2014, നവംബർ 14, വെള്ളിയാഴ്‌ച

അവന്റെ അത്താഴം

എന്താ അവന്റെ ഒരു സൌന്ദര്യം 
കണ്ണെടുക്കാൻ തോന്നില്ല 
അവനെ കഴിഞ്ഞ ആറു  വർഷമായി ഞാനറിയും 



ആദ്യമായി ഞാനവനെ പരിചയപ്പെട്ടത്‌ 
ആറു വർഷങ്ങൾക്ക് മുൻപ് 
പ്ലാനെറ്റ് രോമിയോവിൽ വെച്ചാണ് 
അന്നവന് പതിനെട്ടു വയസ് 
അവൻ വളരെ സെലെക്റ്റീവ് ആണ് 
അവനു എന്നെ ഇഷ്ടമായില്ല 
അതുകൊണ്ട് അവൻ എന്നെ കാണാൻ കൂട്ടാക്കിയില്ല 
എനിക്ക് മൊബയിൽ നമ്പർ തന്നില്ല 
ഞാൻ മറ്റൊരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കി 
ഒരു വ്യാജ ഫോട്ടോ കാണിച്ചു നമ്പർ വാങ്ങി 
അവൻ വന്നു 
അവൻ കണ്ട ഫോട്ടോയിലെ ആളല്ല എന്നറിഞ്ഞപ്പോൾ 
അവൻ സ്ഥലം വിട്ടു 
ഇങ്ങനെ ഞങ്ങൾ കഴിഞ്ഞ ആറു വർഷങ്ങളായി 
ഒളിച്ചും പാത്തും നടക്കുന്നു 



ഇന്നലെ വൈകിട്ട് അവൻ ബസിൽ വന്നിറങ്ങുന്നത് കണ്ടു 
ഞാൻ വിളിച്ചിട്ടു വന്നതല്ല 
ആരെയോ പ്രതീക്ഷിച്ചു നിന്ന അവന്റെ സൌന്ദര്യം കണ്ട് 
ഞാൻ അടുത്തു ചെന്നു 
പേരു വിളിച്ചു 
അവൻ ഒരു രാജകുമാരന്റെ ഭാവത്തിൽ തിരിഞ്ഞു നോക്കി 
എന്നെ കണ്ടപ്പോൾ പരമ പുച്ഛത്തോടെ തിരിഞ്ഞു കളഞ്ഞു 
ഞാനവനു ആയിരം രൂപ വാഗ്ദാനം ചെയ്തു 
പറ്റില്ല, അവൻ പറഞ്ഞു 
രണ്ടായിരം ?
പതിനായിരമായാലും പറ്റില്ല, അവൻ പറഞ്ഞു 
മൂവായിരം ?
അപ്പോഴേക്കും മുപ്പത്താറു വയസു തോന്നിക്കുന്ന ഒരാൾ എത്തി 
അവർ വളരെ സന്തോഷത്തോടെ നടന്നു പോയി 




വളരെ നേരം അവൻ മനസ്സിൽ ഉണ്ടായിരുന്നു
പിന്നെ അവനെ മറന്നു പോയി
പിന്നെ എന്റെ വീട്ടിലേക്കു പോയി 
കുറച്ചു ദിവസം ഞാൻ സ്ഥലത്ത്തില്ലാതിരുന്നത് കൊണ്ട് 
അനന്തു അവന്റെ ക്ലാസ് മെറ്റ്സിനൊപ്പം ലോഡ്ജിലേക്ക് മാറി 
അവനു കുക്കിംഗ് പറ്റില്ല 
വീട് വൃത്തിയാക്കാൻ പറ്റില്ല 
ക്ലാസ് മെറ്റ്സിനൊപ്പം ആകുമ്പോൾ 
അവർക്കൊപ്പം അടുത്തൊരു വീട്ടില് പോയി ആഹാരം കഴിക്കാം 




തനിച്ചു താമസിക്കാൻ മേല 
എന്നാണവൻ പറഞ്ഞത് 
ഇന്നിപ്പോൾ അവൻ ഉണ്ടായിരുന്നെങ്കിൽ 
എല്ലാം ആശിക്കാനല്ലേ കഴിയൂ
പണ്ടെന്നോ വാങ്ങി ഒളിച്ചു വെച്ച കുപ്പി തപ്പിയെടുത്തു 
തലയ്കൊരു കിരുകിരുപ്പായപ്പോൾ 
ബാക്കി പഴയ സ്ഥാനത്ത് തന്നെ ഒളിച്ചു വെച്ചു 
ഉറങ്ങി പോയി 



രാവിലെ മിൽമ ബൂത്തിൽ പാൽ വാങ്ങാൻ ചെന്നപ്പോൾ 
ചെറിയൊരു ആൾക്കൂട്ടം 
ആൾക്കൂട്ടത്തിൽ ചെന്ന് എത്തിവലിഞ്ഞു നോക്കി 
ഇന്നലെ വൈകിട്ട് ഞാൻ കണ്ട രാജകുമാരൻ 
ഒരു കീറ കടലാസ്സുകൊണ്ട് നഗ്നത മറച്ച് 
ഒരു മുടുക്കിൽ ഇരിക്കുന്നു 
ആരോ അടുത്ത് ചെന്ന് കള്ളനെന്നു പറഞ്ഞ് 
കരണത്ത് അടിക്കുന്നു 
ചെവി പിടിച്ചു തിരിക്കുന്നു 
അവൻ കണ്ണീരൊലിപ്പിക്കുന്നു 



ഞാൻ പെട്ടെന്ന് പറഞ്ഞു 
ഇവൻ കള്ളനല്ല 
ആരോ  ഇവന്റെ കയ്യിലുള്ളതെല്ലാം പിടിച്ചു പറിച്ചെടുത്ത് 
ഇവിടെ തള്ളിയതാണ് 
ഇവൻ ഇന്നലെ ഇവിടെ വരുമ്പോൾ 
കഴുത്തിൽ സ്വർണ്ണ മാലയും കയ്യിൽ സ്വർണ്ണ ചെയിനും 
കൈവിരലുകളിൽ മോതിരവും 
പേർസിൽ പണവും ഉണ്ടായിരുന്നു 
അവനെ കണ്ടിരുന്ന ചിലരും സാക്ഷ്യം പറഞ്ഞു


ഏതായാലും ഇതിനു മൂന്നു ദിവസം മുൻപ് 
അങ്ങനെ ഒരു സംഭവം നടന്നതായി എല്ലാവർക്കും അറിയാമായിരുന്നത് കൊണ്ട് 
ആളുകൾ വിശ്വസിച്ചു 
എല്ലാവരും പിരിഞ്ഞു പോയി 
അടുത്തുള്ള ഒരാൾ ഒരു ലുങ്കി ദാനം ചെയ്തു 



വരാമെങ്കിൽ കട തുറക്കുമ്പോൾ തിരികെ പോകാൻ റെഡി മെയിഡ് ഡ്രെസ് വാങ്ങി തരാം 
ഞാൻ അവനോടു പറഞ്ഞു 
അവൻ ലുങ്കിയും ഉടുത്ത് എനിക്കൊപ്പം വന്നു 
എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ പോലെ അവൻ ചറ പറ സംസാരിക്കാൻ തുടങ്ങി 
വീട്ടിൽ എത്തിയപ്പോൾ ചായ കൂട്ടി കൊടുത്തു 
അവൻ കുളിച്ചു വന്നപ്പോൾ 
അനന്തു ഉപേക്ഷിച്ചു പോയ ഒരു ഷെർട്ട് എടുത്തു കൊടുത്തു 
അവൻ വലിയ സ്നേഹം പ്രദർശിപ്പിച്ചപ്പോൾ ഞാൻ പറഞ്ഞു 
"ഇന്നലെ ഇല്ലാത്ത സ്നേഹം ഇന്ന് വേണ്ട "
അവന്റെ മുഖം ഇരുണ്ടു 
"ആറു വർഷമായി നീ എന്നെ അവഗണിക്കുന്നു , ഇന്ന് എനിക്ക് വേണമെങ്കിൽ 
  നിന്നെ നിന്റെ വിധിക്ക് വിടാമായിരുന്നു "



പ്രഭാത ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ 
എന്താണ് സംഭവിച്ചതെന്ന് അവൻ പറഞ്ഞു 



അയാളെ പരിചയ പെട്ടത് പ്ലാനെറ്റ് റോമിയോവിൽ 
സംസാരിച്ചു , കാര്യങ്ങൾ പറഞ്ഞു 
അതായത് 
കൂട്ടുകാരനെ സഹായിക്കാൻ 
അവന്റെ നിർബന്ധത്തിനു വഴങ്ങി 
ഒരു പണമിടപാട്കാരനോട് മൂവായിരം  രൂപ വാങ്ങി കൂട്ടുകാരനു കൊടുത്തു  
കൂട്ടുകാരൻ ഇപ്പോൾ അവനോടു സംസാരിക്ക കൂടിയില്ല 
ഇതിനിടയിൽ കൂടുകാരൻ സ്ഥലം വിടുകയും ചെയ്തു 
പണമിടപാടുകാരൻ മുതലും പലിശയുമായി പതിനയ്യായിരം ചോദിക്കുന്നു 
അയാൾ പതിനയ്യായിരം നല്കാമെന്നു വാഗ്ദാനം നല്കി 
അങ്ങനെയാണ് 
അവൻ ഇന്നലെ ഇവിടെ എത്തിയത് 
അറുപത്തിയെട്ടു രൂപ ബസ് ടികറ്റ് 
ബാക്കി കയ്യിലുണ്ടായിരുന്നത് പന്ത്രണ്ട് രൂപ 



ഏ സി റൂം എടുക്കാമെന്നാണ് പറഞ്ഞിരുന്നത് 
ഇരുട്ട് വീഴുവോളം ചുറ്റി നടന്നു 
ഇരുട്ട് വീണപ്പോൾ ഒരു പൊളിഞ്ഞ കെട്ടിടത്തിൽ കയറി പറ്റി 
വാതിലും കതകും ഇല്ലാത്ത ഒരു സ്കൂൾ കെട്ടിടം 
അയാൾ കയ്യിലുണ്ടായിരുന്ന മദ്യം കഴിച്ചു 
അവനു ഒന്നും കഴിക്കാൻ വാങ്ങി കൊടുത്തില്ല 
വളരെ ക്രൂരമായി 
ഒരു ജന്തുവിനോടെന്ന പോലെ അയാൾ പെരുമാറി 
അയാളുടെ ഭാഷയും പ്രവർത്തിയും സഹിക്കാൻ പറ്റില്ലായിരുന്നു 
അപരിചിതമായ ഈ സ്ഥലത്ത് അവൻ എന്ത് ചെയ്യാനാണ് ?


എപ്പോഴോ അയാളുറങ്ങിയപ്പോൾ 
ആ ഭീകര രാത്രി അവസാനിച്ചു എന്ന് അവൻ കരുതി 
വാഗ്ദാനം ചെയ്യപ്പെട്ട പതിനയ്യായിരം രൂപ സ്വപ്നം കണ്ട് 
അവനുറങ്ങി 



രാവിലെ അവനുണർന്നപ്പോൾ 
അവന്റെ ശരീരത്തിൽ തുണിയുണ്ടായിരുന്നില്ല 
അവൻ അവിടെയെല്ലാം പരതിയെങ്കിലും 
അവന്റെ വസ്ത്രങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല 
വസ്ത്രങ്ങളോടൊപ്പം , അവന്റെ മോതിരവും മാലയും ചെയിനും അരഞ്ഞാണവും 
നഷ്ടമായി 



അവനെ നിന്ദിച്ചു ഏറെയേറെ പറയണം എന്നുണ്ടായിരുന്നു 
ഞാനൊന്നും പറഞ്ഞില്ല 
റെഡി മെയിഡ് വസ്ത്രങ്ങൾ വാങ്ങി കൊടുത്ത് 
ഭക്ഷണവും നല്കി 
ബസ് ടികറ്റ് നുള്ള പണവും നല്കി 
അവനെ ബസ് കയറ്റി വിട്ടു 



മറ്റേത് 
ഇല്ല 
വേണ്ടെന്നു വെച്ചു 
അവൻ തയാറായിരുന്നു 
ഇനിയൊരിക്കൽ ഞാൻ വിളിക്കാം , എന്ന് ഞാൻ 
എപ്പോൾ വിളിച്ചാലും വരാമെന്ന് , അവൻ 
പോകാൻ ബസിൽ കയറുമ്പോൾ , വിളിക്കണം, കാത്തിരിക്കും എന്ന് , അവൻ 

അവർ പിരിഞ്ഞു പോയി
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ