2016, നവംബർ 2, ബുധനാഴ്‌ച

ശരിയും തെറ്റും

 ശരിയും  തെറ്റും എന്നോട് 
നിങ്ങൾ ചോദിക്കരുത് 
തെറ്റും ശരിയും  എന്നെ ഏറെ പീഢിപ്പിച്ച 
ഒരു ഭൂതകാലം എനിക്കുമുണ്ടായിരുന്നു 
ഒരു കൾച്ചറൽ ബ്ലോക്ക് 
നമ്മെ തെറ്റുകളിൽ നിന്നും തടയുന്ന 
ആ പ്രതിഭാസം 
ഒരു പെണ്ണിനോട് 
ഐ ലവ് യൂ എന്നെനിക്ക് പറയാൻ 
കഴിയുമായിരുന്നില്ല 
മാക് ഡവൽ വിസ്കിയിലൂടെയാണ് 
മനസിലെ സാംസ്കാരിക മതിലിനെ 
കൾച്ചറൽ ബ്ലോക്ക് 
ഞാൻ മറികടന്നത് 
രണ്ട ലാർജ് അകത്തുണ്ടെങ്കിൽ 
എന്നാടി എനിക്കൊന്നു തരുന്നതെന്ന് 
ഒരു മടിയില്ലാതെ പറയാനെനിക്കായി 
അത്യാവശ്യം വേണ്ടിടത്ത് തട്ടാനും മുട്ടാനും 
ഒന്ന് തലോടാനും 
ഒന്ന് പിടിക്കാനുംഎനിക്കായി 
ആദ്യമൊക്കെ ആൺപിള്ളേരെ പിടിക്കണമെങ്കിലും 
എന്തിന് 
ചോദിക്കണമെങ്കിൽ പോലും 
എനിക്ക് രണ്ടു ലാർജ് വേണമായിരുന്നു 
പിന്നെ പിന്നെ 
അതൊക്കെ നിത്യ ജീവിതത്തിൻറെ 
ഭാഗമായി 
എനിക്കൊരു ചെറുക്കൻ ഉണ്ടായിരുന്നു 
മാവേലിക്കരയിൽ 
അവനു സമ്മതിക്കണമെങ്കിൽ 
ലാർജ് അകത്ത് ചെല്ലണമായിരുന്നു 
വിളിച്ചു കൊണ്ട് പോയി 
രണ്ട ലാർജ് വാങ്ങിക്കൊടുക്കും 
ലാർജ് അകത്ത് ചെന്നാൽ 
അവൻ എന്തിനും റെഡി 
അവൻ എന്തും സമ്മതിക്കും 
അവനെ എന്തും ചെയ്യാം 
അന്ന് ഞാൻ ഹരിപ്പാട്ടായിരുന്നു 
അവനെ കാണാൻ വേണ്ടി 
അവൻറെ ശരീരത്തിന് വേണ്ടി 
ഞാൻ മാവേലിക്കരയിൽ പോകും   



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ