2014, നവംബർ 24, തിങ്കളാഴ്‌ച

പ്രണയം

പരിശുദ്ധ ത്രിത്വത്തിൽ വിശ്വസിക്കുന്നവൻ ക്രിസ്തുവിന്റെ അനുയായി ആകുന്നില്ല 
അതിനാൽ ത്രിത്വത്തിൽ വിശ്വസിക്കുന്നവൻ ക്രിസ്ത്യാനി ആയിരിക്കാം 
എന്നാലവൻ ക്രിസ്തുവിന്റെ അനുയായി ആകുന്നില്ല 
അയല്ക്കാരനെ സ്നേഹിക്കാത്തവൻ എങ്ങനെ ക്രിസ്തുവിന്റെ അനുയായി ആകും ?
പള്ളിയിൽ  പോകുന്നത് കൊണ്ട് ക്രിസ്ത്യാനി ആകാം
ഏകനായ പിതാവിൽ വിശ്വസിക്കാത്തവൻ എങ്ങനെ ക്രിസ്തുവിന്റെ അനുയായി ആകും?
പിതാവിനും പുത്രനും പരിശുദ്ധ മാതാവിനും സ്വസ്തി 
ഇനിയിപ്പോൾ ആയിരക്കണക്കിന് വിശുദ്ധരും മധ്യസ്തരും 
പുണ്യാളച്ചന്മാരും പുണ്യാളത്തികളും 
ഹെന്റെ ദൈവമേ 
എലോഹീ എലോഹീ ലമ്മ സബക്താനി 
എന്റെ ദൈവമേ , എന്റെ ദൈവമേ എന്ത് കൊണ്ട് നീ എന്നെ കൈവിട്ടു 



ആരും ആരെയും സ്നേഹിക്കാത്ത ഈ ലോകത്തിൽ 
എന്റെ സുഹൃത്ത് ചോദിക്കുന്നു 
ക്രിസ്ത്യൻ സുഹൃത്താണ് 
ചോദിക്കുന്നു 
ഒരു പാമ്പും ഒരു ബംഗാളിയും നിങ്ങളുടെ മുന്നിൽ വന്നു പെട്ടാൽ 
ആരെ ആദ്യം കൊല്ലും ?
ആ ചോദ്യം ഞാനിങ്ങനെ മാറ്റുന്നു 
ഒരു പേപ്പട്ടിയും ഒരു ബംഗാളിയും നിങ്ങളുടെ മുന്നിൽ വന്നു പെട്ടാൽ 
ആരെ ആദ്യം കൊല്ലും?
എന്റെ ക്രിസ്ത്യൻ സുഹൃത്തിന്റെ ഉത്തരം വ്യക്തമാണ് 
ബംഗാളിയെ !
ഇങ്ങനെയാണ് വിദ്വേഷം പ്രചരിപ്പിക്കപ്പെടുന്നത് 
നിങ്ങൾക്കറിയാം , എന്റെ പ്രശ്നം എന്താണെന്ന് 
എന്റെ അനൂപ്‌ ധർ ബംഗാളിയാണ് 
എന്റെ അനൂപ്‌ ധർ ഹിന്ദു ആണ് 
അവനോടു ക്രിസ്തു മതത്തിൽ ചേരാൻ ഞാൻ പറയണമോ?
അവൻ ഹിന്ദു മതം ഉപേക്ഷിച്ചാൽ 
അവൻ ബംഗാളി അല്ലാതെയാകുമോ?
അക്കാലത്ത് ബംഗാളികൾ ഒറ്റയ്ക്ക് നടക്കാൻ ഭയപ്പെട്ടു 
ആസാമികൾ തനിച്ചു നടക്കാൻ ഭയപ്പെട്ടു 
ഗിനൊ 
അതായിരുന്നു പ്രയോഗം 
ഗിനോ 
എണ്ണുക 
ഏക്‌ 
ദോ 
തീൻ , ചാർ,  പാഞ്ച്,  ചഹ്  
അടുത്ത പദത്തിനു വേണ്ടി അവർ കാതോർത്തു 
എണ്ണുന്നവൻ അടുത്ത പദത്തെ ഭയപ്പെട്ടു 
ആസാമിയെയും ബംഗാളിയെയും കാഴ്ചയിൽ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല 
തിരിച്ചറിയുന്നത്‌ അടുത്ത ഒരു വാക്കിലാണ് 
ബംഗാളി പറയും സാത് 
ആസാമി പറയുംഹാത്ത് 
ആ ഒരു പദത്തിനു വേണ്ടി അവർ ചെവി കൂർപ്പിച്ചു 
തന്നെ തടഞ്ഞു വെച്ചിരിക്കുന്നത് ആരെന്നറിയാതെ 
എണ്ണുന്നവൻ വിയർത്തു 
ഞാനെന്റെ അനൂപ്‌ ധറിനു വേണ്ടി ഭയന്നു 



അക്കാലത്ത് അവൻ എവിടെയും തനിച്ചു പോയിരുന്നില്ല 
അവൻ എന്നെ തനിച്ചു പുറത്തു വിടാൻ ഭയന്നു 
അതാണ്‌ സ്നേഹം 
അവൻ എന്നെ സ്നേഹിച്ചു 
മലയാളികളെ പോലെയല്ല , മറ്റു സംസ്ഥാനക്കാർ 
മലയാളി മലയാളിയ്ക് പാരയാണ് 
നിങ്ങൾ എവിടെ ചെന്നാലും മലയാളിയ്ക് ആദ്യം അറിയേണ്ടത് 
നിങ്ങളുടെ ജാതിയാണ് 
നിങ്ങളുടെ മതമാണ്‌ 
എന്നിട്ട് , അവൻ നിങ്ങളുടെ പിന്നാലെ നടന്ന് 
നിങ്ങളുടെ തദ്ദെസീയരായ സുഹൃത്തുക്കളോടെല്ലാം നിങ്ങളുടെ ജാതിയേതെന്നു 
അവർ ചോദിക്കാതെ തന്നെ പറയും 
അവിടെ പിള്ള വലിയ കേമത്ത ജാതിയാണ് 
മറ്റെല്ലാവരും മോശക്കാരും 
മറ്റെല്ലാവരും അണ്‍ ടച്ചബിൽ 
അതാണ്‌ മലയാളി 
ആദ്യമായാണ് കാണുന്നതെങ്കിൽ അവൻ മലയാളമേ പറയില്ല 
ക്യാ ഹേ -, അവൻ നിങ്ങളോട് അലറും 
നിങ്ങൾ കരുതും അവനു മലയാളം അറിയുകില്ലെന്നു 
ന മാലൂം 
അതാണവന്റെ സ്ഥിരം നമ്പർ 



ഞാൻ സതീശനെ കുറിച്ച് പറഞ്ഞു 
സതീശനെ കുറിച്ച് പറഞ്ഞത് സത്യമാണ് 
നൂറു ശതമാനം സത്യം  
സത്യം മാത്രം 




സ്വവർഗ ഭോഗത്തിനും സ്വവർഗ പ്രണയത്തിനും പ്രസിദ്ധർ 
പഞ്ജാബി സിഖുകൾ ആണ്
മലയാളികൾ മോശം ആണോ?
മലയാളികൾക്ക് സ്വവർഗ ഭോഗമേയുള്ളൂ 
സ്വവർഗ പ്രണയത്തിനു മലയാളികൾ ഇല്ല 
ഫക് ആൻഡ്‌ ഗോ 
അതാണ്‌ മലയാളിയുടെ രീതി 
ഒരു വേശ്യയ്ക്ക് കൊടുക്കുന്ന പരിഗണന പോലും 
സ്വവര്ഗ ഇണയ്ക്ക് മലയാളി നല്കില്ല 
എന്റെ പല ഇണകളും എന്നെ സ്നേഹിചില്ലെന്നു മാത്രമല്ല 
എന്നെ വെറുത്ത ഇണകളും ഉണ്ടായിരുന്നു 
ഓണ്‍ളി ഫോർ മണി 
പണത്തിനു വേണ്ടി മാത്രം 
തുണിയഴിച്ച് മലർന്നു കിടക്കുകയും 
എന്നെ കുറിച്ച് അവജ്ഞയോടെ മാത്രം മറ്റുള്ളവരോട് സംസാരിക്കുകയും ചെയ്ത 
ഒരാളെ ഞാനിന്നും ഓർമ്മിക്കുന്നു 
ആഴ്ച തോറും ഞാൻ നല്കിയ പണമല്ലാതെ 
മറ്റൊരു വരുമാനവും ആ കുടുംബത്തിനുണ്ടായിരുന്നില്ല 
പിന്നീട് ഒരു വരുമാന മാർഗം ഉണ്ടായപ്പോൾ 
അവനു എന്നെ അധിക്ഷേപിക്കുന്നതിന് ഒരു മടിയും ഉണ്ടായില്ല 
അവനെ കുറിച്ചും ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട് 



ഹൃദയത്തിലെ സുഗന്ധമായ ചിലർ ഉണ്ട് 
അവരെ കുറിച്ച് ഞാൻ പറഞ്ഞിട്ടില്ല 
പറയുകയുമില്ല 
അവർ എന്റെ സ്വകാര്യ സുഖമാണ് 
അതെ, എന്നെ പ്രണയിച്ച സുഹൃത്തുക്കൾ എനിക്കുണ്ട് 
അവർ ഹൃദയ പൂർവ്വം സമ്മാനിച്ച സുഗന്ധം നിറഞ്ഞ 
സുഖാനുഭൂതിയുടെ ചില നിമിഷങ്ങൾ ഉണ്ട്.   
അത് പങ്കു വെയ്കാൻ കഴിയില്ല, ഒരിക്കലും.


ഷോണ്‍ 
ഒരു കൊടുംകാറ്റ് പോലെയാണ് 
ഞാനവനിലേക്ക് വീശിയത് 
അവനതു ഇഷ്ടമായി 
അവന്റെ ഇഷ്ടം ഞാനവന്റെ കണ്ണുകളിൽ കണ്ടു 
മുഖത്ത് കണ്ടു 
ശരീരത്തിൽ കണ്ടു
എന്നാൽ , അവനോടു ഞാൻ അതിക്രമമാണ് കാട്ടിയത് 
അവനുള്ള ഇഷ്ടം ഒരിക്കലും ഞാൻ പറഞ്ഞിരുന്നില്ല 
അവനോടു ഞാൻ സമ്മതം ചോദിച്ചിരുന്നില്ല 
ഇഷ്ടം പറഞ്ഞാൽ , അവൻ സമ്മതിക്കുമായിരുന്നില്ല 
സമ്മതം ചോദിച്ചാൽ , അവൻ സമ്മതിക്കുമായിരുന്നില്ല 
ഞാനവന്റെ ശരീരത്തിലെക്ക് ഒരു കൊടുംകാറ്റായി കടന്നു ചെന്നു 
അവനിഷ്ടമായി 
അവനിന്ന് എന്നെ ഇഷ്ടമാണ് 
അവൻ എന്നെ സ്നേഹിക്കുന്നു; പ്രണയിക്കുന്നു 
ഞാനവന്റെ ചുണ്ടുകളിൽ , മുലകളിൽ , തുടകളിൽ 
ആനന്ദാനുഭൂതി അനുഭവിച്ചറിയുന്നു 
അവനെന്നെ കാത്തിരിക്കുന്നു 
അതെ, ഇത്തരം പ്രണയങ്ങളാണ് 
ജീവിതത്തിന്റെ ശേഷിപ്പുകൾ 



മോഹന ജിത്ത് ഒരിക്കൽ എന്നോട് ചോദിച്ചു 
" എന്നെ വേണ്ടാതെ ആയോ?"
അവൻ ഗൾഫിൽ നിന്നും വന്നത് ഞാനറിഞ്ഞില്ല 
അവനെ ഞാൻ ശ്രദ്ധിച്ചില്ല 
സത്യം പറയാം, ഞാനവനെ കണ്ടില്ല 
കുറെ നേരം അവൻ എന്നെ ശ്രദ്ധിച്ചു 
പിന്നെ , എന്റെ അടുത്ത് വന്ന് നേരെ ചോദിച്ചു 
"എന്നെ വേണ്ടാതെ ആയോ?"
ഒരടഞ്ഞ മുറിയിലെ പാതിയിരുട്ടിൽ 
അവന്റെ മുലഞെട്ടുകളിൽ തടഞ്ഞ എന്റെ വിരലുകളിൽ  
അവന്റെ ചുണ്ടുകളിലമർന്ന ഒരു ചുംബനത്തിൽ 
അവന്റെ വേദനയും 
പരിഭവവും 
അലിഞ്ഞില്ലാതെയായി 
അതാണ്‌ പ്രണയം 
ഗാഡമായ പ്രണയം 
അവന്റെ വിവാഹത്തിനു പോലും മായ്ക്കാൻ കഴിയാത്ത പ്രണയം 
സത്യം പറയാം 
അവനോടു തീക്ഷ്ണമായ കാമാവേശമല്ലാതെ 
ഭോഗതൃഷ്ണയല്ലാതെ
എനിക്കവനോട് അത്ര പ്രണയമൊന്നും ഉണ്ടായിരുന്നില്ല 
അതൊരിക്കലും അവനറിഞ്ഞില്ല  
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ