2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ശ്രീരാജ്

എനിക്ക് പ്രണയത്തിൻറെ ഉന്മാദമായിരുന്നു 
പ്രണയത്തിൻറെ ഉന്മാദം 
അവനോടു മാത്രമുള്ള പ്രണയത്തിൻറെ ഉന്മാദം 
അവൻ , അവനോടു മാത്രം 
പ്രണയം . പ്രണയത്തിൻറെ ഉന്മാദം 
അവനോടു മാത്രം 




എന്നിൽ പ്രണയം തീവ്രമാകവേ 
അവനു  താൽപര്യം നഷ്ടമാകുന്നത് 
ഞാൻ തിരിച്ചറിഞ്ഞു 
ഞങ്ങളത് സംസാരിച്ചതാണ് 
ഞങ്ങളത് തീരുമാനിച്ചതാണ് 
ഞങ്ങൾ പരസ്പരം പ്രണയിക്കാൻ തീരുമാനിച്ചതാണ് 
എന്നാലിപ്പോൾ എന്നിൽ അവനോടുള്ള 
അഭിനിവേശം 
തീവ്രമാകവേ 
എന്നിൽ അവനോടുള്ള 
പ്രണയം 
തീവ്രമാകവേ 
അവനിൽ ഉപേക്ഷയും തീവ്രമായി 
എനിക്കവനോടുള്ള പ്രണയം ഉന്മാദമായി 
ഉന്മാദത്തിൻ പരകോടിയിൽ 
ഞാനെൻറെ നെഞ്ചു പിളർന്ന് 
അവനെൻറെ ഹൃദയം കാട്ടിക്കൊടുക്കാൻ ആഗ്രഹിച്ചു 
അവനത് കാണാനുള്ള സന്മനസ് ഇല്ലാതിരുന്നത് കൊണ്ട് 
അത് നടന്നില്ല 




പ്രണയം നഷ്ടമായ ഞാൻ 
ഭ്രാന്തനായി 
ഭ്രാന്തിൽ ഗൗരിയുടെ മകൻ ശ്രീരാജിനെ പുണർന്നു 
ശ്രീരാജിനു അവനോടു സാമ്യം തോന്നിയതാണ് കാരണം 
നിറം അവനെക്കാൾ ശ്രീരാജിനായിരുന്നു 
സൗന്ദര്യം അവനേക്കാൾ ശ്രീരാജിനായിരുന്നു 
ഞാൻ ശ്രീരാജിലെക്കടുത്തു 
ശ്രീരാജ് എന്നിൽ ലഹരിയായി നിറഞ്ഞു 
ശ്രീരാജ് എന്നിൽ ലഹരിയായി പെയ്തിറങ്ങി 
അവനെ ഞാൻ മറന്നു തുടങ്ങി 




"എന്നെ മറക്കില്ലെന്നു പറഞ്ഞിട്ട് ?"
ഞാൻ തിരഞ്ഞു നോക്കി 
അവൻ 
മടുപ്പ് തോന്നി 
കള്ളൻ 
പറഞ്ഞു പറ്റിക്കുന്നവൻ 
അവൻ എന്നെ അനുഭവിപ്പിച്ച വേദന 
എന്നിൽ നുരഞ്ഞു 
ഞാനും അഭിനയിക്കാൻ തീരുമാനിച്ചു 
"നീയല്ലേ , എന്നെ മറന്നത് ?"
"ഞാൻ മറന്നില്ല "
ഞാനവൻറെ കരം കവർന്നു 
"ഞാനൊരിക്കലും നിന്നെ മറന്നില്ല "
ഞങ്ങൾ ഒരുമിച്ചു നടന്നു 
അവനെനിക്ക് നിഷേധിച്ച അവൻറെ ശരീരം മോഹമായി 
മനസിലുണർന്നു 
ഞാനവനെ കൂട്ടിക്കൊണ്ടു പോയി 
അവനെനിക്ക് നിഷേധിച്ച അവൻറെ ശരീരം 
അവൻറെ പ്രതിഷേധങ്ങൾക്കും യാചനകൾക്കും    ഇടയിൽ 
ബലമായി കവർന്നു 
പിന്നെയോരോ ദിവസവും അവൻറെ പ്രതിഷേധം 
കേട്ടില്ലെന്നു നടിച്ച് 
അവൻറെ ശരീരത്തെ സ്വന്തം സുഖത്തിനു ഉപയോഗിച്ചു 
അവനോട് എനിക്കുള്ള പ്രണയം എന്നോ നഷ്ടമായിക്കഴിഞ്ഞിരുന്നു 
എൻറെ ഉപേക്ഷയും അവഗണയും 
അവനെ പരവശനാക്കി  
അവനിൽ പ്രണയം  തീവ്രമാക്കി 
അവനിൽ പ്രണയം ഉന്മാദമായി 
ഉന്മാദം ജനിപ്പിക്കുന്നത് ഭയത്തെയാണെന്ന് 
ഞാനറിഞ്ഞു 
ഉന്മാദത്തോളം പ്രണയമെന്നിൽ വളർന്നപ്പോൾ 
അവനെന്നിൽ നിന്നും അകന്നതെന്തു കൊണ്ടെന്ന് 
ഇപ്പോൾ എനിക്ക് മനസിലായി 
എനിക്കിപ്പോൾ പ്രണയിക്കാൻ ശ്രീരാജ് ഉണ്ടായിരുന്നു  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ