ഓരോ കനവും ഓരോ നിനവും
നിനക്കായി ഞാൻ സമർപ്പിച്ചു
സ്വപ്ന ഭൂമികകളിൽ അലഞ്ഞു നടന്ന്
ഞാൻ നിനക്കായി പുതിയ ജാലം തീർത്തു
കണ്ണാ നീ --
നിനക്കായി ഞാൻ സമർപ്പിച്ചു
സ്വപ്ന ഭൂമികകളിൽ അലഞ്ഞു നടന്ന്
ഞാൻ നിനക്കായി പുതിയ ജാലം തീർത്തു
കണ്ണാ നീ --
നീ തെറ്റായി ധരിക്കുന്നു
കണ്ണൻ രാധയുടെ കണ്ണനല്ല
വൃന്ദാവനിയിലെ കണ്ണനല്ല
ബേബിയുടെ കണ്ണനാണ്
ബേബി മാതായുടെ അരുമയായ കണ്ണൻ
യശോദയുടെ കണ്ണനല്ല
ബേബിയുടെ കണ്ണൻ
മാ യശോദയല്ല
മാ ബേബിയാണ്
എന്റെ കണ്ണൻ സുന്ദരൻ
അവനിൽ ഞാൻ ഭ്രമിച്ചിരിക്കുന്നു
ഒരു ഭ്രമരത്തെ പോലെ
ഞാനവന് പിന്നാലെ
അലയുന്നു
അവൻ ചിരിക്കുന്നു
അവനു മനസ്സിലാകുന്നുണ്ട്
അവനെനിക്ക് എത്ര വിലപ്പെട്ടതാണെന്ന്
അവനറിയുന്നുണ്ട്
അവന്റെ ശരീര സൗന്ദര്യമാണെന്നെ
ഭ്രമിപ്പിക്കുന്നതെന്ന്
അതുകൊണ്ടവൻ സൗന്ദര്യവർദ്ധക വസ്തുക്കൾ
കൂടുതലായി ഉപയോഗിക്കുന്നു
എന്നിലെ അവൻറെ അസ്തിത്വം
അവന്റെ ശരീര സൗന്ദര്യം മാത്രമാണല്ലോ
അലയുന്നു
അവൻ ചിരിക്കുന്നു
അവനു മനസ്സിലാകുന്നുണ്ട്
അവനെനിക്ക് എത്ര വിലപ്പെട്ടതാണെന്ന്
അവനറിയുന്നുണ്ട്
അവന്റെ ശരീര സൗന്ദര്യമാണെന്നെ
ഭ്രമിപ്പിക്കുന്നതെന്ന്
അതുകൊണ്ടവൻ സൗന്ദര്യവർദ്ധക വസ്തുക്കൾ
കൂടുതലായി ഉപയോഗിക്കുന്നു
എന്നിലെ അവൻറെ അസ്തിത്വം
അവന്റെ ശരീര സൗന്ദര്യം മാത്രമാണല്ലോ
മാ ബേബി എന്നെ കാണുമ്പോൾ
മന്ദഹസിക്കുന്നു
അവരറിയുന്നു
കണ്ണനെന്റെ ദൗർബല്യമെന്ന്
കണ്ണനെ കാണാനാണ് ഞാൻ ചെല്ലുന്നതെന്ന്
അവരറിയുന്നു
അവന്റെ രൂപസൗകുമാര്യമാണെന്നെ
ആകർഷിക്കുന്നതെന്നു
അവന്റെ ആകാരം
അവന്റെ നിറം
അവന്റെ അംഗ സൗഷ്ഠവം
അവൻ തന്റെ കാർബൺ കോപ്പിയാണെന്നതിൽ
മാ ബേബി അഭിമാനിക്കുന്നു
ഞാൻ കണ്ണന് പിന്നാലെയാണ്
ഞാൻ കണ്ണനെ പ്രണയിക്കുന്നു
അത് തുറന്നു പറയാൻ ഞാൻ മടിക്കുന്നില്ല
എന്റെ പ്രണയം സത്യമായിരിക്കെ
ഞാനതെന്തിന് രഹസ്യമായി വെക്കണം ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ