2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

സിനു സി നായർ 1

സിനു സി നായർ ഇന്ന് രാവിലെ വന്നു 
സിനു ചന്ദ്രൻ നായർ 
സിനു  സി നായർ 
അവനിന്നു രാവിലെ വന്നു 
കുളിച്ചിരുന്നു 
മുടി കോതിയിരുന്നു 
പൌഡർ ഇട്ടിരുന്നു 
അലക്കി തേച്ച വേഷം 



മുൻപ് എൻറെയടുത്ത് വന്നപ്പോൾ 
ഇങ്ങനെയൊന്നുമായിരുന്നില്ല 
ധിക്കാരം 
അലസമായ മുഷിഞ്ഞ  വേഷം  
കുളിക്കില്ല മുടി കോതിയോതുക്കില്ല 
പറഞ്ഞാൽ അനുസരിക്കില്ല 
പുശ്ചം 



ഇപ്പോൾ എന്താണിങ്ങനെയൊരു മാറ്റം ?
രാവിലെ നെറ്റിയിൽ കുറി 
എന്താ ഇത് ?
ഞാനെഴുനേറ്റു കുളി കഴിഞ്ഞു വന്നതേയുള്ളൂ 
അവൻ വരുമെന്ന് കരുതിയതേയില്ല 
ഇന്നലെ രാത്രി ഞാൻ വെള്ളമായിരുന്നു 
മോശമായിട്ടാണ് സംസാരിച്ചത് 
ഹിന്ദിയൊക്കെ പറഞ്ഞതായി 
ഒരോർമ്മയുണ്ട്‌ 
ഇന്നലെ എഴുതിയത് വായിച്ചു നോക്കിയാൽ അറിയാം 
പിന്നെയെങ്ങാനും ഒന്ന് വായിച്ചു നോക്കണം  
ഇവൻ പണ്ടൊന്നു എൻറെയടുത്ത് വന്നതാണ് 
പഠിക്കാനല്ല 
ചാരപ്രവർത്തനം 
എത്ര പേരുണ്ട് 
ആരൊക്കെ 
ആരെയെങ്കിലും അടർത്തി എടുക്കാൻ പറ്റുമൊ 
നാലുമാസം വന്നിട്ട് മുങ്ങി 
എനിട്ട് നാണമില്ലാതെ അപവാദ പ്രചരണം നടത്തി 
ഇന്നിപ്പോ എന്നതിന് വന്നതാണാവോ 
ഇപ്പൊ ഞാൻ ട്യൂഷൻ എടുക്കുന്നില്ല 
പിന്നെ ചിലപ്പോൾ 
ഒന്നോ രണ്ടോ പേര് വരും 
ഒഴിയാൻ പറ്റില്ല 
അത് കൊണ്ട് 
അവർക്ക് മാത്രം 



ആ സുപ്രഭാതത്തിൽ 
നവകുസുമം പോലെ അവൻ വന്നു 
മധുരമനോജ്ഞമായി  അവൻ ചിരിച്ചു 
വെളുത്ത ഡബിൾ ആണ് ഉടുത്തിരുന്നത് 
തോർത്ത് കൊണ്ട് തല തുവർത്തി 
അവനടുത്ത് വന്നപ്പോൾ 
അവൻറെ അരയിൽ കൈ ചുറ്റി 
എന്നോട് ചേർത്തു 
"ആരാടാ നിന്നെയിങ്ങോട്ടു പറഞ്ഞു വിട്ടത് ?"
"സ്വയം വന്നതാ "
"എന്നതാ കാര്യം "
"എനിക്ക് ബി കോം പാസ്സാകണം "
"പഴയത് പോലെ വല്ല തരികിട പരിപാടിയും ആയിരിക്കും ?"
"അല്ല സാർ "
ഞാൻ അവൻറെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു 
"ഇരിക്ക് "
അവൻ പെട്ടെന്ന് കുനിഞ്ഞു എൻറെ പാഠം തൊട്ടു 
ഇതൊന്നും പതിവില്ലാത്തത് ആണ് 
ഞാനവനെ എഴുന്നേൽപ്പിച്ചു 
അവനെൻറെ കയ്യിൽ അഞ്ഞൂറ് രൂപയുടെ 
ഒരു നോട്ട് വെച്ചു 
ആറു മുതൽ എട്ടുവരെ ഞങ്ങളിരുന്നു 



പഴയ ചെക്കനെ അല്ല അവനിപ്പോൾ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ