ഒരാൾ സ്വവർഗ തൽപ്പരൻ ആണോ എന്നറിയണമെങ്കിൽ , നിങ്ങൾ വളരെ ശ്രദ്ധാലു ആയിരിക്കണം.നിങ്ങൾക്കറിയാവുന്ന ഒരാൾ സ്വവർഗ തൽപ്പരൻ ആണോയെന്നറിയാൻ , നിങ്ങൾ അയാളെ നിരീക്ഷിക്കണം . ഇക്കാര്യത്തിൽ എന്ത് ചെയ്തു കൂടാ , എന്നറിയണം.ഒരാൾ സ്വവർഗ തൽപ്പരൻ ആണോയെന്നതിന് ചില സൂചനകൾ നിങ്ങൾക്ക് ലഭിച്ചേക്കും.എന്നാൽ ആത്യന്തികമായി അയാൾ നിങ്ങളോട് സ്വയം വെളിപ്പെടുത്തുന്നില്ലെങ്കിൽ , നിങ്ങൾക്കത് ഉറപ്പാക്കാൻ കഴിയില്ല.
എന്ത് ചെയ്യരുത്
1
- അയാൾ സ്വവർഗ തൽപ്പരൻ ആണോയെന്ന് കാണുന്നവരോടെല്ലാം ചോദിക്കരുത്.നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മോശമായ കാര്യമായിരിക്കും അത്.
- ഒരാൾ സ്വവർഗ തൽപ്പരൻ ആണെങ്കിൽ തന്നെ, അങ്ങനെ അറിയപ്പെടാൻ അയാൾ ആഗ്രഹിക്കില്ല. അത് അയാൾ രഹസ്യമാക്കി വെയ്ക്കും.ഒരാൾ സ്വവർഗ തൽപ്പരൻ ആണെന്നറിയാവുന്ന ആളും , അത് മറച്ചു വെയ്ക്കും. അത് വെളിപ്പെടുത്തുന്നത് , താൻ തന്നെ സ്വവർഗ തൽപ്പരൻ ആണെന്ന് അറിയിക്കൽ ആയിത്തീരും.
- ഇങ്ങനെ പരസ്യമായി അന്വേഷിക്കുന്നത് , അപവാദ പ്രചാരണമായി മാറും.
- ഇങ്ങനെ നിങ്ങൾ അന്വേഷിക്കുന്നതായി അയാൾ അറിഞ്ഞാൽ , ഒരിക്കലും അയാൾ നിങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തുകയില്ല.
2
- വേഷം , ഭാഷ, ഉച്ചാരണം, സംസാര രീതി. വസ്ത്ര ധാരണ രീതി, വസ്ത്രങ്ങളുടെ നിറങ്ങൾ ,ഇറുക്കമുള്ള വസ്ത്രങ്ങൾ , വസ്ത്രങ്ങളുടെ ഡിസൈൻ എന്നിവയിൽ നിന്നും ഒരാൾ സ്വവർഗ തൽപ്പരൻ ആണോ എന്നറിയാൻ കഴിയില്ല.
3
ഒരാൾ കാണുന്ന ടി വി പരിപാടികൾ, കേൾക്കുന്ന സംഗീതം എന്നിവയിൽ നിന്നും അയാൾ സ്വവർഗ തൽപ്പരൻ ആണോ എന്നറിയാൻ കഴിയില്ല.
നിരീക്ഷിക്കുക
സ്വവർഗ തൽപ്പരരെ കുറിച്ചും അവരുടെ അവകാശങ്ങളെ കുറിച്ചും അയാളുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യുക. ഈ ചർച്ചകളിൽ അതീവ താൽപ്പര്യം കാട്ടുകയോ, തീവ്രമായി അവരുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കുകയോ, പ്രതികരിക്കുന്നിലെങ്കിലും അമിത താൽപ്പര്യം കാട്ടുകയോ, അമിത താൽപ്പര്യത്തോടെ ശ്രദ്ധിക്കുകയോ ചെയ്യുന്നവർ സ്വവർഗ തൽപ്പരർ ആയിരിക്കാൻ സാധ്യതയുണ്ട്.
സ്വവർഗ തൽപ്പരൻ ആയ വ്യക്തിയും സ്ത്രീകളുമായി കൊഞ്ചിക്കുഴയാം. പല സ്ത്രീകളുമായി ബന്ധം പുലർത്താം . സ്ത്രീകളുമായി ഇടപഴകുന്നില്ല എന്നത് ലജ്ജയാലാകാം. എന്നാൽ ഒരാൾ ഒരു സ്വവർഗ സുഹൃത്തുമായി കൂടുതൽ സമയം ചിലവഴിക്കുക, അമിതമായ അടുപ്പം പുലർത്തുക , സ്വവർഗ തൽപ്പരരായ ആളുകളുമായി മിക്കപ്പോഴും കാണപ്പെടുക, ഇതെല്ലാം അയാൾ സ്വവർഗ തൽപ്പരൻ എന്നതിൻറെ അടയാളങ്ങളാണ് .
നിങ്ങൾക്കൊരു സ്വവർഗ പ്രേമിയായ സുഹൃത്ത് ഉണ്ടെങ്കിൽ അയാളുടെ സഹായം തേടുക. അയാൾക്കത് കണ്ടുപിടിക്കാൻ കഴിയും.
അയാളുടെ ഫേസ് ബുക്ക് പോസ്റ്റുകൾ ശ്രദ്ധിക്കുക. ഫേസ് ബുക്കിൽ അയാളുടെ സുഹൃത്തുക്കൾ, അയാളുടെ പോസ്റ്റുകൾ, സുഹൃത്തുക്കളുടെ പോസ്റ്റുകൾ എന്നിവ തീർച്ചയായും നിങ്ങളെ സഹായിക്കും.
അയാളുടെ ഫേസ് ബുക്ക് പോസ്റ്റുകൾ ശ്രദ്ധിക്കുക. ഫേസ് ബുക്കിൽ അയാളുടെ സുഹൃത്തുക്കൾ, അയാളുടെ പോസ്റ്റുകൾ, സുഹൃത്തുക്കളുടെ പോസ്റ്റുകൾ എന്നിവ തീർച്ചയായും നിങ്ങളെ സഹായിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ