2016, മേയ് 24, ചൊവ്വാഴ്ച

ഫംഗസ്സും ഷഡ്പാദവും

അവനു പ്രായം വെറും പതിനെട്ട് 
അവൻ അങ്ങനെയാണ് പറഞ്ഞത് 
അവനെ കണ്ടപ്പോൾ 
അവൻ പറഞ്ഞത് സത്യമാണെന്ന് 
അവനു വെറും പതിനെട്ടെന്നു 
എനിക്കും ബോധ്യമായി 



അവൻ ആദ്യമായിട്ടാണെന്ന് പറഞ്ഞു 
തുന്നിച്ചു നോക്കാൻ ചക്കയല്ലല്ലോ 
കുലുക്കി നോക്കാൻ തേങ്ങയുമല്ല 
പതിനെട്ടല്ലേയുള്ളൂ 
പറഞ്ഞത് സത്യമാവാം 
അവനാദ്യമായി തിരഞ്ഞെടുത്തത് 
എന്നെയാണ് 
അനുഭവങ്ങളും പരിചയവുമുള്ള ആളോടൊപ്പം 
ആയിരിക്കുന്നതല്ലേ , നല്ലത് ?
അവൻ എന്നെ തിരഞ്ഞെടുക്കാൻ 
കാരണം അതായിരുന്നു എന്നാണ് 
അവനെന്നോട് പറഞ്ഞത് 


പതിനെട്ടാമത്തെ വയസ്സിൽ 
ആദ്യമായി സെക്സിൽ ഏർപ്പെടുന്നവനെ 
എന്തിനു സംശയിക്കണം ?
ധൈര്യമായി 
യാതൊരു മുങ്കരുതലുമില്ലാതെ 
സെക്സിൽ ഏർപ്പെട്ടു 
രണ്ടു ദിവസമായി 
ആകെയൊരു ചൊറിച്ചിൽ 
ഫംഗസ് ബാധയാണ് 
ക്രീം പുരട്ടുന്നുണ്ട് 
ഇന്ന് നോക്കുമ്പോൾ ബാധ ഫംഗസ് മാത്രമല്ല 
ഒരു ഷഡ്പദം കൂടിയുണ്ട് 
അവ രോമങ്ങളുടെ ചുവട്ടിൽ 
കടിച്ചുപിടിച്ച് ഇരിക്കയാണ് 



അവൻ ആദ്യമായിട്ടല്ലെന്ന് 
ഇപ്പോൾ ബോദ്ധ്യമായി 
ഇനി പറഞ്ഞിട്ടെന്താ കാര്യം 
ഏതായാലും ഫംഗസ്സും ഷഡ്പാദവും 
വേറൊന്നും സംഭവിച്ചില്ലല്ലോ 


ഫംഗസ്സിനെ കുറിച്ച് പരാതിപ്പെടാൻ 
പതിനെട്ടുകാരൻ സുഹൃത്ത് 
ഇന്ന് വിളിച്ചിരുന്നു 
ഷഡ്പാദം അവൻറെ ശ്രദ്ധയിൽ 
ഇനിയും പെട്ടിട്ടില്ല 
എങ്ങനെയുണ്ട് !
പിന്നെ, ക്രീമിൻറെ പേര് 
പറഞ്ഞു കൊടുത്തു 
വേറൊന്നും വന്നു പെട്ടില്ലല്ലോ     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ