അവൾ എന്നെ ഭീഷണിപ്പെടുത്തി
അവന്റെ അച്ഛൻ ഇതറിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ ?
അവൾ തോള്ളയിട്ടു
ഞാൻ മിണ്ടാതെ നിന്നതെ ഉള്ളൂ
രണ്ടു കയ്യും കൂട്ടി അടിച്ചാലല്ലേ ശബ്ദം ഉണ്ടാകൂ
ഞാൻ പ്രതികരിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ കുറെ നേരം കൂടി അവിടെ നിന്നു
എന്നിട്ട് അവൾ ചന്തിയും കുലുക്കി നടന്നു പോയി
സംഭവം നിസ്സാരം
അവളുടെ മകനും ഞാനും തമ്മിൽ
അവളുടെ മകന് എന്നെ ഇഷ്ടമാണ്
എനിക്ക് അവനെയും
അതിൽ എന്താ തെറ്റ്
തെറ്റാണെന്ന് അവൾ
ആയിരിക്കാം
അവനു ഇപ്പോൾ പത്തൊൻപതു വയസുണ്ട്
അവൻറെ കാര്യങ്ങൾ അവനു തീരുമാനിക്കാം
പിന്നീട് സാബു പറഞ്ഞറിഞ്ഞു
അവൾ റോഷനെ മുറിയിൽ പൂട്ടിയിട്ടിരിക്കുന്നു
പെണ്‍കുട്ടികളെ പൂട്ടി ഇട്ടെന്നു കേട്ടിട്ടുണ്ട്
ഇതെന്താ ഇങ്ങനെ ?
അവൻറെ അച്ഛൻ അന്ന് വൈകുന്നേരം വരുമ്പോൾ
അവൾ ഇത് പറഞ്ഞു വഴക്ക് കൂട്ടിക്കും എന്ന് സാബു പറഞ്ഞു
ഞാനെന്തു ചെയ്യാനാണ് ?
റോഷൻ എല്ലാ കാര്യങ്ങളും എന്നോടാണ് പറയുക
അവനു എന്നെ വളരെ ഇഷ്ടം ആണ്
അവൻ എന്നെ കെട്ടിപ്പിടിക്കും, ഉമ്മ വെക്കും
ഞാൻ എന്ത് പറയാനാണ് ?
റോഷൻ കുളിച്ച് ഇറങ്ങി വരുമ്പോൾ
ഞാനുണ്ടായിരുന്നു , അവന്റെ മുറിയിൽ
ഞാനവനെ പിടിച്ച് ഒരുമ്മ കൊടുത്തു
അവൻ എന്നെയും ഉമ്മ വെച്ചു
അവൻ എത്ര സുന്ദരൻ ആണെന്ന് നിങ്ങൾക്കറിയില്ല
അറിയാതെ അവൻ ഉടുത്തിരുന്ന ടവ്വൽ അഴിഞ്ഞു പോയി
അങ്ങോട്ട് കയറി വന്ന മേഴ്സി ഒച്ചയിടാൻ തുടങ്ങി
"അവന്റെ പപ്പാ അറിഞ്ഞാലുണ്ടല്ലോ ?"
ഒന്നുമ്മ വെച്ചു ,എന്നല്ലാതെ എന്താ ഞങ്ങൾ ചെയ്ത തെറ്റ് ?
അറിയാതെ ടവ്വൽ അഴിഞ്ഞു പോയതാണോ , തെറ്റ് ?
ആ, ആർക്കറിയാം
ഒമ്പത് മണി ആയി
ബഹളം ഇപ്പോൾ തുടങ്ങും , ഞാൻ വിചാരിച്ചു
ഒമ്പതര ആയി
പത്തായി
പത്തരയായി
പതിനൊന്നര കഴിഞ്ഞപ്പോൾ ഒരു ആംബുലൻസ് വന്നു നിന്നു , അവളുടെ മുറ്റത്ത്
ഒരു നിലവിളി
അവൻറെ പപ്പാ പതിവ് പോലെ തിരികെ വരുമ്പോൾ
ഒരു വാഹനാപകടം
മേഴ്സിയുടെ നിലവിളി ഉയര്ന്നു മുഴങ്ങി
എന്നോട് പറഞ്ഞിരിക്കുന്നത് മേലിൽ അങ്ങോട്ട് കയറരുതെന്നാണ്
എങ്കിലും ഞാൻ ചെന്നു
അവൾ എന്നെ കണ്ടു , ഒന്നും പറഞ്ഞില്ല
റോഷൻ വന്നു , എന്റെ നെഞ്ചിൽ തല ചേർത്ത് നിന്നു
എല്ലാ കാര്യങ്ങളിലും ഞാൻ അവനോടൊപ്പം നിന്നു
ഇപ്പോഴും റോഷൻ എന്നെ സ്നേഹിക്കുന്നു
ഇപ്പോഴും ഞാൻ അവനെ സ്നേഹിക്കുന്നു
ഇപ്പോൾ മെഴ്സിയ്ക് പരാതിയില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ