ആവലാതികൾ ഇല്ല
വേവലാതികൾ ഇല്ല
പരാതികൾ ഇല്ല
ബാധ്യതകൾ ഇല്ല
പക്ഷെ , അവനെ നിന്നോടൊപ്പം പിടിച്ചു നിർത്താനും ആവില്ല
ധരം തല്ലയിലെ എൻറെ ജീവിതം
എല്ലാ അർത്ഥത്തിലും
സുന്ദരമായിരുന്നു
അവൻ സുന്ദരനായിരുന്നു
അവൻറെ രഹസ്യമായിരുന്നു
എന്നോടൊപ്പമുള്ള അവൻറെ ജീവിതം
അതേ , ഞാനുമതു രഹസ്യമായി സൂക്ഷിച്ചു
ഞാൻ പള്ളിയിൽ പോകാൻ തുടങ്ങിയത്
അവനെന്നോടൊപ്പം താമസം തുടങ്ങിയ ശേഷമാണ്
മിസ്സസ് ജേകബ് ചോദിച്ചു :"എന്തേ പള്ളിയിൽ വരാൻ കാരണം ?"
മിസ്സസ് ജേകബ് കാരണം സ്വയം കണ്ടു പിടിച്ചു
ആയിടെ എത്തിയ ലീനാ എന്ന പെണ്‍കുട്ടി
തീർച്ചയായും ലീന സുന്ദരിയായിരുന്നു
സ്വർണ്ണ കുരിശു മാലയുമായി
സ്വർണ്ണ നിറമാർന്ന ആ സുന്ദരി എല്ലാ ഞായരാഴ്ച്ചകളിലും
മുടങ്ങാതെ പള്ളിയിൽ എത്തി
ഞാനാകട്ടെ, എൻറെ ചെക്കനെ തനിച്ചു പള്ളിയിൽ വിടാൻ മടിച്ച്
എല്ലാ ഞായരാഴ്ച്ചകളിലും അവനോടൊപ്പം
പള്ളിയിൽ പോയി തുടങ്ങി
അതെ , ഞാൻ വല്ലാതെ പോസ്സസ്സീവ് ആയിരുന്നു
അവനെ തനിച്ച് എവിടെയും അയയ്ക്കാൻ
ഞാൻ മടിച്ചു
അവനാകെ ഒരു വ്യവസ്ഥയെ വെച്ചുള്ളൂ
ഞായറാഴ്ച അവനു പള്ളിയിൽ പോകണം
മറ്റൊരു വ്യവസ്ഥയും അവനില്ലായിരുന്നു
പള്ളിയിൽ പോകുകയും പ്രാർഥിക്കുകയും അല്ലാതെ
അവനൊരിക്കലും കുമ്പസരിചിരുന്നില്ല
അതിനവനു കഴിയുകയുമില്ലായിരുന്നു
ഞങ്ങൾ അകന്നിരുന്നത് ഓഫീസ് സമയങ്ങളിൽ മാത്രമായിരുന്നു
അവൻ രാവിലെ മൂന്നു രൂപ ടിക്കറ്റിൽ പോകും
ഞാൻ എതിർ ദിശയിൽ അഞ്ചു രൂപ ടിക്കറ്റിലും
വൈകുന്നേരം ഞങ്ങൾ വീണ്ടും ഒന്നാകും
ഓരോ ദിവസവും അവൻ പറയും
ഞങ്ങൾ നേരത്തേ കണ്ടു മുട്ടെണ്ടിയിരുന്നെന്നു
ഓരോ ദിവസവും ഞാൻ പറയും
നമ്മൾ തമ്മിൽ കണ്ടു മുട്ടിയല്ലോ എന്ന്
അതെ
ഞാൻ അന്വേഷിക്കുകയായിരുന്നു
ഞാൻ തേടുകയായിരുന്നു
അവനെ
അവനെ മാത്രം
സോറി
ആ നാളുകളിൽ
അവൻറെ ആയിരത്തിലൊന്ന് സൌന്ദര്യം ഉള്ള
ഒരുവനെ പോലും ഞാൻ സ്വീകരിക്കുമായിരുന്നു
അതെ
ഞാൻ അവനെ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല
അതെ
അവനെ കണ്ട നിമിഷം
ഞാൻ സ്തബ്ധനായി നിന്നു പോയി
അവനെ സ്വന്തമാക്കാമെന്ന ഒരു തോന്നൽ പോലും
എനിക്കില്ലായിരുന്നു
ദേവ ലോകത്ത് നിന്നും വന്ന ഒരു മായാ രൂപം പോലെ
അഭൌമികമായ സൌന്ദര്യ തിളക്കത്തോടെ
ആദ്യ ദിനം ഞാനവനെ അവഗണിക്കുന്നതായി നടിച്ചു
സുഹൃത്തുക്കളുടെ സംസാരം രഹസ്യമായി ശ്രദ്ധിച്ചു
നാട്ടിൽ നിന്നും ജോലി വാങ്ങി കൊടുക്കാമെന്നു പറഞ്ഞു
കൊണ്ടുവന്നതാണ്
എന്നിട്ടെന്താ, ജോലി ഒന്നും കിട്ടിയില്ല
എന്നിൽ പ്രതീക്ഷയുടെ ഒരു നാളം തെളിഞ്ഞു
ഒരു മെഴുകുതിരി നാളം പള്ളിയിൽ തെളിച്ചു ഞാൻ കാത്തിരുന്നു
ഞങ്ങൾ പള്ളിയില വെച്ചു സുഹൃത്തുക്കൾ ആയി
കൊണ്ടുവന്നവൻ കയ്യൊഴിഞ്ഞു
അവർ തമ്മിൽ പിണക്കമായി
എനിക്ക് സന്തോഷമായി
വീണ്ടുമൊരു മെഴുകുതിരി ഞാൻ കത്തിച്ചു
കൈക്കൂലി കൊടുക്കുമ്പോൾ
അവൻറെ ദൈവത്തിനു തന്നെ കൊടുക്കണമല്ലോ
അവനെ ഇറക്കി വിട്ടു
അവനെവിടെ പോകാനാണ് ?
അവൻറെ ബെസ്റ്റ് ഫ്രണ്ട് ആയ എൻറെ അടുത്തല്ലാതെ ?
ഞാൻ ആ ദിനം കാത്തിരിക്കുകയായിരുന്നു
ആ ദിനം
അവനെ ഇറക്കി വിടുന്ന ദിനം
അവനെ ഇറക്കി വിട്ട വിവരം അറിഞ്ഞയുടനെ
ഞാനവനെ തേടിയിറങ്ങും മുൻപേ
അവനെന്നെ തേടിയെത്തി
ഞാനവനെ അത്യാഹ്ലാദത്തോടെ സ്വീകരിച്ചു
അവനാകട്ടെ , പൊട്ടിക്കരഞ്ഞു
കൊണ്ടുവന്നവൻ ജോലി വാങ്ങിക്കൊടുക്കാം എന്നു പറഞ്ഞു
പണം വാങ്ങിയിരുന്നു
ജോലി വാങ്ങി കൊടുത്തതുമില്ല ,
വാങ്ങിയ പണം തിരികെ നൽകിയുമില്ല
അയാൾ അവൻറെയൊരു ബന്ധു കൂടിയായിരുന്നു
എന്നിട്ടും ഒരു അന്യനെ പോലെ
അല്ല
ശത്രുവിനെ പോലെ
അയാൾ അവനെ ഇറക്കി വിട്ടു
ആദ്യ ദിനം ഞങ്ങൾ സന്തുഷ്ടരായിരുന്നു
രണ്ടാം രാത്രിയിൽ ഞങ്ങൾ ഉറങ്ങാൻ കിടന്നു
ഞാൻ മോഹിച്ചവൻ എന്നോടൊപ്പം കിടക്കുന്നു
ഞാനവനെ പുണർന്നു
ഒരു പുണരലിനപ്പുറം കടന്നപ്പോൾ
അവൻശിലയായി
ആ ശിലയിൽ എൻറെ നാവുരസിയപ്പോൾ
ആ ശിലയിൽ ജീവൻ അങ്കുരിച്ചു
അതവൻറെ രണ്ടാം ജന്മമായി
എൻറെ സ്നേഹ വായ്പ്പിൽ അവൻ പുളകം കൊണ്ടു
ഏറെ താമസിയാതെ മലയാളികളെ നിരാശയിൽ ആഴ്ത്തിക്കൊണ്ട്
അവന് ജോലിയും ലഭിച്ചു
ഇതുവരെ അവനെ കണ്ടാലറിയാത്ത മലയാളികൾ
പെട്ടെന്ന് അവൻറെ അഭ്യൂദയകാംക്ഷികൾ ആയി
അവനവരെ അവഗണിച്ചു
അവനെന്നോടൊപ്പം നിന്നു
അതെ ധരംതില്ലയിലെ ആ നാളുകൾ
ഒരിക്കലും മറക്കാനാവാത്ത ആ നാളുകൾ
ദൈവം , പള്ളി , അവൻ
ഓ ലീന , അവളെയാണ് അവൻ വിവാഹം ചെയ്തത്
വേവലാതികൾ ഇല്ല
പരാതികൾ ഇല്ല
ബാധ്യതകൾ ഇല്ല
പക്ഷെ , അവനെ നിന്നോടൊപ്പം പിടിച്ചു നിർത്താനും ആവില്ല
ധരം തല്ലയിലെ എൻറെ ജീവിതം
എല്ലാ അർത്ഥത്തിലും
സുന്ദരമായിരുന്നു
അവൻ സുന്ദരനായിരുന്നു
അവൻറെ രഹസ്യമായിരുന്നു
എന്നോടൊപ്പമുള്ള അവൻറെ ജീവിതം
അതേ , ഞാനുമതു രഹസ്യമായി സൂക്ഷിച്ചു
ഞാൻ പള്ളിയിൽ പോകാൻ തുടങ്ങിയത്
അവനെന്നോടൊപ്പം താമസം തുടങ്ങിയ ശേഷമാണ്
മിസ്സസ് ജേകബ് ചോദിച്ചു :"എന്തേ പള്ളിയിൽ വരാൻ കാരണം ?"
മിസ്സസ് ജേകബ് കാരണം സ്വയം കണ്ടു പിടിച്ചു
ആയിടെ എത്തിയ ലീനാ എന്ന പെണ്‍കുട്ടി
തീർച്ചയായും ലീന സുന്ദരിയായിരുന്നു
സ്വർണ്ണ കുരിശു മാലയുമായി
സ്വർണ്ണ നിറമാർന്ന ആ സുന്ദരി എല്ലാ ഞായരാഴ്ച്ചകളിലും
മുടങ്ങാതെ പള്ളിയിൽ എത്തി
ഞാനാകട്ടെ, എൻറെ ചെക്കനെ തനിച്ചു പള്ളിയിൽ വിടാൻ മടിച്ച്
എല്ലാ ഞായരാഴ്ച്ചകളിലും അവനോടൊപ്പം
പള്ളിയിൽ പോയി തുടങ്ങി
അതെ , ഞാൻ വല്ലാതെ പോസ്സസ്സീവ് ആയിരുന്നു
അവനെ തനിച്ച് എവിടെയും അയയ്ക്കാൻ
ഞാൻ മടിച്ചു
അവനാകെ ഒരു വ്യവസ്ഥയെ വെച്ചുള്ളൂ
ഞായറാഴ്ച അവനു പള്ളിയിൽ പോകണം
മറ്റൊരു വ്യവസ്ഥയും അവനില്ലായിരുന്നു
പള്ളിയിൽ പോകുകയും പ്രാർഥിക്കുകയും അല്ലാതെ
അവനൊരിക്കലും കുമ്പസരിചിരുന്നില്ല
അതിനവനു കഴിയുകയുമില്ലായിരുന്നു
ഞങ്ങൾ അകന്നിരുന്നത് ഓഫീസ് സമയങ്ങളിൽ മാത്രമായിരുന്നു
അവൻ രാവിലെ മൂന്നു രൂപ ടിക്കറ്റിൽ പോകും
ഞാൻ എതിർ ദിശയിൽ അഞ്ചു രൂപ ടിക്കറ്റിലും
വൈകുന്നേരം ഞങ്ങൾ വീണ്ടും ഒന്നാകും
ഓരോ ദിവസവും അവൻ പറയും
ഞങ്ങൾ നേരത്തേ കണ്ടു മുട്ടെണ്ടിയിരുന്നെന്നു
ഓരോ ദിവസവും ഞാൻ പറയും
നമ്മൾ തമ്മിൽ കണ്ടു മുട്ടിയല്ലോ എന്ന്
അതെ
ഞാൻ അന്വേഷിക്കുകയായിരുന്നു
ഞാൻ തേടുകയായിരുന്നു
അവനെ
അവനെ മാത്രം
സോറി
ആ നാളുകളിൽ
അവൻറെ ആയിരത്തിലൊന്ന് സൌന്ദര്യം ഉള്ള
ഒരുവനെ പോലും ഞാൻ സ്വീകരിക്കുമായിരുന്നു
അതെ
ഞാൻ അവനെ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല
അതെ
അവനെ കണ്ട നിമിഷം
ഞാൻ സ്തബ്ധനായി നിന്നു പോയി
അവനെ സ്വന്തമാക്കാമെന്ന ഒരു തോന്നൽ പോലും
എനിക്കില്ലായിരുന്നു
ദേവ ലോകത്ത് നിന്നും വന്ന ഒരു മായാ രൂപം പോലെ
അഭൌമികമായ സൌന്ദര്യ തിളക്കത്തോടെ
ആദ്യ ദിനം ഞാനവനെ അവഗണിക്കുന്നതായി നടിച്ചു
സുഹൃത്തുക്കളുടെ സംസാരം രഹസ്യമായി ശ്രദ്ധിച്ചു
നാട്ടിൽ നിന്നും ജോലി വാങ്ങി കൊടുക്കാമെന്നു പറഞ്ഞു
കൊണ്ടുവന്നതാണ്
എന്നിട്ടെന്താ, ജോലി ഒന്നും കിട്ടിയില്ല
എന്നിൽ പ്രതീക്ഷയുടെ ഒരു നാളം തെളിഞ്ഞു
ഒരു മെഴുകുതിരി നാളം പള്ളിയിൽ തെളിച്ചു ഞാൻ കാത്തിരുന്നു
ഞങ്ങൾ പള്ളിയില വെച്ചു സുഹൃത്തുക്കൾ ആയി
കൊണ്ടുവന്നവൻ കയ്യൊഴിഞ്ഞു
അവർ തമ്മിൽ പിണക്കമായി
എനിക്ക് സന്തോഷമായി
വീണ്ടുമൊരു മെഴുകുതിരി ഞാൻ കത്തിച്ചു
കൈക്കൂലി കൊടുക്കുമ്പോൾ
അവൻറെ ദൈവത്തിനു തന്നെ കൊടുക്കണമല്ലോ
അവനെ ഇറക്കി വിട്ടു
അവനെവിടെ പോകാനാണ് ?
അവൻറെ ബെസ്റ്റ് ഫ്രണ്ട് ആയ എൻറെ അടുത്തല്ലാതെ ?
ഞാൻ ആ ദിനം കാത്തിരിക്കുകയായിരുന്നു
ആ ദിനം
അവനെ ഇറക്കി വിടുന്ന ദിനം
അവനെ ഇറക്കി വിട്ട വിവരം അറിഞ്ഞയുടനെ
ഞാനവനെ തേടിയിറങ്ങും മുൻപേ
അവനെന്നെ തേടിയെത്തി
ഞാനവനെ അത്യാഹ്ലാദത്തോടെ സ്വീകരിച്ചു
അവനാകട്ടെ , പൊട്ടിക്കരഞ്ഞു
കൊണ്ടുവന്നവൻ ജോലി വാങ്ങിക്കൊടുക്കാം എന്നു പറഞ്ഞു
പണം വാങ്ങിയിരുന്നു
ജോലി വാങ്ങി കൊടുത്തതുമില്ല ,
വാങ്ങിയ പണം തിരികെ നൽകിയുമില്ല
അയാൾ അവൻറെയൊരു ബന്ധു കൂടിയായിരുന്നു
എന്നിട്ടും ഒരു അന്യനെ പോലെ
അല്ല
ശത്രുവിനെ പോലെ
അയാൾ അവനെ ഇറക്കി വിട്ടു
ആദ്യ ദിനം ഞങ്ങൾ സന്തുഷ്ടരായിരുന്നു
രണ്ടാം രാത്രിയിൽ ഞങ്ങൾ ഉറങ്ങാൻ കിടന്നു
ഞാൻ മോഹിച്ചവൻ എന്നോടൊപ്പം കിടക്കുന്നു
ഞാനവനെ പുണർന്നു
ഒരു പുണരലിനപ്പുറം കടന്നപ്പോൾ
അവൻശിലയായി
ആ ശിലയിൽ എൻറെ നാവുരസിയപ്പോൾ
ആ ശിലയിൽ ജീവൻ അങ്കുരിച്ചു
അതവൻറെ രണ്ടാം ജന്മമായി
എൻറെ സ്നേഹ വായ്പ്പിൽ അവൻ പുളകം കൊണ്ടു
ഏറെ താമസിയാതെ മലയാളികളെ നിരാശയിൽ ആഴ്ത്തിക്കൊണ്ട്
അവന് ജോലിയും ലഭിച്ചു
ഇതുവരെ അവനെ കണ്ടാലറിയാത്ത മലയാളികൾ
പെട്ടെന്ന് അവൻറെ അഭ്യൂദയകാംക്ഷികൾ ആയി
അവനവരെ അവഗണിച്ചു
അവനെന്നോടൊപ്പം നിന്നു
അതെ ധരംതില്ലയിലെ ആ നാളുകൾ
ഒരിക്കലും മറക്കാനാവാത്ത ആ നാളുകൾ
ദൈവം , പള്ളി , അവൻ
ഓ ലീന , അവളെയാണ് അവൻ വിവാഹം ചെയ്തത്