2015, മേയ് 4, തിങ്കളാഴ്‌ച

സ്വവർഗാനുരാഗത്തിനൊരാമുഖം

സ്വവർഗാനുരാഗത്തിനൊരാമുഖം 

പുണ്യ പാപങ്ങളിൽ വിശ്വസിക്കുന്ന ആരും ഇത് വായിക്കരുത് 
പുണ്യ പാപങ്ങളിൽ വിശ്വസിക്കാത്ത ഒരാളാണ് ഞാൻ 
മനുഷ്യൻ ഈ ഭൂമുഖത്ത് രണ്ടു കാലിൽ നടക്കാൻ തുടങ്ങിയിട്ട് 
ഇരുപത് ലക്ഷം വർഷങ്ങളായി 
മനുഷ്യൻ അവന്റെ അസ്തിത്വം രേഖപ്പെടുത്തി തുടങ്ങിയിട്ട് 
ഏഴായിരം വർഷങ്ങളേ ആയിട്ടുള്ളൂ 
മനുഷ്യൻ ദൈവത്തെ പല ചോദ്യങ്ങൾക്കും 
ഉത്തരമായി കണ്ടുപിടിച്ചിട്ടും ഒരു പതിനായിരം വർഷങ്ങളേ 
ആയിട്ടുള്ളൂ 
അവന്റെ ആദ്യകാല ദൈവങ്ങൾ 
എണ്ണിയാൽ ഒടുങ്ങാത്തവ ആയിരുന്നു 
ഓരോ ചെടിക്കും, മൃഗത്തിനും, മലകൾക്കും , നദികൾക്കും 
ദേവതാ രൂപം ഉണ്ടായിരുന്നു 




പതിനായിരത്തോളം  വർഷങ്ങൾ തങ്ങളെ സേവിച്ച ദേവതകളെ 
തൂത്തെറിഞ്ഞാണ് 
ഏക ദൈവത്തിലേക്ക് മനുഷ്യൻ വന്നത് 
അനിശ്ചിതങ്ങൾ ഭീതി പരത്തിയപ്പോൾ 
മനുഷ്യൻ ദൈവത്തിൽ അഭയം പ്രാപിച്ചു 
അറിവില്ലായ്മ , ദൈവത്തിന്റെ ഇരുമ്പു മറയായി 
എല്ലാം ദൈവത്തിൽ ആരോപിക്കപ്പെട്ടു 
ബുദ്ധിയുടെ വികാസത്തിന്റെ രണ്ടാം ഘട്ടത്തിലാണ് 
ഏക ദൈവത്തിൽ അഭയം പ്രാപിക്കുന്നത് 
ചലന നിയമങ്ങളും മറ്റും നമ്മെ അറിവിന്റെ പുതു മേഖലകളിലേക്ക് 
തള്ളി വിട്ടു 
അനേകമായ ദൈവത്തിൽ നിന്നും നാം മോചനം നേടി 
അപ്പോഴും നാം ഒരു ദൈവത്തെ ബാക്കി വെച്ചു 
എന്നിൽ വിശ്വസിക്കാത്തവനെ   കൊല്ലണമെന്ന് 
ആജ്ഞാപിക്കുന്ന ഒരു ദൈവം 
ആ ദൈവത്തിന്റെ പേരിലായി 
മനുഷ്യൻ മനുഷ്യനെ കൊന്നൊടുക്കുന്നത് 



നാം ബുദ്ധിയുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു 
ദൈവം ചെയ്തു എന്ന് പറയുന്ന യാതൊന്നും 
ഒരു ദിവസം കൊണ്ട് സംഭവിച്ചില്ല 
എന്ന് നമ്മൾക്കിന്നറിയാം 
ഈ പ്രപഞ്ചത്തിന്റെ ഉൽപ്പത്തി ഒരു യാദൃശ്ചികതയായിരുന്നു 
അതെ പോലെ ഒരു യാദൃശ്ചികത ആയിരുന്നു , നമ്മുടെ ഈ ഭൂമി 
അതിലെ അസംഖ്യം ജീവ സമൂഹങ്ങൾ 




ഒരു ദൈവവും നമ്മെ ഉണ്ടാക്കുകയായിരുന്നില്ലെന്നു 
ഇന്ന് നമ്മൾക്കറിയാം 
യാദൃശ്ചികതയിൽ ആദ്യ ജീവാണുക്കൾ  ഉണ്ടായി 
അതിൽ നിന്നും കോടാനു കോടി വർഷങ്ങളിലൂടെ 
ജൈവ വൈവിധ്യം പ്രത്യക്ഷമായി 
ഏക കോശ ജീവികളിൽ നിന്നും 
ബഹു കോശ ജീവികൾ 
സസ്യങ്ങൾ , ജന്തുക്കൾ, പറവകൾ 
ഈ ജൈവ വൈവിധ്യങ്ങളുടെ എല്ലാം അടിസ്ഥാനമായിരിക്കുന്നത് 
ഡി എൻ എ ആണ് 
ഡി എൻ എ യിലെ ജീനുകളാണ് 
സ്വഭാവം നിയന്ത്രിക്കുന്നത് 
ഈ ഡി എൻ എ  തന്മാത്രകളിൽ നിന്നും 
ഒരു മാസ്റ്റർ ഡി എൻ എ  കണ്ടെത്താമെങ്കിൽ 
അതിൽ നിന്നും ഇതു ജീവിയെ വേണമെങ്കിലും 
ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായവ ഉൾപ്പടെ 
നമ്മൾക്ക് സൃഷ്ടിച്ചെടുക്കാൻ കഴിയും 
ദൈവത്തിനു കഴിയാത്തത് 
മനുഷ്യന് കഴിയുന്ന കാലം വിദൂരത്തല്ല 



എങ്കിൽ കൂടി മനുഷ്യൻ സൃഷ്ടിച്ച സാമൂഹ്യ അവസ്ഥ 
പരിതാപകരമാണ് 
പട്ടിണിയും രോഗങ്ങളും മനുഷ്യനെ നിസ്സാരനാക്കുന്നു 
മനുഷ്യനെ നിസ്സാരനാക്കുന്നത് 
മനുഷ്യൻ തന്നെയാണ് 
ദൈവത്തിന്റെ മറയ്ക്കുള്ളിൽ മറഞ്ഞിരുന്നു കൊണ്ട് 
ഒരു ന്യൂന പക്ഷം 
ഭൂരിപക്ഷം സൃഷ്ടിക്കുന്ന സമ്പത്ത് പിടിച്ചെടുക്കുന്നു 
ഭൂരിപക്ഷം ദൈവമെന്ന മിഥ്യയിൽ വിശ്വാസമർപ്പിച്ചു 
തങ്ങളുടെ വിധിയ്ക് കീഴടങ്ങുന്നു 
അങ്ങനെ അനീതിയിലും അക്രമത്തിലും ആഴ്ന്ന 
ഒരു സമൂഹമായി അവർ ജീവിക്കുന്നു 
സാമൂഹ്യ നീതിയിൽ അധിഷ്ടിതമായ ഒരു സമൂഹ സൃഷ്ടിയുടെ 
പ്രാഗ്രൂപമായിരുന്ന സോവ്യത് സോഷ്യലിസവും 
ചൈനീസ് സോഷ്യലിസവും 
തകർക്കപ്പെട്ടു 
കേവലം ഒരു വ്യക്തിക്കു പോലും സമൂഹത്തിൽ 
മാറ്റങ്ങൾ വരുത്താൻ കഴിയും 
അന്യായ പലിശ ഈടാക്കുന്നവന്റെ മൂക്കിടിച്ചു പരത്തിയാൽ 
അല്ലെങ്കിൽ, ഒരു കത്തിയുപയോഗിച്ചാൽ 
അനേകർ അയാളുടെ കിരാതമായ പിടിച്ചു പാരിയിൽ നിന്ന് 
മോചനം നേടും 
നാലഞ്ചു പലിശക്കാരെ ഇങ്ങനെ കൈകാര്യം ചെയ്താൽ 
പലിശക്കാരൻ നല്ലവനായ സമൂഹ സേവകനായിത്തീരും 
അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ ഇപ്രകാരം 
സമൂഹ സേവകനായ ഉദ്യോഗസ്ഥൻ ആക്കി മാറ്റാം 


ഭയം ആണ് എക്കാലവും ഭൂരിപക്ഷം വരുന്ന ജനത്തെ 
അടിമകളാക്കി വെച്ച് , അവരുടെ അധ്വാന ഫലം കൈക്കലാക്കാൻ 
ന്യൂന പക്ഷത്തെ സഹായിച്ചത് 
ഇതേ ഭയത്തെ ന്യൂന പക്ഷത്തെ നേർവഴിക്ക് നടത്താനും 
പ്രയോജന പെടുത്താം 





ഞാനും നീയും വെജിറ്റബിൽ തന്നെ 
എന്റെ ജീവന്റെ അടിസ്ഥാനവും 
നിന്റെ ജീവന്റെ അടിസ്ഥാനവും 
സർവ ചരാചരങ്ങളുടെയും ജീവന്റെ അടിസ്ഥാനവും 
ഡി എൻ  എ  ആണ് 
എനിക്കും , നിനക്കും, മനുഷ്യനാകമാനവും കുരങ്ങുകൾക്കും 
ഒരു പൊതു പൂർവ്വികൻ ഉണ്ടായിരുന്നു 
ഇന്ന് കാണുന്ന എല്ലാ മൃഗങ്ങൾക്കും 
ജുറാസിക്ക് കാലത്ത് പൊതു പൂർവ്വികർ ഉണ്ടായിരുന്നു 
അതിനും മുൻപ് 
ഏക കോശ ജീവികളിൽ നിന്നും ബഹു കോശ ജീവികൾ 
ഉരുത്തിരിഞ്ഞു 
പ്രാഥമിക ഡി എൻ എ യിൽ നിന്നും 
ഓരോ ജീവി വർഗ്ഗവും ഉരുത്തിരിഞ്ഞു വന്നു 
ഏതോ ഒരു സന്ധിയിൽ 
ഡി എൻ എ  മൃഗങ്ങൾക്കും സസ്യങ്ങല്ക്കും വഴിത്തിരിവ് സൃഷ്ടിച്ചു 
അതായത്, എനിക്കും, നിനക്കും, ആടിനും, വേണ്ടക്കായ്ക്കും 
പൊതുവായ ഒന്നുണ്ട് 
ഡി എൻ എ 
ഒരു മാസ്റ്റർ ഡി എൻ എ  കണ്ടെത്താമെങ്കിൽ 
അതിൽ നിന്നും വെണ്ടയ്ക്കയും, ആടിനെയും , മനുഷ്യനെയും 
സൃഷ്ടിക്കാൻ കഴിയും 
അതായത് 
ജീവന്റെ അടിസ്ഥാനം ഡി എൻ എ  ആണ് 
ജീവന് വ്യത്യാസമില്ല 
രൂപത്തിനു മാത്രമേ വ്യത്യാസം ഉള്ളൂ 
നീ വെണ്ടയ്ക്ക തിന്നുന്നത് 
വെണ്ടയ്കയുടെ സമ്മതത്തോടെയല്ല 
നീ തിന്നണമെന്ന് വെണ്ടയ്ക ആഗ്രഹിക്കുന്നില്ല 
നീ ആടിനെ തിന്നുന്നത് 
ആടിന്റെ സമ്മതത്തോടെയല്ല 
നീ തിന്നണമെന്ന് ആടിന് ആഗ്രഹമില്ല 
ന്യൂന പക്ഷം ഭൂരിപക്ഷത്തെ കൊള്ളയടിക്കുന്നത്‌ 
ഭൂരിപക്ഷത്തിന്റെ സമ്മതത്തോടെയല്ല 
അവരുടെ അധ്വാന ഫലം ന്യൂന പക്ഷം തട്ടിയെടുക്കണമെന്നു 
അവർ ആഗ്രഹിക്കുന്നില്ല 





നമ്മൾക്ക് തമ്മിൽ ലൈംഗികാഗ്രഹം തോന്നുന്നുണ്ടെങ്കിൽ 
അത് ദൈവം തോന്നിപ്പിക്കുന്നതായിരിക്കും 
അങ്ങേനെയെങ്കിൽ , അതി യാതൊരു തെറ്റും ഇല്ല 
ദൈവ നിശ്ചയമല്ലേ ? അത് നടക്കട്ടെ 
അത് നടക്കണം 
അതിനെ എതിർക്കുക എന്നാൽ 
ദൈവ നിശ്ചയത്തെ എതിർക്കുക എന്നതാണ്  


ഇക്കാലത്ത് ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്നവർ 
ഗര്ഭ നിരോധന വസ്തുക്കൾ ഉപയോഗിക്കുന്നു 
ആരും കുട്ടികളെ ജനിപ്പിക്കാനല്ല ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്നത് 
അല്പം സുഖം തേടുകയാണ് 
അതിൽ നിന്നുണ്ടാവുന്ന ആവശ്യമില്ലാത്ത ഉപോൽപ്പന്നമാണ് ഗർഭം 
അതൊഴിവാക്കാനാണ് ഗർഭ നിരോധന വസ്തുക്കൾ 
ഗർഭ നിരോധന വസ്തുക്കൾ ഉപയോഗിക്കുമ്പോൾ 
ബീജമോ , അണ്ഡമോ നശിക്കുന്നു 
സ്വവർഗ ലൈംഗിക വേഴ്ചയിലും 
അന്ധമോ , ബീജമോ നശിക്കുന്നു 
എങ്കിൽ പിന്നെ ലൈംഗിക വേഴ്ചകൾ തമ്മിൽ എന്ത് വ്യത്യാസമാനുള്ളത് ?



നാം അർത്ഥ രഹിതമായ ജീവിത ചക്രത്തിന് 
ഒരു പരിസമാപ്തി കുറിക്കുന്നു 
ജനനം മരണം എന്ന പരിവൃത്തിയിൽ നിന്നുള്ള മോചനം 
ദുരിതമയമാക്കപ്പെട്ട ജീവിത വ്യാമോഹങ്ങളിൽ നിന്നുള്ള മോചനം 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ