2017, ജൂൺ 15, വ്യാഴാഴ്‌ച

ഞങ്ങളൊരുടലായി

ഞാൻ അടുത്ത് ചെന്ന് സാധനം ഇങ്ങെടുത്തു
അവൻ എൻറെ  കൈ തട്ടിമാറ്റിയിട്ട് ചോദിച്ചു
ഇനിയെങ്കിലും ഇതൊക്കെ അവസാനിപ്പിച്ചു കൂടെ ?



നായിൻറെ മോൻ
ഇവനെന്നാ ഈ മാറ്റം വന്നത് ?
ഗൾഫിൽ പോകുന്നതിനുമുമ്പ് "ചേട്ടാ " എന്നും വിളിച്ച് പിന്നാലെ നടന്നവനാണ്
അന്ന് അവനൊരു വ്യവസ്ഥയുണ്ടായിരുന്നു
അവനെ മാത്രമേ ആകാവൂ
എല്ലാം അവനുമായി മാത്രം
നിങ്ങൾക്കറിയില്ല , അന്നവർ പലപ്പോഴും ഒരു ശാപമായിരുന്നു
ആരോട് മിണ്ടണം , ആരോട് മിണ്ടിക്കൂടാ എന്നുപോലും അവൻ നിയന്ത്രണങ്ങൾ കൊണ്ടുവന്നു
ഞാനെടുക്കേണ്ട തീരുമാനങ്ങൾ അവനെടുക്കും
അതവൻ നടപ്പാക്കുകയും ചെയ്യും
മറ്റാരെങ്കിലുമായിരുന്നെങ്കിൽ എന്നേ അവൻറെ കീത്താടിക്കൊരു തട്ടു കൊടുത്തിട്ട് ബൈ പറഞ്ഞേനേ
ഞാൻ എല്ലാം സഹിച്ചു
ദുശ്ശാഠ്യകാരിയായ ഭാര്യയായിരുന്നു അവൻ
പെണ്ണുകെട്ടിയില്ലെങ്കിലെന്താ
ഒരു പെണ്ണിനെക്കൊണ്ടുള്ള എല്ലാ ശല്ല്യങ്ങളും ദ്രോഹങ്ങളും
അവനെന്നെ അനുഭവിപ്പിച്ചു
അവൻ ഗൾഫിലേക്ക് പറന്നപ്പോൾ അവൻ വേദനയോടെ പോയി
ഞാൻ ആഹ്ലാദിച്ചു
ആദ്യമെല്ലാം തുടരെത്തുടരെകത്തുകൾ  വന്നു
അവൻ എനിക്ക് ഉള്ള പൈസയെല്ലാം അയച്ചുതരികയാണെന്നായിരുന്നു
അവൻറെ വീട്ടുകാരുടെ പരാതി
അവൻ എനിക്ക് ഡ്രാഫ്റ്റുകൾ അയക്കാതിരിക്കാനും
കത്തെഴുത്ത് അവസാനിക്കാനുമായി
സദാശിവൻ നമ്പൂതിരിയെക്കൊണ്ട് കൂടോത്രം ചെയ്യിച്ചു
കൂടോത്രത്തിൻറെ ശക്തികൊണ്ടാണോ , എന്തോ
കത്തുകളുടെ എണ്ണം കുറഞ്ഞു
പിന്നെയെപ്പൊഴോ കത്തു കൾ നിലച്ചു  


മൂന്നു വർഷങ്ങൾക്ക് ശേഷം അവൻ വന്നിരിക്കയാണ്
മൂന്നു വർഷങ്ങൾക്ക് ശേഷം
മൂന്നുവർഷങ്ങൾക്ക് മുൻപ് അവൻറെ  എല്ലുകൾ ഞാൻ വളരെയേറെ നക്കിത്തുടച്ചിട്ടുണ്ട്
അന്നിവനിന്നത്തെപ്പോലെ സ്മൂത്ത് ഇറച്ചിയുടെ ധാരാളിത്തമില്ല
അന്ന് എല്ലുകളായിരുന്നെങ്കിൽ ഇന്ന് ഒന്നൂടെ സ്വർണ്ണ നിറമുള്ള ഇറച്ചി
കണ്ടപ്പോൾ പണ്ടത്തേക്കാൾ കൊതിയുമാർത്തിയും തോന്നി
അതുകൊണ്ടങ്ങു പിടിച്ചു പോയതാണ്
അപ്പോഴാണവൻറെ മറുപടി

ഇനിയെങ്കിലും ഇതൊക്കെ അവസാനിപ്പിച്ചു കൂടെ ?



അങ്ങനെയാണെങ്കിൽ അവനിപ്പോൾ എന്തിനാണിങ്ങോട്ടു കെട്ടിയെടുത്തത് ?
വായിൽ നിറയെ തെറിയാണ് പുളിച്ചുതികട്ടിവന്നത്
ഒരു പാക്കറ്റ് വിദേശ സിഗരറ്റ് എനിക്ക് നേരെ നീക്കിവെച്ചുകൊണ്ട്
അവനൊരു സിഗരറ്റ് കത്തിച്ചു
കൊതിപ്പിക്കുന്ന ഇറച്ചി മുന്നിൽകൊണ്ടുവെച്ചിട്ട്
അതിൽ തൊടാൻ അവനനുവദിക്കുന്നില്ല




അവൻ പുകവലിച്ചിരിക്കുമ്പോൾ
വിചിത്രമായ ഒരു ചിന്ത മനസിലൂടെ കടന്നു പോയി
അവൻ അൽപ്പം കുനിഞ്ഞിരുന്നു പുകവലിക്കുകയാണ്
ഞാനെഴുന്നേൽക്കുന്നു
അടുക്കളയിലേക്ക് പോകുന്നു
അവനിവിടിരുന്നു പുകവലിക്കുന്നു
ഞാൻ അടുക്കളയിൽ നിന്ന് തിരിച്ചെത്തുന്നു
അവൻ ഒരു ശ്രദ്ധയുമില്ലാതിരുന്നു സിഗരറ്റ് വലിക്കുകയാണ്
സിംഹം കന്നിൻറെ  തോളത്ത് കടിച്ചുപിടിച്ച് കീഴ്പ്പെടുത്തുംപോലെ
ഞാനവനെ പിന്നിൽനിന്നും കഴുത്തിന് പിടിച്ച് കീഴ്പ്പെടുത്തുന്നു
സിംഹം കന്നിൻറെ ഇറച്ചി തിന്നും പോലെ
ഞാനവൻറെ ഇറച്ചി തിന്നുന്നു
ഞാൻ അങ്ങനെ ചിന്തിച്ചതേയുള്ളു
ഇരുന്നിടത്തുനിന്നും എഴുന്നേറ്റില്ല
                                           ആരൊക്കെയായിരുന്നു പാർട്ടികൾ ?
                                           അവൻ ചോദിച്ചു
                                           ആരാ മനു ?
                                            ആരാ ജോസ് ?
                                            ആരാ മനു ? ആരാ ജോസ് ? ഞാൻ തിരിച്ചു ചോദിച്ചു
                                             അറിയില്ല ?
                                             ഇല്ല
                                             അവനെനിക്കൊരു കത്തെടുത്ത് തന്നു
                                            കടുവന്തറയിലെ ജോസിനെയുംകൊണ്ട് ഞാൻ നടക്കുന്നു                                               എന്നും   , നാട്ടുകാർ എല്ലാവരും പരിഹസിക്കുന്നു                                                             എന്നും
                                            കടവന്തറയിലെ ജോസിപ്പോൾ ഇവിടെയില്ല
                                            ഞാൻ ഒരു വൈമനസ്യവുമില്ലാതെ ജോസിനെ                                                                     തള്ളിപ്പറഞ്ഞു
                                           മനു സ്ഥലം മാറിപ്പോയി
                                           മനുവിനെയും തള്ളിപ്പറഞ്ഞു
'അമ്മ എഴുതിയതാണ് നിങ്ങളെക്കുറിച്ച് ; അവൻ പറഞ്ഞു
അപ്പോൾ കൂടോത്രം കൊണ്ടുമാത്രമല്ല ; കത്തുകൊണ്ടാണ്
അവർ ഞങ്ങളെ അകറ്റിയത്
ഒരു 'അമ്മ മകന് ഇങ്ങനെയോക്കെ എഴുതുമോ?
എഴുതാമോ ?
ഇവിടെ ചോദ്യങ്ങളില്ല ; ലക്ഷ്യങ്ങളേയുള്ളൂ
ഏതുമാർഗ്ഗവും സ്വീകാര്യമാണ്
ഇനീപ്പോ ഞാൻ പെണ്ണുകെട്ടണംന്നാ അമ്മക്ക്
അവൻ പറഞ്ഞു
ഡാ എത്രനാളൂടെ കാണുന്നതാ ?
ഡാ , ഒരുതവണ , പ്ലീസ് 
ഞാനവനോട് അറിയാതെ കെഞ്ചിപ്പോയി 
എനിക്കറിയാടാ , നിനക്ക് ഞാനില്ലാതെ പറ്റില്ലെന്ന് 
ആരെതിർത്താലും , ഞാൻ നിൻറെയാ 
അവൻ പറഞ്ഞു 
അവനൊരു ബാഗ് എൻറെ അരികിലേക്ക് നീക്കി വെച്ചു 
വേണ്ടെടാ , എനിക്കൊന്നും വേണ്ട 
എനിക്ക് നിന്നെ മതി ; നിന്നെ മാത്രം മതി , ഞാൻ പറഞ്ഞു 
ഡാ ഇത് നിനക്ക് മാത്രമായുള്ളതാ 
ഇത് കൂടുതൽ പവ്വറിനുള്ള ടാബ്ലറ്റ്സ് 
ഇത് നല്ല ബലം കിട്ടാനും കൂടുതൽ നേരം സ്ട്രോങ്ങ് ആയി നിൽക്കാനുമുള്ള സ്പ്രേ 
പിന്നെ വിദേശ നിർമ്മിത ഉറകൾ 
ഇതൊക്കെ ചേട്ടനല്ലാതെ ആർക്കാ ഞാൻ കൊടുക്കേണ്ടത് ?
ഞങ്ങളൊരുടലായി 
കിടക്കയിലേക്ക് ഉരുണ്ടുവീണു 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ