2015, ഓഗസ്റ്റ് 30, ഞായറാഴ്‌ച

ശരിയുത്തരങ്ങൽ

ഇപ്പോൾ ഞാൻ വലിയൊരു ധർമ്മ സങ്കടത്തിലാണ്
മൾട്ടിപ്പിൾ ചോയിസ് ഉള്ള ചോദ്യത്തിന്
എതുത്തരം തിരഞ്ഞെടുക്കണമെന്ന്
അറിയില്ലാത്ത വിദ്യാർഥിയുടെ
അവസ്ഥയിലാണ് ഞാൻ



വിദ്യാർത്ഥികളെ സംബന്ധിച്ച്
ഉത്തരം തിരഞ്ഞെടുക്കുക എളുപ്പമാണ്
ടൂ പ്ലസ് ടൂ എപ്പോഴും ഫോർ  ആയിരിക്കും
ആയിരത്തി തൊള്ളായിരത്തി നാള്പ്പത്തി അഞ്ചിലാണ്
രണ്ടാം ലോക യുദ്ധം അവസാനിച്ചത്
പക്ഷെ ജീവിതത്തിൻറെ ചോദ്യങ്ങൾക്കുള്ള ഉത്തരം
ആര് പറയും ?



എനിക്ക് ആ നായർ സ്ത്രീയുടെ മകനെ ഇഷ്ടമാണ്
അവനെ കാണുമ്പോഴെല്ലാം
ഞാൻ തീരുമാനിക്കുന്നു
ഇനി എനിക്കിവൻ മാത്രം മതി


നിങ്ങൾക്കറിയാം ,
എനിക്കൊരു ഓണച്ചരക്ക് ഉണ്ടായിരുന്നെന്ന്
അവനെ ഞാനുപെക്ഷിച്ചിട്ടില്ല
ഇന്നവനെ ഞാൻ വൈകുന്നേരം കണ്ടു
എൻറെ മനസ്സിൽ
അവൻ തിങ്ങി നിറഞ്ഞു
പിന്നെന്റെ തെങ്കുഴംപ് ശ്രീജിത്ത്‌
അവനെ എനിക്കുപേക്ഷിക്കാൻ കഴിയുമോ
പിന്നെ ശ്രീജിത്തിൻറെ സുഹൃത്ത്
പിന്നെ രാഹുൽ
അവൻറെ അപ്പയെ ഞാനാണ് ആസ്പത്രിയിൽ എത്തിച്ചത്
എനിക്ക് വേണ്ടിയാണ് ആ ബേക്കറി ക്കാരനെ
അവനുപേക്ഷിച്ചത്
ഞാനാരെയാണ് ഉപേക്ഷിക്കുക
ഞാനാരെയും ഉപേക്ഷിക്കുന്നില്ല
ആരെങ്കിലും എന്നെ ഉപേക്ഷിച്ചു പോകുന്നെങ്കിൽ പോകട്ടെ



മൾട്ടിപ്പിൾ ചോയിസ് ചോദ്യത്തിനുള്ള
ശരിയുത്തരം ഞാൻ കണ്ടെത്തിയിരിക്കുന്നു
എല്ലാം ശരിയുത്തരങ്ങൽ ആണ്  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ