2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

തിരിച്ചറിവ്


പ്രണയത്തിൻറെ  ഈ ബലിദാനം 
അതേ ഇത് ബലിദാനമാണ് 
ബലിദാനം 
മറക്കരുത് 
ബലിദാനം 




പ്രണയത്തിൻറെ ബലിദാനം 
ഞാൻ തുറന്നു പറയാം 
കഴിഞ്ഞ മൂന്നു വർഷങ്ങളായി 
ഞാനവനു പിന്നാലെ അലയുകയായിരുന്നു 
ഓരോ ദിവസവും 
ഓരോ മണിക്കൂറും 
അവൻ നിരശിച്ചുകൊണ്ടെയിരുന്നു 
അവൻ നിന്ദിച്ചു കൊണ്ടേയിരുന്നു 
അവനെന്നെ പരിഹസിക്കും 
അവൻ പുറം തിരിഞ്ഞു നടന്നു പോകും 
അവൻ എന്നോടൊപ്പം കാണപ്പെടാൻ തയാറല്ല 
അവൻ എന്നോടൊപ്പം എവിടെയും വരില്ല 
അവൻ എന്നോട് സംസാരിക്കില്ല 




ഞാൻ ചോദിച്ചു 
ഞാൻ നിന്നോടെന്തു തെറ്റ് ചെയ്തു 
അവനു മറുപടിയുണ്ടായില്ല 
എന്നിട്ടുമവൻ പരിഹസിച്ചു 
പരിഹസിച്ചുകൊണ്ടെയിരുന്നു 
മൂന്നു വർഷങ്ങൾ 
മൂന്നു വർഷങ്ങൾക്ക് മുൻപ് 
ഒരു സായാഹ്നത്തിൽ 
ഞാനവനെ കണ്ടു 
ഞാനവനോട് ചങ്ങാത്തത്തിലായി 
ഞാങ്ങലോന്നിച്ചു നടന്നു 
ഒരു ദിവസം നടന്നു വരവേ മഴ പെയ്തു 
ഇടി വെട്ടി മഴ പെയ്തു 
"എനിക്കിപ്പോഴേ ചാകേണ്ട "
അവൻ ഉദ്ഘോഷിച്ചു 
"നമ്മൾക്ക് എവിടെയെങ്കിലും കയറി നിൽക്കാം 
ഞങ്ങൾ പോസ്റ്റ്‌ ഓഫീസിൻറെ വരാന്തയിൽ കയറി നിന്നു 
വരാന്തയുടെ അരമതിലിനു പുറത്ത് 
ചരൽ വീഴും പോലെ 
പെരുത്ത മഴത്തുള്ളികൾ വീണു കൊണ്ടിരുന്നു 
ആദ്യമായി കണ്ട നാളുകൾ മുതൽ 
മനസ്സിൽ സൂക്ഷിച്ചിരുന്ന 
അവനോടുള്ള അടങ്ങാത്ത ദാഹം 
അവനെയറിയിക്കാൻ 
അവനിഷ്ടമാണെങ്കിൽ 
ആദ്യാനുഭവം ഈ തണുത്ത മഴയത്ത് 
അവൻറെ ശരീരത്തിലെ ചൂടു നുകർന്നുകൊണ്ട് 
ആസ്വദിക്കാൻ 
പ്രലോഭനമുണ്ടായി 
അല്ലെങ്കിൽ തന്നെ അതൊന്നും മനസ്സിൽ 
ഒളിച്ചുവെച്ചു നടക്കേണ്ടതില്ല 
മഴയത്ത് 
ഇരുളിൽ 
അവനോടു ചേർന്ന് നിന്നു 
ഇടിമിന്നലിൻ വെള്ളിവെളിച്ചത്തിൽ 
അവൻറെ ശരീര സൗന്ദര്യം ഒരിക്കൽ കൂടി നുകർന്നു 
കനത്ത ഇരുട്ടിൽ 
പോസ്റ്റ്‌ ഓഫീസിൻറെ പിന്നിലേക്ക് അവനെയും കൊണ്ട് നടന്നു 
"എന്തിനാ ?"  അവൻ ചോദിച്ചു 
"നീ വാ " ഞാൻ പറഞ്ഞു 
അവൻ കൂടെ വന്നു 
അവിടെ , ആരും കാണില്ലെന്ന ഉറപ്പിൽ 
ആരും അറിയില്ലെന്ന ഉറപ്പിൽ 
ഈ മഴയത്ത് ആരും വരിലെന്ന ഉറപ്പിൽ 
ഞാൻ അവൻറെ തുടയ്കിടയിൽ കൈ കടത്തി 
"ശ്ചെ !" അവൻ എൻറെ കൈ തട്ടി ഓടി 
ഞാൻ പിന്നാലെ ചെന്നു 
എന്തെങ്കിലും പറയാൻ അവസരം തരാതെ 
അവൻ മഴയത്തിറങ്ങി ഓടിപ്പോയി 



മൂന്നു വർഷങ്ങൾ 
അവൻറെ നിരന്തര പരിഹാസം 
അവനിന്ന് ഉച്ചയ്ക്ക് വന്നത് 
പരിഹസിക്കാനല്ലായിരുന്നു 
അവൻറെ അമ്മ ആശുപത്രിയിലായിരിക്കുന്നു 
പണം വേണം 
ബന്ധുക്കളോട് ചോദിച്ചു 
യ്യോ ഇല്ലല്ലോ 
സുഹൃത്തുക്കളോട് ചോദിച്ചു 
യ്യോ ഇത്തിരി നേരം മുൻപായിരുന്നെങ്കിൽ 
ബ്ലേഡ് പറഞ്ഞു-- മറ്റന്നാൾ    
അവസാനം അവൻ വന്നു , എന്നെ കാണാൻ 
യ്യോ ഇല്ലല്ലോ എന്ന് ഞാൻ പറഞ്ഞില്ല 
ഇത്തിരി നേരത്തേ  എന്ന് ഞാൻ പറഞ്ഞില്ല 
ബ്ലാങ്ക് ചെക്കും മുദ്രപ്പത്രവും കൊണ്ട് 
മറ്റന്നാൾ വരാൻ ഞാൻ പറഞ്ഞില്ല 
തുകയെഴുതിയ ചെക്ക് ലീഫ് വാങ്ങുമ്പോൾ 
അവൻ എൻറെ മുഖത്ത് നോക്കിയില്ല 
പോയി അരമണിക്കൂറിനുള്ളിൽ 
അവൻ വീണ്ടും വന്നു 
ബ്ലഡ് വേണം 
അവനോടൊപ്പം പോയി ബ്ലഡ് കൊടുത്തു 
പുറത്ത് വന്നപ്പോൾ 
അവൻ എൻറെ  നെഞ്ചോട്‌ ചേർന്ന് നിന്ന് കരഞ്ഞു 
അവനതൊരു തിരിച്ചറിവായിരുന്നു 
സ്നേഹിക്കുന്നതാര് 
സ്നേഹം അഭിനയിക്കുന്നതാര് 
എന്ന തിരിച്ചറിവ് 



എനിക്കത് എൻറെ കാത്തിരിപ്പിനുള്ള 
പ്രതിഫലമായിരുന്നു 



  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ