ഇനി അവനെ കെട്ടിക്കാനും സ്ത്രീധനം ഉണ്ടാക്കണോ ?
ഞാനിന്നൊരു വിവാഹത്തിൽ പങ്കെടുക്കാൻ പോയി
അറിയാല്ലോ
അവിടെ ചെന്ന് സദ്യക്ക് മുൻപായി
ഡബിൾ ലാർജ് ഒന്നടിച്ചു
ബ്രാണ്ടി
വന്നപ്പോൾ ആദ്യ പന്തി ഇരുന്നു കഴിഞ്ഞു
നമ്മുടെ സാധനത്തിനെ കണ്ടപ്പോൾ
വല്ലാത്ത ഒരിത്
അവനെയും പിടിച്ചു കൊണ്ട്
യൂറിനലിനടുത്തേക്ക് പോയി
അവിടെങ്ങും ആരും ഇല്ല
ഞാനവനെ ഭിത്തിയിലേക്ക് ചാരി നിർത്തി
അവനിലേക്കമർന്നു
ചുംബിച്ചു
ലവ് യൂ ഡാ എന്ന് പറഞ്ഞിട്ട്
വീണ്ടും ചുംബിച്ചു
അവനെന്നെയും നോക്കി നിന്നതല്ലാതെ
ഒന്നും മിണ്ടിയില്ല
അപ്പോൾ ഒരു അശരീരി
ഇനി അവനെയും കെട്ടിക്കാൻ സ്ത്രീധനം ഉണ്ടാക്കണോ ?
അവനവിടെത്തന്നെ ഭിത്തിയും ചാരി
എന്നെയും നോക്കി നിന്നു
അവൻറെ 'അമ്മ എന്നെ നോക്കി കാർക്കിച്ചു തുപ്പി
അവർ അവിടന്ന് പോകാത്തത് കൊണ്ട്
ഞാനവനെയും കൊണ്ട് അവിടന്ന് പോയി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ