2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ശ്രീരാജിനെ കിട്ടിയില്ലെങ്കിൽ

പ്രണയത്തിൻറെ സമസ്ത ഭാവവും 
ഞാനനുഭവിച്ചിട്ടുണ്ട് 
ഞാനറിഞ്ഞിട്ടുണ്ട്‌ 
പ്രണയം എന്നെ ഭ്രാന്തനാക്കിയിട്ടുണ്ട് 
പ്രണയം എന്നെ വിഷാദിയാക്കിയിട്ടുണ്ട് 
പ്രണയം എന്നെ സ്വപ്നാടകനാക്കിയിട്ടുണ്ട് 
പ്രണയം എന്നെ സന്തുഷ്ടനാക്കിയിട്ടുണ്ട് 
പ്രണയം വിഭ്രമാത്ഭവമാണ് 
ജീവിതത്തിൻറെ സമസ്ത ഭാവങ്ങളിലും 
പ്രണയമാണ് തീവ്രം 
പ്രണയം ദുഖമാണ് 
പ്രണയം സന്തോഷമാണ് 
പ്രണയം വിഷാദമാണ് 
പ്രണയത്തിന് നിങ്ങളെ കൊല്ലാൻ കഴിയും 
പ്രണയത്തിന് നിങ്ങളെ കൊല്ലിക്കാൻ കഴിയും 
പ്രണയത്തിന് നിങ്ങളെ കൊലയാളിയാക്കാൻ കഴിയും 
പ്രണയത്തിൽ നിന്നും അകന്നു നിൽക്കുക 
എന്നെ പോലെ 
ശ്രീരാജിനെ കിട്ടിയില്ലെങ്കിൽ 
ജെറിൻ ആയാലും പോരെ ?
നിങ്ങളെ സ്നേഹിക്കുന്നവരെ 
നിങ്ങളും സ്നേഹിക്കുക 
ആരിലും അമിതമായി മനസുറപ്പിക്കാതിരിക്കുക 
ഒരു പൂവിൽ നിന്നും മറ്റൊരു പൂവിലേക്ക് 
ഒരു പൂ കിട്ടിയില്ലെങ്കിൽ മറ്റൊരു പൂവ് കിട്ടാതിരിക്കില്ല 
പ്രണയത്തിൽ കുടുങ്ങാതിരിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ