2017, ജൂൺ 4, ഞായറാഴ്‌ച

ഞാൻ ഇഷ്ടപ്പെടുന്നു

എഴുപത്തിയൊന്നു കഥകൾ കൂടിയാവുമ്പോൾ 
സ്വവർഗാനുരാഗം ആയിരത്തിയൊന്നു കഥകൾ പൂർണ്ണമാകുന്നു 
അറേബ്യൻ നൈറ്റ്സ്  നിങ്ങൾ വായിച്ചിട്ടുണ്ടാവില്ല 
പക്ഷേ നിങ്ങൾ വായിച്ചിട്ടുണ്ട് 
ആയിരത്തിയൊന്നു രാവുകൾ 
നിങ്ങൾ പറയുന്നു 
സ്വവർഗാനുരാഗം സാഹിത്യമല്ലെന്ന് 
പക്ഷേ നിങ്ങൾ പറയുന്നു 
ആയിരത്തിയൊന്നുരാവുകൾ വിശ്വപ്രസിദ്ധിയാർജ്ജിച്ച സാഹിത്യകൃതിയാണെന്ന് !
ഇതിൽ ഒരു വൈരുദ്ധ്യമില്ലേ ?
ഉണ്ട് 
വിദേശ നിർമ്മിതമാണെങ്കിൽ എന്തും ഉഗ്രൻ 
തദ്ദേശീയനെങ്കിൽ കൊള്ളില്ല 
എൻറെ ഒരു സുഹൃത്ത് 
കൂടിയ വിലകൊടുത്ത് 
വിദേശത്ത് നിന്നും കൊണ്ടുവന്ന മദ്യം വാങ്ങി 
അത് കുടിക്കാനെടുത്തപ്പോൾ 
കച്ചിത്തുരുമ്പും മാലിന്യങ്ങളും 
മണവുമില്ല ഗുണവുമില്ല 
ഏതോ വാഴപ്പാത്തിയിലെ വെള്ളം 
എന്നുപറഞ്ഞതുപോലെയാണ് 
ആയിരത്തിയൊന്നു രാവുകൾ വായിച്ചിട്ട് 
നിങ്ങൾക്കെന്ത് തോന്നി ?
നിങ്ങൾക്കെന്ത് മനസിലായി?
എല്ലാത്തരം സെക്സിൻറെയും ചിത്രീകരണമല്ലാതെ അതിൽ മറ്റെന്താണുള്ളത് ?
അത് ആസ്വദിച്ചു വായിച്ചിട്ടുള്ളവർ പോലും 
സ്വവർഗാനുരാഗത്തെ പുലഭ്യം പറയുന്നു 
സ്വവർഗാനുരാഗമുൾപ്പടെ 
എല്ലാത്തരം ലൈംഗികതയും 
ലൈംഗിക വൈകൃതങ്ങളും ചിത്രീകരിക്കുന്ന 
ആയിരത്തിയൊന്നുരാവുകൾ വായിക്കാം 
അത് വായിച്ചിട്ടുണ്ടെന്ന് മേനിപറയാം 
പക്ഷേ 
സ്വവർഗാനുരാഗം 
ഛീ ഭൂ 
എന്തൊരു മാന്യത , എന്തൊരു അന്തസ് 
നിങ്ങൾക്കൊന്നും വേണ്ടിയല്ല 
സ്വവർഗാനുരാഗം എഴുതപ്പെട്ടത് 
ലൈംഗികത പാപമല്ലെന്നും 
എന്താണ് സ്വവർഗാനുരാഗമെന്നും 
എങ്ങനെയാണ് സ്വവർഗാനുരാഗമെന്നും 
എന്ത് കരുതലുകളാണ് വേണ്ടതെന്നും 
പതിനെട്ടു മുതൽ മുപ്പത്താറു വയസ് വരെയുള്ള വലിയൊരു വിഭാഗം യുവാക്കളോട് ഞാൻ പറഞ്ഞു 
മുപ്പത്താറുമുതൽ അമ്പതുവരെയുള്ള ഒരു ചെറുവിഭാഗവും 
ഞാൻ പറഞ്ഞത് ശ്രദ്ധയോടെ കേട്ടു 
നമ്മുടെ സമൂഹം മാറിക്കഴിഞ്ഞിരിക്കുന്നു 
സ്വവർഗലൈംഗികതയോട് മുഖം തിരിഞ്ഞു നിന്ന പഴയ സമൂഹമല്ല 
ഇന്നിവിടെയുള്ളത് 
അതിൽ മുഴുകി ജീവിക്കുന്നവർക്ക് വേണ്ടിയല്ല 
ഞാനെഴുതിയത് 
മനസുകൊണ്ട് ആഗ്രഹിക്കുകയും 
ഭയന്ന് അറച്ച്  നിൽക്കുകയുംചെയ്ത യുവാക്കൾക്ക് വേണ്ടിയാണ് 
ആഗ്രഹിക്കാത്തവർ ഇതുവായിയ്ക്കുകയുമില്ല 
വായിച്ചതുകൊണ്ട് 
സ്വവർഗ രതിയിൽ വീഴുകയുമില്ല 
മൂന്നരലക്ഷം വായനകൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു 
എൻറെ  കുറിപ്പുകൾ വായിച്ച ഓരോരുത്തരെയും ഞാൻ സ്നേഹിക്കുന്നു 
ഞാൻ ഇഷ്ടപ്പെടുന്നു






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ