ധരം തിലയിലെ അവസാന രാത്രി
സുഹൃത്തുക്കൾ യാത്രയയപ്പ് സംഘടിപ്പിച്ചു
സുഹൃത്തുക്കൾ ,
വന്നപ്പോൾ ഒരുത്തനും സംസാരിക്കാൻ കൂട്ടാക്കിയില്ല
സൗഹൃദം ആഗ്രഹിച്ച നാളുകളിൽ ഒരുത്തനും ഉണ്ടായില്ല
ഒരു ജോലിയായി , മാസ ശമ്പളമായപ്പോൾ
ഓരോരുത്തരായി വന്നു പരിചയപ്പെട്ടു
മാധവനും വന്നു, പരിചയപ്പെടാൻ
ഓ, മാധവനെ നിങ്ങൾക്ക് അറിയില്ലല്ലോ
മാധവൻ വലിയ ഗീർവാണക്കാരൻ ആണ്.
ഇവിടെ ഏതു മലയാളിയെത്തിയാലും
മാധവേട്ടനാണ് സഹായി എന്ന് കാണുന്നവരോടെല്ലാം പറഞ്ഞു നടക്കും
ഏതു മലയാളിയെ ആണ് സഹായിച്ചതെന്ന് ചോദിക്കരുത്
കൂടെ മാധവേട്ട പുരാണം പാടി നടക്കാൻ
ഒരു സഹായ സംഘവും ഉണ്ട്
നാടൻ ചാരായം കിട്ടും
മാധവേട്ടൻ ആരെയെങ്കിലും വളച്ച്
ചാരായത്തിനുള്ള വകുപ്പ് ഒപ്പിക്കും
അതും കുടിച്ച് മാധവേട്ട മാഹാത്മ്യം പാടിനടന്നാൽ മതി
ധരം തിലയിലെ ആ രാത്രി
പതിവിലേറെ തണുപ്പുണ്ടായിരുന്നു , ആ രാത്രിക്ക്.
മഴ പെയ്തു തോർന്നിരുന്നു
വൈദ്യുത വിളക്കുകൾ പ്രകാശിച്ചു കൊണ്ട് ഒരു നിരയായി നിന്നു
മഴയിൽ നനഞ്ഞ ടാർ റോഡുകൾ തിളങ്ങി
കമ്പിളി സ്വെറ്റരും ഒവർക്കോട്ടും ഉണ്ടായിരുന്നിട്ടും തണുപ്പ്
മുറിയിലെത്തി ഝൂല കത്തിച്ചു
മുറിയിൽ ചൂട് നിറഞ്ഞു
ഒവർക്കോട്ടും സ്വെറ്റരും ഊരി ഹാങ്ങറിൽ ഇട്ടു.
ഝൂലയിൽ കല്ക്കരി കനലുകൾ ചുവന്നു തിളങ്ങി .
അടുത്ത ഗലിയിലെ നേപാളി പയ്യൻ തയ്യാറാക്കിയ
പൂരിയും ഉരുളക്കിഴങ്ങ് കറിയും കഴിച്ചു
വിശപ്പുണ്ടായിട്ടല്ല
നേപാളി ചെക്കനെ പിണക്കാൻ വയ്യാത്തത് കൊണ്ട്
അവനങ്ങനെയാണ്
വന്ന സമയത്ത് എനിക്കുണ്ടായിരുന്ന ഏക സുഹൃത്ത്
വെറുതെ അവനെന്നെ സ്നേഹിച്ചു
അവനാണ് ഈ വാടക വീട് എനിക്ക് കണ്ടുപിടിച്ചു തന്നത്
അവനാണ് വാടക പറഞ്ഞുറപ്പിച്ചതും
പ്രതീക്ഷിച്ച ജോലി ലഭിച്ചില്ല
അതോ, അതുമൊരു മലയാളി തട്ടിപ്പ് ആയിരുന്നുവോ ?
വരൂ, വരൂ , ജോലിയുറപ്പ്
വന്നപ്പോൾ ജോലിയെ കുറിച്ച് മിണ്ടാട്ടമില്ല
കണ്ടാൽ സംസാരിക്കില്ല
ജോലിയെ കുറിച്ച് ചോദിച്ചപ്പോൾ, വരാൻ വൈകിയതെന്തേ എന്ന മറു ചോദ്യം
താമസ സ്ഥലം പോലും സ്വയം കണ്ടെത്തേണ്ടി വന്നു
ജോലിയും സ്വയം കണ്ടെത്തേണ്ടി വന്നു
ജോലി സ്വയം കണ്ടെത്തുകയായിരുന്നില്ല
നേപ്പാളി ചെക്കൻ ഏതോ ചേച്ചിയോട് പറഞ്ഞ്
ഒരു ജോലി ഒഴിവ് കണ്ടെത്തുകയായിരുന്നു
ഒരു പകൽ ആവാൻ ഓടി വന്നു
കയ്യിൽ ഒരു മേൽവിലാസം
അവനോടൊപ്പം പോയി
ഒരിടവഴിയിലെ ഒരു വീട്ടിൽ ചെന്നെത്തി
ബംഗാളി ബാബു വാതിൽ തുറന്നു
ഞാനയാളോട് വിവരം പറഞ്ഞു.
എനിക്കൊരു ജോലി വേണം
ജോലി ഒഴിവുണ്ടെന്ന് അറിഞ്ഞു വന്നതാണ്
അയാൾ അപേക്ഷയെഴുതാൻ കടലാസും പേനയും നല്കി
ജോലിയപേക്ഷ എഴുതി നൽകിയപ്പോൾ തന്നെ സർറ്റിഫികറ്റുകൾ വാങ്ങി നോക്കി
നാളെ രാവിലെ പത്തു മണിക്ക് വന്നു ജോയിൻ ചെയ്തോളൂ
അദ്ദേഹം പറഞ്ഞു
അടുത്ത ദിവസം രാവിലെ എന്നെ വിളിച്ചുണർത്തിയത്
ആ നേപാളി ചെക്കനായിരുന്നു
അവനെന്നെ ജോലി സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി
ആ സൗഹൃദമാണ് ഇന്നവസാനിക്കുന്നത്
ഇത്രയും നാൾ
അവനെന്നോടൊപ്പം ജീവിച്ചു
എനിക്കാഹാരം ഉണ്ടാക്കി തന്നു
ഒരു വീട് അവൻ നടത്തി
ഒന്നും അറിയേണ്ടി വന്നിട്ടില്ല
നിഴൽ പോലെ അവനുണ്ടായിരുന്നു
ആപ് കാ നഹീ തോ ദൂസരേ കാ കാം കരൂംഗാ
താങ്കളുടെതല്ലെങ്കിൽ മറ്റൊരാളുടെ ജോലികൾ ചെയ്യും
അവൻ അന്യമനസ്കനായി പറഞ്ഞു
നീണ്ട വർഷങ്ങൾ
ഇനിയൊരിക്കലും അവനെ കാണുകയുണ്ടാവില്ല
ആപ് വാപസ് ആയെംഗെ
താങ്കൾ തിരികെ വരും
അവൻ ആശ പുലർത്തുന്നു
രാവിലെ യാത്രയാക്കാൻ അവൻ എന്നോടൊപ്പം വന്നിരുന്നു
അപ്പോൾ ഞാനറിഞ്ഞു
ഞാനുമൊരു മലയാളിയാണെന്ന്
സ്നേഹിക്കാൻ അറിയില്ലാത്ത മലയാളി
അവൻ ചിരിക്കുന്നു
അവൻ കരുതുന്നത്
ഞാൻ തിരിച്ചു വരുമെന്നാണ്
തിരിച്ചു വരില്ലെന്ന് പറയാനാവാതെ ഞാൻ ബസിൽ കയറി
അവൻ ബസ് അകലുന്നത് നോക്കി കൈവീശിക്കൊണ്ടിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ