2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

പോത്തുകൾ

ചില പോത്തുകൾക്ക് ഒരു വിചാരം ഉണ്ട് 
അവർ വലിയ ബുദ്ധിമാന്മാർ ആണെന്നാണ്‌ 
അവരുടെ വിചാരം 
അവർ എനിക്ക് മെസേജ് ചെയ്യുന്നു 
19 
ഞാൻ അവരുടെ പേജിലേക്ക് പോകുന്നു 
ജനനത്തീയതി 6 ജൂലൈ 1983 
മുപ്പത്തി രണ്ടു വയസും ശിഷ്ടവും 
ഞാൻ മനസ്സിൽ ചിരിക്കുന്നു 
ഓ , പത്തൊൻപത് ! എന്തതിശയം !
എനിക്ക് നിന്നെ ഇഷ്ടമായി 
ഞാൻ പറയുന്നു 
എനിക്ക് നാണമാ , അവൻ മൊഴിയുന്നു 
നാണം ഞാൻ മാറ്റിത്തരാം 
കഴിഞ്ഞയാഴ്ച അവൻ പോസ്റ്റ്‌ ചെയ്തത് 
ഞാൻ ഓർത്തെടുക്കുന്നു 
അവനൊരു സുഹൃത്തിനൊപ്പം സെക്സിൽ ഏർപ്പെട്ടത് 
അവൻ വിവരിച്ചിരിക്കുന്നു 
അത് ആദ്യത്തേത് അല്ല 
കുറെ നാളായി അവർ തമ്മിൽ കണ്ടിട്ട് 
കണ്ടപ്പോൾ അവരത് ആഘോഷിച്ചു എന്നു മാത്രം 
ഞാൻ വെർജിൻ ആണ് ട്ടോ , അവൻ ഞരങ്ങുന്നു 
ഓ എനിക്ക് സന്തോഷമായി , 
ഞാൻ അവനെ സന്തോഷിപ്പിക്കാൻ 
ഒരു നുണ കൂടി പറയുന്നു    
അവൻ നാണിച്ചും , മടിച്ചും , മിണ്ടിയും പറഞ്ഞും 
എൻറെ സമയം നഷ്ടപ്പെടുത്തുന്നു 
അവനുറക്കം വരുമ്പോൾ 
അവനുറങ്ങാൻ പോകുന്നു 
എനിക്ക് നഷ്ടമായത് ഒരു രാത്രിയാണ് 
ശരിയാണ് , അനന്തു പോയതിനു ശേഷം 
രാത്രിയിൽ എനിക്ക് ആരുമില്ല 
അനന്ത് ഉണ്ടായിരുന്നപ്പോൾ 
സുഖമായിരുന്നു 
രാത്രികൾ അവനോടൊപ്പം 
ഒരിക്കൽ പോലും അവനോടു സമ്മതം ചോദിച്ചിട്ടില്ല 
ആദ്യമായി രാത്രികൾ പങ്കിട്ടത് 
മോഹൻജിത്തുമായാണ് 
മോഹൻജിത്തിനോടും ഒരിക്കൽ പോലും സമ്മതം ചോദിച്ചിട്ടില്ല 
ജീവിതത്തിൽ ആദ്യത്തേത് 
ഞാനൊരിക്കലും ആരോടും പറഞ്ഞിട്ടില്ല 
ജീവിതത്തിൽ ആദ്യത്തേത് 
ഞാനൊരിക്കലും എഴുതിയിട്ടില്ല 
അതായിരുന്നു എൻറെ ആദ്യാനുരാഗം 
അതിൻറെ സുഗന്ധം ഇപ്പോഴും അനുഭവപ്പെടാറുണ്ട് 
അതിൻറെ മാധുര്യം ഇപ്പോഴും അനുഭവപ്പെടാറുണ്ട് 
ഞാനവനോട് പറഞ്ഞു 
അവൻ വഴങ്ങി 
എതിരൊന്നും പറഞ്ഞില്ല 
അവൻ വഴങ്ങി 
ആ സുഖം 
ആ സൗഹൃദം 
അതെൻറെ സ്വകാര്യതയാണ്‌ 
ഒരിക്കലും ആരോടും പറയാത്ത സ്വകാര്യത 

കൂടുതൽ വേഴ്ച്ചകളും പകൽ വെളിച്ചത്തിലാണ് 
നടന്നിട്ടുള്ളത് 
എനിക്ക് കിട്ടാൻ പ്രയാസം അനുഭവപ്പെട്ടിട്ടില്ല 
പിന്നെന്തിനു ഞാൻ 
ഇത്തരം മനോരോഗികളെ തേടണം ?
അവർ കരുതുന്നത് 
ഞാൻ ഒരു കുഷ്ഠ രോഗിയാണെന്നും 
ഒരാളും ഞാനുമായി ബന്ധപ്പെടുന്നില്ലെന്നും 
ഞാനങ്ങനെ ഓണ്‍ലൈനായി 
ആരെങ്കിലും ഉണ്ടോ 
ആരെങ്കിലും ഉണ്ടോ 
എന്ന് വിളിച്ചു കൂകി നടക്കുകയാണെന്നും 
ചില ഓണ്‍ ലൈൻ പുഴുക്കൾ 
എന്നെ പ്രാകാറുണ്ട് 
നീ പുഴുത്തു പോകുമെടാ എന്ന് 



ഞാനെന്തിനാ ഇതെല്ലാം ഇങ്ങനെ വിളിച്ചു കൂകുന്നതെന്ന് 
ചിലർക്കെങ്കിലും തോന്നിയേക്കാം 
ഒരു സ്വവർഗാനുരാഗിയുടെ ജീവിതം ഇങ്ങനെയൊക്കെയാണ് 
എന്തേ എനിക്കിങ്ങനെ 
എന്ന് ഒരു സ്വവർഗാനുരാഗിയും 
വ്യാകുലനാകേണ്ടതില്ല 
എല്ലാ സ്വവർഗാനുരാഗികളുടെയും ഗാഥ ഇതുതന്നെ 
അതവരെ അറിയിക്കുകയും ആശ്വസിപ്പിക്കുകയും 
ചെയ്യാൻ എനിക്ക് കഴിയുന്നുണ്ടെങ്കിൽ 
ഞാൻ വിജയിച്ചു 




പണം കൊടുത്ത് സമ്മതിപ്പിച്ച കാര്യവും 
ഞാൻ പറഞ്ഞു 
അതും സ്വാഭാവികമാണ് 
അവൻ അത്ര പാവത്താനായത് കൊണ്ടല്ല 
അവൻ പലരുടെ പെറ്റ് ആയിരുന്നു 
ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു അവനോടൊപ്പം 
അവനവരെ എതിർക്കാൻ കഴിഞ്ഞില്ല 
അവനെന്നോട് അടുക്കുന്നത് 
അവരിഷ്ടപ്പെട്ടില്ല 
അവൻറെ വീട്ടിലെ ദാരിദ്ര്യം 
അവനെ ഞാനിഷ്ടപ്പെട്ടു 
അവനു ഞാൻ പണം നൽകി 
അവൻ സമ്മതിക്കും എന്ന് കരുതിയല്ല 
അവൻ സമ്മതിക്കാൻ വേണ്ടിയും ആയിരുന്നില്ല 
ആദ്യം അവൻ പണം വാങ്ങാൻ വിസമ്മതിച്ചു 
പിന്നെ അവൻ വഴങ്ങി 
വഴങ്ങിയപ്പോൾ വേണ്ടെന്നു പറയാൻ തോന്നിയില്ല 
അതങ്ങനെ ഒരു പണമിടപാടായി അധപതിച്ചു 
രൊക്കം പണം വാങ്ങിയിട്ട്  അവൻ കിടന്നുതരും 
എന്താ വേണ്ടതെന്നു വെച്ചാൽ ആവാം 





 ഇപ്പോഴും ഉണ്ട് ഒരാൾ 
അവനെന്നെ ഇഷ്ടമാണ് 
എനിക്കവനെയും ഇഷ്ടമാണ് 
തൊട്ടിട്ടില്ല 
ഇഷ്ടം എന്നതിന് 
ഇങ്ങനെയും ഒരർത്ഥം ഉണ്ടെന്നവനോടിതുവരെ പറഞ്ഞിട്ടില്ല 
അവനെല്ലാം അറിയാമായിരിക്കും 
ഓരോരുത്തനും വേറെ വേറെ ഗന്ധമാണ് 
ഓരോരുത്തനും വേറെ വേറെ രുചിയാണ് 
ഓരോരുത്തനും വേറെ വേറെ സൈസ് ആണ് 
നോക്കട്ടെ 
മണത്ത് നോക്കി 
രുചിച്ചു നോക്കി 
പിടിച്ചു നോക്കി 
എങ്ങനെയുണ്ടായിരുന്നു എന്ന് പറയാം 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ