ആദ്യമാദ്യം അവൻ തലതിരിച്ചു നടന്നു പോയി
കണ്ടിട്ടും കാണാത്ത ഭാവത്തിൽ
അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ
എൻറെ ഹൃദയം അവനുവേണ്ടി തുടിച്ചു
പിന്നീടവൻ തെറി പറയാൻ തുടങ്ങി
അവഹേളിക്കാൻ തുടങ്ങി
തുറിച്ചു നോക്കാനും അശ്ലീലമായ
ആംഗ്യങ്ങൾ കാട്ടാനും തുടങ്ങി
അവൻ ധൈര്യമാർജിച്ചു
പരസ്യമായി അവഹേളിക്കാൻ തുടങ്ങി
അതസഹനീയമായിരുന്നു
ഞാൻ അവൻറെ കോളറിനു പിടിച്ചു
അവനു പറയാൻ ന്യായീകരണങ്ങൾ ഉണ്ടായില്ല
ഞാൻ അവനു പിന്നാലെ നടന്നിട്ടില്ല
ഞാൻ അവനോടു അശ്ലീല ച്ചുവയുള്ള ഒന്നും പറഞ്ഞിട്ടില്ല
ഞാൻ അവനോടു യാതൊന്നും ആവശ്യപ്പെട്ടിട്ടില്ല
അവൻ നിന്നു വിയർത്തു
അവൻറെ ശരീരം വിറയാർന്നു
ഇനി നടന്നത് എന്താണെന്ന് പറയാം
അവൻ ഒളിച്ചു വെച്ചത് എന്താണെന്ന് പറയാം
ഞാൻ അവൻറെ സ്നേഹിതനുമായാണ്
ലൈംഗിക ബന്ധം പുലർത്തിയത്
അത് അവൻ പറഞ്ഞു കാണണം
അവൻ ആരോടും പറഞ്ഞിട്ടില്ലെന്നാണ്
അവൻ എന്നോട് പറയുന്നത്
അവൻ ഇപ്പോഴും എനിക്ക് വഴങ്ങുന്നുണ്ട്
ഇതിലുള്ള ഈർഷ്യയാണ്
ഞങ്ങൾ തമ്മിലുള്ള ഉടക്ക്
ആ സംഭവത്തിനു ശേഷം അവൻ മൗനം പൂണ്ടു
എന്നോട് പ്രതികരിക്കാതെയായി
അവഹേളനമില്ല
തെറിയില്ല
തുറിച്ചു നോട്ടമില്ല
ശത്രുതയുമില്ല ; ചങ്ങാത്തവുമില്ല
പിനെയൊരു ദിവസം
അവനെന്നെ കാണാൻ വന്നു
ഞങ്ങൾ തെരുവിലൂടെ നടന്നു
കടപ്പുറത്ത് പോകാമെന്ന് പറഞ്ഞത് അവനാണ്
ഞങ്ങൾ കടപ്പുറത്തേക്ക് നടന്നു
വഴിയിൽ പുന്നൂസിൻറെ കല്ല് ഷാപ്പിൽ കയറി
ഓരോ കുപ്പി കള്ളും കപ്പയും മീങ്കറിയും കഴിച്ചു
കടപ്പുറത്ത് അവൻ അകലേക്ക് നോക്കിയിരുന്നു
ഒന്നും മിണ്ടാതെ
ഞാനും മൗനമായി ഇരുന്നു
പെട്ടെന്ന് അവൻ സംസാരിച്ചു തുടങ്ങി
അവൻറെ സ്നേഹിതൻ അവനിൽ നിന്നും അകലുകയാണ്
"അകന്നോട്ടെ " , ഞാൻ പറഞ്ഞു
"അതെനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല "
"അകലാൻ കാരണം ?"
" നിങ്ങളായിരിക്കാം "
"ഒരിക്കലും അല്ല "
"നിങ്ങൾ തമ്മിൽ അടുപ്പമല്ലേ ?"
"ഇല്ല"
"ആയിരുന്നു "
"ഇല്ല"
"അവൻ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട് "
"എന്ത് പറഞ്ഞു?"
"എല്ലാം "
"എല്ലാം എന്ന് പറഞ്ഞാൽ ?"
"എല്ലാം "
"അവൻ ഒന്നും പറയില്ല "
"അതെന്താ?"
"നീയെന്നെ തെറിയെങ്കിലും പറഞ്ഞിട്ടുണ്ട് "
"ഉണ്ട് "
"ഞാൻ നിൻറെ കോളറിനു എങ്കിലും പിടിച്ചിട്ടുണ്ട് "
"ഉണ്ട് "
"ഞങ്ങൾ തമ്മിൽ അത്ര പോലും ഒന്നും ഉണ്ടായിട്ടില്ല "
"അപ്പോൾ അവൻ പറഞ്ഞതോ?"
അവൻ പെട്ടെന്ന് ഹാപ്പിയായി
അവൻറെ സ്നേഹിതൻ എന്താ പറഞ്ഞതെന്ന്
അവൻ പറഞ്ഞില്ല
രണ്ടു ദിവസങ്ങൾ കഴിഞ്ഞ്
അവനെ വീണ്ടും കണ്ടു
അവൻ ദുഖിതനായിരുന്നു
അവനും അവൻറെ സ്നേഹിതനും വഴി പിരിഞ്ഞിരുന്നു
അവനെ വിശ്വസിച്ച് അവൻറെ സ്നേഹിതൻ എല്ലാം പറഞ്ഞു
അവനെന്നെ അവഹേളിക്കുകയും തെറി പറയുകയും ചെയ്തതോടെ
അവനും അവൻറെ സ്നേഹിതനും വഴിപിരിയുകയല്ലാതെ
മറ്റു മാർഗമൊന്നുമില്ലായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ