2016, നവംബർ 20, ഞായറാഴ്‌ച

എനിക്ക് വേണ്ടെന്നോ ?

മൂന്ന് വർഷങ്ങൾക്ക് മുൻപ് 
ഞാനവനോട് എനിക്ക് ഇഷ്ടമാണെന്നു പറഞ്ഞു 
അവൻ ചിരിച്ചതേയുള്ളൂ 
ഞാൻ കരുതി അവനും ഇഷ്ടമായിരിക്കുമെന്ന് 
അവനു സമ്മതമായിരിക്കുമെന്ന് 
ഞാനവനെ സ്വതന്ത്രമായ ഒരിടത്തേക്ക് 
കൂട്ടിക്കൊണ്ടു പോയി 
അവൻ എതിരൊന്നും പറയാതെ കൂടെ വന്നു 
താമസക്കാരില്ലാത്ത ഒരു വേണ്ടായിരുന്നു , അത് 
ചിലപ്പോഴൊക്കെ ഞാനവിടെ പോകാറുണ്ട് 
അത് തുറന്ന് അടിച്ചു വരും 
കുറെ നേരം വിശ്രമിക്കും 
ചിലപ്പോൾ ഒരു കുപ്പി ബ്രാണ്ടിയുമായി പോകും 
അവിടിരുന്ന് സൗകര്യമായി കഴിക്കാം 
ആർക്കുമറിയില്ല 
അയൽക്കാർക്ക് എന്നെയറിയാം 
അവിടേക്കാണ് ഞാനവനെ കൊണ്ട് പോയത് 
എല്ലാ സൗകര്യവുമുണ്ട് 
ആരുമറിയുകയുമില്ല 
അവനു വേണമെങ്കിലോ എന്ന് കരുതി 
ബ്രാണ്ടിയും കപ്പയും മീനും പാഴ്‌സൽ വാങ്ങി 
അവനെന്നോടൊപ്പം ബ്രാണ്ടിയും കപ്പയും മീനും കഴിച്ചു 
അന്നവന് ഇരുപത്തിരണ്ടു വയസേയുള്ളൂ 
അൽപ്പനേരം കിടക്കാമെന്നു ഞാൻ പറഞ്ഞു 
ഞങ്ങളൊരുമിച്ചൊരു കട്ടിലിൽ കിടന്നു 
എൻറെ കൈ അവൻറെ തുടയിടുക്കിലേക്ക് നീണ്ടപ്പോൾ 
അവൻ വിലക്കി 
വേണ്ട വേണ്ട വേണ്ട 
ഞാൻ വേണ്ടെന്നു വെച്ചു 
ഒരാൾക്ക് ഇഷ്ടമല്ലെങ്കിൽ നമ്മൾ നിർബന്ധിക്കരുത് 


നിങ്ങളാണെങ്കിൽ എന്ത് ചെയ്യും?
ഞാനാണെങ്കിൽ അത് ആരോടും പറയുകയില്ല 
ഞാൻ ആരോടും പറഞ്ഞുമില്ല 
പക്ഷെ 
അത് നാട്ടിൽ പാട്ടായി 
അവൻ പറയുന്നത് 
അവൻ ആരോടും പറഞ്ഞില്ലെന്നാണ് 
ഇതറിയാവുന്നവരായി ഞാനും അവനമേയുള്ളൂ 
ആളുകൾ ഇതറിയണമെങ്കിൽ 
ഒന്നുകിൽ ഞാൻ പറയണം 
നാറുന്നതും മണക്കുന്നതും എനിക്കറിയാം 
ഞാൻ പറഞ്ഞിട്ടില്ലെന്ന ബോധ്യം എനിക്കുണ്ട് 
അവൻ അതാരോടോ പറഞ്ഞെന്നും 
അങ്ങനെയാണ് അത് നാട്ടിൽ പാട്ടായതെന്നും 
ഞാൻ വിശ്വസിച്ചു 


ആറുമാസം കഴിഞ്ഞപ്പോൾ 
അവനെന്നെ സമീപിച്ചു 
ആയിരം രൂപ വേണം 
അവനെ എനിക്കിഷ്ടമാണെങ്കിൽ കൊടുക്കണം 
ഞാൻ പണ്ടൊന്നു പറഞ്ഞു പോയില്ലേ 
അവനെ എനിക്കിഷ്ടമാണെന്ന് 
ശരിക്കും ഇഷ്ടമാണെങ്കിൽ 
ആയിരം രൂപ കൊടുക്കണം 
എവിടെ  വരണം , എപ്പോൾ വരണമെന്ന് 
ഞാൻ അവനോടു പറഞ്ഞു 
ബ്രാണ്ടിയും മിക്സറുമായി ഞാൻ കാത്തിരുന്നു 
ഞാൻ തനിച്ചേയുള്ളൂ 
അവൻ തനിച്ചു വരുമോ?
ആരെങ്കിലും കൂടെയുണ്ടാവുമോ ?



അവൻ തനിച്ചാണ് വന്നത് 
ബ്രാണ്ടി ഒഴിച്ചു 
ഞങ്ങൾ അത് സിപ്പ് ചെയ്തു 
മിക്സർ കൊറിച്ചു 
രണ്ടാമത്തെ പെഗ് ഒഴിച്ചപ്പോൾ 
അവൻറെ നാവ് സ്വതന്ത്രമായി 
നാവ് സ്വതന്ത്രമായി എന്ന് കണ്ടപ്പോൾ 
ഞാൻ പ്രേമത്തിലേക്ക് കടന്നു 
അവൻറെ പഴയൊരു പ്രേമബന്ധത്തെ കുറിച്ച് ചോദിച്ചു 
ഇപ്പോഴത്തെ പ്രേമ ബന്ധത്തെ കുറിച്ചു ചോദിച്ചു 
അവനുണ്ടായ സ്വവർഗ ബന്ധങ്ങളെ കുറിച്ച് ചോദിച്ചു 
അവനാ ചോദ്യം പ്രതീക്ഷിച്ചിരുന്നത് പോലെ 
അങ്ങനെ ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്നും 
ആദ്യമായി അവനെ സമീപിച്ചത് ഞാനാണെന്നും 
അവൻ പറഞ്ഞു 
അവൻറെ ഒരു സുഹൃത്തിനെ കുറിച്ച് 
എല്ലാം എനിക്കറിയാം 
അവനെന്നോട് പറഞ്ഞിട്ടുണ്ടെന്നുള്ള ഭാവത്തിൽ 
ഞാൻ ചോദിച്ചു 
അവനൊരു പേര് പറഞ്ഞു-- ഷാൻ

അതെയെന്ന് ഞാൻ 
അവനത് സമ്മതിച്ചു 
മൂന്നു തവണയേ ഉണ്ടായിട്ടുള്ളൂ 
എന്നായി അവൻ 
അവനെന്തിനാണ് എന്നെ കുറിച്ച് പറഞ്ഞതെന്നായി 
അടുത്ത ചോദ്യം 
അവനല്ല പറഞ്ഞു നടന്നത് -- ഷാൻ ആണെന്നവൻ 
മറ്റാരെയും സമ്മതിക്കരുതെന്നായിരുന്നു 
അവർ തമ്മിലുള്ള ധാരണ 
പരസ്പരം എലാം പറയണമെന്നും 
ഷാൻ ഒരിക്കലും ഒന്നും പറഞ്ഞില്ല 
പക്ഷെ അഖിൽ ഷാനിൽ നിന്നും ഒന്നും മറച്ചു വെച്ചില്ല 
അഖിൽ ഷാനിനോട് എന്നെ കുറിച്ചും 
ഒന്നുമുണ്ടായില്ലെന്നു പ്രത്യേകിച്ചും പറഞ്ഞു 
ഷാൻ അത് നാടുമുഴുവൻ പറഞ്ഞു നടന്നു 
ഞാൻ പറഞ്ഞിരുന്നത് പോലെ 
ആയിരം രൂപ കൊടുത്തു 
അവൻ പോകാനെഴുനേറ്റപ്പോൾ 
എൻറെ കൈ അവൻറെ പാൻസിൻറെ 
സിബ്ബിൻമേലേക്ക് നീണ്ടു 
അവൻ പറഞ്ഞു : വേണ്ട 
ഞാൻ കൈ പിൻവലിച്ചു 
അവൻ പോയി 


ഇത്തവണ ഷാൻ എന്നെ കുറിച്ചൊന്നും പറഞ്ഞു നടന്നില്ല 
അവൻ പറയാൻ വേണ്ടിത്തന്നെയാണ് 
അഖിലിൻറെ സിബ്ബിൻമേലേക്ക് 
ഞാൻ കൈ നീട്ടിയത് 
ഷാൻ അത് പറഞ്ഞു നടക്കാതിരുന്നപ്പോൾ 
അഖിൽ ഷാനിനോട് അത് പറഞ്ഞു കാണില്ല 
എന്ന് കരുതി 
ഷാൻ അത് പറഞ്ഞു നടന്നിട്ട് വേണ്ടിയിരുന്നു 
അഖിൽ പറഞ്ഞതെല്ലാം നാട്ടുകാരെ കേൾപ്പിക്കാൻ 
അഖിൽ പറഞ്ഞതെല്ലാം ഞാൻ റിക്കോർഡ് ചെയ്തിരുന്നു 


പറഞ്ഞ അവധി കഴിഞ്ഞു 
ഒന്നൊന്നര മാസം കഴിഞ്ഞപ്പോൾ 
പറഞ്ഞ സമയം കഴിഞ്ഞല്ലോ , എന്ന് 
ഞാൻ അഖിലിനെ ഓർമ്മിപ്പിച്ചു 
അപ്പോഴാണ് അഖിൽ പറയുന്നത് 
പണം അവനു വേണ്ടിയായിരുന്നില്ല 
ഷാൻ പറഞ്ഞതനുസരിച്ചു 
എന്നോട് വാങ്ങി അവനു കൊടുത്തതാണെന്ന് 
ഇപ്പോൾ അവൻ പണം തിരികെ നൽകുന്നില്ല 


അരീം തിന്ന് 
ആശാരിച്ചിയേം കടിച്ചെന്ന് 
പറഞ്ഞപോലെയായി 
എൻറെ മാനവും പോയി 
എൻറെ കാശുമ്പോയി 
ഞാൻ റിക്കോഡ്‌ ചെയ്ത് വെച്ചിരുന്നത് 
അവനെ കേൾപ്പിച്ചു 
അവൻ ഭയന്നു 
അവൻ വിയർത്തു 
എന്ത് വേണം ? അവൻ ചോദിച്ചു 
എൻറെ പണം -- ഞാൻ പറഞ്ഞു 
ഷാൻ തരത്തില്ല -- അവൻ

ഞാൻ അവനു കൊടുത്തിട്ടില്ല  -- ഞാൻ

ഞാൻ എന്ത് വേണേലും ചെയ്യാം --- അവൻ

എൻറെ കാശ് തന്നാൽ മതി --- ഞാൻ 
നീ അവനോടു ചെന്ന് പറഞ്ഞാൽ മതി 
ഞാൻ എല്ലാം റിക്കോഡ്‌ ചെയ്ത് വെച്ചിട്ടുണ്ടെന്ന് 


പണം തിരികെ ലഭിച്ചു 
അഖിൽ ആകെ പിണങ്ങിയ മട്ടായിരുന്നു 
നീ പിണക്കമാണോ ?
എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് ?
നിന്നെ ഇപ്പോഴും ഇഷ്ടമാ 
ഇഷ്ടമാണെങ്കിൽ ഇങ്ങനെയാണോ?
നിന്നെയാണ് ഇഷ്ടം . ഷാനിനെയല്ല 
അവനെന്നെ നാറ്റിയിട്ട് , 

അവനു ഞാൻ കാശു കൊടുക്കണോ ?




ഒരിക്കൽ അവനെന്നെ നാറ്റിയതിന് 
ഞാൻ വേണ്ടരീതിയിൽ അവനെയും നാറ്റി 
അതോടെ ആ കണക്ക് തീർന്നു 



ഞാനതൊക്കെ മറന്നിരിക്കയായിരുന്നു 
ഇന്ന് അഖിൽ അപ്രതീക്ഷിതമായി വന്നു 
കുറെ നേരം സംസാരിച്ചിരുന്ന ശേഷം 
ബ്രാണ്ടി ഇല്ലേയെന്നവൻ ചോദിച്ചു 
രണ്ട് പെഗ് ഉണ്ടാവും 
ഞാൻ കുപ്പിയെടുത്തു 
ഗ്ലാസ്സുകളെടുത്ത്‌ അതിൽ രണ്ടായി ഒഴിച്ചു 
അവൻ സിപ് ചെയ്യാനൊന്നും മിനക്കെട്ടില്ല 
ഒറ്റവലിക്ക് ഗ്ലാസ്സ് ഫിനിഷ് 
ഞാൻ കുടിക്കാൻ അവൻ കാത്തു 
ഒരു ചെറു ചിരിയോടെ അവൻ ചോദിച്ചു 
"മറ്റേത് വേണോ?"
"എന്ത് ?" എനിക്ക് ശരിക്കും മനസിലായില്ല 
"ഓഹ് , ഒന്നുമില്ല " അവൻ എഴുനേറ്റു 
അവനെ യാത്രയാക്കാൻ ഞാനുമെഴുന്നേറ്റു 
അവൻ പിന്നെയുമെന്നെ നോക്കി ചിരിക്കുകയാണ് 
മനസിലാകാതെ നിന്ന എന്നെ അവൻ 
അവൻറെ പാൻസിൻറെ സിബ്ബ് തൊട്ടു കാണിച്ചു 

ൻറെ ദൈവമേ , എനിക്ക് വേണ്ടെന്നോ ?
ഞാനവനെ വട്ടം പിടിച്ചു 
അകത്തെ മുറിയിലേക്ക് കൊണ്ട് പോയി 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ