2016, മേയ് 22, ഞായറാഴ്‌ച

ഞാൻ വരാം; അവളറിയാതെ

പറയാം ഞാൻ 
പറയാതെ വയ്യ 
അവനിന്നും എന്നെ സ്നേഹിക്കുന്നു 
എന്നത് എന്നെ ആഹ്ലാദിപ്പിച്ചു 
എന്നത് എന്നെ വേദനിപ്പിച്ചു 
അവനെന്നെ സ്നേഹിക്കുന്നു ഇന്നും 
എന്നത് എന്നെ ആഹ്ലാദിപ്പിച്ചു 
അവനെന്നെ സ്നേഹിക്കുന്നു ഇന്നും 
എന്നത് എന്നെ വേദനിപ്പിച്ചു 
ഞാനറിഞ്ഞില്ലല്ലോ അവൻറെ സ്നേഹം 
ഞാനവനെ മറന്നു കഴിഞ്ഞിരുന്നു 
മറന്നു കഴിഞ്ഞിരുന്നു 
പുതിയ പുതിയ ചെറു ചെറുക്കന്മാർ 
എൻറെ ജീവിതത്തിലൂടെ കടന്നു പോയി 
ഒക്കെയും കൈലെസുകൾ പോലെ 
ഉപയോഗിച്ചിട്ട് എറിഞ്ഞു കളഞ്ഞു 
അവരാരും എന്നെ തേടി വന്നിട്ടില്ല 
അവർക്കൊക്കെയും ഞാനൊരു തോണിക്കാരൻ 
കടത്തിറങ്ങിക്കഴിഞ്ഞാൽ 
കടത്തുകാരനെ 
ആരെങ്കിലും തിരിഞ്ഞു നോക്കാറുണ്ടോ ?
പണം ചോദിച്ചു വാങ്ങിയവരുണ്ട് 
പണം വേണ്ടെന്ന് ഭംഗിവാക്ക് പറഞ്ഞിട്ട് 
പോക്കറ്റിൽ വെച്ച പണവുമായി 
നടന്നു പോയവരുണ്ട് 
കാശില്ലെങ്കിലും പണം നിരശിച്ചവരുണ്ട് 
ഭോഗത്തിലുടനീളം അത് പറ്റില്ല 
ഇത് പറ്റില്ല 
എന്ന് പറഞ്ഞു കൊണ്ടിരുന്നവർ ഉണ്ട് 
ചിലർ സുഖത്തിനു പകരം ഈർഷ്യ സമ്മാനിച്ചു 
അങ്ങനെയോരോന്നും പറയേണ്ടതില്ല 
നിങ്ങൾക്കും ഈ അനുഭവങ്ങൾ 
എല്ലാം നേരിടേണ്ടി വന്നിരിക്കും 
ചിലത് ചിരിച്ച് ഇളിച്ച് കൂടെ കൂടും 
ചിരിയും ഇളിയും മാത്രമേയുള്ളൂ 
കായ തൊടുമ്പോൾ 
വേപ്പെണ്ണ കുടിച്ചത് പോലെയാവും 
എന്നാലിവൻ 
വർഷങ്ങൾ നീണ്ട ബന്ധം 
സ്നേഹം മാത്രം നൽകി 
തിരികെ ഒന്നും ആവശ്യപ്പെട്ടില്ല 
നിശ്ശബ്ദമായി അവനെന്നെ പ്രണയിച്ചു 
എൻറെ ആവശ്യങ്ങൾക്കെല്ലാം വഴങ്ങി 
എൻറെ സ്കൂളും പരീക്ഷണ ശാലയും 
അവനായിരുന്നു 
അവനായിരുന്നു 
എൻറെ പരീക്ഷണ വസ്തുവും 
അവനിന്നു വന്നു 
അവൻ കൂടുതൽ സുന്ദരനായിരിക്കുന്നു 
പൂവങ്കോഴിയുടെ നെഞ്ചകത്തിൻറെ 
ചൂടുപറ്റി നിൽക്കുന്ന പിടക്കോഴിയെ പോലെ 
അവനെൻറെ നെഞ്ചകത്തിൻറെ ചൂട് പറ്റി  നിന്നു     
നെഞ്ച് നെഞ്ചോട്‌ ചേർത്ത് 
ഹൃദയം ഹൃദയത്തോട് ചേർത്ത് 
അവൻ നിന്നു 
അവൻറെ തുടകൾക്കിടയിലെക്ക് 
എൻറെ വിരലുകൾ ഇഴഞ്ഞപ്പോൾ 
"ഒത്തിരിക്കാലത്തിനു ശേഷമാ "
അവനുരുവിട്ടു 
എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല 
ഞാനത് കേട്ടില്ലെന്നു നടിച്ചു 



അവൻ വന്നത് 
അവൻറെ വിവാഹത്തിനു ക്ഷണിക്കാനാണ് 
അവനെ എനിക്ക് നഷ്ടപ്പെടുകയാണെന്ന് 
അറിയിക്കാനാണ് 
അവൻറെയീ ചുവന്നു തുടുത്ത ചുണ്ടുകൾ 
അവൻറെയീ സുന്ദര ശരീരം 
അവൻ തന്നെ 
ഇനിയവളുടെതാവും 



അവൻ മേശയുടെ വക്കിൽ 
നഖം കൊണ്ട് വരച്ചു 
"ഞാൻ വരാം; അവളറിയാതെ "
അവൻ പ്രോമിസ് ചെയ്തു     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ