2016, മേയ് 22, ഞായറാഴ്‌ച

അവനു വേണ്ടി

മനസിലാകെ കാർമുകിലുകൽ 
വന്നു നിറയുന്നു 
അവനെന്നെ ഇപ്പോഴും 
പ്രണയിക്കുന്നു എന്ന അറിവ് 
എന്നിൽ ഉന്മാദം ഉണർത്തുന്നു
ഗ്രഹണം ആരംഭിക്കുകയായി 
എൻറെ സുന്ദരനെ ഒരു പെണ്ണ് 
വിവാഹം ചെയ്യാൻ പോകുകയാണ് 
അവൾ അവനെ പരിരംഭണം ചെയ്യും 
അവൾ അവനെ കളിക്കും , പിടിക്കും 
അവൾ അവനെ തടഞ്ഞു വെക്കും 
പക്ഷെ ഗ്രഹണങ്ങൾ ഒന്നും 
സ്ഥിരമല്ല 
എല്ലാ ഗ്രഹണങ്ങളും 
ഒരു നാൾ അവസാനിക്കും 
അതേ , ഞാൻ കാത്തിരിക്കും 
അവനു വേണ്ടി  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ