അവനൊരു പെണ്ണാണ്
അത് ദൈവം നിശ്ചയിച്ചതാണ്
അവനതിൽ പങ്കില്ല
എനിക്കുമതിൽ പങ്കില്ല
ഞാനൊരാണ്
അവനൊരു പെണ്ണ്
ഞങ്ങൾ പ്രണയത്തിൽ ആകുന്നതിൽ
നിങ്ങൾക്കെന്താണ് ?
എൻറെ പഴയ ജീവിതം ഞാൻ മറക്കുന്നു
ഞാനൊരു പുതിയ ജീവിതം ആരംഭിക്കുന്നു
അവൻ അവൻറെ യാതനകളുടെ ദിനങ്ങളെ മറക്കുന്നു
ഞാൻ പറഞ്ഞു : " ദീപു , നീയെൻറെതാണ് "
അവൻ പറഞ്ഞു :" ഞാൻ ഏട്ടൻറെ താണ് "
കണ്ടുമുട്ടിയത് തികച്ചും അപ്രതീക്ഷിതം
തേൻ കുഴമ്പിനെ കാണാൻ വന്നതായിരുന്നു അവൻ
തേൻ കുഴമ്പിനെ കാണാൻ ചെന്നതായിരുന്നു ഞാൻ
അവിടെ വെച്ച് ദൈവം ഞങ്ങളെ പരസ്പരം കാണിച്ചു തന്നു
ആ നിമിഷം ഞാനറിഞ്ഞു
അവനു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്
അവനാണ് എനിക്കുവേണ്ടി ജനിച്ചത്
അവനാണ് എൻറെ വാരിയെല്ലിൽ നിന്നും ജനിച്ചവൻ
ആദ്യം ഞാൻ കരുതിയത്
ഒരു പെണ്ണാണ് ഇരിക്കുന്നത് എന്നാണ്
ഷർട്ടിനുള്ളിൽ മുലകൾ നിറഞ്ഞു നിന്നു
ജീൻസിനുള്ളിൽ ചന്തിയും നിറഞ്ഞു നിന്നു
പെണ്ണിൻറെ ശബ്ദത്തിൽ
പെണ്ണിനെ പോലെ
അവൻ ശബ്ദം താഴ്ത്തി സംസാരിച്ചു
എൻറെ നേരെ നോക്കിയതേയില്ല
പെണ്ണ് കൊള്ളാമെന്നു കരുതിയത് കൊണ്ട്
ഞാനവളുടെ സംസാരത്തിൽ ചേർന്നു
അവൾ ലജ്ജിക്കുകയും
അവളുടെ കവിളുകൾ ചുവന്നു തുടുക്കുകയും ചെയ്തു
ഒരു വലിയ പൊട്ടിച്ചിരിയോടെ
തേൻ കുഴമ്പ് പ്രഖ്യാപിച്ചു
അയ് അത് പെണ്ണല്ല ; ആണാണ്
ഞാൻ അവൻറെ യടുത്ത് ചെന്ന് ക്ഷമാപണം നടത്തി
അവനൊന്നും മിണ്ടിയില്ല
ഞാനൊരു നുണ പറഞ്ഞു
"ശ്രീജിത്തിനെ കളിയാക്കാൻ ചിലപ്പോൾ
ഒരു പെണ്ണിനോട് സംസാരിക്കുംപോലെ
സംസാരിക്കാറുണ്ട്
അബദ്ധത്തിൽ നിന്നോടും അങ്ങനെ സംസാരിച്ചു പോയതാണ്
ക്ഷമിക്കണം "
അവൻ മിണ്ടിയില്ല
അങ്ങനെ ഘനീഭവിച്ച മഞ്ഞിനുള്ളിൽ
ഞങ്ങളിരിക്കെ
തേൻ കുഴമ്പിനെ അവൻറെ അമ്മ വിളിച്ചു
തേൻ കുഴമ്പ് ഓടി പോയി
ഞങ്ങൾ തനിച്ചായി
ഞാൻ അവനോടു കൊച്ചു വർത്തമാനങ്ങൾ പറഞ്ഞു
അവൻ ഇടയ്ക്ക് മിഴിയുയർത്തി എന്നെയൊന്നു നോക്കി
അവൻറെ തണുത്ത പെരുമാറ്റം എന്നെ നിരാശയിലാഴ്ത്തി
അവനെനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു എന്ന തിരിച്ചറിവോടെ
ഞാൻ പ്രകോപനപരമായി പ്രണയാഭ്യർത്ഥന നടത്തി
അവൻ രഹസ്യം പറയുമ്പോലെ മന്ത്രിച്ചു
"എനിക്കും ഇഷ്ടമാണ് , പക്ഷെ .."
അങ്ങനെ ഞങ്ങൾ സംസാരിച്ചു തുടങ്ങി
അവനാദ്യം ആവശ്യപെട്ടത് വഞ്ചിക്കരുതെന്നാണ്
അവൻ പരീക്ഷ ജയിച്ചു കഴിഞ്ഞാൽ
ഞാൻ അവനെയും കൊണ്ട് ഈ നാട്ടില നിന്നും പോകണം
ദൂരെ ദൂരെ എവിടെയെങ്കിലും ഞങ്ങൾ
ഭാര്യാഭർത്താക്കന്മാരായി ജീവിക്കും
ഞങ്ങൾ പരസ്പരം സത്യം ചെയ്തു
അത് പെണ്ണല്ല എന്ന് എനിക്കിപ്പോഴും വിശ്വാസം ആയിട്ടില്ല
അത് ദൈവം നിശ്ചയിച്ചതാണ്
അവനതിൽ പങ്കില്ല
എനിക്കുമതിൽ പങ്കില്ല
ഞാനൊരാണ്
അവനൊരു പെണ്ണ്
ഞങ്ങൾ പ്രണയത്തിൽ ആകുന്നതിൽ
നിങ്ങൾക്കെന്താണ് ?
എൻറെ പഴയ ജീവിതം ഞാൻ മറക്കുന്നു
ഞാനൊരു പുതിയ ജീവിതം ആരംഭിക്കുന്നു
അവൻ അവൻറെ യാതനകളുടെ ദിനങ്ങളെ മറക്കുന്നു
ഞാൻ പറഞ്ഞു : " ദീപു , നീയെൻറെതാണ് "
അവൻ പറഞ്ഞു :" ഞാൻ ഏട്ടൻറെ താണ് "
കണ്ടുമുട്ടിയത് തികച്ചും അപ്രതീക്ഷിതം
തേൻ കുഴമ്പിനെ കാണാൻ വന്നതായിരുന്നു അവൻ
തേൻ കുഴമ്പിനെ കാണാൻ ചെന്നതായിരുന്നു ഞാൻ
അവിടെ വെച്ച് ദൈവം ഞങ്ങളെ പരസ്പരം കാണിച്ചു തന്നു
ആ നിമിഷം ഞാനറിഞ്ഞു
അവനു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്
അവനാണ് എനിക്കുവേണ്ടി ജനിച്ചത്
അവനാണ് എൻറെ വാരിയെല്ലിൽ നിന്നും ജനിച്ചവൻ
ആദ്യം ഞാൻ കരുതിയത്
ഒരു പെണ്ണാണ് ഇരിക്കുന്നത് എന്നാണ്
ഷർട്ടിനുള്ളിൽ മുലകൾ നിറഞ്ഞു നിന്നു
ജീൻസിനുള്ളിൽ ചന്തിയും നിറഞ്ഞു നിന്നു
പെണ്ണിൻറെ ശബ്ദത്തിൽ
പെണ്ണിനെ പോലെ
അവൻ ശബ്ദം താഴ്ത്തി സംസാരിച്ചു
എൻറെ നേരെ നോക്കിയതേയില്ല
പെണ്ണ് കൊള്ളാമെന്നു കരുതിയത് കൊണ്ട്
ഞാനവളുടെ സംസാരത്തിൽ ചേർന്നു
അവൾ ലജ്ജിക്കുകയും
അവളുടെ കവിളുകൾ ചുവന്നു തുടുക്കുകയും ചെയ്തു
ഒരു വലിയ പൊട്ടിച്ചിരിയോടെ
തേൻ കുഴമ്പ് പ്രഖ്യാപിച്ചു
അയ് അത് പെണ്ണല്ല ; ആണാണ്
ഞാൻ അവൻറെ യടുത്ത് ചെന്ന് ക്ഷമാപണം നടത്തി
അവനൊന്നും മിണ്ടിയില്ല
ഞാനൊരു നുണ പറഞ്ഞു
"ശ്രീജിത്തിനെ കളിയാക്കാൻ ചിലപ്പോൾ
ഒരു പെണ്ണിനോട് സംസാരിക്കുംപോലെ
സംസാരിക്കാറുണ്ട്
അബദ്ധത്തിൽ നിന്നോടും അങ്ങനെ സംസാരിച്ചു പോയതാണ്
ക്ഷമിക്കണം "
അവൻ മിണ്ടിയില്ല
അങ്ങനെ ഘനീഭവിച്ച മഞ്ഞിനുള്ളിൽ
ഞങ്ങളിരിക്കെ
തേൻ കുഴമ്പിനെ അവൻറെ അമ്മ വിളിച്ചു
തേൻ കുഴമ്പ് ഓടി പോയി
ഞങ്ങൾ തനിച്ചായി
ഞാൻ അവനോടു കൊച്ചു വർത്തമാനങ്ങൾ പറഞ്ഞു
അവൻ ഇടയ്ക്ക് മിഴിയുയർത്തി എന്നെയൊന്നു നോക്കി
അവൻറെ തണുത്ത പെരുമാറ്റം എന്നെ നിരാശയിലാഴ്ത്തി
അവനെനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു എന്ന തിരിച്ചറിവോടെ
ഞാൻ പ്രകോപനപരമായി പ്രണയാഭ്യർത്ഥന നടത്തി
അവൻ രഹസ്യം പറയുമ്പോലെ മന്ത്രിച്ചു
"എനിക്കും ഇഷ്ടമാണ് , പക്ഷെ .."
അങ്ങനെ ഞങ്ങൾ സംസാരിച്ചു തുടങ്ങി
അവനാദ്യം ആവശ്യപെട്ടത് വഞ്ചിക്കരുതെന്നാണ്
അവൻ പരീക്ഷ ജയിച്ചു കഴിഞ്ഞാൽ
ഞാൻ അവനെയും കൊണ്ട് ഈ നാട്ടില നിന്നും പോകണം
ദൂരെ ദൂരെ എവിടെയെങ്കിലും ഞങ്ങൾ
ഭാര്യാഭർത്താക്കന്മാരായി ജീവിക്കും
ഞങ്ങൾ പരസ്പരം സത്യം ചെയ്തു
അത് പെണ്ണല്ല എന്ന് എനിക്കിപ്പോഴും വിശ്വാസം ആയിട്ടില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ