നിങ്ങൾക്കറിയില്ല
ഒരു സ്വവർഗാനുരാഗിയുടെ വ്യഥകൾ
ഒരു പെണ്ണാണെങ്കിൽ
നിങ്ങൾക്കത് പാടിനടക്കാം
അവളെ അപമാനിക്കാൻ വേണ്ടി
അതല്ലെങ്കിൽ , അവളെ സ്വന്തമാക്കാൻ വേണ്ടി
നിങ്ങളത് ചെയ്യും
എന്നാൽ , അതൊരവനാണെങ്കിലൊ
നിങ്ങൾക്കത് ആരോടും പറയാൻ വയ്യ
അവനാണെങ്കിലോ ? അവൻ
നിങ്ങളെ അവഗണിക്കുന്നു
അവനറിയാം , നിങ്ങളവനെ സ്നേഹിക്കുന്നു
എന്നാലവന് നിങ്ങളോട് സ്നേഹമൊന്നുമില്ല
പണം പിഴിഞ്ഞെടുക്കാവുന്ന ഒരു മൃഗം
അതാണവന് നിങ്ങൾ
ഇയ്യിടെ എനിക്കൊരമളി പറ്റി
എനിക്കവനേയും
അവനെന്നേയും
ഇഷ്ടമായിരുന്നു
അവനത് പറഞ്ഞു നടന്നു
ഞാനതിൽ അഭിമാനിച്ചു
ആദ്യാനുഭവത്തിലെക്ക്
ഒരു ദിനം ഞാനവനെ ശ്രദ്ധയോടെ നയിച്ചു
അവനും ഹാപ്പി ; ഞാനും ഹാപ്പി
ഞാൻ അണ്‍ഹാപ്പിയായത്
ഞങ്ങളുടെ ശാരീരിക ബന്ധവും
അവൻ പറഞ്ഞു നടന്നപ്പോഴാണ്
ശ്രോതാക്കൾ ചുറ്റും കൂടി
അവനത് ആഹ്ലാദത്തോടെ വർണ്ണിച്ചു
അവനത് ഞങ്ങളുടെ ബന്ധം അവസാനിപ്പിക്കാൻ
പറഞ്ഞതല്ല
ഞങ്ങളുടെ ബന്ധത്തിൽ
അവൻ അഭിമാനിച്ചു
ഞങ്ങളുടെ ബന്ധം അംഗീകരിക്കപ്പെടാൻ
അവനാഗ്രഹിച്ചു
ആദ്യം എതിർത്തത്
അവൻറെ മാതാവായിരുന്നു
അവരെന്നെ കാണാൻ വന്നു
ഇനിയീ ബന്ധം തുടരരുതെന്ന് പറയാൻ
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല
അവൻ പിന്നെയും പിന്നെയും
എൻറെതായിക്കൊണ്ടിരുന്നു
നിരാശാജനകമായിരുന്നു
ഞങ്ങളുടെ ബന്ധത്തിൻറെ ഒടുക്കം
എനിക്കവനോടുള്ള സ്നേഹത്തിൻറെ
ആഴം അളക്കാൻ അവരെന്നോട്
അവനെക്കൊണ്ട് വായ്പകൾ വാങ്ങിപ്പിച്ചു
ഒരിക്കലും തിരിച്ചു തരാത്ത വായ്പ്പകൾ
ഒടുവിൽ അവരവനെ വിവാഹം ചെയ്യിപ്പിച്ചു
അവരവനെ ഭാര്യാവീട്ടിൽ തളച്ചിട്ടു
വിവാഹത്തിനു ശേഷം അവൻ
ഒരിക്കലും എന്നെ കാണാൻ വന്നിട്ടില്ല
വേർപാടുകളും ഒരനുഗ്രഹം
പുതിയ പൂക്കൾ വിടരുമ്പോൾ
പഴയ പൂക്കൾ കൊഴിഞ്ഞു പോകുന്നത്
നല്ലത് തന്നെ
പുതിയ പൂക്കൾക്ക് പിന്നാലെ പോകാൻ
നമ്മൾക്കൊരു കാരണമായി
പുതിയ പൂവിനെ കാണാൻ മാത്രമായി
അവൻ വരുന്ന ഒട്ടും ഇടമില്ലാത്ത ബസ്സിൽ
ഏഴു രൂപാ ടിക്കറ്റെടുത്ത്
ഞാൻ കയറി
അവനിന്ന് ബസ്സിൽ ഇല്ലായിരുന്നു
എഴുരൂപയും പോയി
ബസ്സിലെ ആ തിരക്കിൽ
കഴിയേണ്ടിയും വന്നു
എന്തൊരു നിരാശയായിരുന്നു
എന്തൊരു ഹൃദയ വേദനയായിരുന്നു
അല്ല
അവനിവിടെ എത്തിയിട്ടുണ്ട്
അവനിനി ഒരിക്കലും ബസ്സിൽ വരില്ല
അവൻ ബൈക്ക് വാങ്ങി
ഒരു സ്വവർഗാനുരാഗിയുടെ വ്യഥകൾ
ഒരു പെണ്ണാണെങ്കിൽ
നിങ്ങൾക്കത് പാടിനടക്കാം
അവളെ അപമാനിക്കാൻ വേണ്ടി
അതല്ലെങ്കിൽ , അവളെ സ്വന്തമാക്കാൻ വേണ്ടി
നിങ്ങളത് ചെയ്യും
എന്നാൽ , അതൊരവനാണെങ്കിലൊ
നിങ്ങൾക്കത് ആരോടും പറയാൻ വയ്യ
അവനാണെങ്കിലോ ? അവൻ
നിങ്ങളെ അവഗണിക്കുന്നു
അവനറിയാം , നിങ്ങളവനെ സ്നേഹിക്കുന്നു
എന്നാലവന് നിങ്ങളോട് സ്നേഹമൊന്നുമില്ല
പണം പിഴിഞ്ഞെടുക്കാവുന്ന ഒരു മൃഗം
അതാണവന് നിങ്ങൾ
ഇയ്യിടെ എനിക്കൊരമളി പറ്റി
എനിക്കവനേയും
അവനെന്നേയും
ഇഷ്ടമായിരുന്നു
അവനത് പറഞ്ഞു നടന്നു
ഞാനതിൽ അഭിമാനിച്ചു
ആദ്യാനുഭവത്തിലെക്ക്
ഒരു ദിനം ഞാനവനെ ശ്രദ്ധയോടെ നയിച്ചു
അവനും ഹാപ്പി ; ഞാനും ഹാപ്പി
ഞാൻ അണ്‍ഹാപ്പിയായത്
ഞങ്ങളുടെ ശാരീരിക ബന്ധവും
അവൻ പറഞ്ഞു നടന്നപ്പോഴാണ്
ശ്രോതാക്കൾ ചുറ്റും കൂടി
അവനത് ആഹ്ലാദത്തോടെ വർണ്ണിച്ചു
അവനത് ഞങ്ങളുടെ ബന്ധം അവസാനിപ്പിക്കാൻ
പറഞ്ഞതല്ല
ഞങ്ങളുടെ ബന്ധത്തിൽ
അവൻ അഭിമാനിച്ചു
ഞങ്ങളുടെ ബന്ധം അംഗീകരിക്കപ്പെടാൻ
അവനാഗ്രഹിച്ചു
ആദ്യം എതിർത്തത്
അവൻറെ മാതാവായിരുന്നു
അവരെന്നെ കാണാൻ വന്നു
ഇനിയീ ബന്ധം തുടരരുതെന്ന് പറയാൻ
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല
അവൻ പിന്നെയും പിന്നെയും
എൻറെതായിക്കൊണ്ടിരുന്നു
നിരാശാജനകമായിരുന്നു
ഞങ്ങളുടെ ബന്ധത്തിൻറെ ഒടുക്കം
എനിക്കവനോടുള്ള സ്നേഹത്തിൻറെ
ആഴം അളക്കാൻ അവരെന്നോട്
അവനെക്കൊണ്ട് വായ്പകൾ വാങ്ങിപ്പിച്ചു
ഒരിക്കലും തിരിച്ചു തരാത്ത വായ്പ്പകൾ
ഒടുവിൽ അവരവനെ വിവാഹം ചെയ്യിപ്പിച്ചു
അവരവനെ ഭാര്യാവീട്ടിൽ തളച്ചിട്ടു
വിവാഹത്തിനു ശേഷം അവൻ
ഒരിക്കലും എന്നെ കാണാൻ വന്നിട്ടില്ല
വേർപാടുകളും ഒരനുഗ്രഹം
പുതിയ പൂക്കൾ വിടരുമ്പോൾ
പഴയ പൂക്കൾ കൊഴിഞ്ഞു പോകുന്നത്
നല്ലത് തന്നെ
പുതിയ പൂക്കൾക്ക് പിന്നാലെ പോകാൻ
നമ്മൾക്കൊരു കാരണമായി
പുതിയ പൂവിനെ കാണാൻ മാത്രമായി
അവൻ വരുന്ന ഒട്ടും ഇടമില്ലാത്ത ബസ്സിൽ
ഏഴു രൂപാ ടിക്കറ്റെടുത്ത്
ഞാൻ കയറി
അവനിന്ന് ബസ്സിൽ ഇല്ലായിരുന്നു
എഴുരൂപയും പോയി
ബസ്സിലെ ആ തിരക്കിൽ
കഴിയേണ്ടിയും വന്നു
എന്തൊരു നിരാശയായിരുന്നു
എന്തൊരു ഹൃദയ വേദനയായിരുന്നു
അല്ല
അവനിവിടെ എത്തിയിട്ടുണ്ട്
അവനിനി ഒരിക്കലും ബസ്സിൽ വരില്ല
അവൻ ബൈക്ക് വാങ്ങി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ