വിവരമില്ലാത്തവർക്കും മന്ത്രിമാരാകാം
തൂപ്പ് ജോലി കിട്ടാനും പ്രയാസം ഉള്ള ഈ നാട്ടിൽ
ഏതു വിവരദോഷിയ്കും മന്ത്രിയാകാം
ഒരു വകുപ്പിന്റെ തലവൻ ബിരുദ ധാരിയായിരിക്കണം
ഒരു ക്ലാർക്ക് പത്താം ക്ലാസ് പാസായിരിക്കണം
പത്താം ക്ലാസ് തോറ്റാൽ അവൻ ശിപായി ആയാൽ മതി
ഒരു യോഗ്യതയും ഇല്ലാത്തവൻ മന്ത്രിയായിക്കോളൂ
ഈ ജനാധിപത്യ രാജ്യത്തിൽ
ജനാധിപത്യത്തെ കുറിച്ച് മുറവിളി കൂട്ടുന്ന കോണ്ഗ്രസ് മന്ത്രി
ഒരിക്കൽ ഒരു സർക്കാർ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു
മന്ത്രി ഇളിച്ചു കൊണ്ട് കണ്ടവനെല്ലാം ഹസ്തദാനം നല്കി
കൂട്ടത്തിൽ ഒരുവൻ സർക്കാർ ജീവനക്കാരനായിരുന്നു
അയാളുടെ നേരെയും മന്ത്രി കൈ നീട്ടി
അയാൾ എന്ത് ചെയ്യണം ?
അയാൾ കൈനീട്ടി മന്ത്രിയുടെ കയ്യിൽ തൊട്ടു
മന്ത്രിയുടെ മേലാകെ മൊട്ടിട്ടുവല്ലൊ കോപത്തിൻ കനലുകൾ !
സർക്കാർ ഉദ്യോഗസ്ഥൻ മന്ത്രിയെ തൊടുന്നത് കുറ്റകരമാകുന്നു
വന്നല്ലോ, സസ്പെൻഷൻ .
ഇതാണ് നമ്മുടെ രാജ്യം
ഇതാണ് നമ്മുടെ സംസ്കാരം
ഇതാണ് നമ്മുടെ ജനാധിപത്യം
നമ്മുടെ സംസ്കാരത്തിന്റെ സംരക്ഷണം
സ്വധർമ്മമായി കയ്യേന്തിയിരിക്കുന്ന യുവ കേസരികൾ
നമ്മുടെ നിയമത്തിന്റെ പരിപാലനം
സ്വധർമ്മമായി കയ്യേന്തിയിരിക്കുന്ന പോലീസേമാന്മാർ
ഭാര്യയും ഭർത്താവും പോലും വീട്ടിനകത്ത് മതിയെന്ന് കൽപ്പിചിരിക്കെ
ആണും പെണ്ണും തമ്മിൽ മിണ്ടുമെന്ന് !
ത്ഭൂ !
ഹല്ല , ആണും പെണ്ണും തമ്മിൽ ചുംബിക്കുമെന്ന് !
ആണും പെണ്ണും ആലിംഗനം ചെയ്യുമെന്ന് !
മഹാരാജാസ് കോളേജിലെ പിള്ളേരെ സസ്പെന്റ് ചെയ്തു , ഒരു സംസ്കാരി
ആണും ആണും തമ്മിൽ മിണ്ടിയാൽ
കൈകോർത്ത് നടന്നാൽ
പ്രകൃതി വിരുദ്ധത്തിനു കേസെടുക്കണം
ആണും പെണ്ണും തമ്മിൽ മിണ്ടിയാൽ
കൈകോർത്ത് നടന്നാൽ
വ്യഭിചാരത്തിന് കേസെടുക്കണം
ഈ നാട്
അറുപത്താറു വർഷത്തെ ഭരണം കൊണ്ട്
കോണ്ഗ്രസ് ഈ പരുവത്തിലാക്കി
സ്വാതന്ത്ര്യത്തിലേക്ക്
സമത്വത്തിലേക്ക്
സാഹോദര്യത്തിലേക്ക്
ഒരു ചുവട് മുന്നോട്ടു വെയ്ക്കൂ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ