2017, ജൂൺ 1, വ്യാഴാഴ്‌ച

അനുരാഗത്തിൻറെ ദിനങ്ങൾ

അത് അനുരാഗത്തിൻറെ ദിനങ്ങളായിരുന്നു 
ഞാനവനെ പ്രേമിക്കുകയായിരുന്നു 
അവനത് തമാശയായിരുന്നു 
എങ്കിലുമവൻ എല്ലാ ദിവസവും ഞാനുമായി സന്ധിച്ചു 
സായാഹ്നങ്ങൾ ഞാനുമായി ചിലവിട്ടു 
ഞങ്ങൾ ചർച്ച ചെയാത്തതായി യാതൊന്നുമില്ലായിരുന്നു 
അവനന്ന്  ഡി വൈ എഫ് ഐ ആയിരുന്നു 
എനിക്കന്ന് മാർക്സിസ്റ്റ് അനുഭാവം ഉണ്ടായിരുന്നു 
എങ്കിലും അന്ന് പാർട്ടി അംഗത്വം കിട്ടിയിരുന്നില്ല 
ചിലപ്പോൾ ഞാൻ സോവിയത് അവസ്ഥയെ വിമർശിക്കും 
നിയോ ഫ്യൂഡൽ സമൂഹമാണ് അവിടെയുള്ളത് എന്ന് പറയും 
ജനാധിപത്യമില്ലാത്ത അവസ്ഥയെക്കുറിച്ച് പറയും 
അപ്പോൾ അവനു സഹിക്കില്ല 
അവൻ പറയും ഞാനൊരു മാർക്സിസ്റ്റ് വിരുദ്ധനാണെന്ന് 
പിന്നെ ഞാൻ മിണ്ടില്ല 
എനിക്ക് വലുത് അവനാണ് 
അവനുമായുള്ള സൗഹൃദമാണ് 
അവനെ എനിക്ക് വേണമായിരുന്നു 
ഞാൻ പറയും നമ്മൾക്ക് വിവാഹിതരാകാം 
അവൻ പറയും ശ്ശേ അതൊന്നും വേണ്ട 


അന്നൊക്കെ എനിക്ക് ഐഡിയൽ പ്രേമമായിരുന്നു 
അവനെ ഞാൻ തൊട്ടിട്ടേയില്ല 
അവനെ കാണുമ്പോൾ എനിക്ക് വായിൽ ഉമിനീരൂറും 
അതെന്തുകൊണ്ടാണെന്ന് എനിക്കിന്നുമറിയില്ല 
എനിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടാവും 
അവൻറെ സാന്നിധ്യമൊഴിവാക്കാൻ എനിക്ക് കഴിയില്ല 
വൈകുന്നേരങ്ങളിൽ അവൻ കോളേജിൽ നിന്നും വരും 
ഞാൻ ഓഫീസിൽനിന്നും വരും 
ഞങ്ങളാദ്യം കോഫീ ഹൌസിൽ നിന്നും കോഫീ കഴിക്കും 
കോഫിക്കൊപ്പം എന്തുവേണമെന്ന് അവൻ തീരുമാനിക്കും 
ബിൽ പേ ചെയ്യാനുള്ള അവകാശം അവനെനിക്ക് തന്നിരുന്നു 
അതെൻറെ നിർബന്ധം കൊണ്ടാണ് 
അവൻറെ കയ്യിൽ പൈസയില്ലാഞ്ഞിട്ടല്ല 
അവന് എൻെറ പ്രേമത്തെക്കുറിച്ച് ബോധമുണ്ടായിരുന്നു 
അതിൻറെ തീവ്രതയെക്കുറിച്ച് ബോധമുണ്ടായിരുന്നു 
ഞാൻ പറയും ട്രാൻസ്ഫർ വാങ്ങാം 
ദൂരെ എവിടേക്കെങ്കിലും 
നീയെന്നൊടൊപ്പം വരണം 
വീട്ടിൽ നിന്നും വിടില്ല , അവൻ പറയും 
ദൂരെ മാത്രമുള്ള ഏതെങ്കിലും കോഴ്‌സിന് ചേരണം , ഞാൻ പറയും 
അവൻ അകലേക്ക് നോക്കിയിരിക്കും 
ഞങ്ങളങ്ങനെ രാത്രി എട്ടുവരെ ഒരുമിച്ചായിരിക്കും 
രാത്രി എട്ടുമണിക്ക് അവനു വീട്ടിൽ ഹാജരാകണം 
പിന്നെ അടുത്ത വൈകുന്നേരത്തിനുള്ള കാത്തിരിപ്പാണ് 
അവനുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു എൻറെ ജീവിതം 



അവനങ്ങനെ കോളേജിൽ എസ എഫ് ഐ 
നാട്ടിൽ ഡി വൈ എഫ് ഐ 
അവൻ പലപ്പോഴും എന്നെ വിമർശിച്ചിരുന്നു 
ഞാൻ ചോദിക്കും പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തോടൊപ്പമല്ലേ മാർക്സിസ്റ്റുകൾ നിൽക്കേണ്ടത് ?
അവൻ പറയും പെമ്പിളൈ ഒരുമൈ മാർക്സിസ്റ്റ് വിരുദ്ധരുടെ കയ്യിലെ കളിപ്പാവയാണെന്ന് 
തോട്ടംതൊഴിലാളികൾക്ക് ന്യായമായ ജീവിക്കാൻ മതിയായ കൂലി കിട്ടേണ്ടേ ?
അവൻ പറയും തോട്ടം മേഖലക്ക് താങ്ങാവുന്ന കൂലിയായിരിക്കണം . തോട്ടം മേഖല തകർന്നാൽ തൊഴിലാളികൾ പട്ടിണിയിലാകും 
അവൻറെ മാർക്സിസം എനിക്ക് മനസിലായില്ല 
അവനെന്നോട് പറഞ്ഞു ചിന്തയും ദേശാഭിമാനിയും വായിക്കാൻ 
വായിക്കാൻ ഞാൻ ശ്രമിക്കാഴികയല്ല 
അത് വായിക്കാൻ അസാമാന്യമായ ക്ഷമ വേണം 
മാർക്സിസ്റ്റുകാർ പോലും വായിക്കുന്നത് മറ്റു പത്രങ്ങളാണ് 
ജ്ഞാനത്തെ കുറിച്ച് ചോദിച്ചു 
അവർ എന്താണെഴുതിവിടുന്നതെന്നറിയാൻ , അതിനു മറുപടി പറയാൻ വേണ്ടിയാണ് മറ്റു പത്രങ്ങൾ വായിക്കുന്നതെന്നവൻ പറഞ്ഞു തന്നു 
അന്നൊക്കെ ദേശാഭിമാനിയിൽ പെന്തകോസ്ത് പാസ്റ്റർമാരെ ഹിന്ദുക്കൾ ആക്രമിച്ച വർത്തകളാണുണ്ടായിരുന്നത് 
അത് വേറൊരു പത്രത്തിലും കാണില്ല 
കന്യാസ്ത്രീകളെയും ആക്രമിച്ച വാർത്ത ബൂർഷാ പത്രങ്ങൾ കൊടുത്തിരുന്നില്ല 
പാർട്ടി പരിപാടികൾ പത്രത്തിൽ മാത്രമേ നടക്കുന്നുള്ളൂ എന്നതും കൗതുകമായി   
പരിപാടികൾ നടന്നില്ലെങ്കിലും വൻ വി ജയമായിരുന്നെന്ന് ദേശാഭിമാനിയിൽ വരും 
അത്രതന്നെ 
എനിക്ക് അവനോടുള്ള പ്രേമമായിരുന്നു വലുത് 
അതുകൊണ്ട് ഞാൻ കഴിവതും രാഷ്ട്രീയം പറയില്ല 



അവൻ എന്നോട് ഒന്നൂടെ സോഫ്റ്റ് ആയത് എനിക്ക് പാർട്ടി അംഗത്വം കിട്ടിയ ശേഷമാണ് 
അതോടെ അവന് എന്നോട് ഒരടുപ്പം ഉണ്ടായി 
അവന് അകൽച്ച തോന്നാതിരിക്കാൻ ഞാൻ രാഷ്ട്രീയ വിമർശങ്ങൾ ഒഴിവാക്കി 
അവൻ പറയുന്നതെല്ലാം ശരിയെന്ന നിലപാട് ഞാൻ സ്വീകരിച്ചു 



ഒരു ദിവസം അവൻ പറഞ്ഞു  .ഡാ ഞാൻ  ത നിച്ചാണ് വീട്ടിൽ ആരുമില്ല 
അവൻ തനിച്ചാണെങ്കിൽ ഞാൻ എങ്ങനെ സമാധാനമായിരിക്കും ?
അവനെ ആരെങ്കിലും ബലമായി സെക്സ് ചെയ്താലോ ?
എൻറെ നെഞ്ചിൽ തീയായി .
ഞാൻ മൗനമായി 
അവൻ ആകെ പറഞ്ഞത് എട്ടുമണിക്ക് തന്നെ പോകണമെന്നില്ലെന്നാണ് 
ഒൻപതായാലും പത്തായാലും അവൻ പോകും 
അവൻ തനിച്ച് 
ആരെങ്കിലും കൂട്ടുകിടക്കാനെന്നു പറഞ്ഞു ചെന്നിട്ട് ?
എനിക്കത് ചിന്തിക്കാനേ വയ്യ 
എങ്കിലും എട്ടുമണിയായപ്പോൾ ഞങ്ങൾ പോകാൻ തയാറായി 
ബൈ പറഞ്ഞപ്പോൾ അവൻ ചോദിച്ചു നീ വരുന്നോ ?
ഞാൻ അവനോടൊപ്പം പോയി 
ഇല്ലെങ്കിൽ എനിക്ക് ആ രാത്രി എങ്ങനെ കഴിച്ചുകൂട്ടുമെന്നറിയില്ലായിരുന്നു 
ഏതായാലും അവനെന്നെ വിളിച്ചു 
ഞാനവനോടൊപ്പം പോയി 


ഉറങ്ങാൻ കിടക്കുന്നത് വരെ ഞാൻ തികച്ചും മാന്യനായാണ് പെരുമാറിയത് 
ഒരുതരം രക്ഷാകർതൃത്വം ഞാൻ കാട്ടി 
പക്ഷെ അതവനെ ബോറടിപ്പിച്ചു 
കിടക്കാൻ തയാറായപ്പോൾ ഞാൻ മറ്റൊരു കിടക്കയിൽ തനിച്ചുകിടക്കാനുള്ള ഭാവമാണെന്നു കണ്ടപ്പോൾ അവൻ പറഞ്ഞു 
ചേട്ടനെന്നോടു പ്രേമമാണെന്നൊക്കെ പറഞ്ഞത് വെറുതെയാണല്ലേ ?
ഞാൻ സത്യം ചെയ്തു ആണയിട്ടു 
അവൻ വിശ്വസിച്ചില്ല 
പ്രേമമാണെങ്കിൽ രണ്ടുകിടക്കയിലാ കിടക്കുക ? അവൻ ചോദിച്ചു 
ഞാൻ എഴുനേറ്റു ചെന്നു  അവനെ പുണർന്നു 
ചേട്ടന് എല്ലാം അറിയാമോ ?
എന്ത് ?
എങ്ങനാണെന്ന് ?
എന്ത് ?
വാ നമുക്കിത് വായിക്കാം കുറെ നേരം പിന്നെ കിടക്കാം 
അവൻ കാമശാസ്ത്രം എടുത്തു അതിൽ സ്വവർഗ്ഗരതിയെപ്പറ്റിയുള്ള ഭാഗം എടുത്തു 
ഇങ്ങനെയും പുസ്തകമുണ്ടെന്നറിയാമായിരുന്നു 
വായിച്ചിട്ടുമുണ്ടായിരുന്നു 
ഇവനോട് ഒരിക്കലും പറഞ്ഞിട്ടില്ലാത്ത ഒരു ബന്ധമെനിക്കുണ്ടായിരുന്നു 
പിന്നീട് ഞങ്ങൾ രണ്ടുവഴിക്ക് പിരിഞ്ഞു 
ആദ്യമൊക്കെ തീക്ഷ്ണമായ ബന്ധം ഉണ്ടായിരുന്നു 
ക്രമേണ ബന്ധത്തിൻെറ തീക്ഷ്ണത കുറഞ്ഞു 
ഒടുവിൽ ബന്ധമില്ലാതെയായി 
കാരണം ഇവനുമായുള്ള ബന്ധമാണ് 
ഇതിനുമുൻപ് ഇങ്ങനെയൊരു ഫീൽ ഉണ്ടായിട്ടില്ല 
ആദ്യമായി ഇങ്ങനെയൊരു ഫീൽ ഉണ്ടാകുന്നത് അവനോടാണെന്നാണ് ഞാൻ അവനോടു പറഞ്ഞിരിക്കുന്നത് 
ഏതായാലും പുസ്തകത്തിലെ ചിത്രങ്ങൾ കാണുകയും വിവരണങ്ങൾ വായിക്കുകയും ചെയ്തപ്പോൾ അതൊക്കെയങ്ങു ചെയ്തുനോക്കാമെന്നായി 



അവനന്നതിനു മുൻകൈ എടുക്കാതിരുന്നെങ്കിൽ 
ഇന്നും ഞാനവനുമായി സെക്സിൽ ഏർപ്പെടില്ലായിരുന്നു 
ഇന്നും എനിക്ക് നിന്നോട് പ്രേമമാണെന്ന് പറഞ്ഞു അവനു പിന്നാലെ നടന്നേനേ 
അവൻ മാത്രമല്ല , അവനുപിന്നാലെ വന്നവരും അവൻറെ മുൻകൈയുടെ ഫലമാണ് 


ഇന്നവൻ കോങ്ക്രസാണ് മാർക്സിസ്റ്റ് വിരുദ്ധനാണ് 
അവൻ പറയുന്നത് അവനെ പഞ്ചായത്ത് പ്രസിഡണ്ട് ആക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഡി വൈ എഫ് ഐയിൽ കൊണ്ടുവന്നത് എന്നാണ് 
അവർ അവനെ വഞ്ചിച്ചു 
ഇനിയൊരിക്കലും ആ കള്ളൻമാരുടെ ചേരില്ല ; അവൻ പറയുന്നു 


എനിക്കാരും ഒരു വാഗ്ദാനവും നൽകിയില്ല 
ഞാൻ പാർട്ടിയിൽ ചേർന്നത് സ്വമേധയാ ആണ് 
ഇപ്പോൾ പാർട്ടി അംഗത്വം ഇല്ല 


അവൻ വിവാഹിതനായി 
മൂന്നു കുട്ടികൾ ഉണ്ട് 
ആദ്യമൊക്കെ ഞങ്ങൾ തമ്മിൽ ഇടപെടുന്നത് അവൾക്ക് ദേഷ്യമായിരുന്നു 
പലതവണ അവൾ വഴക്കു കൂടി 
ഇപ്പോൾ അവൾക്ക് പ്രശ്നമില്ല 
കാരണം സാധാരണഗതിയിൽ തൊട്ടതിനും പിടിച്ചതിനും വഴക്ക് കൂടുന്ന അവൻ ഞങ്ങൾ തമ്മിൽ  ബന്ധപ്പെട്ടുകഴിഞ്ഞാൽ പിന്നെ രണ്ടാഴ്ച്ച  അവൻ വളരെ സൗമ്യനായിരിക്കും ഒരു കാര്യത്തിലും ദേഷ്യപ്പെടില്ല എന്നത് തന്നെ 


എൻറെ  അനന്തമായ പ്രണയങ്ങളെപ്പറ്റി അവൻ പറയുന്നത് പതിനാറായിര ത്തെട്ടു ഗോപികമാരെന്നാണ് 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ