പറയുന്നതും ശരിയല്ല; പറയാതിരിക്കുന്നതും ശരിയല്ല
ഞാനെന്താണ് ചെയ്യേണ്ടത് ? പറയണോ ? പറയാതിരിക്കണോ ?
തിങ്കളാഴ്ചയാണ് സ്‌കൂൾ തുറക്കുക
ഞാൻ ശനിയാഴ്ച തന്നെയെത്തി
ശനി , ഞായർ രണ്ടു ദിവസം ഇനിയുമുണ്ട്
ശിപായി പുതിയ ആളാണ്
ഞാൻ ആദ്യമായി കാണുകയാണ്
ഒരു നേപ്പാളി പയ്യൻ
പയ്യൻ എന്ന് പറഞ്ഞാൽ പോരാ
നല്ല അടിപൊളി ചരക്ക്
ഞാൻ കണ്ണുതുറിച്ച് , പരി സരം മറന്നു നിന്നുപോയി
എന്ത് ചെയ്യാം , ദൈവം ഇങ്ങനെയുള്ളതിനെ ഒക്കെ ഉണ്ടാക്കി വെച്ചിട്ട്
പ്രലോഭനങ്ങളിൽ വീഴരുതെന്ന് !
ദൈവം വീഴുന്നു , പിന്നെയാ മനുഷ്യൻ !!
ഇപ്പൊ ദൈവങ്ങൾക്കും മീതെയാണല്ലോ
മന്ത്രിമാർ
ഒരു മന്ത്രി പ്രലോഭനത്തിൽ വീണു
മന്ത്രിസ്ഥാനം പോയി
ഇത് ആദ്യത്തെ സംഭവമൊന്നുമല്ല
എല്ലാവരെയും പറഞ്ഞുവിട്ടിട്ട്
വനിതാ ഉദ്യോഗസ്ഥയെ വിളിച്ചുവരുത്തി
കയ്യിൽ കടന്നുപിടിച്ചിട്ട് കാര്യവും നടന്നില്ല
മന്ത്രിപ്പണിയും പോയത്
മറക്കാൻ കാലമായിട്ടില്ല
എന്നിട്ടുമിതാ മറ്റൊരു മന്ത്രി
ഒരു വനിതാ റിപ്പോർട്ടറെ മറച്ചുവെച്ചിരിക്കുന്ന ഒന്നെടുത്ത് കാണിക്കുന്നു
കാണിച്ചത് റിപ്പോർട്ടറെ കണ്ടുള്ളൂ
പക്ഷെ അതിയാൾ മൊബെയിലിൽ വിളിച്ചപ്പോൾ
ഒരുന്മേഷം തോന്നി
മൊബൈലിലൂടെ കാണിക്കാൻ പറ്റില്ലല്ലോ
പറയാനല്ലേ പറ്റൂ
കാര്യമായി മനസുതുറന്നങ്ങു പറഞ്ഞു
അതിപ്പോ അതിയാൾ റിക്കോഡ് ചെയ്യുമെന്നോ
അത് ടി വിയിലൂടെ കേൾപ്പിക്കുമെന്നോ
മന്ത്രിയദ്ദേഹം ചിന്തിച്ചില്ല
അല്ല
പറഞ്ഞിട്ടെന്തിനാ ?
മണിമന്ത്രിയുടെ വർത്തമാനം കേൾക്കുമ്പോൾ
പണ്ട് മൂന്നാറിൽ പൂച്ചയിറങ്ങിയ കാലത്ത്
കേരള ഹൌസിലെ ഒരു ജീവനക്കാരനോട്
പിണറായി ക്ഷുഭിതനായി പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്
"വായിൽ വന്നത് കോതക്ക് പാട്ട് "
അത് ശരിക്കും ചേരുന്നത്
പിണറായിയുടെ മന്ത്രി മണിക്ക് തന്നെയാ
അതും ജനം സഹിക്കുന്നില്ലേ ?
അല്ല
അതുപറഞ്ഞപ്പോഴാണോർത്തത്
പിണറായി പറഞ്ഞിരിക്കുന്നു
"മാണി പ്രമാണിയാണ് " എന്ന് !
എങ്കിൽ കഴിഞ്ഞ നിയമസഭയിൽ കാട്ടിക്കൂട്ടിയ പേക്കൂത്തുകളുടെ പേരിൽ
കേരളജനതയോടും , പ്രമാണിമാണിയോട് പ്രത്യേകിച്ചും
പിണറായി മാപ്പ് പറയേണ്ടേ ?
അത് മാത്രം പോര
പ്രമാണി മാണിയെ ധനമന്ത്രിയാക്കുകയോ
ധ നകാര്യ ഉപദേഷ്ടാവാക്കുകയോ ചെയ്യാവുന്നതാണ്
ശർക്കരയിൽ ഈച്ച പറ്റുമ്പോലെയാണ്
പിണറായിക്കു ചുറ്റും ഉപദേഷ്ടാക്കൾ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ