2016, നവംബർ 6, ഞായറാഴ്‌ച

രമേശ് കുമാർ ബി ഏ , ശിപായി



ഇനി ഞാനവനെ കുറിച്ച് പറയാം 
ഇനി നിങ്ങൾക്കവനെ കണ്ടു പിടിക്കാൻ 
ഒരിക്കലുമൊരിക്കലും കഴിയില്ല 
അവൻ ഇവിടെ നിന്നും പോയി 
അവനിനി ഇവിടെ വരില്ല 
ഇനി വരില്ല അവനെ അറിയുന്ന ആരും 
ഇപ്പോൾ ഈ ഓഫീസിൽ ഇല്ല 
അതുകൊണ്ടു ഇനി ഞാനവനെ കുറിച്ച് പറയാം 



അവൻ വന്നു ജോയിൻ ചെയ്തു 
മനസിലായില്ലേ ?
എന്നതാ സാധനം?
കമ്പി സാധനം 
വല്ല്യ പ്രായമൊന്നുമില്ല 
ഇരുപത്തിരണ്ട് 
പൂട കനത്തിട്ടില്ല 
കറുത്തിട്ടുമില്ല 
ഇളം പൂട 
പഞ്ഞിപ്പൂട 
എന്നതാ , ഒന്ന് കാണാനുണ്ട് സാധനത്തിനെ 
യ്യടാ , ഞാൻ നോക്കി 
ശ്രദ്ധിക്കുന്നില്ലാത്ത ഭാവത്തിൽ ശ്രദ്ധിച്ചു 
നോക്കുന്നില്ലാത്ത ഭാവത്തിൽ നോക്കി 
അറിയാമല്ലോ , ഓഫീസാണ് 
സഹപ്രവർത്തകനായി വന്നിരിക്കയാണ് 
അങ്ങനങ്ങു കേറി മുട്ടാൻ കഴിയില്ല 



നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല 
ഇതൊരു വലിയ പ്രശ്നമാണ് 
അവൻ മനസിലേക്ക് കടന്നാൽ 
ഹൃദയത്തിലൊരു ബോംബിരിക്കുന്നത് പോലെയാണ് 
ഒരു നോട്ടം 
ഒരു സ്പർശം 
എല്ലാം കുളമായെന്നിരിക്കും 
നമ്മൾക്ക് കണ്ടു കണ്ടങ്ങിരിക്കുമ്പോൾ 
എത്ര നാൾ കണ്ടുകണ്ടങ്ങിരിക്കും 
എന്ന ആധിയാണ് 
ചിന്തയാണ് 


നിങ്ങൾ പുഴയോരത്ത് 
ചൂണ്ടയുമായി ഇരിക്കയാണെന്നു സങ്കൽപ്പിക്കുക 
ഒരു സുന്ദരൻ മീൻ 
ചൂണ്ടലിനടുത്തൂടെ 
അങ്ങോട്ടുമിങ്ങോട്ടും പോകുന്നു , വരുന്നു 
നിങ്ങളെത്ര നേരം അനങ്ങാതിരിക്കും ?
കൈകൊണ്ടു കോരിയെടുക്കാമെന്ന് 
നിങ്ങൾക്ക് തോന്നും 
കൈ നനയുമെന്നല്ലാതെ കോരിയെടുക്കാനാവില്ല 
ചെയ്യാനൊന്നേയുള്ളൂ 
ചൂണ്ടലിൽ കൊത്തും വരെ കാത്തിരിക്കുക 
അനങ്ങാതിരിക്കുക 
അനങ്ങാതിരുന്നേ മതിയാവൂ 


അങ്ങനെ ഞാൻ അനങ്ങാതെയിരുന്നു 
അവനെന്നോട് സംസാരിക്കുന്നില്ല 
ചിലരോടൊക്കെ അമിതമായി സംസാരിക്കും 
ചിലരോടൊന്നും സംസാരിക്കില്ല 
അവനതെകുറിച്ചും ഒരു വിശദീകരണം നടത്തി 
അവൻ സംസാരിക്കുന്ന ഒരാളോടാണ് അവൻ പറഞ്ഞത് 
അവനു ചിലരെ ഇഷ്ടമാണ് 
അവരോടു മാത്രമേ അവൻ സംസാരിക്കൂ 
അവനിഷ്ടമില്ലാത്തവരോട് അവൻ സംസാരിക്കില്ല 



അവൻ വന്ന് ഒരാഴ്ച്ച കഴിഞ്ഞാണ് 
ടോക്കിങ്ങ് പോളിസി ഡിക്ലറേഷൻ 
സംഭാഷണ നയ പ്രഖ്യാപനം 
മൂന്നാമത്തെ ആഴ്ച്ചയിൽ 
ആദ്യ വെളിപാട്  
ഇവിടെ ഈ ഓഫീസിൽ ചിലർ ഗേ ആണ് 
ചിലർ സ്വവർഗ്ഗ ഭോഗികൾ ആണ് 
അതാരാണെന്ന് അവൻ വെളിപ്പെടുത്തിയില്ല 
അത് പറയാൻ അവൻ വിസമ്മതിച്ചു 
തൊടാനും മുട്ടാനും പോകാതിരുന്നത് നന്നായില്ലേ ?
വെളിപാടിനൊപ്പം ഒരു വെളിപ്പെടുത്തൽ കൂടി ഉണ്ടായി 
അവനങ്ങനെ ഒരനുഭവമുണ്ട് 
ആദ്യമൊക്കെ അവൻ സമ്മതിച്ചു 
ഇപ്പൊ അവൻ സമ്മതിക്കില്ല 



അവനെപ്പോഴും സംസാരിക്കുന്ന സുഹൃത്തിനോട് 
പറയുന്നത് ഞാൻ കേട്ടതാണ് 
ഹാ  അവനോടു അടുക്കാൻ പോകാതിരുന്നത് 
അവനോടു സംസാരിക്കാൻ പോകാതിരുന്നത് 
എത്ര നന്നായി 


അവനാദ്യ ശമ്പളമെഴുതി 
ചിലവ് ചെയ്യുന്ന ഒരു രീതിയുണ്ട് 
അവൻ ചിലവ് ചെയ്യുകയും ചെയ്തു 
ചിലർക്ക് മാത്രം 
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല 
അറിയാമല്ലോ , ചില ചില ബില്ലുകളൊക്കെ 
ഒന്ന് സ്പീഡ് അപ്പ് ചെയ്യുന്നത് ശിപായിമാർക്ക് 
പ്രത്യേക താൽപ്പര്യമാണ് 
ശിപായിമാർക്ക് ഗുണമുള്ള ബില്ലുകൾ 
ബില് എപ്പോൾ എഴുതും 
എപ്പോൾ പോകും 
എപ്പോൾ മാറിവരും 
എപ്പോൾ കിട്ടും 
എന്നതെല്ലാം ശിപ്പായിമാർ തിരക്കിക്കൊണ്ടിരിക്കും 
ചില ബില്ലുകൾ ശിപായിമാർ കൈപിടിച്ചെഴുതിപ്പിക്കും 
എഴുതാതെ ഇടംവലം വിടില്ല 
നമ്മൾ അയഞ്ഞു കൊടുക്കുന്നത് കൊണ്ടാണ് 
അയഞ്ഞുകൊടുത്തില്ലെങ്കിൽ 
എന്തെല്ലാം സൊല്ലയുണ്ടാക്കാമോ 
അതെല്ലാം ചെയ്തുകൊണ്ടിരിക്കും 
നമ്മളെക്കുറിച്ചു പലതും പലരോടും പറഞ്ഞെന്നിരിക്കും 
ആളുകൾക്ക് നമ്മോടു വെറുപ്പും വിദ്വെഷവും ഉണ്ടാക്കും 
അവനും ആളുകളെ കൈകാര്യം ചെയ്യാൻ പഠിച്ചു 
ആളുകൾ വന്നാൽ അവനാണ് അവരെ കൈകാര്യം ചെയ്യുക 
വിവരങ്ങൾ പറയുക 
വന്നപ്പോൾ തോന്നിയ ഇഷ്ടവും ഇഷ്ടക്കേടും അവൻ മാറ്റിവെച്ചു 
അതവന് പ്രയോജനം ചെയ്യില്ലെന്ന് അവനു മനസിലായി 
അവനു പ്രയോജനം ഉണ്ടാകണമെങ്കിൽ 
എന്നോട് ചങ്ങാത്തം കൂടണം 
ബില്ലുകളുടെ സ്ഥിതിഗതികൾ അറിയണം 
അത്യാവശ്യത്തിനു ചില ബില്ലുകൾ 
കാലുപിടിച്ചെഴുതിക്കാൻ കഴിയണം 
അതിനു ഞാനുമായി ചങ്ങാത്തം കൂടണം  
അങ്ങനെ എന്നോട് മിണ്ടാതെ നടന്നവൻ 
എന്നോട് ചങ്ങാത്തം കൂടി 
എന്നെ ഇഷ്ടമില്ലാത്തതുകൊണ്ടു 
എന്നോട് സംസാരിക്കാതെ നടന്നവൻ 
എന്നോട് സംസാരിക്കാൻ തുടങ്ങി 
എൻറെ അടുത്തിരിക്കാത്തവൻ 
എൻറെ അടുത്തിരിക്കാൻ തുടങ്ങി 
അങ്ങനെയിരിക്കേ ഒരു അരിയർ ബിൽ 
കുറച്ചുകാലത്തേത് ഉണ്ട് 
അവനത് ഉടനേ വിടണം 
അഞ്ചുമണി കഴിഞ്ഞപ്പോൾ വരുന്നു അവൻ 
അവനെന്നെ പിടിച്ചു വലിച്ചു ബാറിൽ കൊണ്ടുപോയി 
ഞാൻ ഇരുന്നില്ല 
ഒന്നും കഴിച്ചുമില്ല 
നിന്നുകൊണ്ട് ഡബിൾ ലാർജ് ഒരെണ്ണം കഴിച്ചു 
അവനൊരു ലാർജ് കഴിച്ചു 
വീണ്ടും അവൻ നിർബന്ധിച്ചപ്പോൾ 
ഞാനൊരു സ്മാൾ കൂടി കഴിച്ചു 
അവനും ഒരു സ്മാൾ കഴിച്ചു 
അവനെന്നെ തിരികെ ഓഫീസിലേക്ക് കൊണ്ടുപോയി 
ഞാനവിടിരുന്ന് ആ അരിയർ ബിൽ എഴുതണം 
എഴുതിയിട്ടേ പോകാവൂ 
രാവിലെ ബിൽ ട്രഷറിയിൽ പോകണം 
ഞാൻ ചോദിച്ചു : എനിക്കെന്താ പ്രയോജനം ?
അവൻ പറഞ്ഞു : സാർ വാങ്ങാത്തതു കൊണ്ടല്ലേ ?
ഞാൻ ചോദിച്ചു : നിനക്ക് പ്രയോജനത്തിന് 
                                      ഞാനിവിടിരുന്നു ഇതെഴുതണം 
                                      അപ്പോൾ നിന്നെ കൊണ്ട് എനിക്കും 
                                      പ്രയോജനം വേണ്ടേ ?
അവൻ ചോദിച്ചു : സാറിനെന്ത് വേണം ?
ഞാൻ ചോദിച്ചു    : തരുമോ?
അവൻ പറഞ്ഞു    : തരും 
ഞാൻ പറഞ്ഞു       : എന്നാൽ വാ 
അവനെന്നോടൊപ്പം വന്നു 
ഞാനവനെ മുകളിലെ നിലയിൽ 
പിന്നിലെ ക്യാബിനിൽ കൊണ്ടുപോയി 
അവൻറെ ഡ്രസ് അഴിക്കുമ്പോൾ മുഖമൊന്നു വിളറി 
അവൻ ജാടയും നമ്പറുമൊന്നും എടുത്തില്ല 
ക്യാബിനിൽ നിന്നിറങ്ങുമ്പോൾ 
അവൻ പറഞ്ഞു : സാറിൽ ആരോടും പറയരുത് 
ഞാൻ പറഞ്ഞു    : ഇല്ല ആരോടും ഒരിക്കലും പറയില്ല 


പിന്നെ അവൻ പോകുന്നത് വരെ 
അവനെന്നെ കൊണ്ട് ബില്ലെഴുതിച്ചിരുന്നത് 
ഇങ്ങനെയായിരുന്നു 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ