2016, മേയ് 8, ഞായറാഴ്‌ച

ഹേമന്ദ്

ഹേമന്ദ് കരയുകയായിരുന്നു 
അവനു പണം വേണം 
അപ്പനെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു 
പണം വേണം 
പണം കടം വാങ്ങിയവർ പറയുന്നത് 
പെട്ടെന്നിങ്ങനെ ചോദിച്ചാൽ 
എവിടെനിന്നെടുത്ത് കൊടുക്കുമെന്നാണ് 
പണം കയ്യിലുള്ളവർ 
ഇല്ലെന്നു കള്ളം പറയുന്നു 
പണം ഉണ്ട് 
അവനു കൊടുക്കാനില്ല 
അവനു കൊടുത്താൽ കിട്ടാൻ പ്രയാസമാണ് 
അപ്പൻ ആശുപത്രിയിലാണ് 
ചിലവുള്ള കാര്യമാണ് 
വേണ്ടാത്ത പൊല്ലാപ്പൊന്നും തലയിൽ കേറ്റി വെയ്കേണ്ട 



ഹേമന്ദ് എന്നോട് ചോദിച്ചില്ല 
ചിലയാളുകൾ തമ്മിൽ നടന്ന സംഭാഷണത്തിൽ നിന്നാണ് 
ഹേമന്ദ് നേരിടുന്ന പ്രശ്നങ്ങൾ ഞാനറിഞ്ഞത് 
അവനു പണം കിട്ടിയില്ലെന്നതിൽ 
സംഭാഷണം നടത്തിയ കിളവന്മാർക്ക് 
വളരെ വളരെ സന്തോഷം തോന്നിയിരുന്നു 


അവൻ വീട്ടിൽ ഉണ്ടെന്ന് 
അവരുടെ സംഭാഷണത്തിൽ നിന്ന് മനസിലായി 
അവൻ മാത്രമേ ഉള്ളൂന്നും മനസിലായി 
രാത്രി അൽപ്പം ഇരുട്ടിയിരുന്നു 
ഞാൻ മനപ്പൂർവ്വം വൈകിയതാണോ 
അതോ അങ്ങനെ സംഭവിച്ചതാണോ 
എന്ന  ചോദ്യത്തിന് ഞാനിതുവരെ 
ഉത്തരം കണ്ടെത്തിയിട്ടില്ല 
നാളെ രാവിലെ ചെന്നാലും മതിയായിരുന്നു 
നാളെ വരെ അവൻ ടെൻഷനിൽ ആവില്ലേ ?
അതുകൊണ്ട് ഞാൻ ആ രാത്രിയില തന്നെ 
അവനെ കാണാനായി പോയി 


ഒരു ബൾബ് മാത്രം കത്തി നിന്നു 
അവനവിടെ വിഷാദഭാവത്തിൽ 
തനിച്ച് ടി വിയുടെ മുന്നിലിരുന്നു 
ടി വിയിൽ സരിതയും മുഖ്യമന്ത്രിയും 
പരസ്പര വിരുദ്ധമായി സംസാരിച്ചു 
സരിതയെ കണ്ടതായി ഓർമ്മയില്ലെന്ന് 
പാവം മുഖ്യമന്ത്രി 
ടിവിയിൽ മുഖ്യമന്ത്രിയുടെ ചെവിയിൽ 
രഹസ്യം പറയുന്ന സരിത 
ഞാൻ ചെന്നപ്പോൾ അവൻ എഴുന്നെറ്റു 
എന്നോട് ഇരിക്കാൻ പറഞ്ഞു 
ഞങ്ങൾ തമ്മിൽ പരിചയം ഉണ്ട് 
പരിചയം അത്ര പൊസിറ്റീവ് അല്ല 
അതിൽ ആഹ്ലാദിക്കാൻ ഒന്നുമില്ല 
ഞാൻ അവനെ കണ്ടതുമുതൽ 
കുറുക്കൻ കാളയുടെ പിന്നാലെ നടനതുപോലെ 
ഞാൻ അവനു പിന്നാലെ നടക്കാൻ തുടങ്ങി 
അവനെ കുറിച്ച് കണ്ടെത്താവുന്ന വിവരങ്ങളെല്ലാം 
കണ്ടെത്തി , കാണുമ്പോഴെല്ലാം വെളുക്കെ ചിരിച്ചു 
അടുത്ത് കിട്ടിയാൽ വിശേഷങ്ങൾ ആരാഞ്ഞു 
ഒരു ദിവസം സൗകര്യമായി അടുത്ത് കിട്ടിയപ്പോൾ 
ഞാൻ കാര്യം തുറന്നു പറഞ്ഞു 
ഒരു ചിരിയോടെ അവൻ പറഞ്ഞു :"ഇല്ല."
പിന്നെ തിരിഞ്ഞു നടക്കുന്നതിനിടയിൽ 
അവൻ ചോദിച്ചു :"നിങ്ങൾക്ക് നാണമില്ലേ ?"
ഇതാണ്, ഇങ്ങനെയാണ് 
ഞങ്ങൾ തമ്മിലുള്ള പരിചയം 


അവൻ ഒന്നൊന്നര പെഗ് കഴിക്കും 
അതെനിക്കറിയാം 
അതിൽ കൂടുതൽ കഴിക്കില്ല 
അതാണ്‌ അവൻറെ രീതി 
ഒരുത്തൻ ഫ്രീ തന്നതാണ് 
സാധനം വിദേശിയാണ്‌ 
ജോണീ വാക്കർ 
ഇങ്ങോട്ട് പോരുമ്പോൾ അതുകൂടിയെടുത്തു 
ഞാൻ പറഞ്ഞു 
ഗ്ലാസ് എടുത്തു വാ 
അവൻ ഗ്ലാസ് എടുത്ത് വന്നു 
ഒരു ജാറിൽ വെള്ളവും 
ഞാൻ രണ്ടു ഗ്ലാസിലായി ഓരോ പെഗ് ഒഴിച്ചു 
അവൻ പറഞ്ഞു :"വേണ്ട"
വേണ്ടാത്തവാൻ എന്തിനു 
രണ്ടു ഗ്ലാസ് എടുത്തു വരണം ?
ഞാൻ അങ്ങനെ ചോദിച്ചില്ല 
ഹാ ഒരു പെഗ് കഴിച്ചാൽ മതി 
ഞാൻ പറഞ്ഞു 
അവനത് എടുത്ത് 
ഒരു ഗ്ലാസ് തണുത്ത ചായ കുടിക്കുമ്പോലെ 
അകത്താക്കി 
ഗ്ലാസ് മേശ മേൽ വെച്ചു 
പുറം കൈകൊണ്ട് 
ചിറി തുടച്ചു 
ഞാൻ തുടച്ചു കൊടുക്കുമായിരുന്നല്ലോ 
എന്നെ കൊതിപ്പിച്ച ആ ചുണ്ടുകൾ 
ഹായ് 
ഞാനങ്ങനെ തുറിച്ചു നോക്കിയൊന്നുമില്ല 
തികച്ചും മാന്യനായി ഇരിക്കുകയാണ് 
എന്നെ ഇവിടെനിന്നും ഓടിച്ചു വിടരുതല്ലോ 
ഞാൻ വേറെയും പലതും ചിന്തിച്ചു 
പദ്ധതി പൊളിഞ്ഞു പാളീസാകാൻ 
വലിയ ബുദ്ധിമുട്ടൊന്നും ഇല്ല 
അശ്രദ്ധമായ ഒരു നോട്ടം, ഒരു ചലനം 
ഒരു സ്പർശം 
കോഴി പറന്നു പോകും 
പ്രത്യേകിച്ച് മുൻപൊരനുഭവം ഉണ്ടായ കോഴിയാണ് 
മുൻപൊരനുഭവം എന്ന് പറഞ്ഞത് 
ഞാൻ നൽകിയ അനുഭവം ആണ് 
ഞാൻ കൂളായി ചോദിച്ചു 
അവൻ ചിരിച്ചു :"ഇല്ല"
അവൻ തിരിഞ്ഞു നടന്നു 
നടക്കുനതിനിടയിൽ അവൻ ചോദിച്ചു 
"ഇയ്യാക്ക് നാണമില്ലേ ?"
അതിനു ശേഷം ഇന്നാണ് 
ഞങ്ങളൊന്നു കൂടുന്നത് 
ഞാൻ അവൻറെ അപ്പനെ 
ആശുപത്രിയിൽ കൊണ്ടുപോയതിനെ കുറിച്ച് 
ചോദിച്ചു 
അവനത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു 
ഞാനെന്തൊക്കെയോ ചോദിച്ചു 
അവനെ സംസാരിപ്പിച്ചു കൊണ്ടിരിക്കാൻ 
ഞാനാലോചിക്കുകയായിരുന്നു 
പണം നൽകാമെന്ന് പറയണോ ?
ഒന്നും പറയാതെ പണം നൽകണോ ?
അവൻ പണം വാങ്ങിയിട്ട് 
"നേരം  ഇരുട്ടി , എന്നാൽ പൊയ്ക്കോ "
എന്ന് പറഞ്ഞാൽ ?
പണം എടുത്ത് കാണിച്ചാൽ ?
പണം എടുത്ത് കാണിച്ചിട്ട് 
കൊടുക്കാം എന്ന് പറഞ്ഞാൽ ?
ഇതൊരു തരം വിലപേശൽ ആണ്   
നീയൊന്നു സമ്മതിച്ചാൽ 
ഞാൻ പണം തരാം 
അല്ലെങ്കിൽ ഒന്നും പറയാതെ പണം കൊടുക്കുക 
അവൻ പറ്റില്ല എന്ന് പറഞ്ഞാൽ 
ഒന്നും മിണ്ടാതെ 
മാന്യനായി ഇറങ്ങി പോകുക 
ആ നിമിഷങ്ങളിൽ 
വലിയ പ്രശ്നമായി എന്നെ അലട്ടിയത് 
ഈ നിസ്സാര കാര്യമായിരുന്നു 
ഒന്നും പറയാതെ ഞാൻ പണമെടുത്ത് എണ്ണി 
അവനു മുന്നിൽ വെച്ചു 
പണം ചോദിച്ചിട്ട് കിട്ടിയില്ല , അല്ലെ ?
ഇല്ല , അവൻ പറഞ്ഞു 
അവനത് എടുത്ത് എണ്ണി 
അവനാവശ്യം ഉള്ളത്ര ഉണ്ടെന്നു കണ്ട് 
അവനൊരു നെടുവീർപ്പിട്ടു 
അത് മതിയോ ? ഞാൻ ചോദിച്ചു 
മതി , അവൻ പറഞ്ഞു 
ഓരോന്നൂടെ കഴിച്ചിട്ട് കിടക്കാം 
ഞാൻ പറഞ്ഞു 
അവനൊന്നും പറഞ്ഞില്ല 
അവൻ ഓരോന്ന് ഒഴിച്ചു 
ഞങ്ങളത് കഴിച്ചു 
എന്നാൽ വാ , കിടക്കാം 
ഞാൻ പറഞ്ഞു 
അവൻ വിസമ്മതം കാട്ടിയില്ല 
അങ്ങനെയാണ്, ഞാൻ 
അവനെ എൻറെതാക്കിയത്   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ