2016, മേയ് 1, ഞായറാഴ്‌ച

മെയ് പതിമ്മൂന്ന്

ഞാൻ വേവുകയാണ് 
ഞാൻ നീറുകയാണ് 
ഞാൻ എരിയുകയാണ് 
എനിക്ക് വയ്യ , എനിക്ക് വയ്യ 


ഞാനൊരു പുതിയ പ്രണയത്തിൽ പെട്ടിരിക്കുന്നു 
ഈ മെയ് പതിമ്മൂന്ന് 
അവൻറെ ഇരുപതാം ജന്മദിനമാണ് 
ഞാൻ അവനെ പ്രണയിക്കുന്നു എന്ന് 
ഞാൻ അവനോടു പറഞ്ഞിട്ടില്ല 
അവൻറെ പ്രതികരണം എന്തായിരിക്കുമെന്ന് 
എനിക്കറിയില്ല 


ഞങ്ങൾ നല്ല  സൗഹൃദത്തിലാണ് 
ഫ്രണ്ട്സ് 
ജസ്റ്റ് ഫ്രണ്ട്സ് 
എനിക്കത് പോര 
അവനെ എനിക്ക് വേണം 
ജോസഫിനെ പോലെ 
അതേ , ജോസഫിനെ പോലെ 
ഓർ വ്യത്യാസം ഉണ്ട് 
ജോസഫ് എന്നെ ഇഷ്ടപ്പെട്ടതും 
ഞാൻ ജോസഫിനെ ഇഷ്ടപ്പെട്ടതും 
പരസ്പര പൂരകമായി ആയിരുന്നു 
അവനൊരു പെണ്ണായിരുന്നു 
ഒരു പെണ്ണിനെ പോലെ 
അവനെന്നെ പ്രണയിച്ചു 
അത് ഞങ്ങൾ ഹൈ സ്കൂളിൽ പഠിക്കുന്ന കാലം 


ഇന്ന് കാലം മാറി 
പ്രായം  മാറി 
ആള് മാറി 
ഇനി ?


ഇനി 
ഇനിയെന്ത് 
അവനോടെനിക്ക് പ്രണയമാണ് 
അത് വെറുതെ പറയാൻ കഴിയില്ല 
അവൻറെ മനസിതുവരെ എനിക്കറിയില്ല 
ഞാനിപ്പോൾ മൂന്നു തവണ 
അവനെ സ്വന്തമാക്കാൻ 
ശ്രമിച്ചു 
ഓരോരോ തടസ്സങ്ങൾ 
ഇത്തവണ തടസ്സം അവൻറെ അമ്മയായിരുന്നു 
എനിക്കവരെ ഭയമാണ് 
അവർക്ക് 
ഒരു സൂചന കിട്ടിയാൽ 
എല്ലാം അവസാനിക്കും 
അതുകൊണ്ടാണ് ഇത്തവണയും 
മാമ്പഴത്തിൻറെ  രുചിയറിയാഞ്ഞത് 
ഇതിനു മുൻപ് രണ്ടു തവണയും ഓരോരോ തടസ്സങ്ങൾ 



എന്ത് ചെയ്യാനാണ് 
ഞങ്ങൾ രണ്ടു നഗരങ്ങളിലാണ് 
നാൽപ്പത്തിയെട്ടു കിലോമീറ്റർ യാത്ര ചെയ്യണം 
അവനെയൊന്നു കാണാൻ 
എല്ലായിപ്പോഴും കാണാൻ കഴിയില്ലെന്ന് 
എന്ത് ചെയ്യാം 
ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് 
അവനെ ആദ്യമായി കാണുന്നത് 
അവനന്നു പതിനെട്ട് 
കാണേണ്ട ഒരു മുതൽ തന്നെയായിരുന്നു , അവൻ 
കണ്ടു. മനസ്സിൽ പ്രതിഷ്ഠിച്ചു 
പൂജിച്ചു 
ആരാധിച്ചു 
ദൈവം ആയിരുന്നെങ്കിൽ 
ഇതിനോടകം പ്രത്യക്ഷനായേനെ 
ഇതിനിടയിൽ കാണാനും സംസാരികാനും 
അവസരങ്ങൾ ഉണ്ടാക്കി 
മൂന്നു തവണ 
മൂന്നു തവണ അവനെ 
അവനെ കരവലയത്തിലൊതുക്കാൻ 
മൂന്നു തവണ അവൻറെ വീട്ടിലുറങ്ങി 
മൂന്നു തവണയും കാര്യം നടന്നില്ല 


ഇനിയാകെ പ്രതീക്ഷ 
മെയ് പതിമ്മൂന്ന് 
അന്ന് രാവിലെ അവൻറെയമ്മ 
ക്ഷേത്രത്തിൽ പോകും 
ഉച്ചയാവും തിരികെ വരാൻ 
അന്ന് രാവിലെ ഞാൻ അവിടെയെത്തും 
ഒരു ബെർത്ത് ഡേ ഗിഫ്റ്റുമായി 
അവൻ തനിച്ചായിരിക്കും 
ഗിഫ്റ്റ് കൊടുത്തിട്ട് 
ഞാനവൻറെ പിൻകഴുത്തിൽ ചുംബിക്കും 
പ്രണയത്തെ കുറിച്ചു പറയുകയില്ല 
പകരം 
ഒരു പേടമാനിനെ   കിട്ടിയ സിംഹത്തിൻറെ 
അവസ്ഥയിലായിരിക്കും , ഞാൻ 
അവനെ കടിച്ചു കുടഞ്ഞു ചാറു കുടിക്കും ഞാൻ 
എല്ലും മുടിയും മാത്രം അവശേഷിക്കും 
എന്നിട്ട് 
തളർന്നു കിടക്കുന്ന അവനോട് 
ഞാനെൻറെ പ്രണയം മന്ത്രിക്കും 
എൻറെ പ്രണയമറിയിക്കും 
പ്രണയമറിയിക്കും 
പ്രണയം 
പ്രണയം 
മെയ് പതിമ്മൂന്ന്  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ