2016, മേയ് 30, തിങ്കളാഴ്‌ച

എൻറെ പെണ്ണ്

കരയുകയാണ് , ഞാൻ 
എനിക്കറിയാം , ഞാനിതു പറയുമ്പോൾ 
നിങ്ങൾ ചിരിക്കുമെന്ന് 
ഞാൻ കരയുന്നു 
നിങ്ങൾ ചിരിക്കുന്നു 
അതിൽ അസ്വാഭാവികത ഒന്നുമില്ല 
ഒരാൾ കാലുതട്ടി വീഴുന്നു 
അയാൾ കരയുന്നു 
കണ്ടു നിന്ന നിങ്ങൾക്ക് 
ചിരി  അടക്കാനാവില്ല 
അതങ്ങനെയാണ് 
പഴുത്തില വീഴുമ്പോൾ 
പച്ചില ചിരിക്കും 
ഇലയുടെ കാര്യം അങ്ങനെയാണെങ്കിൽ 
മനുഷ്യൻറെ കാര്യം പറയണമോ ?




കരയുകയാണ് , ഞാൻ 
കരയുകയല്ലാതെ എന്താണ് ചെയ്യുക ?
അവളോട്‌ പറയാൻ കഴിയുമോ 
നീ വിവാഹിതയാകെണ്ടെന്നു 
പറയാൻ കഴിയില്ല 
അവൾ വിവാഹിതയാകുന്നു 
ഞാനെന്നും പ്രണയിചിരുന്നവൾ 
അവൾ ഒരാണാണെന്ന് 
അവളുടെ മാതാപിതാക്കൾ 
അവൾ അതിസുന്ദരിയായ 
ഒരു പെണ്ണാണെന്ന് 
ഞാനെങ്ങനെ അവരോടു പറയും ?
ഞാനിത്ര നാൾ 
അവളെ കൊണ്ട് നടന്നു 
എൻറെ സ്വന്തമെന്ന പോലെ 
ഞാനിത്രനാൾ 
അവളുമായി ശാരീരിക ബന്ധം പുലർത്തി 
ഓരോ വേളയിലും അവളുടെ സൗന്ദര്യം 
ശതഗുണീഭവിച്ചു 
ഞാനത് കണ്ടതാണ് 
ഞാനത് അനുഭവിച്ചതാണ്‌ 
അവളുടെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞാൽ
നിങ്ങൾക്കത് മനസിലാവില്ല 
പെണ്ണെന്നു പറഞ്ഞാൽ 
അതൊരു മാനസികാവസ്ഥയാണ് 
ഒരു ലൈംഗികാവയവമല്ല  
അവളെന്നെ സ്നേഹിച്ചു 
ശരീരമെനിക്ക് നൽകി 
ഞാനതൊരു കളിപ്പാട്ടമായി 
കൊണ്ട് നടന്നു 
ഉപയോഗിച്ചു 
അവളുടെ സൗന്ദര്യമാനൊ 
അവളുടെ സ്നേഹമാണോ 
എന്നെ കൂടുതൽ ലഹരി പിടിപ്പിച്ചതെന്ന് 
എനിക്കറിയില്ല 
അവളുടെ സൗന്ദര്യത്തിൽ 
അവളുടെ സൗന്ദര്യമെനിക്കുള്ളതാനെന്നതിൽ 
ഞാൻ അഹങ്കരിച്ചു 
അവളുടെ സ്നേഹത്തിൽ 
ഞാൻ അഹങ്കരിച്ചു     


ഞാൻ കരയുകയാണ് 
എല്ലാം മിഥ്യയായിരുന്നു 
എല്ലാം വെറും തോന്നലുകൾ 
ഇന്നു കഴിഞ്ഞാൽ 
നാളെയായാൽ 
അവൾ മറ്റൊരാളുടെ സ്വന്തമാകും 
ഒരു സ്ത്രീയുടെ സ്വന്തമാകും 
കനകമ്മ പറയുമ്പോലെ 
ആ സ്ത്രീ എൻറെ പൊന്നിനെ 
അടിയിൽ കിടന്നും മുകളിൽ കിടന്നും 
അടിക്കും 
ചരിച്ചിട്ടും മറിച്ചിട്ടും കളിക്കും 
ഞാൻ അവളെ അള്ളിപ്പിടിച്ചത് പോലെ  
ആ സ്ത്രീ അവളെ അള്ളിപ്പിടിക്കും 
ഞാൻ കെട്ടിപ്പിടിച്ചത് പോലെ 
ആ സ്ത്രീ കെട്ടിപ്പിടിക്കും 
ഞാൻ അവളെ കൊണ്ടുനടന്നത് പോലെ 
ആ സ്ത്രീ അവളെ കൊണ്ട് നടക്കും 
ഞാൻ അവളുടെ കാതിൽ മന്ത്രിച്ചത് പോലെ 
ആ സ്ത്രീയും മന്ത്രിക്കും 
"നീ വേറെയാർക്കും കൊടുക്കരുത് "


ഞാൻ കരയുകയാണ് 
ഞാൻ കരയുകയാണ് 
ഇതൊരു അനീതി നിറഞ്ഞ ലോകമാണ് 
ഒരു പെണ്ണെന്നത് ഒരു ലൈംഗികാവയവമല്ല 
അതൊരു അവസ്ഥയാണ് 
എൻറെ പെണ്ണിനെ എനിക്ക് മടക്കി തരൂ 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ