2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

അവനൊന്നു മെരുങ്ങട്ടെ

നമ്മൾ നന്മ ഉദ്ദേശിച്ചു ചെയ്യുന്ന കാര്യങ്ങൾ 
ചിലപ്പോൾ ദോഷമായി വരാം 
ഞാൻ പറഞ്ഞില്ലേ , നായർ സ്ത്രീയുടെ മകൻ 
അവനെ ഞാൻ മറന്നു പോയിരുന്നു 
ഇന്നലെ യാദൃശ്ചികമായി അവനെ കണ്ടു 
അവനു ഓണ സാധനങ്ങൾ 
ഞാൻ വാങ്ങി ഓട്ടോയിൽ 
അവൻറെ വീട്ടിൽ കൊണ്ട് കൊടുത്തു 
ആയിരത്തിൻറെ ഒരു പുതു പുത്തൻ നോട്ടും 
അവൻ വേണ്ടെന്നു നിർബന്ധിച്ചതാണ്‌ 
ഞാൻ പിടിച്ചേൽപ്പിക്കുകയായിരുന്നു 
ഇന്ന് ബഷീറും ഭാസ്കരനും കൂടി 
അവനെയും കൊണ്ട് റോഡിൽ നിൽക്കുന്നത് കണ്ടു 
ഭാസ്കരൻ അവൻറെ ഷർട്ടിൽ പിടിച്ചിട്ടുണ്ട് 
ഒരു കിളവനും കൂടെയുണ്ട് 
ഇന്നലെ സാധനം വാങ്ങിയ കടയിലെ 
കടക്കാരനും അടുത്തുണ്ട് 
എന്നെ കണ്ടയുടനെ അവൻ പറഞ്ഞു 
"ആ സാറാ എനിക്ക് കാശു തന്നത് "
ഭാസ്കരൻ അവൻറെ ഷർട്ടിലെ പിടി വിട്ട് 
മാന്യനായി 
ഞാനും മധുവും കൂടിയാണ് 
ബൈക്കിൽ അങ്ങോട്ട്‌ ചെന്നത് 
ഭാസ്കരനും ബഷീറും പരിചയക്കാരാണ്‌ 
ബഷീർ ശാസ്ത്ര സാഹിത്യ പരിഷത്തിൽ ഉണ്ട് 
"എന്താ ബഷീറേ ?"
"ഇവൻറെ കയ്യിലെ പണം ഇയ്യാളുടെതാണെന്നും 
  ഇവൻ മോഷ്ടിച്ചതാണെന്നും ഒരു പരാതി "
"അന്വേഷിച്ചിട്ട് ?"
"ഇവൻ മോഷ്ടിച്ചതല്ലെന്നു മനസിലായി 
  ഒരാൾ കൊടുത്തെന്നല്ലാതെ 
  ആരാണെന്ന് പറയാൻ ഇവനു കഴിഞ്ഞില്ല 
  കടക്കാരൻ പറഞ്ഞു 
  ഇവൻ പറയുന്നത് സത്യമാണെന്ന് "
"ഇവൻ പറഞ്ഞത് സത്യമാണ് 
  ഇത് ഞാൻ കൊടുത്ത നോട്ടാണ് "
ഞാൻ വെറുതെ പറഞ്ഞതല്ല 
എ ടി എം സ്ലിപ് കയ്യിലുണ്ട് 
അവൻറെ കയ്യിലിരിക്കുന്ന നോട്ടിൻറെ 
തുടർ നമ്പരുകളിലുള്ള നോട്ടുകൾ 
എൻറെ കയ്യിലുണ്ട് 
പരാതിക്കാരനോട് ഞാൻ ചോദിച്ചു 
"എടൊ കള്ളൻ പപ്പനാവാ , ഇത് തൻറെ നോട്ടാണോ ?"
"ഇതുപോലൊരെണ്ണം എൻറെ കയ്യിലുണ്ടായിരുന്നു 
  അതിപ്പോ കാണുന്നില്ല "
"തനിക്ക് ആര് തന്നു ആയിരത്തിന്റെ നോട്ട് ?" 
"ആരാ തന്നതെന്നോർമ്മയില്ല "
"ഈ നോട്ട് തന്റെതാണോ?"
"ഇതുപോലൊരെണ്ണം ആയിരുന്നു "
"എന്നാലിത്  ഞാൻ കൊടുത്തതാണ്. നിങ്ങളുടേതല്ല "
ഞാൻ അവനെയും വിളിച്ചു കൊണ്ട് പോന്നു 


കള്ളവും ചതിവുമില്ലാത്ത ഓണത്തിനാണ് 
കള്ള പരാതിയിന്മേൽ അവനെ 
പോലീസ് പിടിച്ചത് 
അവൻറെ വീട്ടിൽ അത്രയും സാധനങ്ങളും 
അവൻറെ പോകറ്റിൽ ആയിരത്തിൻറെ നോട്ടും 
അവനെ കള്ള കേസിൽ കുടുക്കാൻ 
അയൽക്കാരൻ തെളിവാക്കിയത് അതായിരുന്നു 



പട്ടിണിക്കാരൻറെ കയ്യിൽ 
പണം പാടില്ല 
പണം കണ്ടാൽ അത് മോഷ്ടിച്ചതാണെന്ന് 
ആളുകൾ വിശ്വസിക്കും 
ഞാൻ അവനോടു പറഞ്ഞു 
"നീ സമയം കിട്ടുമ്പോഴെല്ലാം എൻറെ അടുത്ത് വരണം 
  നിനക്കെവിടെയെങ്കിലും ഒരു പണി ശരിയാക്കാം 
  ഇല്ലെങ്കിൽ നിന്നെ ജീവിക്കാൻ ഒരുത്തനും സമ്മതിക്കില്ല "
അവൻറെ കണ്ണുകൾ തിളങ്ങി 
അവൻറെ സുന്ദരമായ മുഖത്ത് സന്തോഷം നിറഞ്ഞു 
അവനെന്നോടൊപ്പം വന്നു 
വൈകുന്നേരം വരെ ഞങ്ങൾ ചെസ് കളിച്ചിരുന്നു 


അവൻ പോകാൻ നേരം 
അവനൊരു മൊബയിൽ ഫോണും 
(ബേസിക് ഫോണ്‍ ) കൊടുത്തു 
എൻറെ പേരും എൻറെ  ഓഫീസിൻറെ പേരും 
പറഞ്ഞു കൊടുത്തു   
അവനോടു ഞാൻ സെക്സിനെ കുറിച്ചൊരു സൂചന 
പോലും നൽകിയില്ല 
അവനെ ഞാനെൻറെ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുകയാണ് 
അവനെ വേണം 
പക്ഷെ 
അവനൊന്നു മെരുങ്ങട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ