ഞാനവനോട് പറഞ്ഞു
ഐ ലവ് യൂ
അവൻ പറഞ്ഞു
ശ്ശെ , വേണ്ട
അവൻ മുഖത്ത് നോക്കിയില്ല
അവൻ ചിരിക്കുന്നുണ്ടായിരുന്നു
അവനെവിടെ പോകുമ്പോഴും
ഞാനവനോടൊപ്പം പോയി
അവനെന്ത് വാങ്ങിയാലും
പണം ഞാൻ കൊടുത്തു
അവൻ പറയും
"ഞാൻ കൊടുത്തോളാം "
അപ്പോഴേക്കും ഞാൻ കൊടുത്തുകഴിയും
അവൻ പണം നീട്ടും "ദാ "
ഞാൻ പറയും "പിന്നെ മതി"
ഒരു ദിവസം ഞാൻ അവൻറെ വീട്ടിൽ പോയി
അവനവിടെ ഉണ്ടായിരുന്നു
അവൻ തനിച്ചായിരുന്നു
ഞങ്ങൾ സംസാരിച്ചിരുന്നു
ഉച്ചകഴിഞ്ഞ നേരം
സംസാരിച്ചിരിക്കവേ
മാനം കറത്തു
കാറ്റ് വീശി
ഇടിയും കൊല്ല്യാനും വീശി
മഴ ഇരച്ചു വന്നു
ഞാൻ ചെന്ന് വാതിലടച്ച് തഴുതിട്ടു
പുറത്ത് ഇടിയോടു കൂടിയ മഴ
കാറ്റും മഴയും തമിർത്താടി
ഇടി പെരുമ്പറ കൊട്ടി
അവൻ കിടക്കയിലേക്ക് കിടന്നു
ഞാൻ ചെന്ന് അടുത്ത് കിടന്നു
ഇതെല്ലാം അൽപ്പം പഴയ സംഭവമാണ്
ഇന്ന് ഞങ്ങൾ ഒരുമിച്ച്
ഒരു വീട്ടിൽ കഴിയുന്നു
നിന്നെ പ്രേമിക്കുന്നു എന്ന്
ഇപ്പോൾ ഞാൻ പറയാറില്ല
പറയാതെ എൻറെ പ്രേമം അവനറിയാം
ഇപ്പോൾ ഞാൻ പൈസ കൊടുക്കില്ല
കാരണം പൈസയെല്ലാം അവൻറെ കയ്യിലാണ്
ഒരു പെണ്ണിനെ പോലെ അവൻ വീട് നോക്കുന്നുണ്ട്
ഐ ലവ് യൂ
അവൻ പറഞ്ഞു
ശ്ശെ , വേണ്ട
അവൻ മുഖത്ത് നോക്കിയില്ല
അവൻ ചിരിക്കുന്നുണ്ടായിരുന്നു
അവനെവിടെ പോകുമ്പോഴും
ഞാനവനോടൊപ്പം പോയി
അവനെന്ത് വാങ്ങിയാലും
പണം ഞാൻ കൊടുത്തു
അവൻ പറയും
"ഞാൻ കൊടുത്തോളാം "
അപ്പോഴേക്കും ഞാൻ കൊടുത്തുകഴിയും
അവൻ പണം നീട്ടും "ദാ "
ഞാൻ പറയും "പിന്നെ മതി"
ഒരു ദിവസം ഞാൻ അവൻറെ വീട്ടിൽ പോയി
അവനവിടെ ഉണ്ടായിരുന്നു
അവൻ തനിച്ചായിരുന്നു
ഞങ്ങൾ സംസാരിച്ചിരുന്നു
ഉച്ചകഴിഞ്ഞ നേരം
സംസാരിച്ചിരിക്കവേ
മാനം കറത്തു
കാറ്റ് വീശി
ഇടിയും കൊല്ല്യാനും വീശി
മഴ ഇരച്ചു വന്നു
ഞാൻ ചെന്ന് വാതിലടച്ച് തഴുതിട്ടു
പുറത്ത് ഇടിയോടു കൂടിയ മഴ
കാറ്റും മഴയും തമിർത്താടി
ഇടി പെരുമ്പറ കൊട്ടി
അവൻ കിടക്കയിലേക്ക് കിടന്നു
ഞാൻ ചെന്ന് അടുത്ത് കിടന്നു
ഇതെല്ലാം അൽപ്പം പഴയ സംഭവമാണ്
ഇന്ന് ഞങ്ങൾ ഒരുമിച്ച്
ഒരു വീട്ടിൽ കഴിയുന്നു
നിന്നെ പ്രേമിക്കുന്നു എന്ന്
ഇപ്പോൾ ഞാൻ പറയാറില്ല
പറയാതെ എൻറെ പ്രേമം അവനറിയാം
ഇപ്പോൾ ഞാൻ പൈസ കൊടുക്കില്ല
കാരണം പൈസയെല്ലാം അവൻറെ കയ്യിലാണ്
ഒരു പെണ്ണിനെ പോലെ അവൻ വീട് നോക്കുന്നുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ