നിങ്ങളറിയണം , ഇന്നലെ ഞാൻ
കരഞ്ഞിട്ട്
ആശ്വസിപ്പിക്കാൻ ആരും ഉണ്ടായില്ല
അത് നിങ്ങളറിയണം
നമ്മൾ കരഞ്ഞാൽ
ആശ്വസിപ്പിക്കാൻ ആരും ഉണ്ടാവില്ല
നമ്മൾ സമൂഹത്തിൽ ഉൾപ്പെട്ടവരല്ല
നമ്മളെ സമൂഹം അംഗീകരിക്കുന്നില്ല
ഇന്ന് ഞാൻ അവളുടെ വിവാഹ ചടങ്ങിനു പോയി
അവളിന്നലെ വൈകിട്ട് എൻറെ
നാസികയിൽ നാസിക ചേർത്തുരച്ച്
എന്നെ ആശ്വസിപ്പിച്ചു
അവൾ ചോദിച്ചു
'വേറെ ആണുങ്ങളോടൊപ്പം പോകരുതെന്നല്ലേ
എന്നോട് പറഞ്ഞിട്ടുള്ളൂ
അതേ , ഞാൻ അങ്ങനെയേ അവളോട് പറഞ്ഞിട്ടുള്ളൂ
ഏത് സ്ത്രീയോടോപ്പവും പോകാമെന്ന്
പറഞ്ഞിട്ടില്ലേ ?
ഉവ്വ് , പറഞ്ഞിരുന്നു
നിങ്ങൾ നിങ്ങളുടെ ഇണയോട് പറയുന്ന
ഓരോ വാചകവും
വളരെ ശ്രദ്ധയോടെ പറയുക
അവൾ ചോദിച്ചു
എൻറെ വിവാഹ നിശ്ചയം പറഞ്ഞില്ലേ ?
ഉവ്വ് , പറഞ്ഞു
അതിൽ പങ്കെടുത്തില്ലേ ?
ഉവ്വ്, പങ്കെടുത്തു
എല്ലാം കഴിഞ്ഞ് ?
ശരിയാണ്
ആ സ്ത്രീയുടെ തന്ത അവളുടെ വിലയായി
രണ്ടു കെട്ട് നോട്ടുകൾ
അവളുടെ കയ്യിലാണ് കൊടുത്തത്
അതിനും സാക്ഷിയാണ് ഞാൻ
ഇന്ന് ഞാനവളുടെ വിവാഹത്തിനും പോയി
മൂന്നു ലാർജ് കഴിച്ചിട്ടാണ്
അവിടെ നിന്നത്
വിവാഹം ഞാൻ കണ്ടില്ല
ഒരു കരിം ഭൂതമാണ് ആ സ്ത്രീയെന്ന്
പലരും പറയുന്നത് കേട്ടു
താമര പുഷ്പത്തിന് കരിംഭൂതം
ആ സ്ത്രീയവളെ നക്കിത്തുടക്കും
ആ സ്ത്രീയവളെ പരിരംഭണം ചെയ്യും
ഞാനവളെ എന്തെല്ലാം ചെയ്തോ
അതെല്ലാം ആ സ്ത്രീ അവളെ ചെയ്യും
അവളുടെ ശരീരത്തിലൂടെ
എൻറെ വിരലുകൾ ഇഴഞ്ഞതു പോലെ
ആ സ്ത്രീയുടെ വിരലുകള ഇഴയും
അവളിന്നലെ ഒരു വാചകം പറഞ്ഞു
അവളുടെ മനസ്സിൽ ഞാൻ മാത്രമേ കാണൂ , എന്ന്
അതാണ് എൻറെ ആശ , എൻറെ പ്രതീക്ഷ
കരഞ്ഞിട്ട്
ആശ്വസിപ്പിക്കാൻ ആരും ഉണ്ടായില്ല
അത് നിങ്ങളറിയണം
നമ്മൾ കരഞ്ഞാൽ
ആശ്വസിപ്പിക്കാൻ ആരും ഉണ്ടാവില്ല
നമ്മൾ സമൂഹത്തിൽ ഉൾപ്പെട്ടവരല്ല
നമ്മളെ സമൂഹം അംഗീകരിക്കുന്നില്ല
ഇന്ന് ഞാൻ അവളുടെ വിവാഹ ചടങ്ങിനു പോയി
അവളിന്നലെ വൈകിട്ട് എൻറെ
നാസികയിൽ നാസിക ചേർത്തുരച്ച്
എന്നെ ആശ്വസിപ്പിച്ചു
അവൾ ചോദിച്ചു
'വേറെ ആണുങ്ങളോടൊപ്പം പോകരുതെന്നല്ലേ
എന്നോട് പറഞ്ഞിട്ടുള്ളൂ
അതേ , ഞാൻ അങ്ങനെയേ അവളോട് പറഞ്ഞിട്ടുള്ളൂ
ഏത് സ്ത്രീയോടോപ്പവും പോകാമെന്ന്
പറഞ്ഞിട്ടില്ലേ ?
ഉവ്വ് , പറഞ്ഞിരുന്നു
നിങ്ങൾ നിങ്ങളുടെ ഇണയോട് പറയുന്ന
ഓരോ വാചകവും
വളരെ ശ്രദ്ധയോടെ പറയുക
അവൾ ചോദിച്ചു
എൻറെ വിവാഹ നിശ്ചയം പറഞ്ഞില്ലേ ?
ഉവ്വ് , പറഞ്ഞു
അതിൽ പങ്കെടുത്തില്ലേ ?
ഉവ്വ്, പങ്കെടുത്തു
എല്ലാം കഴിഞ്ഞ് ?
ശരിയാണ്
ആ സ്ത്രീയുടെ തന്ത അവളുടെ വിലയായി
രണ്ടു കെട്ട് നോട്ടുകൾ
അവളുടെ കയ്യിലാണ് കൊടുത്തത്
അതിനും സാക്ഷിയാണ് ഞാൻ
ഇന്ന് ഞാനവളുടെ വിവാഹത്തിനും പോയി
മൂന്നു ലാർജ് കഴിച്ചിട്ടാണ്
അവിടെ നിന്നത്
വിവാഹം ഞാൻ കണ്ടില്ല
ഒരു കരിം ഭൂതമാണ് ആ സ്ത്രീയെന്ന്
പലരും പറയുന്നത് കേട്ടു
താമര പുഷ്പത്തിന് കരിംഭൂതം
ആ സ്ത്രീയവളെ നക്കിത്തുടക്കും
ആ സ്ത്രീയവളെ പരിരംഭണം ചെയ്യും
ഞാനവളെ എന്തെല്ലാം ചെയ്തോ
അതെല്ലാം ആ സ്ത്രീ അവളെ ചെയ്യും
അവളുടെ ശരീരത്തിലൂടെ
എൻറെ വിരലുകൾ ഇഴഞ്ഞതു പോലെ
ആ സ്ത്രീയുടെ വിരലുകള ഇഴയും
അവളിന്നലെ ഒരു വാചകം പറഞ്ഞു
അവളുടെ മനസ്സിൽ ഞാൻ മാത്രമേ കാണൂ , എന്ന്
അതാണ് എൻറെ ആശ , എൻറെ പ്രതീക്ഷ