അവൻ ഞങ്ങളുടെ ഓഫീസിൽപുതുതായി വന്നതായിരുന്നുജോസഫ്അവൻറെ അപ്പനുമമ്മയും അദ്ധ്യാപകർഅപ്പൻ ജോർജ് ; 'അമ്മ മേരിജോസഫൈൻ , എന്നവനെ വിളിക്കാൻ ഞാനാഗ്രഹിച്ചുജോസഫൈൻ , ആയിരുന്നു അവൻമുടി ക്രോപ്പ് ചെയ്തിട്ടു കൂടിഅതി സുന്ദരിയായ ഒരു പെണ്ണിനെഅവനനുസ്മരിപ്പിച്ചുമുഖത്തോ ശരീരത്തിലോ ഒരു ചെറിയ രോമം പോലുംകാണപ്പെട്ടില്ലജോസഫൈൻ , ജോസഫൈൻ , ജോസഫൈൻഞാനങ്ങനെ വിളിച്ചില്ലതീർച്ചയായും വിളിച്ചില്ലഅവൻ ഗ്രാമത്തിൽ നിന്നും കെട്ടും പൊട്ടിച്ചു വന്നിരിക്കയാണ്ഇവിടെ ഉദ്യോഗസ്ഥനായികൂടെ പിതാവ് വന്നിട്ടുണ്ട്അവനൊരു താമസ സൗകര്യം കണ്ടു പിടിക്കണംപേയിങ് ഗസ്റ്റ് , ലോഡ്ജ് എല്ലാം ആലോചിക്കപ്പെട്ടുഒന്നും തീരുമാനിക്കപ്പെട്ടില്ലഉച്ചക്ക് ഞാൻ അവനെയും അവൻറെ അപ്പനെയും വിളിച്ചുഉച്ചഭക്ഷണം അവരുടെ ചിലവിൽ ആഘോഷിക്കാനാവുംഎന്നാണവർ കരുതിയത്ഒരു മടിയും കൂടാതെ അവർ വന്നുഎൻറെ നാനോയിൽ അവർ പിൻസീറ്റിലിരുന്നുകാർ നേരെ എൻറെ വീട്ടിലേക്ക്പട്ടരുടെ ഹോട്ടലിലേക്ക് ഞാൻ വിളിച്ചുമൂന്നു പേർക്കുള്ള ഭക്ഷണം അയാൾ കൊടുത്തയച്ചുവീട് എൻറെതാണെന്നുംഞാൻ തനിച്ചാണ് താമസമെന്നും അറിഞ്ഞപ്പോൾഅവൻറെ അപ്പൻ ജോർജ് സാർ ഒരു നിർദേശം വെച്ചുജോസഫ് തൽകാലം എന്നോടൊപ്പം താമസിക്കട്ടെഎനിക്ക് സമ്മതംഅങ്ങനെ ജോസഫ് എന്നോടൊപ്പം താമസമായി
***
ജോസഫ്
ജോസഫൈൻ
ഇരുപത്തിമൂന്നു വയസ്
നാരങ്ങയുടെ നിറം
ലിലിപ്പൂക്കളുടെ ഗന്ധം
കറുകറുത്ത
മിനുക്കമുള്ള
തിങ്ങിയ ക്രോപ്പ് ചെയ്ത കേശം
വീതിയേറിയ നെറ്റി
കറുത്തിടതൂർന്ന പുരികങ്ങൾ
കറുത്ത പളുങ്കുമണികൾ പോലെ
കൃഷ്ണമണികൾ
നീണ്ടുയർന്ന നാസിക
തടിച്ചുയർന്നരക്തനിറമാർന്ന
ഓഷ്ഠം
അതിനേക്കാൾ തടിച്ചു മലർന്ന
രക്താധരങ്ങൾ
ഉരുണ്ട വൃത്ത മുഖം
ഔവ്
ഇതാണ് ലക്ഷണമൊത്ത സ്ത്രീ
ജോസഫൈൻ
എൻറെ പ്രണയം
എൻറെ പ്രാണൻ
എൻറെ കാമിനി
***
രാവിലെ ഞങ്ങൾ നാനോയിൽ ഓഫീസിൽ പോകും ഉച്ചക്ക് വന്നു ഭക്ഷണം കഴിക്കും അര മണിക്കൂർ വിശ്രമിക്കും തിരികെ ഓഫീസിലേക്ക് വൈകിട്ട് വെറുതെ എവിടെയെങ്കിലും ഒന്ന് ചുറ്റിയടിക്കും അവനിവിടെ പരിചയമില്ലല്ലോ സ്ഥലമൊക്കെ കൊണ്ട് കാണിക്കുന്നു ഇരുട്ട് വീണ താറിട്ട റോഡിലൂടെ തിരികെ വീട്ടിലേക്ക് ഭക്ഷണം ; ദൈവമേ ഉറക്കം
***
മനസ്സിൽ പ്രണയം
പ്രണയം ആരാധനയാകുന്നു
പ്രണയം ലഹരിയാകുന്നു
പ്രണയം
പ്രണയം ഭക്തിയാകുന്നു
എനിക്കവനോട് പ്രണയമാണ്
എനിക്കവനോട് ആരാധനയാണ്
എനിക്കവനോട് ആദരവാണ്
എനിക്കവനോട് സ്നേഹമാണ്
നിങ്ങൾക്കത് മനസിലാവില്ല
എനിക്കവനെ സ്പർശിക്കാൻ കഴിയുന്നില്ല
എൻറെ കയ്യിലെ അഴുക്ക്
അവൻറെ മേനിയിൽ പറ്റില്ലേ
എൻറെ കണ്ണുകളിൽ അവൻ വസിച്ചു
എൻറെ ഹൃദയത്തിൽ അവൻ വസിച്ചു
എനിക്ക് മറ്റൊരാളെ കുറിച്ച്
ചിന്തിക്കാൻ പോലും
ആവില്ല
ഇഡിയസി ആണിതെന്നറിയാം
നല്ല ഫലങ്ങൾ
നല്ലതായിരിക്കുമ്പോൾ ഭുജിക്കണം
കാത്തു സൂക്ഷിച്ചൊരു മാമ്പഴം ---
***
വീടെന്നാൽ അല്ല , വീടെന്നതിനേക്കാൾ ഒരു ലൈബ്രറി ആയിരുന്നു എൻറെ വസതി മലയാളം , ഹിന്ദി , സംസ്കൃതം ഇംഗ്ളീഷ് പുസ്തകങ്ങൾ , മാസികകൾ അവൻ പുറത്തു പോകുന്നതിനേക്കാൾ വീട്ടിലിരിക്കാൻ ആഗ്രഹിച്ചു പല പുസ്തകങ്ങളും ണം കൊടുത്തു വാങ്ങിയെങ്കിലും ഞാൻ ഇനിയും വായിച്ചിരുന്നില്ല അവൻ കരുതിയത് ഞാൻ വലിയ വായനക്കാരൻ ആണ് , എന്നാണ് ഒരളവ് ഞാനങ്ങനെ ഒരു ധാരണ സ്വയമറിയാതെ സൃഷ്ടിക്കുകയായിരുന്നു പലതും നമ്മൾ പറയുന്നതല്ല കേൾക്കുന്നവർ മനസിലാക്കുക ചിലപ്പോൾ നമ്മൾ പറയാതെയും ചിലർ ചിലതെല്ലാം മനസിലാക്കിക്കളയും ബിൻസി അങ്ങനെ മനസിലാക്കി എനിക്കവളോട് പ്രേമമാണെന്ന് അവൾ സന്തോഷത്തോടെ തുള്ളിച്ചാടി നടന്നു നാലുമാസങ്ങൾക്ക് ശേഷം ജ്യോതിയെന്നോട് അവളുമായുള്ള ബന്ധത്തെ കുറിച്ച് നേരിട്ട് ചോദിച്ചു എനിക്കങ്ങനെ ഒന്നുമില്ലെന്നറിഞ്ഞത് തുടങ്ങി എന്നെ കാണുമ്പോഴെല്ലാം ഞാനെന്തോ തെറ്റു ചെയ്‌തെന്ന മട്ടിൽ അവൾ വെട്ടിത്തിരിഞ്ഞു നടക്കാൻ തുടങ്ങി അവൾ മറ്റൊരു പ്രേമത്തിൽ ചെന്ന് ചാടുന്നത് വരെ ഒരു പക്ഷെ , എന്നോടുള്ള ഒരു ചലഞ്ച് മാത്രമായിരുന്നു അവളുടെ ആ പ്രേമം അതൊരു മാസം പോലും നീണ്ടു നിന്നില്ല ആഹ് ! സംഭവിച്ചത് ഇതാണ് അവനേതോ വിഷയത്തിൽ എൻറെ അഭിപ്രായം ആരാഞ്ഞു എനിക്കതേക്കുറിച്ചൊരു ഗ്രാഹ്യമുണ്ടായിരുന്നില്ല ഞാൻ പരിഹസിച്ചത് എന്നെയാണ് അവൻ കരുതിയത് അവൻറെ അറിവില്ലായ്മയെ ആണ് ഞാൻ പരിഹസിച്ചത് എന്ന് അവൻ പുസ്തകങ്ങൾക്കിടയിൽ നിന്ന് തിരഞ്ഞെടുത്ത് വായിച്ചിട്ട് പറഞ്ഞു ഇനി എന്നോട് ചോദിക്ക് , ഞാൻ പറയാം സെൽഫ് ഹെൽപ്പ് , അതാണെപ്പോഴും നന്ന് -- ഞാൻ പറഞ്ഞു
***
അവൻ പുസ്തകങ്ങളിൽ
മറഞ്ഞു പോയി
ഞാനൊരു പൂജകൻ
അവനൊരു പൂജ്യ വിഗ്രഹം
പുതിയ പുതിയ പുസ്തകങ്ങൾ കൊണ്ട് വേണ്ടിയിരുന്നു പൂജ
ഞാൻ പുസ്തകങ്ങൾ വാങ്ങിക്കൂട്ടി
അവൻ അത്ഭുതം കൂറി
ഈ സാർ എന്തെല്ലാം പുസ്തകങ്ങളാണ് വാങ്ങുന്നത്
ഏതെല്ലാം പുസ്തകങ്ങളാണ് വായിക്കുന്നത്
അത് കേൾക്കെ
ഞാനറിഞ്ഞു
ഞാനൊരു ഫ്രോഡാണെന്ന്
വെറുമൊരു ഫ്രോഡ്
ജ്യോതിയുടെ ചുണ്ടുകളുടെ കോണിലൊരു
പരിഹാസപുഞ്ചിരി
ഒളിഞ്ഞുകിടന്നു
അവളുടെ കണ്ണുകൾ എൻറെ നേരെ നീണ്ടു
അവൾക്കറിയാമായിരുന്നു , എന്നെ
അവൾക്ക് മാത്രമറിയാമായിരുന്നു , എന്നെ
***
അവൻ പുസ്തകങ്ങൾ തിരഞ്ഞു തിരഞ്ഞു ജ്യോതിഷം , പ്രശ്നമാർഗം, ലക്ഷണ ശാസ്ത്രം എന്നിവയിലും , മന്ത്ര തന്ത്രം എന്നിവയിലും എത്തി ഓഹ് ഇതൊക്കെയും വായിക്കുമോ ?എനിക്കിതൊക്കെ പറഞ്ഞു തരുമോ?അങ്ങനെ ജ്യോതിഷം പറഞ്ഞു കൊടുക്കാൻ തുടങ്ങി അങ്ങനെ പറഞ്ഞു കൊടുത്തുകൊണ്ടിരിക്കെ അവൻ ചോദിച്ചു : എങ്കിൽ എൻറെ ഭൂത വർത്തമാന ഭാവി ഒക്കെ ഒന്ന് പറഞ്ഞേ ഉള്ളിൽ പരിഹാസം നിറഞ്ഞു മണ്ടൻ , ഇതൊക്കെ തട്ടിപ്പാണെന്ന് നിനക്കറിയില്ലേ ?എന്ന് ചിന്തിച്ചു കൊണ്ട് അവൻറെ വീടും പരിസരവും വർണ്ണിച്ചു തുടങ്ങി അവൻ വിടർന്ന കണ്ണുകളോടെ എന്നെ മിഴിച്ചു നോക്കി പറഞ്ഞതെല്ലാം ശരി അവൻ സമ്മതിച്ചു അവൻറെ കുട്ടിക്കാലം പറഞ്ഞു നാലാം ക്ലാസിൽ പഠിക്കുമ്പോൾ ടീച്ചറുടെ സാരിയിൽ പിടിച്ചു വലിച്ചത് അവനതും സമ്മതിച്ചു ശോഭ എന്ന കുട്ടിയെ ഇഷ്ടമായിരുന്നത് അവനതും സമ്മതിച്ചു അവൻറെ മൂന്നു പ്രണയങ്ങൾ കുറിച്ച് അയാൾ വീട്ടിലെ ജാസ്മിൻ പാലുമായി വന്നപ്പോൾ അവളെ പിടിക്കാൻ ശ്രമിച്ചത് ---അവൻ സമ്മതിച്ചു അവൻ ഭയന്നു ഇനി ബാക്കി പറയേണ്ട -- അവൻ വിലക്കി യഥാർത്ഥത്തിൽ എല്ലാം പറഞ്ഞത് അവന്തന്നെയായിരുന്നു അവനെക്കൊണ്ട് ഓരോന്നായി പറയിക്കുകയായിരുന്നു അവൻ വിസ്മയത്തോടെ എന്നെ നോക്കി -- എങ്കിൽ പറയൂ , കഴിഞ്ഞ ജന്മത്തിൽ ഞാനാരായിരുന്നു ? നീയെൻറെ ഭാര്യയായിരുന്നു ! അവനെ അങ്ങനെയൊരു ബന്ധത്തിലേക്ക് കൊണ്ടുവരാനുള്ള ഉദ്ദേശത്തോടെ ഞാൻ പറഞ്ഞു പോ ചേട്ടാ ഇതുവരെ പറഞ്ഞതെല്ലാം സത്യമല്ലേ ? ഉം സത്യമാണ് ! അവൻ ലജ്ജയോടെ സമ്മതിച്ചു എല്ലാം പറയ് ലജ്ജയോടെ , തുടുത്ത മുഖവുമായി അവൻ ആവശ്യപ്പെട്ടു നമ്മൾ അന്ന് ഒരു പർണ്ണശാലയിലാണ് താപ്തി നദിയുടെ തീരത്ത് അന്ന് നിൻറെ നാമം ജോസഫെന്നല്ല , സുനീതി ഒരിക്കൽ മുനി പരാശരൻ പർണ്ണശാലയിലെത്തി നമ്മൾ സംസാരിച്ചിരിക്കെ എത്തിയ മുനിയെ നമ്മൾ കണ്ടില്ല കുപിതനായ പരാശരൻ ആയിരം ജന്മങ്ങൾ നിങ്ങൾ രണ്ടു പുരുഷന്മാരായി ജീവിക്കാനിട വരട്ടെയെന്ന് ശപിച്ചു കൊണ്ട് സ്ഥലം വിട്ടു തീർച്ചയായും അടുത്ത ജന്മത്തിൽ നമ്മൾക്ക് ശാപ മോക്ഷമുണ്ടാവും ഞാൻ പറഞ്ഞു കൊണ്ടിരുന്നു അവൻ കേട്ടുകൊണ്ടിരുന്നു ഒന്നിനും തെളിവ് ആവശ്യമില്ലല്ലോ അങ്ങനെ ഞാനവനെ ത്രേതാ യുഗത്തിൽ എൻറെ ഭാര്യയാക്കി ഇപ്പോഴും എനിക്ക് അവനിൽ അവകാശം സ്ഥാപിച്ചു എൻറെ മടിയിൽ കിടന്നിരുന്ന അവൻ എഴുന്നേറ്റിരുന്നു എന്താ തെളിവ് ?എന്ത് തെളിവ് ?ജ്യോതിഷത്തിനു ഗ്രന്ഥം തെളിവ് മുജ്ജന്മത്തിനു തെളിവ്?അവിടെ ഉത്തരത്തിൽ ഒരു പൊള്ളയായ ഇടത്തിൽ ഒരു ചെമ്പ് ചുരുൾ ഉള്ള കാര്യം എനിക്കോർമ്മ വന്നു ഞാൻ ഈ വീട് വാങ്ങുമ്പോൾ അതവിടെ ഉണ്ട് അതിൽ ഷോർട്ട് ഹാൻഡിൽ എഴുതിയത് പോലെ കുത്തും വരകളും ഉണ്ട് അത് ഞാനവിടെ തന്നെ ഉപേക്ഷിച്ചിരിക്കയായിരുന്നു എനിക്കത് ഓർമ്മ വന്നു ഞാൻ ഉത്തരത്തിലേക്ക് വലിഞ്ഞു കയറി ചുരുൾ എടുത്തു വന്നു അതെടുത്ത് തെളിവായി കാണിച്ചു കുത്തുകളിലേക്കും വരകളിലേക്കും അവൻ സൂക്ഷ്മതയോടെ നോക്കി വായിക്കാൻ കഴിയണമെങ്കിൽ മന്ത്ര സിദ്ധി വേണം ഞാൻ വിജയഭാവത്തോടെ പറഞ്ഞു അവൻ എന്നിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് ചുരുളിൽ നിന്നും വായിച്ചു : ഇന്നാണല്ലോ ഗാട്ടിമാലയിൽ ഭൂകമ്പം ഉണ്ടാകേണ്ടത് ടി വി ഒന്ന് ഓൺ ചെയ്തേ അവൻ തന്നെ എഴുന്നേറ്റ് ടി വി ഓൺ ചെയ്തു ടി വി യിൽ ഗാട്ടിമാലയിൽ ഭൂകമ്പം നടന്ന വാർത്തയായിരുന്നു ചേട്ടനെ തൊട്ടിരിക്കുമ്പോൾ എനിക്ക് വായിക്കാൻ പറ്റുന്നുണ്ട് ഇതിൽ എഴുതിയിരിക്കുന്നത് സത്യമാണ് ജോസഫ് പ്രഖ്യാപിച്ചു ഇപ്പോൾ അത്ഭുതപ്പെടാനുള്ള ഊഴം എൻറെതായിരുന്നു
***
പ്രണയം
അതെനിക്കവനോടായിരുന്നു
ജോസഫ്
അവനെ ഞാൻ ജോസഫൈൻ എന്ന് വിളിച്ചു
അവനു സുനീതി എന്ന് വിളിക്കുന്നതായിരുന്നു
കൂടുതൽ ഇഷ്ടം
അവനിലെ ലില്ലി പൂക്കളുടെ ഗന്ധം
എന്നിൽ കാമം ജനിപ്പിച്ചു
അവനിലെ നാരങ്ങയുടെ നിറം
എന്നെ ഹരം പിടിപ്പിച്ചു
അവനെൻറെ പൂജാവിഗ്രഹമായിരുന്നു
***
ശനിയാഴ്ച ഞാനുറങ്ങാൻ കിടക്കുമ്പോൾ അവൻറെ മുറിയിൽ വെളിച്ചമുണ്ടായിരുന്നു അവൻ വിളിച്ചു പറഞ്ഞു രാവിലെ എന്നെ വിളിക്കേണ്ടാ പത്തുകഴിഞ്ഞേ എഴുന്നേൽക്കുന്നുള്ളൂ പത്ത് കഴിയുമ്പോൾ കുറ്റി യൊന്നെടുത്തേക്കണം എന്ത് കുറ്റി ? ഞാൻ ചോദിച്ചു എൻറെ മുറിയുടെ പുറത്തുള്ള കുറ്റി അതാരിടുന്നു?ഇടേണ്ടവർ അതിട്ടോളും , ഒന്നെടുത്തു തന്നാൽ മതി ഞാനത് അത്ര കാര്യമാക്കിയില്ല ഞായറാഴ്ച രാവിലെ ജ്യോതി വന്നു ക്ഷേത്രത്തിൽ പോയിട്ട് വരുന്ന വഴിയാണ് ജോസഫിനെ കൂടെ പാർപ്പിച്ചത് അവൾക്കത്ര ഇഷ്ടമായില്ല എന്നിലെ സ്വവർഗ രതിയിലുള്ള താൽപ്പര്യമായാണ് അവളതിൽ കണ്ടത് അവനെഴുന്നേറ്റില്ലേ? മുഖം വക്രിച്ചു കൊണ്ട് അനിഷ്ടം പ്രകടമാക്കി കൊണ്ട് അവൾ അന്വേഷിച്ചു പത്തു കഴിയും അവനിന്നെഴുന്നേൽക്കാൻ ഞാൻ പറഞ്ഞു അവൾഅവിടൊക്കെ ചുറ്റി നടന്നു പെട്ടെന്നവൾ പഴയത് പോലെ സ്മാർട്ട് ആയി എൻറെ മാറിലേക്ക് ചായുകയും കഥകൾ പറയുകയും ചെയ്തു അവൾക്ക് വേണ്ടത് എന്താണെന്നെനിക്കറിയാം ജോസഫ് വെളുപ്പിനാണ് ഉറങ്ങാൻ കിടന്നത് അവൻ ഉടനെയൊന്നും ഉണരില്ല പിന്നെന്ത് പേടിക്കാൻ ഞങ്ങൾ കിടക്കയിലേക്ക് വീണു ചുറ്റിപ്പിടിച്ചു ഞായറാഴ്ചയിലെ ആ പ്രഭാതവും ഞങ്ങൾ പഴയത് പോലെ ഒരു പക്ഷെ അതിലേറെ ആവേശത്തോടെ ആസ്വദിച്ചു ഒൻപത് അമ്പതിനു അവൾ പോയി പത്തായപ്പോൾ ജോസഫ് വാതിലിൽ തട്ടി ഞാൻ ചെന്ന് നോക്കുമ്പോൾ അവന്റെ വാതിലിനു പുറത്തു നിന്ന് കുറ്റി ഇട്ടിരിക്കുന്നു ഞാൻ കുറ്റി എടുത്തു രാവിലെ എന്നെ തുറന്നു വിടണമെന്ന് ഇന്നലേ ഞാൻ പറഞ്ഞിരുന്നില്ലേ ?അവൻ ചോദിച്ചു
അവനിപ്പോൾ എന്ത് പുസ്തകങ്ങളാണ് വായിക്കുന്നതെന്നറിയാൻ ഞാൻ ശ്രമിച്ചു മർമ്മ ശാസ്ത്രം അവനെക്കാൾ മുന്നേ വായിച്ചത് ഞാനാണ് പക്ഷെ അവൻ മർമ്മ ശാസ്ത്രം വായിക്കുക മാത്രമല്ല പ്രയോഗിക്കുകയും ചെയ്തു വെറുമൊരു ഗുണ്ടയായ റഫീക്കുമായി ഒരു വിദ്യാർഥിക്കുവേണ്ടി ഉടക്കി ആ കുട്ടിയുടെ കയ്യിൽ അവൻ കടന്നു പിടിച്ചു കണ്ടുനിന്നവരാരും അതിലിടപെട്ടില്ല അവൻറെ കയ്യിൽ കത്തിയുണ്ടാവും അവൻറെ വിരോധം സമ്പാദിച്ചാൽ വഴിയിലെവിടെയെങ്കിലും ചത്ത് കിടക്കും പക്ഷെ ജോസഫ് നേരെ അടുത്ത് ചെന്നു ജോസഫ് അവൻറെ കണ്ണിൽ നോക്കി ചിരിച്ചുറഫീക്കിൻറെ കയ്യിൽ പിടിച്ചു : "വിട്"റഫീക്ക് വിടാൻ മടിച്ചു വിടരുതെന്ന് അവനറിയാം അവനാരെയും അനുസരിക്കില്ല അനുസരിക്കാൻ പാടില്ല ജോസഫ് ഒന്ന് മെല്ലെ തിരിഞ്ഞു റഫീക്ക് അവനെ കൈപിടിച്ച് തിരിച്ചതാണെന്ന് കാഴ്ചക്കാർ കരുതി പക്ഷെ ജനത്തിനെ അത്ഭുതപ്പെടുത്തി പെൺകുട്ടി സ്വതന്ത്രയായി റഫീക്ക് വലംകൈയുടെ സ്വാധീനം നഷ്ടപ്പെട്ട് ഭീതനായി നിന്നു അവനെ അവൻറെ സുഹൃത്തുക്കൾ എവിടേക്കോ കൂട്ടിക്കൊണ്ടു പോയി ജോസഫിന് നേരെ ഒരാക്രമണം എല്ലാവരും പ്രതീക്ഷിച്ചു അതുണ്ടായില്ല മൂന്നാഴ്ചക്ക് ശേഷം റഫീക്ക് ജോസഫിനടുത്തെത്തി ജോസഫ് അവൻറെ രണ്ടു വിരൽ എടുത്ത് എന്തോ ചെയ്തു റഫീക്ക് പുളഞ്ഞു പോയി പക്ഷെ മൂന്നാഴ്ച പലരെയും കണ്ടിട്ടും ശരിയാകാതിരുന്ന കൈ അതോടെ ശരിയായി അതോടെ റഫീക്ക് ജോസഫിൻറെ ആളായി റഫീക്ക് ജോസഫിൻറെ ആരാധകനായി ജോസഫിന് അനേകം ആരാധകരുണ്ടായി ജോസഫ് എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിന്നു അവൻ പറയുന്നത് അതേപോലെ ഫലിക്കുമെന്നത് പ്രസിദ്ധമായി അവൻ പറയുന്നത് കേൾക്കുകയല്ലാതെ അവനെക്കൊണ്ട് എന്തെങ്കിലും പറയിക്കാൻ ആർക്കും കഴിഞ്ഞില്ല മർമ്മ ശാസ്ത്രം, ജ്യോതിഷം, ലക്ഷണ ശാസ്ത്രം,ശകുന ശാസ്ത്രം എന്നിവയുടെ പുസ്തകങ്ങൾക്ക് കൊടുത്താൽ പ്രചാരം ലഭിക്കാൻ കൂടുതൽ ആളുകൾ അവയൊക്കെ പണം നൽകി വാങ്ങാൻ ജോസഫ് കാരണമായി
ചിലപ്പോൾ ഞാൻ തന്നെ അവനോടു ചോദിച്ചു ഇത് നിനക്കെങ്ങനെ അറിയാം ?ചേട്ടൻറെ പുസ്തകങ്ങൾ വായിച്ചല്ലേ ഞാനിതൊക്കെ പഠിച്ചത് ?എന്നെക്കാൾ ചേട്ടനല്ലേ ഇതൊക്കെ അറിയാവുന്നത് ?അവനെന്നെ നിശ്ശബ്ദനാക്കി
***
മകര മഞ്ഞിൽ കുളിച്ചു വന്ന നിലാവ്
അമ്പിളി പൂർണ്ണതയിലെത്തിയിരുന്നില്ല
തണുപ്പിന് ഒരു ലഹരിയുണ്ടായിരുന്നു
ലഹരി തണുപ്പിൻറെതാകാം
മഞ്ഞിൻറെ താകാം
നിലാവിൻറെ താകാം
ഞാനാ നിലാവത്ത്
അപ്സര സ്ത്രീകളിറങ്ങി വരുന്നതും കാത്ത് നിന്നു
ഇത്തരം രാവുകളിലാണ്
ആകാശങ്ങളിൽ നിന്നും
അപ്സരസ്സുകൾ ഇറങ്ങി വരിക
ഞാൻ കാത്ത് നിന്നു
പാലപ്പൂമണം വിടേയും നിറഞ്ഞു
പാലപ്പൂ
പാലമരം
യക്ഷി
ഞാൻ നിന്നിടത്ത് നിന്ന് നോക്കിയാൽ
പൂത്തു നിൽക്കുന്ന പാലമരം
കാണാം
ഞാൻ സാകൂതം നോക്കി
ഏതെങ്കിലും യക്ഷി ?
മഞ്ഞു കനത്തു
പുക മഞ്ഞിൻ ഒരല
ഒരു ചുരുൾ
എന്നെ തേടി വന്നു
ഞാനതിനുള്ളിലായി
ലില്ലിപ്പൂക്കളുടെ ഗന്ധം
ഞാൻ ശ്വാസമെടുത്തു
അത് ലില്ലപ്പൂക്കളുടെ ഗന്ധമല്ല
പാലപ്പൂക്കളുടെ ഗന്ധമാണെന്നുറപ്പാക്കാൻ
പക്ഷെ അത്
ലില്ലിപ്പൂക്കളുടെ ഗന്ധമായിരുന്നു
ജോസഫിൻറെ ഗന്ധമായിരുന്നു
പുകമഞ്ഞിൻ ചുരുൾ
ഇളം ചൂടുള്ള മനുഷ്യ ശരീരമായി
ഞാനവൻറെ ആലിംഗനത്തിലമർന്ന്
നിൽക്കുകയാണ്
പാലപ്പൂക്കളുടെ ഗന്ധവുമായി
യക്ഷികൾ അലയുന്ന ഈ നേരത്ത്
ഇവിടെ തനിച്ച് നിൽക്കാൻ
ഭയമാകുന്നില്ലേ ?
ജോസഫ് ചോദിച്ചു
" ഞാനൊരു യക്ഷിയെ തേടി വന്നതാണ് --
-- ജോസഫ് എന്ന യക്ഷി "
"എന്നെയൊരു യക്ഷിയാക്കരുത് "
അവൻ എൻറെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി
അവൻ ചോദിച്ചു
പരാശരനോട് ശാപ മോക്ഷം തേടിയാലോ ?
തേടാം
നാലും ഇരുപതിനാലും ആയി
ഇനിയെന്തിന് ശാപമോക്ഷം തേടണം?
എനിക്കൊന്നും മനസിലായില്ല
വാ നമ്മൾക്ക് പരാശരനോടൊന്നു സംസാരിക്കാം
ഏത് പരാശരൻ ?
ചേട്ടൻ വാ
അവനെൻറെ കൈ പിടിച്ചു നടന്നു
ആ പാലമരത്തിൽ പിടിച്ചവൻ നിന്നു
കാത് അതോടു ചേർത്ത് വെച്ച് അവൻ നിന്നു
പിന്നെ അതിൽ ചാരി നിന്നു
പരാശരനും മോചനമില്ല
മോക്ഷം നേടിയില്ല
ആയിരം ജന്മങ്ങളായി അവനിവിടെ
ഈ പാലമരമായി നിൽക്കുകയാണ്
അനേകം തവണ മുറിക്കപ്പെട്ട്
അനേകം തവണ ഉണങ്ങി
വീണ്ടും വീണ്ടും ഉയർത്തെഴുന്നേറ്റ്
പാപങ്ങളുടെ ശമ്പളം പറ്റി
അവനിവിടെ മരമായി നിൽക്കുന്നു
ജോസഫ് വീണ്ടുമൊരു പുകമഞ്ഞിൻ ചുരുളായി
ലില്ലിപ്പൂക്കളുടെ ഗന്ധമായി
മാഞ്ഞു പോയി
എനിക്ക് വല്ലാതെ തണുത്തു
ഞാൻ മുറിക്കുള്ളിലേക്ക് ചെന്നു
ജോസഫിൻറെ മുറിയിലേക്ക് പാളി നോക്കി
അവനവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു
***
ഓരോരോ സന്ദർഭങ്ങൾ തനിയെ സൃഷ്ടിക്കപ്പെടുകയാണ് അവയുടെ മേൽ നമ്മൾക്ക് യാതൊരു സ്വാധീനവുമില്ല ആനന്ദനെ സസ്‌പെൻഡ് ചെയ്യണമെന്നത് മാധവിക്കുട്ടിയുടെ ആവശ്യമായിരുന്നു
മാധവിക്കുട്ടിയുടെ ആവശ്യമെന്നാൽ
വകുപ്പ് മേധാവിയുടെ ആവശ്യമെന്നായിരുന്നു
അക്കാലത്തെ നടപ്പ്
വൈകിട്ട് അഞ്ചുമണിക്ക് മുന്നേ
സസ്‌പെൻഷൻ ഓർഡർ ഇറങ്ങണമെന്നായിരുന്നു
മാധവിക്കുട്ടിയുടെ തീരുമാനം
വകുപ്പ് മേധാവിക്ക് സസ്‌പെൻഷൻ ഒരു ഹരമായിരുന്നു
സസ്‌പെൻഷൻ പിൻവലിക്കാൻ
ആളുകൾ വീട്ടിൽ ചെന്ന് കാണുമായിരുന്നു
വെറും കയ്യോടെയല്ല
വെറും കയ്യോടെ ചെന്നാൽ വരും കയ്യോടെ പോരാം
പത്തു ചക്രവുമായി ചെന്നാൽ
ജോലിയിൽ പ്രവേശിപ്പിച്ചു കൊണ്ടുള്ള
ഉത്തരവുമായി പോരാം
കുറഞ്ഞത് അമ്പതിനായിരമായിരുന്നു
അദ്ദേഹത്തിനുള്ള പടി
ആനന്ദൻ ഒരു നിയമ സഭാ ചോദ്യത്തിനുത്തരം
സമയത്തിന് നൽകിയില്ലെന്നതാണ്
മാധവിക്കുട്ടി കണ്ടെത്തിയ കാരണം
യഥാർത്ഥ കാരണം അതൊന്നുമല്ലെന്ന്
ആനന്ദൻ പറയുന്നു
മാധവിക്കുട്ടി അത് നിഷേധിക്കുന്നില്ല
എന്നാൽ യഥാർത്ഥ കാരണം ആരും പറയുന്നുമില്ല
സസ്‌പെൻഡ് ചെയ്യാൻ ഒരു കാരണം മതിയല്ലോ
യഥാർത്ഥ കാരണം വേണമെന്നില്ലല്ലോ
യഥാർത്ഥ കാരണത്തിന്മേൽ
ആനന്ദനെ സസ്‌പെൻഡ് ചെയ്യാൻ കഴിയില്ല
എങ്കിൽ പിന്നെ ഇങ്ങനെ
വല്ലഭനു പുല്ലും ആയുധം
ജോസഫ് രാവിലെ വന്ന് മേശമേൽ ചമ്രം പടിഞ്ഞിരിക്കുമ്പോൾ
മാധവിക്കുട്ടിയുടെ വിളംബരം വന്നു
അവൻറെ ചാട്ടം വൈകിട്ട് അഞ്ചുവരെയെ ഉള്ളൂ
അതിനുള്ളിൽ അവൻറെ ചാട്ടം ഞാൻ നിർത്തി തരാം
ജോസഫ് ചോദിച്ചു
"അവൻറെ ചാട്ടം നിർത്താൻ നിനക്കാവുമോ?"
മാധവിക്കുട്ടി ഞെട്ടിപ്പോയി
മാധവിക്കുട്ടിയെ നീയെന്നു വിളിച്ചു
സഹിക്കാൻ പറ്റുമോ?
മേലുദ്യോഗസ്ഥയോട് അപമര്യാദയായി
ജോസഫ് സംസാരിച്ചെന്ന് പരാതി
വകുപ്പ് മധാവിയുടെ മേശമേൽ !
അഞ്ച് മിനിറ്റായിരുന്നു
സസ്‌പെൻഷൻ ഉത്തരവിറങ്ങാൻ
മാധവിക്കുട്ടിക്ക് വേണ്ടിയിരുന്നത്
പരാതിയും , നോട്ടും , ഉത്തരവിൻറെ നക്കലും
സസ്‌പെൻഷൻ ഉത്തരവും സഹിതമാണ്
മാധവിക്കുട്ടി ഫയലുമായി
വകുപ്പ് മേധാവിയുടെ ക്യാബിനിലേക്ക് കയറിയത്
ഫയൽ ഒപ്പിടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല
ശക്തിയായ നെഞ്ച് വേദനയെ തുടർന്ന്
അദ്ദേഹത്തെ ആശുപത്രിയിലാക്കി
ഏഴുദിവസങ്ങൾക്ക് ശേഷം അദ്ദേഹം ഓഫീസിലെത്തി
ഫയലുമായി മാധവിക്കുട്ടി വീണ്ടും അകത്തേക്ക് കയറി
വകുപ്പ് മേധാവി വീണ്ടും ആശുപത്രിയിലേക്ക്
അന്നും ഒപ്പിടീൽ നടന്നില്ല
വീണ്ടും ഏഴുദിവസം കഴിഞ്ഞു ഓഫീസിൽ എത്തിയ
അദ്ദേഹം മാധവിക്കുട്ടി നൽകിയ ഫയൽ എടുത്തെറിഞ്ഞു
എനിക്ക് മന്ത്ര ശക്തിയുമില്ല ; തന്ത്ര ശക്തിയുമില്ല
നിങ്ങളുടെ തോന്നലുകളാണ് ഇതൊക്കെ
ജോസഫ് പറഞ്ഞു
***
ഞങ്ങൾ
ഞാനും ജോസഫും
ജയപാലിൻറെ വീട്ടിൽ പോയതായിരുന്നു
ഇരുട്ട് വീണിരുന്നു
അവിടെ കായൽ കടക്കണമെന്നറിയാമായിരുന്നു
വള്ളം കാണുമല്ലോ , കായലരികത്ത് ചെല്ലുമ്പോൾ
ആകെ ഇരുട്ട്
കയ്യിൽ വെളിച്ചവുമില്ല
വള്ളം തേടിനടന്നു
എന്തായിത് ? ഇങ്ങോട്ടു നടക്ക്
എൻറെ കയ്യിൽ പിടിച്ചു കൊണ്ട് അവൻ നടന്നു
മഴപെയ്തിരുന്നത് കൊണ്ട്
വഴിയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു
സാധാരണ നടക്കുന്നതിലും കൂടുതൽ നടന്നിട്ടും
കായൽ കണ്ടില്ല
വള്ളവും കണ്ടില്ല
വളത്തിൽ കയറിയതുമില്ല
ഞങ്ങളിപ്പോൾ ജയപാലിൻറെ വീടിനു മുന്നിലെത്തി
എങ്ങനെ?
"കായലെവിടെ?" ഞാൻ ചോദിച്ചു
അടിച്ചു പൂസായി
ഇനിയിപ്പോൾ ഞാൻ കായൽ കാണിച്ചു കൊടുക്കണം
ജോസഫ് ജയപാലിനോട് പറഞ്ഞു
ജയപാൽ ഹ ഹ ഹ എന്ന് ചിരിച്ചു
കായൽ എവിടെ പോയി ?
കായലിനു എന്ത് പറ്റി ?
കായലിനു കുറുകെയാണോ
ജോസഫ് എൻറെ കൈപിടിച്ച് നടന്നത്?
***
Really amazing... Eathooo maayaa lokathil akappettathu pole thonunnu....
മറുപടിഇല്ലാതാക്കൂ