കാത്ത് നിന്നു 
അവൻ ബസിൽ കയറി പോകുന്നത് വരെ 
ഞാൻ കാത്ത് നിന്നു 




ഇന്ന് രാവിലെ ഞാനൊരിടത്ത് നിന്ന് 
ബസിൽ കയറി 
ഭയങ്കര തിരക്ക് 
അനങ്ങാൻ പറ്റാത്ത തിരക്ക് 
കേറിയത് അബദ്ധമായി 
ഈ തിരക്കിനിടയിലൂടെ കണ്ടക്ടർ 
അങ്ങോട്ട്‌ മാറി നിൽക്ക് 
ഇങ്ങോട്ട് മാറി നിൽക്ക് 
ഈ ബസുകളിൽ സഞ്ചരിക്കുന്നവരെ 
ഒന്നു സമ്മതിച്ചു കൊടുക്കണം 
എന്നെ പിടിച്ചു മാറ്റി കണ്ടകടർ 
അയാൾക്ക് വഴിയുണ്ടാക്കുകയാണ് 
വഴക്കുണ്ടാക്കാനാണ് എനിക്ക് തോന്നിയത് 
എന്നാൽ ഞാൻ വഴക്കുണ്ടാക്കിയില്ല 
ബസിനുള്ളിലെ ചൂട് മാറി 
എയർ കണ്ടീഷനായി 
ബസിലെ തിരക്ക് ഒരു സിനിമയിലെ പോലെയായി 
അത്ഭുതം അത്യത്ഭുതം 
ഐസ് ക്രീം പോലെ അവൻ !
കണ്ടക്ടർ എന്നെ പിടിച്ചു മാറ്റിയത് 
അവൻറെ പിന്നിലേക്കാണ് 
ഹെൻറെ ഭഗവാനെ ! തീരെ ഇടമില്ലാത്ത ബസ്സാണ് 
ഞാൻ അവൻറെ പിന്നിൽ ' കൊള്ളിച്ച് ' അങ്ങു നിന്നു 
അവനെന്നെ തിരിഞ്ഞു നോക്കി 
ചുവന്നു തടിച്ച ചുണ്ടുകൾ കാണിക്കും പോലെ 
ഹെൻറെ ദൈവമെ , ഞാനെന്ത് ചെയ്യട്ടെ 
എന്നെയിങ്ങനെ മോഹിപ്പിക്കുകയല്ലാതെ 
ആ ചുണ്ടുകളിൽ ഒന്ന് തൊടാൻ മോഹം 
അവൻ തൊണ്ണൂറു ഡിഗ്രീ തിരിഞ്ഞു നിന്നു 
ചന്തിയിൽ കുത്തിക്കൊണ്ടിരുന്ന എനിക്ക് 
ഇപ്പോൾ ചന്തിയിൽ കുത്താനാവുന്നില്ല 
എന്നാലും ഒരു പ്രയോജനം ഉണ്ടായി 
എനിക്കവൻറെ  ചാന്ദ്ര വദനം കണ്‍കുളിർക്കെ കാണാം 
എനിക്കവൻറെ ചെമ്പഴുക്കാ ചുണ്ടുകൾ 
കണ്‍കുളിർക്കെ കാണാം 
അതിനിടയിൽ ആരോ ഇറങ്ങാനുള്ള ശ്രമത്തിലായി 
അവൻ വീണ്ടും തൊണ്ണൂറു ഡിഗ്രീ തിരിഞ്ഞു 
ഇപ്പോൾ അവനെനിക്ക് അഭിമുഖമായാണ് 
അവൻറെ ഒരു തുട - തടിച്ചു കൊഴുത്ത ഒരു തുട --
ഞാനെൻറെ തുടകൾക്കിടയിലാക്കി 
അവൻറെ ചുവന്നുതടിച്ച ചെമ്പഴുക്കാ ചുണ്ടുകൾ 
മാത്രമാണ് ഞാൻ കാണുന്നത് 
ഞാൻ അറിയുന്നത് 
ആ നിമിഷത്തിലാണ് ബസ് ഡ്രൈവർ 
ബ്രേക്ക്‌ ചവിട്ടിയത് -- ഒരൊന്നൊന്നര ചവിട്ട് 
അവൻറെ തേൻചുണ്ട് എൻറെ വായിൽ !
നിമിഷത്തിനുള്ളിൽ 
കാത്തിരുന്നത് പോലെ 
എൻറെ ചുണ്ടുകൾ അത് സ്വീകരിച്ചു 
അത് സ്വന്തമാക്കി 
പല്ലും നാവും അറിഞ്ഞു പെരുമാറി 
ആ നിമിഷത്തിൽ ഞാനൊന്ന് സക്ക് ചെയ്തു 
അവൻ ചുണ്ടും വലിച്ചു കൊണ്ട് പോയി 
കൈ കൊണ്ട് തുടയ്കുംപോൾ 
നിർദൊഷമായി ഞാൻ ചോദിച്ചു 
"എന്ത് ഓർത്ത് നിൽക്കുകയാ ? എൻറെ പല്ലെല്ലാം പോയേനെ "
"സോറി " , അവൻ പറഞ്ഞു 
സോറി പറയേണ്ട, ഒന്നൂടെ തന്നാൽ മതി -- ഞാൻ മനസ്സിൽ പറഞ്ഞു 
ഞാൻ ചിരിച്ചു 
അവനും ചിരിച്ചു 
ഞാൻ ഏഴാം സ്വർഗത്തിൽ !  
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ