2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

കലാൽ

ചിലരുടെ ഭാഷയും പെരുമാറ്റവും 
നമ്മളെ വേദനിപ്പിക്കും 
ഇയ്യിടെ നല്ല തിരക്കുള്ള ഒരു കമ്പാർട്ട്മെൻറ് 
ഞാൻ ഇരുന്നു യാത്ര ചെയ്യുകയാണ് 
ഒരു  ഉത്തരേന്ത്യക്കാരി 
ഒരു കൊച്ചിനേയും ഒക്കത്തെടുത്ത് 
ആ തിരക്കിൽ 
കൂടെ അവളുടെ ഭർത്താവും 
അവൾക്ക് ഞാനെൻറെ സീറ്റ് ഒഴിഞ്ഞു കൊടുത്തു 
അവൾ കുട്ടിയേയും കൊണ്ട് 
ആശ്വാസത്തോടെ ഇരുന്നു 
കുറെ കഴിഞ്ഞ് 
ഒരു സീറ്റ് ഒഴിവു വന്നു 
അവളുടെ ഭർത്താവ് ചാടി മറിഞ്ഞ് 
ആ സീറ്റ് കൈക്കലാക്കി 
അപ്പോഴും നിൽക്കുന്ന എനിക്ക് 
ആ സീറ്റ് തരാൻ 
ഭാര്യ 
അയാളുടെ മറുപടി --"ചമാർ ലോഗ് ഹേ "
തീണ്ടൽ ജാതിക്കാരനാണെന്ന് 
തീണ്ടൽ ജാതിക്കാരൻ 
അവൻറെ തന്തയാണ്‌ 
ഞാനല്ല 
അവൻറെ  കരണം പുകയ്ക്കേണ്ടതാണ് 
ഇതാണ് വടക്കേ ഇന്ത്യക്കാരൻ 
അവൻ 
ഒരു സ്ത്രീയ്ക്ക്  
ഒരു അവശന് 
ഒരു വൃദ്ധന് 
സീറ്റ് ഒഴിഞ്ഞു കൊടുക്കില്ല 
അവൻ സവർണ്ണ മാക്രിയാണ് 
സവർണ്ണ മാക്രികൾ ആരേയും മാനിക്കില്ല 
മാനിച്ചാൽ അവൻറെ സവർണ്ണത്വം പോയി !
മത പരിവർത്തനത്തിലൂടെ മാത്രമേ 
ജാതീയത തുടച്ചു നീക്കാൻ കഴിയൂ 
നമ്പൂതിരിയിൽ തുടങ്ങി നായരിൽ അവസാനിക്കുന്നു 
ഹിന്ദുത്വം 
മറ്റെല്ലാവരും മറ്റു മതങ്ങളിലേക്ക് ചേക്കേറി 
ജാതീയ വിവേചനങ്ങളിൽ നിന്നും മുക്തരാകുക 
ഓരോ കീഴ്ജാതികളും വിഡ്ഢി കളാൽ 
നയിക്കപ്പെടുന്നു 
പാടത്ത് ജനിച്ചു മരിച്ച പുലയനെ നോക്കൂ 
പുലയനായതിൽ അവൻ അഭിമാനിക്കുന്നു !
എന്താണാവോ ഇത്ര അഭിമാനിക്കാനുള്ളത് ?
ഒരു കാലത്ത് പുലയർ അഭിമാനിചിരുന്നത് 
തങ്ങളെ അടിമകളാക്കി വെച്ച് 
മർദ്ദിചിരുന്ന 
തമ്പുരാക്കൻമാരുടെ 
ജന്മിമാരുടെ പ്രതാപത്തിലാണ് 



ഓ ഇതൊന്നും നമ്മുടെ പരിഗണനാ വിഷയങ്ങളല്ല 
ചോട്ടീ ബജാറിനു പിന്നിലെ ഹൗസിങ്ങ് കോളനി 
അന്ന് ഞാൻ ഒരു ബംഗാളി കുടുംബത്തിൻറെ ഫ്ലാറ്റിൽ 
ഒരു മുറി വാടകക്യ്ക് എടുത്ത് 
അതിലാണ് താമസം 
പേയിംഗ് ഗസ്റ്റ് 
രണ്ടു ബെഡ് റൂം മാത്രമുള്ള ഫ്ലാറ്റ് 
ഒരു ബെഡ് റൂം എനിക്ക് വാടകക്യ്ക് തന്നിരിക്കുന്നു 
ഒരു ബാത്ത് റൂം 
അവരും ഉപയോഗിക്കും 
ഞാനും ഉപയോഗിക്കും 
കിച്ചണും സിറ്റ് ഔട്ടും ഒരു ബെഡ് റൂമും 
അവർക്ക് 
പാസേജ് പകൽ കോമണ്‍ 
രാത്രിയിൽ  ബംഗാളി ഫാദർ ആൻഡ്‌ മദർ 
പാസേജിലാണ് കിടക്കുക 
ബെഡ് റൂം യുവതിയായ മകൾക്ക് 
അങ്ങനെയൊക്കെയാണ് കാര്യങ്ങൾ 




അങ്ങനെ കഴിയുമ്പോഴാണ് 
ഒരു ദിവസം 
പേടിച്ചരണ്ട എലിയെ പോലെ 
ഒരു ചെറുക്കൻ ശ്രദ്ധയിൽ പെടുന്നത്    
ഒറ്റ നോട്ടത്തിൽ അവനു വിശക്കുന്നു 
എന്ന് മനസ്സിലായി 
ഞാൻ അവൻറെ തോളത്ത് കൈ വെച്ചു 
അവനെന്നെ പകച്ചു നോക്കി 
ഞാനവനെ കൂട്ടിക്കൊണ്ടു പോയി 
ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിച്ചു 
അവൻ അവനെ കുറിച്ച് ഒന്നും പറയാൻ കൂട്ടാക്കിയില്ല 
ഭക്ഷണം കഴിച്ചതും , അവൻ സ്ഥലം വിട്ടു 
അടുത്ത ദിവസം അവനെ കണ്ടില്ല 
രണ്ടടി ദിവസം കഴിഞ്ഞാണ് പിന്നെ കണ്ടത് 
വേഷം കൂടുതൽ മുഷിഞ്ഞിരുന്നു 
ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് 
അവൻ വന്നില്ല 
അവനു ചായയും വടയും വാങ്ങി കൊടുത്തു  
ഗ്രാമത്തിൽ നിന്നും വന്നിരിക്കയാണ് , പഠിക്കാൻ 
കൂടെ താമസിച്ചിരുന്നവർ 
അവനെ ഇറക്കി വിട്ടു 
വേറെ താമസ സ്ഥലം കണ്ടെത്താൻ 
അവനു കഴിഞ്ഞില്ല 
അവൻ പറഞ്ഞു 
ഞാൻ അവനെ വിളിച്ചു കൊണ്ട് പോന്നു 
അവൻറെ സാധനങ്ങൾ എല്ലാം 
പാഠ പുസ്തകങ്ങൾ ഉൾപ്പടെ 
കൂട്ടുകാർ പിടിച്ചു വെച്ചിരികുകയാണ് 
ഇരുന്നൂറു രൂപ കൊടുക്കണം 
അത് തിരികെ കിട്ടാൻ 
ഞങ്ങൾ അവിടെ പോയി 
ഇരുന്നൂറു രൂപ കൊടുത്ത് 
അവൻറെ സാധനങ്ങൾ എടുത്ത് വന്നു 
അങ്ങനെ അവനെൻറെ കൂടെയായി 
അടുത്ത ദിവസം അവൻ കോളേജിൽ പോയില്ല 
തിരക്കിയപ്പോൾ കോളേജിൽ ഫീസ്‌ കൊടുത്തിട്ടില്ല 
അടുത്ത ദിവസം ഫീസുമായി അവനെ കോളേജിൽ വിട്ടു 




കോമണ്‍ ബാത്ത് റൂം വൃത്തിയില്ലാത്തതും 
ദുർഗന്ധം വമിക്കുന്നതുമായിരുന്നു 
ഒരു രാത്രിയിൽ  
സാനിഫ്രഷ് പൌഡർ വാങ്ങി അതിലിട്ടു  
അടുത്ത ദിവസം രാവിലെ വെള്ളം ഒഴിച്ചപ്പോൾ 
പുതിയത് പോലെ 
അത് വെട്ടിത്തിളങ്ങി 
ദുർഗന്ധം അകന്നു 
ബാനർജിയുടെ മകൾ എന്നോട് രഹസ്യം പറഞ്ഞു 
"എന്താ കാട്ടിയത് ? നിങ്ങൾ തീണ്ടൽ ജാതിക്കാരനാണെന്ന് 
  ആളുകൾ ധരിക്കില്ലേ ?
  ഇനിയും ഇങ്ങനെ ചെയ്യരുത് "
"ഗാന്ധിജി ചെയ്തിട്ടില്ലേ? ഇന്ദിരാ ഗാന്ധി ചെയ്തിട്ടില്ലേ?"
"അവരൊക്കെ വലിയ വലിയ ആളുകൾ 
  നമ്മളങ്ങനെ ചെയ്‌താൽ നമ്മൾ 
  ആയിത്തക്കാരാണെന്ന് ആളുകൾ കരുതും "
മിസ്‌ ബാനർജി മാത്രമല്ല ; കലാലും -  
എൻറെ പുതിയ സുഹൃത്ത് -- 
പറഞ്ഞു :"ഇനി ഇങ്ങനെ ചെയ്യരുത് 
  ഇത് കീഴ് ജാതിക്കാർ മാത്രമേ ചെയ്യൂ "
അങ്ങനെ അന്ന് ഞാൻ നടത്തിയ സ്വച്ഛ ഭാരത്‌ അഭിയാൻ 
ഒറ്റ ദിവസം കൊണ്ടവസാനിച്ചു 


അടച്ച വാതിലിനുള്ളിൽ 
ഞങ്ങൾക്ക് രണ്ടു പേർക്കും കൂടി 
ഒരു കിടക്കയെ ഉണ്ടായിരുന്നുള്ളൂ 
ഞങ്ങൾക്ക് രണ്ടു പേര്ക്കും കൂടി 
ഒരു പുതപ്പേ ഉണ്ടായിരുന്നുള്ളൂ 
അതിനാൽ ഞങ്ങൾ ഒരു കിടക്കയിൽ കിടന്നു 
ഞങ്ങൾ ഒരു പുതപ്പിനുള്ളിൽ കിടന്നു 
എന്നിട്ടെന്താ , ഒന്നും നടന്നില്ല 
അവൻ തട്ടാതെ മുട്ടാതെയാണ് കിടക്കുക 
അവൻറെ വസ്ത്രമഴിഞ്ഞു പോകയില്ല 


ഒരു ദിവസം ബാറിൽ ഞങ്ങൾ സുഹൃത്തുക്കൾ 
ഒത്തുകൂടി 
"ചെറുക്കൻ വന്നേപ്പിന്നെ ഒന്ന് ക്ഷീണിച്ചിട്ടുണ്ട് "
ശ്രീകുമാറിൻറെ കമൻറ് 
"ഇപ്പൊ പഴേത് പോലെ വെളിയിലോട്ടൊന്നും കാണാനില്ല "
ജോസിൻറെ കമൻറ് 
"ഉരുപ്പടി കൊള്ളാം "
"കണ്ടിട്ട് അവനു മൂന്നു മാസം ആയത് പോലെ "
"അവൻറെ കൂടെ എനിക്കൊരു ദിവസം കിടക്കണമല്ലോ "
പത്തോ പത്തരയോ ആയി ബാറിൽ നിന്നിറങ്ങിയപ്പോൾ 
പാസേജ് രാത്രിയായാൽ ബാനർജിമാരുടെ ഉറക്കറ ആയതിനാൽ 
ഞാൻ ധൃതി കൂട്ടി 
"ഉം , ചെറുക്കൻറെ കൂടെ കിടക്കാൻ ഓടുകയാ "  
ബാനർജിമാരുടെ മൂക്കിനു നല്ല പവർ ഉണ്ട് 
ഈ പറയുന്നവന്മാർക്ക് 
അത് വല്ലതും അറിയണോ ?
ഭൂമി കറങ്ങുന്ന ഒരു ഗോളമായത് കൊണ്ട് 
കാലുകൾ അൽപ്പം ഇടറി 
കലാൽ വന്നു വാതിൽ തുറന്നു തന്നു 
ബാനർജിമാരുടെ ശ്രദ്ധയാകർഷിക്കാതെ 
മുറിയിൽ എത്തിച്ചത് അവനാണ് 
അവൻ മുറിയുടെ വാതില അടച്ചപ്പോഴേക്കും 
തുണിയെല്ലാം ഉരിഞ്ഞു കളഞ്ഞ് 
ഞാൻ കിടക്കയിൽ കിടന്നു 
അവൻ നിലത്ത് ഒരു ഷീറ്റ് വിരിച്ചു കിടന്നു 
ഞാൻ കിടന്നപ്പോഴേ ഉറങ്ങിക്കാണണം 
ഉണർന്നപ്പോൾ               
അവനടുത്തില്ല 
ലൈറ്റ് ഇട്ടു 
അവൻ നിലത്ത് ഒരു ഷീറ്റ് വിരിച്ചു കിടക്കുന്നു 
ബാത്ത് റൂമിൽ പോയി 
തിരികെ വന്നു 
ലൈറ്റ് അണച്ചു 
"ചരക്ക് "
"ഉരുപ്പടി "
കമൻറുകൾ മനസ്സിൽ തികട്ടി തികട്ടി വന്നു 
അവൻറെയടുത്ത് കിടന്നു 
അവൻറെ പാൻസിൻറെ ഹുക്ക് എടുത്തു 
സിബ് തുറന്നു 
പാൻസ്‌ താഴേക്ക് വലിച്ചിറക്കി 
പവിത്രമായ ആ സംഗതി ചെയ്തു 
അവനു വേദനിച്ചു 
ഞാനത് മൈൻഡ് ചെയ്തില്ല 
രാവിലെ ഞാനുണരുമ്പോൾ 
അവനവിടെ ഉണ്ടായിരുന്നില്ല 
അവൻറെ സാധനങ്ങൾ അവിടെത്തന്നെ ഉണ്ടായിരുന്നു 
എന്നിട്ടും പകൽ മുഴുവൻ അസ്വസ്ഥത അനുഭവപ്പെട്ടു 
അവൻ ഓടിപ്പോയതാണോ , എന്നൊരു ഭയം 
വൈകിട്ട് തിരിച്ചെത്തുമ്പോൾ 
അവൻ റൂമിൽ ഉണ്ട് 
"എന്താ ഇത്ര രാവിലെ പോയത് ?"
"രാവിലെ എട്ടിന് സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു "



പിന്നീടുള്ള കാലം 
അവനെന്നിൽ അലിഞ്ഞുപോയി 



കലാൽ , നീയെന്നും എൻറെതാണ്    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ